PSC Current Affairs

PSC - Current Affairs

Current news
1. 2021 മെയ് 5 ന് മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തതു ഏത് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോഴാണ്

പത്തനംതിട്ട കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ.

2. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് --- ആയിരുന്നു

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103)

3.കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെട്ട ബിഷപ്പ്

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

4. എഐഎഡിഎംകെയുടെ പാർട്ടി ചിഹ്നമായ 'രണ്ടില' രൂപകൽപന ചെയ്തത്

തമിഴ് സിനിമാ നടൻ പാണ്ഡു (2021 മെയ് 6 ന് കോവാഡ് ബാധിച്ച് മരിച്ചു)

5.  2021 മെയ് 6 ന് കോവിഡ് ബാധിച്ച് അന്തരിച്ച മുൻ കേന്‌ദ്ര മന്ത്രി അജിത് സിംഗ് രൂപീകരിച്ച പാർട്ടി

ആർ എൽ ഡി (യുപിയിലെ ബാഗ്പത്ത് മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ലോക്സഭാംഗമായി )

6. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിന

സിനോഫാം( Sinopharm Covid-19 vaccine): ഫലപ്രാപ്തി 79.34 ശതമാനം( ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ (സിഎൻബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സ് കോ ലിമിറ്റഡാണ് സിനോഫാം വാക്സിൻ നിർമിക്കുന്നത്.)

7. 2021 മെയ് എട്ടിന് കോവിഡ് ബാധിച്ച് അന്തരിച്ച 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ വ്യക്തി

രവീന്ദ്ര പാൽ സിംഗ്(61)

8.2021 മെയ് എട്ടിന് കോവിഡ് ബാധിച്ച് അന്തരിച്ച ഇന്ത്യയിലെ ഹോക്കി പരിശീലകൻ ,അർജുന ,ദ്രോണാചാര്യ അവാർഡ് ജേതാവ് ആര്

മഹാരാജ് കിഷൻ കൗശിക് (66)(MK Kaushik)

9.ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍ 29 ന് വിക്ഷേപിച്ച, ഏത് റോക്കറ്റാണ് ഭൂമിയിൽ പതിച്ചത്

അവരുടെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റായ 'ലോംഗ് മാര്‍ച്ച് 5 ബി'  (Chang Zheng 5B (CZ-5B))

10. 2021 മെയ് 9 ന് ചൈനയുടെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റായ 'ലോംഗ് മാര്‍ച്ച് 5 ബി'  (Chang Zheng 5B (CZ-5B)) ഭൂമിയിൽ എവിടെയാണ് പതിച്ചത്

ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് പതിച്ചു.100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

11.ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ്

2021 ഏപ്രിൽ 29-നാണ്

12. എന്തിനാണ് 2021 ഏപ്രിൽ 29-നു ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്

ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിക്കാൻ

30. 2021 മെയ് 11 ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വ്യക്തി അന്തരിച്ചു. ആരാണ്

K R ഗൗരിയമ്മ (102)

31. 'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'. എന്നുപറഞ്ഞ് കേരളരാഷ്ട്രീയത്തിലെ ഇതിഹാസ നായിക

KR ഗൗരിയമ്മ

32. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായി വനിത

KR ഗൗരിയമ്മ

33. 1957ൽ ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്യുണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായ വനിത

KR ഗൗരിയമ്മ

34.ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപീകരിച്ച വ്യക്തി

KR ഗൗരിയമ്മ

35.2001 -ൽ യു ഡി എഫ് മന്ത്രി സഭയിൽ ഗൗരിയമ്മ ഏത് വകുപ്പാണ് ലഭിച്ചത്

കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
------
1. 2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേക് അഭിനയിച്ച ആദ്യ ചിത്രം

മാനതിൽ ഉരുതി വേണ്ടും' എന്ന തമിഴ് ചിത്രം.

2.2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേക് അഭിനയിച്ച പ്രധാന സിനിമകൾ

സാമി, ശിവാജി, അന്യൻ, ഖുഷി, റൺ, ഷാജഹാൻ തുടങ്ങി 220ലേറെ സിനിമകളിൽ അഭിനയിച്ചു

3.2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേകിന് പത്മശ്രീ ലഭിച്ചത് എപ്പോഴാണ്

2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. (5 തവണ മികച്ച ഹാസ്യ നടനുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് )

3. 2021 മെയ് 3-ാം തിയതി അന്തരിച്ച സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷൻ

ആർ ബാലകൃഷ്ണപിള്ള (1934 ഓഗസ്റ്റ് 25-ന് ജനനം)

4. കേരള കോണ്ഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ള   ഏത് ക്ഷേമ കോർപ്പറേഷൻ അധ്യക്ഷനായിരുന്നു

സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷൻ

5. ആർ ബാലകൃഷ്ണ പിള്ള  ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ മണ്ഡലത്തിൽ നിന്നാണ്

കൊല്ലം ജിലല് യിലെ പത്തനാപുരം  നിയമസഭാമണ്ഡലം (1960 ൽ 25-ാം വയസിൽ നിയമസഭാംഗമായി).

6. ആർ ബാലകൃഷ്ണ പിള്ളയെ സുപ്രീം കോടതി ഒരു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് ഏത് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ്

1982 - 87-ൽ വൈദ്യുതി മന്ത്രി ആയിരിക്കെയാണ് ഇടമലയാർ, കല്ലട പദ്ധതികളുമായി  ബന്ധപ്പെട്ട അഴിമതി കേസിൽ

7.കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ആദ്യ എംഎൽഎ

ആർ ബാലകൃഷ്ണപിള്ള

8.1964 - ൽ ആർ ബാലകൃഷ്ണപിള്ള ആരോടൊപ്പം ചേർന്നാണ് കേരള കോൺഗ്രസിന് രൂപം നൽകിയത് അത്

കെ എം ജോർജ്

9. കേരള കോൺഗ്രസിൻറെ സ്ഥാപക ജനറൽ സെക്രട്ടറി

ആർ ബാലകൃഷ്ണ പിള്ള

10.1975-76 സി.അച്യുതമേനോൻ മന്ത്രിസഭയിലെ ഏത് വകുപ്പാണ് ആർ ബാലകൃഷ്ണപിള്ള വഹിച്ചത്

ഗതാഗതമന്ത്രി

11.2021 മെയ് നാലിന് അന്തരിച്ച
ചലച്ചിത്ര നടൻ മേള രഘുവിന്റെ ശരിയായ പേര്

പുത്തൻവെളി ശശിധരൻ (60) (സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോർജിന്റെ മേളയാണ് ആദ്യ സിനിമ )

12. മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി

വി. കല്യാണം(99) (2021 മെയ് 4 ന് അന്തരിച്ചു. ( ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാലുവർഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്. 1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു.
------
1 2021 ഏപ്രിൽ 23 ന് അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരി സുമംഗല (87) യുടെ ശരിക്കുള്ള പേരെന്താണ്

 ലീലാ നമ്പൂതിരിപ്പാട് (1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം)

2. പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗലയുടെ ധാന കൃതികൾ

പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകൾ, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു.
-----------

1. 2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേക് അഭിനയിച്ച ആദ്യ ചിത്രം

മാനതിൽ ഉരുതി വേണ്ടും' എന്ന തമിഴ് ചിത്രം.

2.2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേക് അഭിനയിച്ച പ്രധാന സിനിമകൾ

സാമി, ശിവാജി, അന്യൻ, ഖുഷി, റൺ, ഷാജഹാൻ തുടങ്ങി 220ലേറെ സിനിമകളിൽ അഭിനയിച്ചു

3.2021 ഏപ്രിൽ 17 - ന് അന്തരിച്ച തമിഴ് ഹാസ്യ നടൻ വിവേകിന് പത്മശ്രീ ലഭിച്ചത് എപ്പോഴാണ്

2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. (5 തവണ മികച്ച ഹാസ്യ നടനുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് )
-------
1. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ പ്രഭുമാവായ ഫിലിപ്പ് രാജകുമാരൻ (99 ) അന്തരിച്ചത് ഏതു വർഷം

2021 ഏപ്രിൽ 9 ന്  വിൻഡ്സർ കൊട്ടാരത്തിൽ വച്ച് അന്തരിച്ചു

1. ഇന്ത്യയുടെ 24-ാമത്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്

സുശീൽ ചന്ദ്ര
(സുനിൽ അറോറ വിരമിച്ച ഒ ഴിവിലേക്കാണ് നിയമനം. 2022 മേയ് 14 വരെയാണ് ഇദ്ദേഹത്തി ന്റെ കാലാവധി )

2.   സുശീൽ ചന്ദ്ര തെര ഞെഞ്ഞെടുപ്പ് കമ്മീഷണറായി നിയ മിതനായത് എപ്പോൾ

2019 ഫെബ്രുവ രി 14-നാണ്
(സെൻട്രൽ ബോ ർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ (സിബിഡിടി) ചെയർമാനായിരി ക്കേ ആയിരുന്നു ഈ നിയമനം. 1980 ബാച്ചിലെ ഐആർഎസ് ഉ ദ്യോഗസ്ഥനാണ്.)

3. 2021 ഏപ്രിൽ 14 ന് അന്തരിച്ച കോലിയക്കോട് എൻ.നാരായണൻ നായർ  ആരായിരുന്നു

ലോ അക്കാദമി സ്ഥാപകനും ഡയറക്ടറും

4. കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത് ആരാണ്

എൻ. നാരായണൻ നായർ. (സർവകലാശാലയിൽ ഏറ്റവുമധികം കാലം സിൻഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവർത്തിച്ച റെക്കോർഡും അദ്ദേഹത്തിന്റേതാണ് )

5. ബന്ധു നിയമന വിവാദത്തിൽ  2021 ഏപ്രിൽ 13 ന് മന്ത്രിസ്ഥാനം രാജിവച്ച പിണറായി മന്ത്രിസഭയിലെ മന്ത്രി

K.T. ജലീൽ ( ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജറായി ജലീൽ നിയമിച്ചത് യോഗ്യതയിൽ തിരുത്തൽ വരുത്തിയതിനാണ് )

6. K.T. ജലീൽ വഹിച്ചിരുന്ന വകുപ്പ്

Minister for Higher Education, Welfare of Minorities

7. ബന്ധു നിയമന വിവാദത്തിൽ   മന്ത്രിസ്ഥാനം രാജിവച്ച K T ജലീൽ  പ്രതിനിധാനം ചെയ്തിരുന്ന നിയമസഭാമണ്ഡലം

തവനൂർ (മലപ്പുറം)
------------------

1. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ് രണ്ടാം ഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചത്

8.04.21 - ന് AllMS-ൽ വച്ച് കോവാക്സിൻ സ്വീകരിച്ചു. പുതുച്ചേരിയിൽ നിന്നുള്ള പി നിവേദ പഞ്ചാബിൽ നിന്നുള്ള നിഷ ശർമ എന്നിവരാണ് വാക്സിൻ നൽകിയത് (മാർച്ച് 1 ന് ആദ്യ ഡോസ് എടുത്തിരുന്നു

2. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ പ്രഭുമാവായ ഫിലിപ്പ് രാജകുമാരൻ (99 ) അന്തരിച്ചത് ഏതു വർഷം

2021 ഏപ്രിൽ 9 ന്  വിൻഡ്സർ കൊട്ടാരത്തിൽ വച്ച് അന്തരിച്ചു

-------

1. 51-ാമത് ദാദാ സാഹിബ് ഭാൽകെ 

പുരസ്കാരം ആർക്കാണ്

രജനീകാന്ത് (നടൻ, നിർമ്മാതാവ് സംവിധായകൻ എന്ന നിലയിൽ ഉള്ള ചലച്ചിത്ര മേഖലയിലെ സംഭാവന കണക്കിലെടുത്താണ് 2019-ലെ ചലച്ചിത്ര മേഖലയിലെ പരമോന്നത അവാർഡ്)

2. 2021-ലെ നിയമ സഭാ തെരഞ്ഞടുപ്പിലെ ഏക ട്രാൻസെന്റ് സ്ഥാനാർത്ഥി

അനന്നകുമാരി അലസ്ക (മലപ്പുറം വേങ്ങര മണ്ഡലത്തിൽ നിന്ന് ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർത്ഥി . പാർട്ടി നേതാക്കൾ മാനസിക മായി പീഡിപ്പിച്ചു എന്ന്‌ അരോപിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് പിൽ മാറി)

3.നീല എൽഇഡി ബൾബ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

ഇസാമു അകാസാകി (ജാപ്പനീസ് ശാസ്ത്രജ്ഞൻ. നഗോയ യൂണിവേഴ്സിറ്റിയിലും മെയ്ജോ യൂണിവേഴ്സിറ്റിയിലും പ്രൊഫസറായിരുന്നു 2014 - ലെ ഭൗതികശാസ്ത്രത്തിലെ  നോബൽ സമ്മാന ജേതാവായ അകാസാകി . 2021 ഏപ്രിൽ 3-ാം തിയതി 92-ാം വയസിൽ അന്തരിച്ചു)

4. 2021 ഏപ്രിൽ 5 ന് അന്തരിച്ച മലയാള  സിനിമാ നാടക നടൻ 

പി.ബാലചന്ദ്രന്‍ (ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

----------------------------------------------

 1.  2019ലെ ദേശീയ ചലച്ചിത്ര പുരസ്കാര (67-മത് ചലച്ചിത്ര പുരസ്കാരം) ത്തിൽ ഏറ്റവും നല്ല ചിത്രമായി തിരഞ്ഞെടുത്തത്

മരക്കാർ: അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം, '' മികച്ച ചിത്രം, വസ്ത്രാലങ്കാരം (സുജിത്ത് സുധാകരൻ, വി.സായ് ), സ്പെഷ്യൽ ഇഫക്ട്സ് (സിദ്ധാർത്ഥ് പ്രിയദർശൻ) എന്നീ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കി.

2. 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാര (67-മത് ചലച്ചിത്ര പുരസ്കാരം) ത്തിൽ ഏറ്റവും നല്ല നടിയായി തിരഞ്ഞെടുത്തത്

കങ്കണ റണൗട്ട് (മണികർണിക , പംഗ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്)

3.  2019ലെ ദേശീയ ചലച്ചിത്ര പുരസ്കാര (67-മത് ചലച്ചിത്ര പുരസ്കാരം) ത്തിൽ ഏറ്റവും നല്ല നടൻ

ധനുഷും മനോജ് ബാജ്‌പേയിയും (മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മനോജ് ബാജ്പേയി 'ഭോൺസലെ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനും ധനുഷ്‌ 'അസുരൻ' എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനുമാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്.).

4. 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാര (67-മത് ചലച്ചിത്ര പുരസ്കാരം) ത്തിൽ ഏറ്റവും നല്ല മലയാള ചലച്ചിത്രം

കള്ളനോട്ടം (രാഹുൽ റിജി നായർ സംവിധാനം ചെയ്ത മലയാളചിത്രം.)

5. മികച്ച ഛായാഗ്രാഹകൻ

ഗിരീഷ് ഗംഗാധരൻ (ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ട്' എന്ന ചിത്രത്തിന് )

6. ഏറ്റവും മികച്ച പണിയ ഭാഷ ചിത്രം

കെഞ്ചിര (സംവിധാനം മനോജ് കാന )

7. മികച്ച സഹനടൻ 

വിജയ് സേതുപതി (സൂപ്പർ ഡീലക്സ്)

8. മികച്ച സഹനടി 

പല്ലവി ജോഷി (താഷ്കന്റ് ഫയൽസ്) 

9. ജനപ്രിയ സിനിമ

ഹർഷി (തെലുങ്ക്) 

10. സാമൂഹിക വിഷയങ്ങളിലുള്ള മികച്ച ചിത്രം:

ആനന്ദി ഗോപാൽ (മറാഠി)

11. കുട്ടികളുടെ ചിത്രം

 കസ്തുരി (ഹിന്ദി)

12. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്ക്കാരം

 താജ്മൽ (മറാഠി)

13. ബാലതാരം

നാഗ വിശാൽ (കറുപ്പ് ദുരെ) 

14.പിന്നണി ഗായകൻ

ബി. പ്രാക് (കേസരി)

15. പിന്നണിഗായിക

സവനി രവിന്ദ്ര (ബർദോ) 

16. തിരക്കഥ

കൗശിക് ഗാംഗുലി (ജയ്ഷാപുത്രാ, ബംഗാളി) 

17. പശ്ചാത്തലസംഗീതം

പ്രബുദ്ധ ബാനർജി (ജയ്ഷ്താപുത്രാ) 

18. മികച്ച ഹിന്ദി ചിത്രം

ചിച്ചോരെ

19. പുസ്തകം: 

എ ഗാന്ധിയൻ അഫയർ- ഇന്ത്യാസ് ക്യൂരിയസ് പോർടയൽ ഓഫൈവ് ഇൻ സിനിമ (സഞ്ജയ് സുരി)

20. കൊങ്കണി സാഹിത്യത്തിന് 2020 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കേരള കവിയുടെ പേര് ?

ആർ.എസ് .ഭാസ്കർ

21. 2021 മാർച്ച് 25 നു ആന്ധ്രപ്രദേശിലെ ജുഡീഷ്യൽ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത ആറാമത്തെ വിമാനത്താവളത്തിന്റെ പേര്

കുർബ്ദുൾ

22. 2021- ഏപ്രിലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നത്

എൻ .വി രമണ (48 -മത് ചീഫ് ജസ്റ്റിസ്)

23. ലോകത്തെ ഏറ്റവും വലിയ പവർ സ്റ്റേഷൻ സ്ഥപിതമാകുന്നത് എവിടെ ?

മാടക്കത്തറ

24. ഏതു സോഫ്റ്റ്വെയർ സംവിധാനം ഉപയോഗിച്ചാണ് വോട്ട് ഇരട്ടിപ്പ് കണ്ടെത്തുവാൻ സാധിക്കുന്നത് ? 

ലോജിക്കൽ എറർ സംവിധാനം വഴി എറോനെറ്റ് സോഫ്റ്റ്വെയറിൽ

25. സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിതമാകുന്നത് എവിടെ

തോന്നയ്ക്കൽ ,തിരുവനന്തപുരം

26. കുമാരനാശാന്റെ കരുണയെ അവലംബമാക്കി സജിൽ ശ്രീധർ രചിച്ച നോവൽ

വാസവദത്ത

27. ഏതു ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പി.എസ് .എൽ .വി ഉപയോഗിച്ച് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?

ഇ.ഒ.എസ് -02

28. എം.ജി സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ (2021 ഏപ്രിൽ )

ഡോ .സാബു തോമസ്

29. "My experiments with silents " ഇത് ആരുടെ പുസ്തകമാണ്

Samir soni

30. 2021 മാർച്ച് 21 - ന് അന്തരിച്ച Adam zagajewski ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

Poet (പോളണ്ട്)

31. 2021 മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങിയ ജപ്പാൻ ചരക്ക് കപ്പൽ

എവർ ഗിവൺ ( The ship is owned by Shoei Kisen Kaisha (a shipowning and leasing subsidiary of the large Japanese shipbuilding company Imabari Shipbuilding)

32. 2021 മാർച്ച് 26 ന് അന്തരിച്ച മുതിർന്ന മലയാള സിനിമാ നാടക അഭിനേതാവ്

പി സി സോമൻ (81) (ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു )

--1. റെയിൽവേ സംരക്ഷണസേന യുടെ (ആർ.പി.എഫ്.) പുതിയ പേരെന്ത്? 

ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സസ് സർവീസ്

2.  കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിൽ സഹായി ക്കാനായി ഇന്ത്യൻ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏത്?

 MANI (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ)

3. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രാഷ്ട്രീയകക്ഷികൾ നൽകുന്ന അപേക്ഷകളിലെ നടപടികളു ടെ പുരോഗതി അറിയാനായി ആരംഭിച്ച ഓൺലൈൻ സംവി ധാനമേത്?

പി.പി.ആർ.ടി.എം.എസ്. (പൊ ളിറ്റിക്കൽ പാർട്ടീസ് രജിസ് ട്രേഷൻ ട്രാക്കിങ് മാനേജ്മെന്റ് സിസ്റ്റം)

4 107-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയായ നഗരമേത്?

ബെംഗളുരു

5. ദേശീയ യുവജന ദിനാഘോഷ ത്തിന്റെ (ജനുവരി 12) ഭാഗമായി നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ

ലക്നൗ

6. ഇന്ത്യയിലെ ഏതു പ്രധാന തു റമുഖത്തെയാണ് 2020 ജനുവ രിയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്നു പുന്നാര ണം ചെയ്തത്

കൊൽക്കത്തെ പോർട്ട് ട്രസ്റ്റ്

7. 2020-ൽ 150-ാം രൂപവത്കരണവർഷം ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന തുറമുഖമേത്

കൊൽക്കത്തെ പോർട്ട് ട്രസ്റ്റ് 

8. 2020 ജനുവരി 17-ന് ഫ്രഞ്ച് ഗയാനയിലെ കുറുവിൽനിന്ന് ഇന്ത്യ വിക്ഷേപിച്ച വാർത്താവി നിമയ ഉപഗ്രഹമേത്?

ജി-സാറ്റ് 30

9. ഏത് ഉപഗ്രഹത്തിനു പകരമാ യാണ് ജി-സാറ്റ് 30 വിക്ഷേപി ച്ചത്

ഇൻസാറ്റ് 4എ 

10. ഏത് ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രസർക്കാർ 'ഡിജിറ്റൽ സ്കൈ' പോർട്ടലി ആരംഭിച്ചത്

ഡ്രോണുകൾ

11.2020 -ലെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ മാത്രമടങ്ങിയ സംഘത്തെ നയിച്ച ആദ്യത്തെ വനിതയാര്?

ടാനിയ ഷെർഗിൽ

12.മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനമേത്?

ആന്ധ്രാപ്രദേശ്

13. ആന്ധാപ്രദേശ് സംസ്ഥാനത്തി ന്റെ തലസ്ഥാനങ്ങളേവ?

അമരാവതി (നിയമനിർമാണം), വിശാഖപട്ടണം (ഭരണ നിർവഹണം), കുർനൂൽ (ജു ഡീഷ്യൽ)

14. 2020-ലെ റിപ്പബ്ലിക് ദിനാഘോ ഷങ്ങളിലെ മുഖ്യാതിഥിയായ ജെയർ ബോൽസൊനാരോ ഏത് രാജ്യത്തിന്റെ പ്രസിഡന്റാ ണ്?

ബ്രസീൽ

Current Affairs - February 2021

10th Level Current Affairs 2

1. സ്റ്റാർലിങ്ക് എന്നാൽ എന്താണ്

ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന Space -x ന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്. (ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എത്തിച്ചേരാത്ത ഒറ്റപ്പെട്ട ഇടങ്ങളിലുൾപ്പടെ അതിവേഗ ഇന്റർനെറ്റ് സേവനമെത്തിക്കാൻ ഇലാൻ മസ്ക്ക് ആവിഷ്ക്കരിച്ച പദ്ധതി.

2. തിരുവനന്തപുരം പൂരം തെക്കോട്ട് ഈ വിലയിൽ താമസിച്ചിരുന്ന മലയാളം കവി

വിഷ്ണു നാരായണൻ നമ്പൂതിരി (2021  ഫെബ്രുവരി 25 ന് അന്തരിച്ചു. )

3. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം എന്ന കവിതാസമാഹാരം എഴുതിയ പ്രസിദ്ധ മലയാള കവി

വിഷ്ണു നാരായണൻ നമ്പൂതിരി (1939 ജൂൺ 2 നാണ് ജനനം )

4. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രസിദ്ധ കവിതാ സമാഹാരങ്ങൾ

ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിർത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകൾ' 'മുഖമെവിടെ', 'ഭൂമിഗീതങ്ങൾ', 'പ്രണയഗീതങ്ങൾ', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

5. വിഷ്ണു നാരായണൻ നമ്പൂതിരി ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ പ്രധാന പ്പെട്ടവ ഏതെല്ലാം

പത്മശ്രീ പുരസ്കാരം (2014),
എഴുത്തച്ഛൻ പുരസ്കാരം (2014),
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994),
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979),
വയലാർ പുരസ്കാരം - (2010),
വള്ളത്തോൾ പുരസ്കാരം - (2010),
ഓടക്കുഴൽ അവാർഡ് - (1983),
മാതൃഭൂമി സാഹിത്യപുരസ്കാരം (2010),
പി സ്മാരക കവിതാ പുരസ്കാരം - (2009)

6. കേരള മുഖ്യമന്ത്രി കോ വിഡ് വാക്സിൻ സ്വീകരിച്ചത് എപ്പോൾ

2021 മാർച്ച് മൂന്നിന് തിരുവന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവെപ്പെടുത്തത്.

7. കേരളത്തിൽ കോവിഡ് വാക്സിനേഷൻ രണ്ടാംഘട്ടം എന്നാണ് ആരംഭിച്ചത്

2021 മാർച്ച് 1 ന് (60 വയസിന് മുകളിലുള്ളവർക്കും 45 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ള വർക്കും )

8.കേരളത്തിലെ ആരോഗ്യ മന്ത്രി  K K ശൈലജ കോവിഡ് വാക്സിൻ എടുത്തത് എപ്പോഴാണ്

2021 മാർച്ച് 2 ന് (തിരുവനന്തപുരം മെഡിക്കൽ കോളേജ്  വച്ചാണ് കോവിസ്വാക്സിൻ സ്വീകരിച്ചത്

9. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിഡ് വാക്സിൻ സ്വീകരിച്ചതെന്നാണ്

2021 മാർച്ച് 3 ന് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ച്

10. കേരളത്തിലെ ആരോഗ്യ മന്ത്രി കെ. കെ ഷൈലജ കോവിഡ് വാക്സിൻ സ്വീകരിച്ചത് എപ്പോഴാണ്

2021 മാർച്ച് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് .സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനാണ് എടുത്തത്

11.കേന്ദ്ര ആരോഗ്യമന്ത്രി  വർഷ വർദ്ധൻ കോവിഡ് വാക്സിൻ സ്വീകരിച്ചത് എന്നാണ്

2021 മാർച്ച് 2 ന് ഡൽഹി യിലെ ഹാർട്ട് ആന്റ് ലഗ്സ് ഇസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ഭാരത് ബയോടെക് നിർമിച്ച കോമാക്സിൻ സ്വീകരിച്ചത്

12. 3 വിവാദ കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കിസാൻ സമിതി എന്നാണ് സമരം ആരംഭിച്ചത്

2020 നവംബർ 26 ന് (ഡൽഹി ചലോ മുദ്രാവാക്യ വുമായാണ് സമരം തുടങ്ങിയത് )

13. 2016 ഒക്ടോബർ 1 ന് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം പാലം പൊട്ടിപ്പൊളിഞ്ഞ അതിനെത്തുടർന്നു് തുടർന്ന്  ഗതാഗതം നിർത്തി വെച്ചത് എന്നാണ്

2019 മെയ് 1

14. പാലാരിവട്ടം പാലം പുതുക്കിപണിത് വീണ്ടും ഉദ്ഘാടനം ചെയ്തത് എന്ന്

2021 മാർച്ച് 7

15.പാലാരിവട്ടം പാലം പുതുക്കിപണിഞ്ഞത് ഏതു സ്ഥാപനമാണ്

DMRC (Delhi) യുടെ മേൽനോട്ടത്തിൽ Uralungal Labor Contract Co-operative Society യാണ് നിർമ്മിച്ചത്

-------------------------------------------------------------

1.  വിവാദ കാർഷിക ബില്ലുകൾ നടപ്പിലാക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന്  രാജി വച്ച അംഗം

ഭൂപീന്ദർ സിങ് മൻ. (ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് )

2.വിവാദ കാർഷിക ബില്ലുകളെ സംബന്ധിച്ച്  കർഷകരും സർക്കാരുമായി ചർച്ച ചെയ്യാൻ സുപ്രീംകോടതി നാലംഗ സമിതിയെ നിയമിച്ചത് എന്നാണ്

2021 ജനുവരി 12ന് (ഭൂപീന്ദർ സിങ് മൻ.ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഘൻവാത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ)

3. കേരള നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ഈ വോട്ടിങ്ങിലൂടെ നടത്തിയത് എന്നാണ്

2021 ജനുവരി 14 ന്

4.ന്യായ് പദ്ധതി എന്താണ്

പാവപ്പെട്ടവരുടെ അക്കൗണ്ടിൽ 6000 രൂപ പ്രതിമാസം എത്തിക്കുന്ന കോൺഗ്രസിൻറെ ഇലക്ഷൻ പ്രകടനപത്രികയിലെ വാഗ്ദാനം

5. ആരുടെ കവിത ചൊല്ലികൊണ്ടാണ് ശ്രീ. തോമസ് ഐസക്ക് (ധനമന്ത്രി ) 2021 - 22 കേരള ബഡ്ജറ്റ്  പ്രസംഗം ആരംഭിച്ചത്

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിത (2021 ജനുവരി 15 ന് )

6. 2021 ജനുവരി 16  കോ വിഡ് വാക്സിൻ കുത്തിവയ്പ്   ഉദ്ഘാടനം ചെയ്തത് ആരാണ്

പ്രധാനമന്ത്രി നരേന്ദ്രമോദി

7.ഇന്ത്യയിൽ    കൊറോണ വാക്സിൻ സ്വീകരിച്ച ആദ്യ എം പി

ബി.ജെ.പി നേതാവ് മഹേഷ് ശർമ. (ഡോക്ടർ ) ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള എം.പിയും മുൻ കേന്ദ്രമന്ത്രിയും കൂടിയായ ഇദ്ദേഹം ശനിയാഴ്ചയാണ് (2021 ജനുവരി 16 ) ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത്.

8. 2021 ജനുവരി 16ന് നടത്തിയ കോവിഡ് വാക്സിൻ കുത്തിവെയ്പ് ഇന്ത്യയിലാദ്യമായി നൽകിയത് ആർക്കാണ്

മനീഷ് കുമാറിന് (33) (ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീകരണ തൊഴിലാളിക്ക്  ആദ്യ വാക്സിൻ നൽകിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത് )

9.ഇന്ത്യയിൽ ആദ്യമായി covid vacine നൽകിയ  മനീഷ് കുമാറിന് ഏതു വാക്സിനാണ് നൽകിയത്

കോവാക്സിൻ (ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ )

10.വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക നേതാവിനാണ് എൻ ഐ എ (National Investigation Agency) നോട്ടീസ് നൽകിയത്

ബെൽ ദേവ  സിംഗ് സിർസ (2021 ജനുവരി 16 )

11. നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്

ഡോ. എം. ലീലാവതിക്കു . (കളമശ്ശേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2021 ജനുവരി 17 ന്)

12.അമേരിക്കയുടെ ആദ്യ 'സെക്കൻഡ് ജെന്റിൽമാൻ'

ഡഗ് എംഹോഫും
(അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസിന്റെ ഭർത്താവ് )

13. അമേരിക്കയുടെ നാല്പത്തിയാറാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്
ജോസഫ് ആർ. ബൈഡൻ (ജോ ബൈഡൻ) 2021 ജനുവരി 20 (ഇന്ത്യൻ സമയം രാത്രി 10 ന്) ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

14. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആരാണ്

അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സ്

15.അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതാര്

ജമൈക്കൻ-ഇന്ത്യൻ വംശജ കമലാ ഹാരിസ്  (
ആ പദവിയിലെത്തുന്ന ആദ്യ
കറുത്തവർഗക്കാരി, ആദ്യ ഇന്ത്യൻവംശജ )

16. 2021 ജനുവരി 20 ലെ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രമേയം

അമേരിക്ക ഒറ്റക്കെട്ട്

17.2021 ജനുവരി 20 ന്  കോവിഡ് വാകസീൻ ഇന്ത്യ എത്ര രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്

6 രാജ്യങ്ങളിലേക്ക് (ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കാണ് വാക്സിൻ കൈമാറുന്നത്)

18.150 വർഷത്തിനിപ്പുറം പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്

ഡൊണാൾഡ് ട്രംപ് (2021- ജനുവരി 20 -ൽ നടന്നസത്യപ്രതിജ്ഞാ ചടങ്ങ്ങിൽ )

19.യു.എസ് സെനറ്റിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥ

ഡോ. റേച്ചൽ ലെവിൻ (പെൻസിൽവാനിയയിലെ ഹെൽത്ത് സെക്രട്ടറിയായ ഡോ. റേച്ചൽ ലെവിനെയാണ് ബൈഡൻ തന്റെ അസിസ്റ്റന്റ് ഹെൽത്ത് സെക്രട്ടറിയായി നിർദേശിച്ചത്)

20.മലയാള സിനിമയുടെ മുത്തച്ഛനായി അറിയപ്പെടുന്നതാര്

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) ( 1923 ഒക്ടോബർ 19ന് കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു. 2021 ജനുവരി  20ന് അന്തരിച്ചു )

21. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി  10ാം വട്ട ചർച്ച നടന്നതെന്നാണ്

2021 ജനുവരി 20 ബുധനാഴ്ച (കർഷകരുമായി നടന്ന പത്താംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ പൂർണമായി പിൻവലിക്കുന്നതുവരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു.)

22. 2021 ജനുവരി 21ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ എത്ര പേരാണ് മരിച്ചത്

അഞ്ചുപേരാണ് മരിച്ചത് (100 ഏക്കറിൽ ഉള്ള ക്യാമ്പസിൽ റോട്ട വൈറസ് വാക്സിൻ നിർമ്മിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിലെ നാലഞ്ചു അഞ്ച് നിലകളിലാണ് തീപടർന്നത് )

23. 2021 ജനുവരി 21ന് തീപിടുത്തമുണ്ടായ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഏത് കോ വിഡ് വാക്സിനാണ് ഉത്പാദിപ്പിക്കുന്നത്

കോവീ ഷീൽഡ്

24.ബോംബേ ഷെയർ മാർക്കറ്റ് അമ്പതിനായിരം പോയിൻറ് പിന്നിട്ടത് എന്നാണ്

2021 ജനുവരി 21 ന്

25.ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഇനി മുതൽ  'കമലം' എന്നായിരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാനം

രാജസ്ഥാൻ ( മുഖ്യമന്ത്രി വിജയ് റുപാനിയാണ് പ്രഖ്യാപനം നടത്തിയത് , 2021 ജനുവരി 20 അത് )

26. ഇന്ത്യയുടെ 72 ാമത് റിപ്പബ്ലിക് ദിനത്തിൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ചത് ആർക്കാണ്

എസ് പി ബാലസുബ്രഹ്മണ്യം

27.ഇന്ത്യയുടെ എഴുപത്തി രണ്ടാമത്തെ റിപ്പബ്ലിക് ദിനത്തിൽ പത്മഭൂഷൻ ലഭിച്ച ഗായിക

കെ എസ് ചിത്ര

28. എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തിൽ മഹാവീർ ചക്ര മരണാനന്തര ബഹുമതിയായി ലഭിച്ചത് ആർക്കാണ്

കേണൽ സന്തോഷ് ബാബു

29. എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തിൽ പരമവീരചക്ര  മരണാനന്തര ബഹുമതിയായി ലഭിച്ചതാർക്കാണ്

സുബേദാർ സഞ്ജീവ് കുമാർ

30.വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി എത്ര കിലോമീറ്റർ

സിംഘുവിൽനിന്ന് 63 കിലോമീറ്റർ ദൈർഘ്യത്തിലാണ് റാലി (അക്രമ സംഭവത്തിൽ ഒരു കർഷകൻ മരിച്ചു )

31. 72-ാമത്  റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേട് നടത്തിയ വിവാദ കാർഷിക ബില്ലുകൾ ക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ഏതുതരം റാലിയാണ് നടത്തിയത്

കിസാൻ പരേട് (സമരം തുടങ്ങിയതിന്റെ 61ാം ദിവസമായിരുന്നു റാലി )

32. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ  സമരം ചെയ്യുന്ന കർഷക സംഘടന.

41 കർഷക സംഘടനകളുടെ  സംയുക്ത കിസാൻ മോർച്ച

33.72-ാമത്  റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേട് നടത്തിയ വിവാദ കാർഷിക ബില്ലുകൾ ക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ സമരത്തിൽ  ഒരാൾ മരിച്ചു . ആരാണ്

നവനീത് (45 വയസ്, ഉത്തരാഖണ്ഡ് സ്വദേശി )

34. 72-ാമത്  റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേട് നടത്തിയ സമാന്തര പരേഡ് നടത്തിയവർ എവിടെയാണ് കൊടി ഉയർത്തിയത്

ചെങ്കോട്ടയിൽ 12 മണിക്ക് സിഖ് മതത്തിന്റെ പതാകയും കർഷക സംഘടനകളുടെ പതാകയും (2021 ജനുവരി 26 )

35. വിവാദ കാർഷിക ബില്ലുകൾ ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ (2021 ജനുവരി 28 വരെ)
കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡൽഹി, രാജസ്ഥാൻ, പശ്ചിമബംഗാൾ

36.രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യ ടെലികോം സേവനദാതാവ്.

എയർടെൽ. (ഹൈദരാബാദ് നഗരത്തിലാണ് എയർടെൽ 5ജി പരീക്ഷിച്ചത്. (2021 ജനുവരി 28 )

37.കർണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ് നേതാവ്

പ്രകാശ് റാത്തോഡ്

38. 11-ാം ശമ്പള പരിഷ്കരണ കമ്മീഷൻ എന്നാണ് റിപ്പോർട്ട് ചെയ്തത്

2021 ജനുവരി 29ന്

39. പതിനൊന്നാം ശമ്പള കമ്മീഷൻ ചെയർമാൻ ആരായിരുന്നു

കെ മോഹൻ ദാസ്

40.പതിനൊന്നാം ശമ്പള കമ്മീഷനിൽ എത്ര അംഗങ്ങൾ ആണുള്ളത്

3 അംഗങ്ങൾ

41. 2021 ജനുവരി 30 ാം തീയതി രാജിവെച്ച വിഎസ് അച്യുതാനന്ദൻ ഏത് കമ്മീഷൻ അധ്യക്ഷനായിരുന്നു

കേരള ഭരണപരിഷ്കാര കമ്മീഷൻ

42. കേന്ദ്രബജറ്റ് ചരിത്രത്തി​ൽ ആദ്യമായി പേപ്പർ രഹിത ബജറ്റ്​ അവതരിപ്പിച്ചതാരാണ്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (2021 ഫെബ്രുവരി ഒന്നിന് തദ്ദേശീയമായി വികസിപ്പിച്ച Tablet ആണ് ഉപയോഗിച്ചത്)

43. ബജറ്റ്​ അവതരണത്തിനായി ഏത് നിറത്തിലുള്ള കവറിലാണ് 2021 ഫെബ്രുവരി 1 ലെ ബജറ്റ്  ഡിജിറ്റൽ ആക്കി കൊണ്ടുവന്നത്


സ്വർണനിറത്തിൽ ദേശീയ ചിഹ്നം പതിച്ച ചുവന്ന നിറത്തിലുള്ള കവറിൽ പൊതിഞ്ഞാണ് ടാബ്‌ലറ്റ് കൊണ്ടുവന്നത് 

1. പശു ശാസ്ത്രത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാരിന്റെ സംവിധാനം

രാഷ്ട്രീയ കാമധേനു ആയോഗ്

2.രാജ്യത്തെ രണ്ട് അംഗീകൃത കൊറോണ വൈറസ് വാക്സീനുകൾ എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന് വ്യോമസേനയുടെ ഏത് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്

സി -130 ജെ, അന്റോനോവ് -32 തുടങ്ങി കാർഗോ വിമാനങ്ങളാണ് ഉപയോഗിക്കുക

3. ലോക പ്രശസ്ത ആപ്പിള്‍ ഉപകരണങ്ങളേക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വ്യക്തി

ടിഎഫ് ഇന്റര്‍നാഷണലിന്റ വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ.( Ming-Chi Kuo is an analyst at TF International Securities, a financial services group in the Asia-Pacific region)

4. അമേരിക്കയിലെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട  ഡൊണാൾഡ് ട്രംപിന്റെ  അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയ സോഷ്യൽ മീഡിയ

ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം (2021 ജനുവരി 6ന് വിലക്കേർപ്പെടുത്തി )

5. 2021 ജനുവരി 6 ന് അമേരിക്കയിലെ അരിസോന തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച ചർച്ച ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണു രോഷാകുലരായ ഡൊണാൾഡ് ട്രംപ് (2020-ലെ തിരഞ്ഞെടുപ്പിൽ തോറ്റ പ്രസിഡൻറ് ) അനുകൂലികൾ അതിക്രമിച്ചു കയറിയത് എവിടെയാണ്

കാപ്പിറ്റോൾ മന്ദിരം -യു.എസ്. പാർലമെന്റ്  (5 മണിക്കൂർ അക്രമികൾ കയ്യേറി )
(The United States Capitol, (Capitol Building) is the meeting place of the United States Congress and the seat of the legislative branch of the U.S. federal government)

6. അമേരിക്കയിലെ കാപ്പിറ്റോൾ അക്രമികളെ ‘ഐ ലവ് യൂ’ എന്ന് അഭിവാദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

ഡൊണാൾഡ് ട്രംപ് (2021 ജനുവരി 6 )

7.1995-96കാലത്ത് എ കെ ആൻറണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നതാരാണ്

കെ കെ രാമചന്ദ്രൻ ( 27വർഷം ബത്തേരി കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.2021 ജനുവരി 7-ന് അന്തരിച്ചു )

8. 2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ മന്ദിരം -യു.എസ്. പാർലമെന്റ് ആക്രമണത്തിൽ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്

4 പേർക്ക് ( 2 സ്ത്രീകൾ)

9. 2020 ൽ നടന്ന  യുഎസ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രാംപിന് (റിപ്പബ്ലിക്കൻ പാർട്ടി) എത്ര ഇലക്ടറൽ വോട്ടുകൾ ലഭിച്ചു

232 (ജോ ബൈഡന് 306 ഇലക്ട്രൽ വോട്ടുകൾ ലഭിച്ചു )

10. ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ഡ്രൈ റൺ നടന്നത് എന്നാണ്

2021 ജനുവരി 8 ന്

11.കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ഡ്രൈ റൺ കേരളത്തിൽ എത്ര കേന്ദ്രങ്ങളിൽ നടന്നു

46 കേന്ദ്രങ്ങളിൽ (മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി സ്വകാര്യ ആശുപത്രി നഗര ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11 വരെ . 25 ആരോഗ്യപ്രവർത്തകർ വീതം പങ്കാളികളായി)

12. എന്തിനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED) കേരള സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത്

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് (2021ജനവരി എട്ടിന് 9 മണിക്കൂർ ചോദ്യം ചെയ്തു )

13.ഡല്ഹി ചലോ എന്ന മുദ്രാവാക്യം വിളിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വിവാദ കാർഷിക ബില്ലുകൾക്കെതിരെ എന്നാണ് സമരം ആരംഭിച്ചത്

2020 നവംബർ 26 ന്

14.പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി

വി കെ ഇബ്രാഹിംകുഞ്ഞ്

15.കൊച്ചിയിലെ വൈപ്പിൻ മേൽപാലവും കുണ്ടന്നൂരിലെ മേൽ പാലവും എന്നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്

2021 ജനുവരി ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

16.2021 ജനുവരി 9 ന് ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനമൊഴിഞ്ഞ വ്യക്തി

വി എസ് അച്ചുതാനന്ദൻ

17.കോവിഡ് വാക്സിൻ കുത്തിവെയ്പ് ഇന്ത്യയിൽ എന്നുമുതലാണ്  ആരംഭിക്കുന്നത്

2021 ജനുവരി 16 മുതൽ

18.2021 ജനുവരി 16 മുതൽ ആരംഭിക്കുന്ന കോവിഡ് വാക്സിൻ കുത്തിവയ്പ് കേരളത്തിൽ എത്ര സ്ഥലങ്ങളിൽ നടക്കും

133 സെൻസറുകളിൽ

19. GAIL (Gas Authority of India Ltd.)ഗ്യാസ് പൈപ്പ് ലൈൻ എന്നാണ് നാടിന് സമർപ്പിച്ചത്

2021 ജനുവരി 5ന് (938km കൊച്ചി (എറണാകുളം കുളം പൊതു വൈപ്പിനിലെ ടെർമിനലിൽനിന്ന്) മുതൽ ബംഗളരു വരെ )

20. കേന്ദ്ര ആയുഷ് സഹമന്ത്രിയും നോർത്ത് ഗോവ എംപിയുമായ ശ്രീപദ് നായിക്കും കുടുംബവും 2021 ജനുവരി 11 ന് അപകടത്തിൽപ്പെട്ടതെവിടെ വച്ച്

കർണാടകയിലെ അംഗോള  ഹൊസകമ്പി ഹില്ലൂരിൽ വച്ച്

21.കോവിഡ് പ്രതിരോധ വാക്സിൻ എന്നാണ് കേരളത്തിലെത്തിയത്
2021 ജനുവരി  13 ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും എത്തി

22. ഏതു രീതിയിലാണ് വാക്സിന്റെ പാക്കിംഗ് 

പത്തുഡോസ് വാക്സിനാണ് ഒരു വയലിൽ  ഉണ്ടായിരിക്കുക. ഒരു വയൽ പൊട്ടിച്ചുകഴിഞ്ഞാൽ അത് ആറുമണിക്കൂറിനുളളിൽ ഉപയോഗിക്കണം.

23. കേരളത്തിൽ ആദ്യഘട്ട കുത്തിവെയ്പ്പിള്ള കോവിഡ് പ്രതിരോധ വാക്സിം എന്നാണ് എത്തിയത്

2021 ജനുവരി 13 ന് അനന്തപുരത്തും (134000 dose) കൊച്ചിയിലും(180000) കോഴിക്കോടും (119500)എത്തും. കോഴിക്കോട് നിന്ന് ഇന്ന് 1100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും

24.അമേരിക്കൻ ചരിത്രത്തിൽ  രണ്ടുപ്രാവശ്യം ഇംപീച്ച്മെൻറ് നടപടികൾ നേരിടേണ്ടി വന്ന പ്രസിഡൻറ്

റൊണാൾഡ് ട്രംപ്

25. രണ്ടാമത് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തതെന്നാണ്

2021 ജനുവരി 13 ന് (197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 10 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഇംപീച്ച്മെന്റിനെ അനുകൂലിച്ചു) :

26.പുതിയ അമേരിക്കൻ പ്രസിഡൻറ് സ്ഥാനമേൽക്കുന്നത് എന്നാണ്

201 ജനുവരി 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്.

27.ഏത് അമേരിക്കൻ പ്രസിഡൻറിന്റെ  യൂട്യൂബ് ചാനൽ ആണ് ഗൂഗിൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്

റൊണാൾഡ് ട്രൂപ് (യു.എസ്. കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിച്ച് ട്രംപ്, കമ്പനിയുടെ നയങ്ങൾ ലംഘിച്ചുവെന്ന് യൂട്യൂബ് പറയുന്നു.)

28, ആദ്യഘട്ടത്തിൽ കോവിഡ് വാക്സിന്റെ  എത്ര ഡോസ് ആണ് കേരളത്തിന് ലഭിച്ചത്

4,33,500 സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവി ഷീൽഡ് വാക്സിനാണ്

28.അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ടിന് ഇട്ടപ്പോൾ വൈസ് പ്രസിഡണ്ട് ആരായിരുന്നു

മൈക്ക് പെൻസ്

29.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നത് എന്നാണ് പിൻവലിച്ചത്

2021 ജനുവരി 16 മുതൽ

30.തദ്ദേശീയമായി യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള തേജസ് പദ്ധതി എന്നാണ് ആരംഭിച്ചത്

1980-ൽ (ഹിന്ദുസ്ഥാൻ  ഏറോനോട്ടിക്കൽ  ലിമിറ്റഡ് ആണ് വിമാനങ്ങൾ നിർമ്മിക്കുന്നത്. 2021 ജനുവരിയിൽ 83 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ 43,000 കോടി രൂപയുടെ ഓർഡർ കേന്ദ്ര ഗവൺമെൻറ് എച്ച് എ ല്ലിന് നൽകി )
-------------------
1. കോവിഡ് വാക്സിന്റെ ഡ്രൈ റൺ (വാക്സിൻ വിതരണം റിഹേഴ്സൽ ) ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്

2021 ജനുവരി 2 ന്

2.കോവിഡ് വാക്സിന്റെ ഡ്രൈ റൺ (വാക്സിൻ വിതരണം റിഹേഴ്സൽ ) കേരളത്തിൽ എത്ര ജില്ലകളിൽ ആയിരുന്നു

നാല് ജില്ലകളിൽ (തിരുവനന്തപുരം,ഇടുക്കി പാലക്കാട് വയനാട് )

3. കോവിഡ് വാക്സിന്റെ ഡ്രൈ റൺ (വാക്സിൻ വിതരണം റിഹേഴ്സൽ ) എത്ര മണിക്ക് ആരംഭിച്ചു

രാവിലെ 9 മുതൽ 11 വരെ ആരെ നാല് ജില്ലകളിലെ 6 അശുപത്രി കളിൽ . 25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുത്തു.ആദ്യഘട്ടത്തിൽ  സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർ മെഡിക്കൽ വിദ്യാർത്ഥികൾ, ആശാവർക്കർമാർ , അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുക)

4. ലോകാരോഗ്യസംഘടന ആദ്യമായി അംഗീകരിച്ച കോവി ഡ് വാക്സിൻ

ഫൈസറും ബയോൺടെക്കും വികസിപ്പിച്ച വാക്സിനാണ് അംഗീകാരം നൽകിയത്

5.ലോകത്ത് ആദ്യമായി വിതരണം തുടങ്ങിയ കോവിഡ് വാക്സിൻ

ഫൈസറും ബയോൺടെക്കും വികസിപ്പിച്ച വാക്സിൻ

6.ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡിന്റെരൂപമാറ്റം സംഭവിച്ച പുതിയ വൈറസ്

വേരിയന്റ് ഓഫ് കൺസേൺ 202012/01 (VOC 202012/01)കണ്ടെത്തിയ വർഷം മാസം വൈറസിന്റെ വേരിയന്റ് നമ്പർ എന്നിവ ചേർത്ത്  ആശങ്ക ഉളവാക്കുന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നർത്ഥം)

6. ഇന്ത്യയിൽ വിതരണം ചെയ്യാൻ അനുമതി ലഭിച്ച ആദ്യ കോവിഡ് വാക്സിൻ

ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനക്കയും വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് (Serum Institute)നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ

7.എന്ന് മുതലാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്

2021 ജനുവരി 16 മുതൽ (മകര സംക്രാന്തി ദിനവുമായി ബന്ധപ്പെട്ടാണ് തിയതി നിശ്ചയിച്ചതു )

8.ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിന്ഇ ന്ത്യ അംഗീകാരം നൽകിയത് എന്നാണ്

2021 ജനുവരി ഒന്നിന്

9. യുകെ ഗവൺമെൻറ് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത് എന്നാണ്

2020  ഡിസംബർ 30 ന്

10.കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയ ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോം

CoWIN (COVID - 19 Vaccine Intelligence Network )

11. ചൊച്ചാ ദൗത്യത്തിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ശൂന്യാകാശ ഗവേഷണ പദ്ധതിയിൽ വിക്ഷേപിച്ച വാഹനം

ഹോപ്പ് ഓർബിറ്റർ. 2020 ജൂലായ് 19-നാണ്  വിക്ഷേപിച്ചത്. ( കൊളറാഡോ ബോൾഡർ സർവകലാശാല, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവരുമായി ചേർന്നാണ് യു.എ.ഇ. ബഹിരാകാശ സംഘടനയായ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ഹോപ്പ് ഓർബിറ്റർ വികസിപ്പിച്ചത്.)

12. ചൊവ്വ ദൗത്യത്തിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച വാഹനം

ടിയാൻവെൻ-1. (2020 ജൂലായ് 23-ന് വിക്ഷേപിച്ചു)

13.നാസയുടെ മാർസ് 2020 പദ്ധതിയുടെ ഭാഗമായി അമേരിക്ക വിക്ഷേപിച്ച വാഹനം

പെർസെവിറൻസ് റോവർ (2020 ജൂലൈ 30ന് )

14. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടന്നത് എപ്പോൾ

2020 ഡിസംബർ  28, 29 തീയതികളിൽ (ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നു)

15. കേന്ദ്ര സർക്കാരിൻറെ വിവാദകാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് 2020 ജനുവരി 2 ന് ആത്മഹത്യ ചെയ്ത കർഷകൻ

ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽനിന്നുള്ള കാഷ്മിർ സിങ് (75) ആണ് മരിച്ചത്.

16. പ്രശസ്ത സോഫ്റ്റ്‌വെയർ കമ്പനി അഡോബിന്റെ ഏത് സോഫ്റ്റ്വെയറാണ് 2021 ജനുവരി 12 മുതൽ സെക്യൂരിറ്റി അപ്ഡേറ്റുകൾ നിർത്തുന്നത്

ഫ്ലാഷ്​ പ്ലെയർ
(ഫ്ലാഷ്​ പ്ലെയറിൽ റൺ ചെയ്യുന്ന വിഡിയോകൾക്കും ആനിമേഷനുകൾക്കും 2021 ജനുവരി 12 മുതൽ സെക്യൂരിറ്റി അപ്ഡേറ്റുകൾ നിർത്തി)
-------------------------------------------------------- 

 1. 2020 -ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ നിന്നു വിജയിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ


ആര്യ രാജേന്ദ്രൻ (21 വയസ്സുകാരി , ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻ മുഗൾ വാർഡ് കൗൺസിലർ)

2.2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

രേഷ്മ മറിയം റോയ് (21 വയസ്, പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഊട്ടുപാറയിലെ LDF സ്ഥാനാർത്ഥി .70 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചു.11–ാം വാർഡിൽ (ഊട്ടുപാറ) നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഷ്മയുടെ വിജയം.)

3. 2020 ഡിസംബർ 25 ന് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ച മലയാള ചലച്ചിത്ര നടൻ

അനിൽ നെടുമങ്ങാട് (48) .( കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ മലയാള സിനിമകളിൽ പ്രധാനവേഷം ചെയ്തു. പീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് തൊടുപുഴ എത്തിയത് )

4.2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 എപ്പോഴാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്

2019 സെപ്റ്റംബർ 2 ന്

5. 2020 ഒക്ടോബർ 25ന് അന്തരിച്ച  സാംസങ് (ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദക്ഷിണ കൊറിയൻ കമ്പനി) ഇലക്ട്രോണിക്സിന്റെ ചെയർമാൻ

ലീ കൻ ഹീ (78 വയസ്)

6. ഗുജറാത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി

കേശുഭായി പട്ടേൽ (92), 1995-ൽ ഗുജറാത്തിലെ മുഖ്യമന്ത്രിയായി. 2020 ഒക്ടോബർ 29ന് അന്തരിച്ചു )

7.ജെയിംസ് ബോണ്ടിനെ  ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ച സ്കോട്ടിഷ് നടൻ

ഷോൺ കോണറി (90 )

8.2019 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിൽ ആയുഷ്കാല നേട്ടത്തിനുള്ള പുരസ്കാരം നൽകി ആദരിച്ച അർജൻറീനിയൻ ചലച്ചിത്ര സംവിധായകൻ

ഫെർണാണ്ടോ സൊളാനസ് (83), 2020 നവംബർ 7-ന് അന്തരിച്ചു )

9. 2020 - ലെ തദ്ദേശ തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായാണ് നടന്നത്

3 ഘട്ടങ്ങളായി ( 1-ാo ഘട്ടം :- ഡിസംബർ 8, 2ാം ഘട്ടം -ഡിസംബർ 10, മൂന്നാം ഘട്ടം ഡിസംബർ 14 )

10. 2020-ലെ തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടം ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

തിരുവനന്തപുരം, കൊല്ലം , ഇടുക്കി, പത്തനംതിട്ട ,ആലപ്പുഴ

11.2020ലെ തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടം ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

കോട്ടയം , എറണാകുളം, തൃശൂർ പാലക്കാട് ,വയനാട്

12. 2020 - ലെ  മൂന്നാം ഘട്ടം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

കോഴിക്കോട്, മലപ്പുറം ,കണ്ണൂർ കാസർകോട് .

13. കേരളത്തിൽ ആകെ ഗ്രാമ പഞ്ചായത്തുകൾ എത്ര

941 എണ്ണം

14. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ

152 എണ്ണം

15.കേരളത്തിലെ ആകെ ജില്ലാ പഞ്ചായത്തുകൾ

14 എണ്ണം

16.കേരളത്തിലെ ആകെ കോർപ്പറേഷനുകൾ

6 എണ്ണം

16. 2020 - ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

നിതീഷ് കുമാർ (J.D.
U നേതാവ്)

17. ഇന്ത്യൻ വ്യോമയാന കമ്പനി കളിലെ ആദ്യത്തെ വനിതാ CEO

ഹർ പ്രീത് സിംഗ് (1988-ൽ എയർ ഇന്ത്യയിലെ ആദ്യവനിതാ പൈലറ്റായി നിയമനം ലഭിച്ചെങ്കിലും ആരോഗ്യ പ്രശ്നനങ്ങളാൽ വിമാനം പറത്താനായില്ല

18. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

ആര്യ രാജേന്ദ്രൻ (21 വയസ്) തിരുവനന്തപുരം മുടവൻമുകൾ വാർഡിലെ കൗൺസിലർ ആയി 2020-ൽ തിരഞ്ഞെടുത്തു.)


19. 46ാം അമേരിക്കൻ പ്രസിഡന്റായി 2021 ജനുവരി 20 -ന് സ്ഥാനമേൽക്കുന്നതാര്

ജോ ബൈഡൻ (ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ) . റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ റൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി. 1942 - നവംബർ 20 ന് പെൻസിൽവാനിയയിലെ സ്ക്രാന്റൺ നഗരത്തിൽ ജനിച്ചു)

20. 2008 മുതൽ 2016 വരെ ബരാക് ഒബാമ പ്രസിഡൻറ് ആയിരുന്നപ്പോൾ വൈസ് പ്രസിഡണ്ട്  പ്രസിഡൻറ് ആയിരുന്നു

ജോ ബൈഡൻ

21.യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറ്

78 - കാരനായ ജോ ബൈഡൻ

22. യു എസിൽ 2011 മുതൽ 2017 വരെ അറ്റോർണി ജനറൽ പദവി വഹിച്ചത് ആരായിരുന്നു

കമല ഹാരിസ്

23. യുഎസ് വൈസ് പ്രസിഡൻറ് ആയ ആദ്യ വനിത

കമല ഹാരിസ് (ജമൈക്ക ക്കാരനായ ഡൊണാൾഡ് ഹാരിസാണ് കമലയുടെ അച്ഛൻ.ഇന്ത്യക്കാരിയായ ശ്യാമള ഗോപാലൻ (തമിഴ് നാട് സ്വദേശിനി ) അമ്മ)

24.അമേരിക്കൻ വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ ഇന്ത്യൻ വംശജ

കമല ഹാരിസ് (1964 1964 ഒക്ടോബർ 20-ന് ഓക്‌ലൻഡിൽ ജനിച്ചു )

25.അമേരിക്കൻ വൈസ് പ്രസിഡൻറ് ആകുന്ന ആദ്യ കറുത്ത വർഗക്കാരി

കമല ഹാരിസ്

26.  ന്യൂസിലൻഡിൽ മന്ത്രി ആകുന്ന ആദ്യ ഇന്ത്യൻ വംശജ (2020 നവംബർ 6 ന് )

പ്രിയങ്ക രാധാകൃഷ്ണൻ (കേരളത്തിലെ പറവൂരുമായി കുടുംബ ബന്ധം )

27.2020 സെപ്റ്റംബറിൽ പാസാക്കിയ 3 വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരിൽ ആത്മഹത്യ ചെയ്തത് ആരാണ്

ബാബാ രാം സിങ്  ( ഹരിയാണ ഗുരുദ്വാരയിലെ പുരോഹിതനായിരുന്നു. കർഷകരോട് കേന്ദ്ര സർക്കാർ നീതികാണിക്കുന്നില്ലെന്നാരോപിച്ചാണ് ബാബ ആത്മഹത്യ ചെയ്തത് .22കാരനായ പഞ്ചാബിലെ കർഷകൻ ഗുർലഭ് സിങ്ങും രണ്ടാമത് ആത്മഹത്യ ചെയ്തു)

28. 2020 സെപ്റ്റംബറിൽ പാസാക്കിയ 3 വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരിൽ മൂന്നാമത്  ആത്മഹത്യ ചെയ്തത് ആരാണ്

അർജിത് സിംഗ് (പഞ്ചാബിലെ ഫിൽക്കാ ജില്ലയിലുള്ള വക്കീൽ)

29. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

രേഷ്മ മറിയം റോയ് (2020 ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം  പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ്  തിരഞ്ഞെടുക്കപ്പെട്ടത്. 21 വയസ്. CPM സ്ഥാനാർത്ഥി )


30. January 11 വുഹാനിൽ ആദ്യമര ണം സ്ഥിരീകരിച്ചു

31. കോവിഡ് - 19 ആദ്യ കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് എന്നാണ്

2020 ജനുവരി 30 ന്

32. SFI (Students Federation of India) രൂപീകൃതമായതെന്നാണ്

1970 ഡിസംബർ 30 ന് (1070 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തു നടന്ന സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപീകരിച്ചത് )

33. SFI യുടെ ആദ്യ ജനറൽ സെക്രട്ടറി

ബിമൻ ബോസ്

34. SFI സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡന്റ്

ജി.സുധാകരൻ (പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി )

35. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ നിർമ്മാണക്കരാർ നേടിയതാരാണ്

പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്.

36. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ( Serum Institute) സി ഇ ഒ ആരാണ്

സി.ഇ.ഒ. അദാർ പുനാവാലാ (CEO: Adar Poonawalla)

37.സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ( Serum Institute) സ്ഥാപകൻ ആരാണ്

Cyrus S. Poonawalla

38. ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച
കോവിഡ് - 19 വാക്സിന്റെ പേര്.

കോവിഷീൽഡ്

39. കോവിഡ് - 19 വാക്സിൻ മനുഷ്യരിൽ ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതി നൽകുന്നതാരാണ്

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

40. കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പത്തുവർഷമായി ദിവസവേതനാടിസ്ഥാനത്തിൽ തൂപ്പുജോലി ചെയ്തിരുന്ന വ്യക്തി അതേ ഓഫീസിൽ  ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ആരാണിവർ

എ ആനന്ദവല്ലി (പട്ടികജാതി ജനറൽ സീറ്റായ തലവൂർ ഡിവിഷനിൽനിന്നാണ് തലവൂർ ഞാറയ്ക്കാട് ശ്രീനിലയത്തിൽ ആനന്ദവല്ലി തിരഞ്ഞെടുക്കപ്പെട്ടത്.)

41. രാജ്യത്ത് ആദ്യമായി ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഡ്രൈവർ ഇല്ലാ ട്രെയിൻ സർവ്വീസ് ആരംഭിച്ചത് എന്ന്

2020 ഡിസംബർ 28 ന് (പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

41.കോവിട് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്

ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ)

42. ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് എന്നാണ്

2020 മെയ് 11 ന് (20 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത് )

43.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്തമായ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

44..ഇന്ത്യൻ റെയിൽവേ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ ചാറ്റ്ബോട്ട് ഏത്

ASKDISHA (ആസ്ക് ദിശ)

45.2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശ രാജ്യ തലവൻ

ഡൊണാൾഡ് ട്രംപ് (അമേരിക്കൻ പ്രസിഡൻറ് )

46. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വ്യോമസേന പ്രകടനമാണ് ഇന്ദ്രധനുഷ്

ഇന്ത്യയും ബ്രിട്ടനും

47.സുപോഷിത് മാ അഭിയാൻ എന്തുമായി ബന്ധപ്പെട്ടതാണ്

പോഷക ആഹാരക്കുറവ് ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനായി 2020 മാർച്ച് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി

48. .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ കേന്ദ്രസർക്കാർ അവശ്യവസ്തു നിയമത്തിൽ ഉൾപ്പെടുത്തിയ ഇനങ്ങൾ


മാസ്ക്, സാനിറ്റൈസർ

49.2020 -ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആര്

രഞ്ജൻ ഗൊഗോയ്

50:കൂറുമാറ്റ നിരോധന നിയമ പ്രകാരം സുപ്രീംകോടതി ആദ്യമായി പുറത്താക്കിയ സംസ്ഥാന മന്ത്രി

തൗനാജോം ശ്യാംകുമാർ (മണിപ്പൂർ )

............................

1. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത മലയാളിയായ കാർട്ടൂണിസ്റ്റ്

അബു എബ്രഹാം

2.മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിലെ ചീഫ് എൻജിനീയർ ആരായിരുന്നു

ജോൺ പെനിക്വിക്ക്

3.പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്നാണ്

1982 നവംബർ 1 ന് (കൊല്ലം ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പത്തനംതിട്ട രൂപീകൃതമായത് )

4.കേരളത്തിലെ ലക്ഷം വീട്  പദ്ധതി (One Lakh houses scheme) ആരംഭിച്ച വർഷം

1972

5.കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ സംരംഭം

KAMCO ( Kerala Agro Machinery Corporation Limited)

6.ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക മലയാളി

ടി. എൻ ശേഷൻ

7. 2004-ൽ 85-ാം വയസ്സിൽ തിരുവനന്തപുരത്ത് വച്ച് അന്തരിച്ച കേരള ഗവർണർ

സിക്കന്ദർ ഭക്ത് (ഡൽഹി സ്വദേശി , 2004 ഫെബ്രുവരി 23 ന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു )

8. 2020 ഡിസംബർ 21-ന് അന്തരിച്ച കോൺഗ്രസ് നേതാവും  എ ഐ സി സി  മുൻ ട്രഷററും ആരാണ്

മോത്തിലാൽ വോറ (93) ( 1985 മുതൽ 1988 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു , 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1927 - ൽ രാജസ്ഥാനിലെ നാഗൗറിൽ ജനിച്ചു.)

9. ഛത്തീസ്ഗഢിലെ എംഎൽഎയായ അരുൺ വോറയുടെ പിതാവ്

മോത്തിലാൽ വോറ

10. അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ 'ലെജിയൻ ഓഫ് മെരിറ്റ്' പുരസ്കാരം 2020 ഡിസംബറിൽ ആർക്കാണ് ലഭിച്ചത്


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 

(അവാർഡ് സമ്മാനിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.) ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.) )


11. നിയമസഭാ സമ്മേളനത്തിന് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ഗവർണർ അനുമതി നിഷേധിക്കുന്നത്  ഏതു വിഷയവുമായി ബന്ധപ്പെട്ടാണ്.


കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങൾ നിരാകരിക്കണമെന്നുമുള്ളതാണ് സർക്കാരിന്റെ പ്രമേയം.

12. സിസ്റ്റർ അഭയ കൊല ക്കേസിന്റെ വിധി പറഞ്ഞ പ്രത്യേക CBI കോടതിയുടെ  പ്രോസിക്യൂട്ടർ

എം. നവാസ് ഹാജരായി.

13. സിസ്റ്റർ അഭയ കൊല്ലപ്പെട്ടത് എന്നാണ്

1992 മാർച്ച് 27-നാണ് ( കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടു )

14. സിസ്റ്റർ അഭയ കൊല ക്കേസിന്റെ വിധി പ്രത്യേക CBI കോടതി വിധി പറഞ്ഞതെന്നാണ്

2020 ഡിസംബർ 22 ന്

15. സിസ്റ്റർ അഭയ കേസിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി

കെ. സനിൽ കുമാർ.

16. സിസ്റ്റർ അഭയ കേസിലെ പ്രത്യേക സി.ബി.ഐ. കോടതി കുറ്റക്കാരായി വിധിച്ചത് ആരെയാണ്

ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ (പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ.)

17. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിൻ

കോവാക്സിൻ (വാക്സിൻ വികസിപ്പിച്ചത് ഭാരത് ബയോടെക്ക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചിട്ടുള്ളത്.)

18. India’s first Digital Asset Management platform

DigiBoxx ( Launched by NITI Aayog)

19. 2020 ഡിസംബർ 23 ന് 29 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലുള്ള വിധി എന്തായിരുന്നു

ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയും (ഒന്നാം പ്രതി ), സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും 5.5 ലക്ഷം പിഴയും

20. കേരള വനിതാ കമ്മീഷൻ ആദ്യ അധ്യക്ഷ

സുഗതകുമാരി (കവയത്രി ) 1996-ൽ മനിതാകമ്മീഷൻ രൂപീകരിച്ചു

21. നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അഭയ കേന്ദ്രം തുടങ്ങിയതാരാണ്

സുഗതകുമാരി

21. 2020 ഡിസംബർ 23 ന് അന്തരിച്ച പ്രശസ്ത കവയത്രി ആരാണ്

സുഗതകുമാരി ( കോവിഡ് - 19 ബാധിച്ച് 2020 Dec 23 ന് 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. 3.45 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. ചിതാഭസ്മം ശംഖുമുഖത്ത് കടലിൽ നിമജ്ജനം ചെയ്തു.)

22.പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ജനനം

1934 ജനുവരി 22 (പത്തനംതിട്ട , ആറന്മുള)

23. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ മാതാപിതാക്കൾ

പിതാവ് ബോധേശ്വരൻ (സ്വാതന്ത്ര്യസമരസേനാനിയും കവിയും ), മാതാവ് പ്രഫ: കാർത്ത്യായനിയമ്മ

23. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ആദ്യകവിതാ സമാഹാരം

മുത്തുച്ചിപ്പികൾ (1961-ൽ പ്രസിദ്ധീകരിച്ചു )

24. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് പത്മശ്രീഭിച്ചതന്ന്

2006-ൽ

25. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ ലഭിച്ചതെന്ന്

2012-ൽ Saraswati Samman ലഭിച്ചു.

26. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതെന്ന്

2009-ൽ ( Ezhuthachan Puraskaram)

27.പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ഭർത്താവാരായിരുന്നു

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ: കെ വേലായുധൻ നായർ (2003-ൽ അന്തരിച്ചു. മകൾ : ലക്ഷ്മീ ദേവി)

28. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സഹോദരങ്ങൾ

പ്രഫ: ഹൃദയകുമാരിയും പ്രൊ: സുജാത ദേവിയും

29. യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ പഠന കാലത്ത് ശ്രീകുമാർ എന്ന തൂലികാനാമത്തിൽ കവിത എഴുതിയത് ആരാണ്

സുഗതകുമാരി

30. പ്രശസ്ത കവയത്രി സുഗതകുമാരി ആരംഭിച്ച അഭയഗ്രാമത്തിനു തറക്കല്ലിട്ടതാരാണ്

ടിബറ്റ് ആത്മീയ ആചാര്യനായ ദലൈലാമ (1985-ൽ)

31. സുഗതകുമാരി നേടിയ അവാർഡുകൾ

Kerala Sahitya Akademi Award (1968),
Kendra Sahitya Akademi Award (1978),
Odakkuzhal Award (1982)
Vayalar Award (1984),
Indira Priyadarshini Vriksha Mitra Award (1986),
Asan Prize (1991),
Vallathol Award (2003),
Kerala Sahitya Akademi Fellowship (2004),
Ezhuthachan Puraskaram (2009),
Saraswati Samman (2012),
Mathrubhumi Literary Award (2014) and
O. N. V. Literary Award (2017).
In 2006, she was honoured with Padma Shri, the country's fourth-highest civilian honour.

32. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ പ്രധാനപ്പെട്ട കൃതികൾ 

1960-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. 

തുടർന്ന് പാതിരാപ്പൂക്കൾ, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൽ തുടങ്ങി ധാരാളം കൃതികൾ മലയാള സാഹിത്യത്തിന് ആ തൂലികയിൽ നിന്നും ലഭിച്ചു.


----------------------------
LDC 2020 Dec 
8. 2020 ഡിസംബർ 21-ന് അന്തരിച്ച കോൺഗ്രസ് നേതാവും  എ ഐ സി സി  മുൻ ട്രഷററും ആരാണ്

മോത്തിലാൽ വോറ (93) ( 1985 മുതൽ 1988 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു , 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1927 - ൽ രാജസ്ഥാനിലെ നാഗൗറിൽ ജനിച്ചു.)

9. ഛത്തീസ്ഗഢിലെ എംഎൽഎയായ അരുൺ വോറയുടെ പിതാവ്

മോത്തിലാൽ വോറ

10. അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ 'ലെജിയൻ ഓഫ് മെരിറ്റ്' പുരസ്കാരം 2020 ഡിസംബറിൽ ആർക്കാണ് ലഭിച്ചത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 
(അവാർഡ് സമ്മാനിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.) ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.) )

---------------------------------------------
1. 2020-ലെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിനുളള ദേശീയ അവാർഡ് നേടിയ ജില്ല

വയനാട് ജില്ല

2. ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇട്ടത് എന്നാണ്

ഡിസംബർ 10ന് , പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

3.ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ ചിലവ് എത്രയാണ്

861.90 കോടി രൂപ

4. ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമാണ കരാർ ഏത് കമ്പനിക്കാണ് ലഭിച്ചത്

ടാറ്റാ പ്രോജക്ട്

5.ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം എത്ര മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്

22 മാസം

6. പുതിയ പാർലമെൻറ്  മന്ദിരത്തിൽ ലോക്സഭാ ചേമ്പറിൽ എത്ര സീറ്റുകൾ ഉണ്ടാവും

888 സ്വീറ്റുകൾ (നിലവിൽ 543 ലോക്സഭാ സീറ്റുകളാണ് ഉള്ളത്)

7.പുതിയ പാർലമെൻറ് മന്ദിരത്തിൽ രാജ്യസഭ ചേമ്പറിൽഎത്ര സീറ്റുകൾ ഉണ്ടാവും

384 സീറ്റുകൾ  (നിലവിൽ 245 അംഗങ്ങൾ)

8. 2022-ൽ പൂർത്തിയാകുന്ന പാർലമെൻറ് മന്ദിരത്തിന്റെ വിസ്തീർണ്ണം

64000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം (ഇതോടൊപ്പം ലൈബ്രറി വിവിധ സമിതിക്കുള്ള മുറികൾ എന്നിവയും വായു ഔഷധ മലിനീകരണങ്ങൾ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേയ്സ്മെന്റിന് പുറമെ രണ്ട് നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാർലമെൻറ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമായിരിക്കും)

9. പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ ചുമതല ടാറ്റാ പ്രോജക്ട് നേടിയത് എത്ര തുകക്കാണ്

861.90 കോടി രൂപ

10. എംപിമാർക്ക് ഉള്ള ഓഫീസ് സമുച്ചയം നിർമ്മിക്കുന്നത് എവിടെയാണ്

നിലവിൽ ശ്രംശക്തി ഭവൻ ഇരിക്കുന്ന സ്ഥലത്ത്

11.അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത് എന്നാണ്

2020 നവംബർ 25 ന്

12. മറഡോണയുടെ യഥാർത്ഥ പേര്

Diego Armando Maradona ( ഡിയേഗോ അർമാൻഡോ മറഡോണ )

13.2020 -ലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം (25,000 രൂപ) ആർക്കാണ് ലഭിച്ചത്

ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ മിനിമോൾ ഏബ്രഹാമിന്. (2020 നവംബർ 30 ന്പ്രഖ്യാപിച്ചു )

9.ഡിയേഗോ മറഡോണയുടെ ഫിസിഷൻ

ലിയോപോൾഡോ ലുക്യു

10. ഡിയേഗോ മറഡോണയുടെ വിയോഗത്തിൽ കേരള കായികലോകത്തിൽ  ഏതെല്ലാം തീയതികളിലാണ് ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചത്

2020 നവംബർ 26, 27 തിയതികളിൽ (കായിക മേഖലയൊന്നാകെ ദുഃഖാചരണത്തിൽ പങ്കുചേരണമെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ അഭ്യർത്ഥിച്ചു

11. അംഗീകാരം കിട്ടിയ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി

മാർഗരറ്റ് കീനൻ (Margaret Keenan)(2020 ഡിസംബർ 8 ) (അടുത്ത ആഴ്ച 91 വയസ്സിൽ എത്തുന്ന ലോകത്തെ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ട് പറഞ്ഞു 'ഏറ്റവും നല്ല പിറന്നാൾ സമ്മാനം.')

12. അംഗീകാരം കിട്ടിയ ആദ്യമായി കോവിസ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത് എവിടെ

മധ്യ ഇംഗ്ലണ്ടിലെ കവൻട്രി ( 2020 ഡിസംബർ എട്ടിന് ) (ആദ്യ ദിവസം വാക്സിംഗ് സ്വീകരിച്ചവരിൽ ന്യൂകാസിലിലെ ഇന്ത്യൻ വംശജർ ഡോക്ടർ ഹരി ശുക്ല (87) ഭാര്യ രഞ്ജൻ (83) എന്നിവരുമുണ്ട്

13.  2020 ഡിസംബർ ബർ 9 ന് ഗോവധ നിരോധന ബിൽ പാസാക്കിയ സംസ്ഥാനം

കർണാടകം (യദൂരപ്പ നേതൃത്വം നൽകുന്ന ബിജെപി ഗവൺമെൻറ് ആണ് നിരോധനം കൊണ്ടുവന്നത് )

14. 2020 ഡിസംബറിൽ ഡൽഹി ഹരിയാന അതിർത്തിയിൽ  3 വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുമ്പോൾ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ആരാണ്

നരേദ്ര തോമർ

15.വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച മന്ത്രി

ഹർസിമ്രത്ത് കാർ ബാദൽ (Harsimrat Kaur Badal)

16.വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജിവച്ച ഹർസിമ്രത്ത് കൗർ ബാദൽ ഏതു വകുപ്പ് മന്ത്രി ആയിരുന്നു

ഭക്ഷ്യവകുപ്പ് മന്ത്രി (Union Cabinet Minister of Food Processing Industries)

17. വിവാദ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജിവച്ച ഹർസിമ്രത് കൗർ ബാദൽ ഏത് പാർട്ടിയുടെ എംപി ആയിരുന്നു

ശിരോമണി അകാലിദൾ പാർട്ടി ( Shiromani Akali Dal Party)

18. ഹർസിമ്രത് കൗർ ബാദൽ ഏത് പാർലമെൻറ് മണ്ഡലത്തിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്

പഞ്ചാബിലെ ബത്തിന്റാ ( Bathinda ) പാർലമെൻറ് മണ്ഡലം

19. .കേന്ദ്ര സർക്കാരിൻറെ വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർസിമ്രത് കൗർ ബാദൽ എന്നാണ് രാജിവെച്ചത്

17 September 2020

20. അമേരിക്കൻ കമ്പനിയായ ഫൈസറിൻറെ covid vaccine ബ്രിട്ടനിൽ സ്വീകരിച്ച ആദ്യ മലയാളി

ഡോക്ടർ അജിത് കുമാർ ഹരിദാസൻ

21.കേന്ദ്ര ബയോടെക്നോളജി വകുപ്പിൻറെ സഹായത്തോടെ ജെൻനോവ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച വാക്സിൻ

എച്ച് ജി സി ഒ 19 ( HGCO19 has been developed by Gennova, Pune and supported with seed grant under the Ind-CEPI mission of Department of Biotechnology of M/o Science & Technology)

22.യു എസ് കമ്പനിയായ നോവോ വാക്സ് ഇന്ത്യയിലെ ഏത് കമ്പനിയുമായി ആണ് കോവിസ് വാക്സിന്റെ നിർമാണ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

23.രാജ്യത്തെ മൂന്ന് പ്രതിരോധസേനകളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരൻ

 പ്രതിപാൽ സിംഗ് ഗില്ല് (പഞ്ചാബ്)

24.കൊറിയൻ ഭാഷയിൽ മലയാളിക്ക് വേണ്ടി സിനിമയെടുത്ത സംവിധായകൻ

കിം കി ഡുക്

25. കിം കി ഡുക് ഏത് രാജ്യത്തെ സിനിമ സംവിധായകൻ ആണ്

ദക്ഷിണ കൊറിയ (2020 ഡിസംബർ 11 ന് കോവിസ് ബാധിച്ച്  അന്തരിച്ചു )

26. വിഖ്യാത സിനിമാ സംവിധായകൻ കിം കി ഡുക്കിന്റെ അന്ത്യം എവിടെ വച്ചാണ്

ലാത്വിയയിൽ വച്ച്

27. ബിഎസ്എൻല്ലും ഏതു സ്വകാര്യ കമ്പനിയും ചേർന്നാണ് സാറ്റലൈറ്റ് അധിഷ്ഠിത എൻബി-ഐഒടിക്ക് (നാരോ ബാൻഡ്- ഇന്റർനെററ് ഓഫ് തിങ്ക്സ് ) 2020 ഡിസംബറിൽ തുടക്കമിട്ടത്

സ്‌കൈലോ ടെക് ഇന്ത്യയും ( ലോകത്തെ ആദ്യ സാറ്റലൈറ്റ്-അധിഷ്ഠിത എൻബി-ഐഒടി ശൃംഖലയാണിതെന്നു സ്‌കൈലോ സിഇഒയും സഹസ്ഥാപകനുമായ പാർഥസാരഥി അഭിപ്രായപ്പെട്ടു)

-------------------------
1. അസമിൽ പതിനഞ്ച് വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ഏക നേതാവ്

തരുൺഗോഗോയ് ( Tarun Gogoi) (കോവിസ് ബാധിച്ച് 2020 നവംബർ 23 ന് അന്തരിച്ചു. നരസിംഹറാവു സർക്കാരിൽ ഭക്ഷ്യ സഹമന്ത്രിയായിരുന്നു. 15 വർഷക്കാലം അസമിലെ മുഖ്യമന്ത്രിയായിരുന്നു. 2001 മുതൽ 2016 വരെ മുഖ്യ മന്ത്രിയായിരുന്നു. ആദ്യമായി 1971 - ൽ ജൊർഹാട്ട് ജില്ല യിൽനിന്ന് MP ആയി തിരഞ്ഞെടുത്തു )

2. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സൽ നിന്നും 30 കിലോ സ്വർണം പിടിച്ചെടുത്ത കേസിൽ (diplomatic channel gold smuggling case ) അറസ്റ്റിലായ ഐഎഎസ് ഓഫീസർ

എം ശിവശങ്കർ ( മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻസിപ്പൽ സെക്രട്ടറി)

3. 24.11.20 നു 43 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരധോച്ചത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷൻ പ്രകാരമാണ്

സെക്ഷൻ 69 എ പ്രകാരമാണ്

4. 43 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഏതെല്ലാം

(ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഭീഷണിയായതിനാലാണ് ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്ന് സമഗ്രമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആപ്പുകൾ വിലക്കിയത്.)

നിരോധിച്ച ആപ്പുകൾ

∙ അലി സപ്ലൈയേഴ്‌സ് മൊബൈൽ ആപ്ലിക്കേഷൻ

∙ അലിബാബ വർക്ക്ബെഞ്ച്

∙ അലിഎക്സ്പ്രസ്സ് - മികച്ച ഷോപ്പിങ്, മികച്ച ജീവിതം

∙ അലിപെയ് കാഷ്യർ

∙ ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്പ്

∙ ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ

∙ സ്നാക്ക് വീഡിയോ

∙ കാംകാർഡ് - ബിസിനസ് കാർഡ് റീഡർ

∙ കാംകാർഡ് - ബിസിആർ (വെസ്റ്റേൺ)

∙ സോൾ- ഫോളോ ദ സോള്‍ ടു ഫൈൻഡ് യു

∙ ചൈനീസ് സോഷ്യൽ - സൗജന്യ ഓൺലൈൻ ഡേറ്റിംഗ് വിഡിയോ അപ്ലിക്കേഷൻ ആൻഡ് ചാറ്റ്

∙ ഡേറ്റിങ് ഏഷ്യ - ഏഷ്യൻ സിംഗിൾസിനായി ഡേറ്റിംഗും ചാറ്റും

∙ വിഡേറ്റ്-ഡേറ്റിംഗ് അപ്ലിക്കേഷൻ

∙ സൗജന്യ ഡേറ്റിംഗ് അപ്ലിക്കേഷൻ-സിംഗോൾ, സ്റ്റാർട്ട് യുവർ ഡേറ്റ്!

∙ അഡോർ ആപ്പ്

∙ ട്രൂലിചൈനീസ് - ചൈനീസ് ഡേറ്റിങ് ആപ്ലിക്കേഷൻ

∙ ട്രൂലിഏഷ്യൻ - ഏഷ്യൻ ഡേറ്റിങ് ആപ്ലിക്കേഷൻ

∙ ചൈനലൗവ്: ചൈനീസ് സിംഗിൾസിനായുള്ള ഡേറ്റിങ് ആപ്ലിക്കേഷൻ

∙ ഡേറ്റ്മൈഏജ്: ചാറ്റ്, മീറ്റ്, ഡേറ്റ് മേച്വർ സിംഗിൾസ് ഓൺ‌ലൈൻ

∙ ഏഷ്യൻ‌ഡേറ്റ്: ഏഷ്യൻ സിംഗിൾ‌സിനെ കണ്ടെത്തുക

∙ FlirtWish: സിംഗിൾസുമായി ചാറ്റുചെയ്യുക

∙ ഗെയ്സ് ഒൺലി ഡേറ്റിങ്: ഗേ ചാറ്റ്

∙ ട്യൂബിറ്റ്: ലൈവ് സ്ട്രീമുകൾ

∙ WeWorkChina

∙ ഫസ്റ്റ് ലവ് ലൈവ്- സൂപ്പർ ഹോട്ട് ലൈവ് സുന്ദരികൾ ഓൺലൈനിൽ തത്സമയം

∙ റെല - ലെസ്ബിയൻ സോഷ്യൽ നെറ്റ്‌വർക്ക്

∙ കാഷ്യർ വാലറ്റ്

∙ മാംഗോടിവി

∙ എം‌ജി‌ടി‌വി-ഹുനാൻ‌ടിവി ഒഫീഷ്യൽ ടിവി എ‌പി‌പി

∙ WeTV - ടിവി വേർഷൻ

∙ WeTV - സിഡ്രാമ, കെഡ്രാമ & മോർ

∙ WeTV ലൈറ്റ്

∙ ലക്കി ലൈവ്-ലൈവ് വിഡിയോ സ്ട്രീമിങ് ആപ്ലിക്കേഷൻ

∙ ടൊബാവോ ലൈവ്

∙ ഡിങ്‌ടോക്ക്

∙ ഐഡന്റിറ്റി വി

∙ ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം

∙ ബോക്സ്സ്റ്റാർ (ഏർലി ആസസ്)

∙ ഹീറോസ് ഇവോൾവ്ഡ്

∙ ഹാപ്പി ഫിഷ്

∙ ജെല്ലിപോപ്പ് – ഡെകറേറ്റ് യുവർ ഡ്രീം ഐലൻഡ്

∙ മഞ്ച്കിൻ മാച്ച്: മാജിക് ഹോം ബിൽഡിങ്

∙ കോൺക്വിസ്റ്റ ഓൺലൈൻ
------------------------------------------------------
1. 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തത്

സുരാജ് വെഞ്ഞാറമൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) (2020 -ഒൿടോബർ  പതിമൂന്നാം തീയതി അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു )

2. 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുത്തത്

കനി കുസൃതി (ബിരിയാണി )

3.2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല സംവിധായകനായി തിരഞ്ഞെടുത്തത്

ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട് )

4. ഏറ്റവും മികച്ച സ്വഭാവ നടനുള്ള 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് തിരഞ്ഞെടുത്തത്

ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ് )

5.ഏറ്റവും മികച്ച സ്വഭാവനടിക്കുള്ള  2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് തിരഞ്ഞെടുത്തത്

സ്വാസിക (സിനിമ -വാസന്തി )

6.2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് അർഹമായ ഏറ്റവും നല്ല ചിത്രം

വാസന്തി (സംവിധാനം -ഷിജോ സ് റഹ്മാൻ ,സജാസ് റഹ്മാൻ)

7.2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര  വാർഡത്തിന് ഏറ്റവും നല്ല ഗായകനുള്ള അവാർഡിന് തിരഞ്ഞെടുത്തത്

നജീം (കെട്ട്യോളാണ് എൻറെ മാലാഖ)

8.പ്രസിദ്ധ ഇന്റർനെറ്റ് കമ്പനിയായ യാഹൂ പേര് മാറ്റുന്നു. 

അൽടെബ എന്നാണ് പുതിയ പേര്. യാഹൂവിനെ വെരിസോൺ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റം.
പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയർ ബോർഡിൽ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്സും സ്ഥാനം ഒഴുയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാൻഡ് പുതയ കമ്പനിയുടെ ചെയർമാനായിരിക്കും.
ഡിജിറ്റൽ പരസ്യങ്ങൾ, ഈമെയിൽ, മാധ്യമ ആസ്തികൾ ഉൾപ്പെടെ യാഹൂവിന്റെ കോർ ഇന്റർനെറ്റ് ബിസിനസുകൾ 483 കോടി ഡോളറിന് വെരിസോൺ വാങ്ങിയിരുന്നു.
യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്ന് വെരിസോൺ അധികൃതർ അറിയിച്ചു.

9. കോവിഡ് - 19 നെ തിരെയുള്ള  എപിവാക് കൊറോണ വാക്സിൻ വികസിപ്പിച്ച രാജ്യം

റഷ്യ (റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊറോണ വാക്സിനാണ് എപി വാക്ക് കൊറോണ . സിന്തറ്റിക് വാക്സിൻ ആണ്. ഇത് സ്പുട്നിക് 5നേക്കാൾ സുരക്ഷിതമെന്നാണ് പറയപ്പെടുന്നു )

10. ഇന്ത്യയിലെ ആദ്യത്തെ ഓസ്കർ ജേതാവ്

ഭാനു അത്തയ്യ (1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവർക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്. 2020 ഒക്ടോബർ 15 ന് അന്തരിച്ചു.

11. 2019 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളി .

അക്കിത്തം അച്ചുതൻ നമ്പൂതിരി . ( ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാനായി. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. 2020 ഒൿടോബർ 15ന് അന്തരിച്ചു. ) - ( 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
ഭാഗവതം, നിമിഷ ക്ഷേത്രം,
വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം,
മനസ്സാക്ഷിയുടെ പൂക്കൾ,
അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ,
നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി,
അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ,
ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക,
കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം,
ആലഞ്ഞാട്ടമ്മ, പ്രതികാരദേവത,
മധുവിധുവിനു ശേഷം, സ്പർശമണികൾ,
അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. )

12. റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്പുട്നിക്-5- ന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ 2020 October 17 നു അനുമതി നൽകിയ താർക്കാണ്

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടി(ആർ.ഡി.ഐ.എഫ്.)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നൽകി ( ഗമേലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്നിക്-5 വാക്സിൻ 2020 ഓഗസ്റ്റ് 11- നാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ച ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്നിക്-5 വാക്സിന്റെ പരീക്ഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ മകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.)

13. 2020-ൽ പോലീസ് ജയിൽ പരിഷ്കരണത്തിന് ശിപാർച്ച സമർപ്പിക്കാൻ നിയോഗിച്ച കമ്മീഷൻ

ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ (അലക്സാണ്ടർ ജേക്കബ് -മുൻ ജയിൽ മേധാവി),പി വിനോദ് ഭട്ടതിരിപ്പാട് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ)

14.ലോക ഫുട്ബോൾ ഇതിഹാസം പെലെ യുടെ ജന്മദിനം

1940 ഒക്ടോബർ 23 (ബ്രസീലിലെ മിനാസ് ജെറെയ്സ്  സംസ്ഥാനത്തെ ട്രെസ് കൊറാസോസിൽ ഇതിച്ചു )

15. പെലയുടെ പിതാവ്

ഡോണ്ടിഞ്ഞോ (പ്രൊഫഷണൽ ഫുട്ബോൾ താരമായിരുന്നു , മാതാവ് - സെലെസ്റ്റെ അരാന്റെസ് )

16. പെലയുടെ യഥാർത്ഥ പേര്

എഡ്സൻ അരാന്റെസ് ഡോ നാസിമെന്റോ ( Edson Arantes do Nascimento )

17.പെലെ ആദ്യമായി ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തത് എന്നാണ്

1958 -ൽ (വിലയുടെ പ്രായം 17 വയസ്സ്, ഫൈനലിൽ രണ്ടു ഗോളുകൾ നേടി)

18. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം  കരിയറിലാകെ പെലെ എത്ര ഗോളുകൾ നേടിയിട്ടുണ്ട്

1283 (1363 കളികളിൽനിന്നു )

19. പെലയെ ബ്രസീൽ ദേശീയ സ്വത്തായി പ്രഖ്യാപിച്ചത് എന്ന്

1961-ൽ
===================================================

1. 44 - മത് വയലാർ പുരസ്കാരം ലഭിച്ചതാർക്ക്
ഏഴാച്ചേരി രാമചന്ദ്രൻ
( ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. -10.10.20)

------------------------
1.16 ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്നാണ്

2020 സെപ്റ്റംബർ 25

(ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു. 2020 ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.)

2. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ്.പി.ബാലസുബ്രഹ്മണ്യം എത്ര പ്രാവശ്യം നേടിയിട്ടുണ്ട്

24 വട്ടം നേടി.

3. പ്രശസ്ത പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം നല്ല ഗായകനുള്ള ദേശീയ അവാർഡ് എത്ര പ്രാവശ്യം നേടിയിട്ടുണ്ട്

6 പ്രാവശ്യം

4. പ്രശസ്ത ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത് എവിടെയാണ്

ആന്ധ്ര പ്രദേശിലെ നെല്ലോരിടത്തുള്ള കൊനട്ടമ്മ പേട്ട

(1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.)

5. എസ്.പി.ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തിൽ പാടിയത് ഏതു സിനിമയിലാണ്

2018-ൽ പുറത്തിറങ്ങിയ കിണർ എന്ന ചിത്രത്തിലാണ്.

6. പ്രസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിൽ പാടിയത് ഏത് സിനിമക്കാണ്

കടൽപ്പാലം (1969-ൽ ജി.ദേവരാജന്റെ സംഗീത സംവിധാനത്തിൽ ഈ കടലും മറുകടലും എന്ന ഗാനം )

7.എസ്.പി.ബാലസുബ്രഹ്മണ്യം ഏത് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്

ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രം. (1966ൽ )

8.പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മുഴുവൻ പേര്

ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (1946 ജൂൺ 6 ന് ജനിച്ചു)

9. പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യന് പത്മശ്രീ ലഭിച്ച ഏതു വർഷം

2001-ൽ
10. 2020 സെപ്റ്റംബറിൽ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ച എൻ ഡി എ സഖ്യകക്ഷി അകാലി ദൽ മന്ത്രി

ഹർ സിമത് കൗർ ബാദൽ ( ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി )

11.സുപ്രീം കോടതി വിധിയെ തുടർന്ന് വിവാദമായ പാലാരിവട്ടം മേൽപ്പാല പുനർ നിർമ്മാണ പ്രവർത്തനം  ഏത് കൺസൾട്ട്ന്റിന്റെ നേതൃത്വത്തിൽ നടക്കും

ഡി എം ആർ സി (DMRC -Delhi Metro Rail Corporation)


12. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ

ഇ  ശ്രീധരൻ (മെട്രോമാൻ)

13.കോവിഡ് ബാധിച്ച് ആദ്യമായി അന്തരിച്ച കേന്ദ്ര മന്ത്രി

സുരേഷ് അംഗഡി ((65)
കേന്ദ്ര റെയിൽവേ സഹമന്ത്രി, കോവിഡ്  ബാധിച്ച് മരിക്കുന്ന നാലാമത്തെ എംപിയാണ്. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. മരണം 23 സെപ്റ്റംബർ 2020)

14.കേരള കോണ്ഗ്രസ് സ്ഥാപക ലീഡറും രണ്ടുതവണ മന്ത്രിയുമായ തോമസ് ഏത് നിയമസഭാമണ്ഡലത്തിൽ നിന്നാണ് ഒൻപത് തവണ എംഎൽഎ ആയത്

ചങ്ങനാശ്ശേരി (കോട്ടയം). (റൂറൽ ഡെവലപ്മെൻറ് മിനിസ്റ്റർ -എ കെ ആൻറണി, ഉമ്മൻചാണ്ടി - 2001 ലും 2006-ലും , 2020 സെപ്റ്റംബർ 27-ന് അന്തരിച്ചു)

15. ജപ്പാൻറെ പുതിയ പ്രധാനമന്ത്രി

യോഷി ഹിതെ സുഗ ( Yoshihide Suga) (അറുപത്തിമൂന്നാം പ്രധാനമന്ത്രി )

16.നമുക്ക് ജാതിയില്ല എന്ന് പറഞ്ഞ നവോത്ഥാന നായകൻറെ പ്രതിമ 2020 സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തു.ആരുടെ പ്രതിമയാണ്.

ശ്രീനാരായണ ഗുരുവിൻറെ (മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു )
---------------------------------------
1. റഷ്യൻ പ്രസിഡൻറ്

വ്ളാഡിമർ പുഡിൻ

2 റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പേര്

സ്പുസ്നിക് 5. (Sputnik-V)( 1957 സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം സ്പുട്നിക്കിനെ  അനുസ്മരിപ്പിച്ചാണ് ഈ പേര് നൽകിയത്.)

3. സ്പുട്നിക് ഫൈവ് വികസിപ്പിച്ച സ്ഥാപനങ്ങൾ 


മോസ്കോ ഗമാലിയ ഗവേഷണ സർവ്വകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് കോവിഡ് വാക്സിൻ വികസിപ്പിച്ചത്

4.നിർമാണഘട്ടത്തിൽ 
വാക്സീന് നൽകിയിരുന്ന പേര്

ഗം–കോവിഡ്–വാക്–ലിയോ (Gam-COVID-Vac Lyo) എന്നായിരുന്നു 

5. റഷ്യൻ ആരോഗ്യമന്ത്രി

മിഖായേൽ മുറാഷ്‌കോ

6. ആദ്യ ഡോസ് നൽകിയത് ആർക്കാണ്

റഷ്യൻ പ്രസിഡൻറ് ,വ്ളാഡിമർ പുഡിന്റെ 2 മക്കളിൽ ഒരാൾക്ക് (ഏത് മകൾക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല, മറിയ, കാതറീന)

7. എന്നാണ് സ്പുട്നിക്-5 കോവിഡ് വാക്സിന് ലൈസൻസ് ലഭിച്ചത്

11 ഓഗസ്റ്റ് 2020

8. സ്പുട്നിക്-5 ആദ്യമായി മനുഷ്യരിൽ പരീക്ഷണം തുടങ്ങിയത് എന്ന്

ജൂൺ 15, 2020


-------------------------

1. കൊല്ലം നീണ്ടകരയിലെ ഉൾക്കടലിൽ  നിന്ന് ഓയിൽടാങ്കറിലെ ഇറ്റാലിയൻ നാവികർ മത്സ്യതൊഴിലാളികളുടെ ബോട്ടിനു നേരെ വെടിവച്ചു. ഓയിൽ ടാങ്കറിന്റെ പേര് എന്താണ്

എന്റിക്ക ലക്സി (Enrica Lexie)

2. രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്തു അവരുടെ പേരുകൾ

സാൽവത്തോറെ ജിറോണി ,
മാസിമിലിയാനോ ലത്തോറെ

3. രാജ്യത്തെ 1482 അർബൻ സഹകരണ ബാങ്കുകളുടെയും പല സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള 58 സഹകരണ ബാങ്കുകളുടെയും നിയന്ത്രണം റിസർബാങ്ക് ഏറ്റെടുത്തതെപ്പോൾ

2020 ജൂൺ 24

4.ലോക്സഭയിലെ എത്ര സീറ്റുകളാണ് പട്ടികജാതിക്കാർക്കായി സംവിധാനം ചെയ്തിരിക്കുന്നത്

84 എണ്ണം

5. സ്വാതന്ത്ര്യസമരസേനാനി കമ്യൂണിസ്റ്റ് സഹയാത്രികനുമായ രൈരു നായർ അന്തരിച്ചത് എന്നാണ്

2020 ജൂലൈ 3

6. കരിയറിൽ 700 ഗോൾ നേട്ടം പിന്നിട്ട ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി, ചരിത്രത്തിലെ എത്രാമത്തെ താരമാണ്

ഏഴാമത്തെ

7. 700 ഗോൾ നേടിയ ചരിത്രത്തിലെ ആദ്യത്തെ ഫുട്ബോൾ താരം

പെലെ (ബ്രസീൽ )

8. ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് എന്നാണ്

2020 ജൂൺ 29

9. ഇന്ത്യയിൽ വളരെ പ്രസിദ്ധമായിരുന്ന ചൈനീസ് ആപ്പുകളായ ടിക്ടോക്, ഹലോ ഏത് കമ്പനിയുടെ കീഴിൽ ആയിരുന്നു

ബൈറ്റ് ഡാൻസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്

10. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്ക് മേൽ റഷ്യ നേടിയ വിജയത്തിൻറെ 75 വാർഷിക ആഘോഷങ്ങളിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത മന്ത്രി

രാജ്നാഥ് സിംഗ്, (പ്രതിരോധമന്ത്രി )

11. വിദേശത്തു നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി

സ്വദേശ്

12. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികൾക്ക് അവസരം സൃഷ്ടിക്കാനുള്ള പദ്ധതി

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ

13.ചരിത്രത്തിൽ തന്നെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി ഓടിച്ചതിനന്റെ റെക്കോർഡ് ഇന്ത്യൻ റെയിൽവേക്ക് . ട്രെയിനിന്റെ പേര് , ട്രെയിനിന്റെ നീളം

ശേഷ്നാഗ്, 2.8 കിലോമീറ്റർ (251 വാഗണുകൾ)


14. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണത്തിലും പ്രതിഷ്ഠയും തിരുവിതാംകൂർ രാജകുടുംബത്തിൽ ഉള്ള അവകാശം സുപ്രീംകോടതി ശരിവെച്ച് ഉത്തരവിറക്കിയത് എന്നാണ്

2020 ജൂലൈ 13

----------------------------------
1. നീണ്ടകാല നിയമ യുദ്ധത്തിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി മന്ത്രി നരേന്ദ്രമോദി മോദി തറകല്ലിട്ടു എന്നാണ് തുടക്കം കുറിച്ചത്

2020 ഓഗസ്റ്റ് 5

2 . 40 കിലോഗ്രാം തൂക്കമുള്ള വെള്ളികെട്ടിയ ആണ് അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉപയോഗിക്കുന്നത് . ഇത് ആരാണ് സംഭാവന ചെയ്തത്

മഹദ് നൃത്യ ഗോപാൽ ദാസ്

3. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിന്റെ ശിലാസ്ഥാപന ഉപയോഗിക്കുന്നത്. ചടങ്ങിനുശേഷം ഈ ശില എന്ത് ചെയ്യും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 

4. അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ ആരാണ്

മഹദ് നൃത്യ ഗോപാൽ ദാസ്

5. അയോധ്യ രാമ ക്ഷേത്രം നിർമ്മിക്കുന്നത് എവിടെയാണ്. മുഖ്യമന്ത്രി ആരാണ്

ഉത്തർപ്രദേശ്, യോഗി ആദിത്യനാഥ്

6.  അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സുപ്രീം കോടതി അനുകൂലമായി വിധിച്ചത്

2019 നവംബർ 19

7 2020 ഓഗസ്റ്റ് അഞ്ചിന് 12: 44:08 മണിക്ക് പ്രധാനമന്ത്രി ക്ഷേത്രനിർമ്മാണത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആ സമയത്ത് പുറത്തിറക്കിയ ക്ഷേത്രത്തിൻറെ ചിത്രമുള്ള വേസ്റ്റൽ സ്റ്റാമ്പിന് എത്ര രൂപയാണ് വില

 5 രൂപ

8. അയോധ്യ രാമക്ഷേത്ര  ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത യുപി ഗവർണർ

ആനന്ദിബെൻ പട്ടേൽ

9. നിർമ്മാണം ആരംഭിച്ച ലോകത്തിലെ മൂന്നാമത്തെ  വലിയ ക്ഷേത്രം ഏതാണ് .

അയോധ്യയിലെ രാമക്ഷേത്രം

10. ബാബറി മസ്ജിദ് സംബന്ധിച്ച കേസിൽ കക്ഷി ആയിരുന്നു വ്യക്തി ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്തു ആരാണിദ്ദേഹം

ഇഖ്ബാൽ അൻസാരി

11. ജപ്പാനിലെ പുതിയ പ്രധാനമന്ത്രി

യോഷിഹിദെ സുഗ ( Yoshihide Suga was elected as the new head of Japan’s ruling party on 14.9.2020 )

12.ആമസോണിന്റെ ഡിജിറ്റൽ വോയിസ് അസിസ്റ്റൻറ് ആയ അലക്സക്ക് 2021- മുതൽ  ആരുടെ ശബ്ദം ആണ് നൽകുന്നത്

അമിതാഭ് ബച്ചൻ

13.ആപ്പിളിന്റെ ഡിജിറ്റൽ വോയിസ് അസിസ്റ്റൻറ് ഏതാണ്

സിരി (Siri (pronounced /ˈsɪri/ SIRR-ee) is a virtual assistant that is part of Apple Inc.'s)

14.  2020 ഓഗസ്റ്റ് 25 ന് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തം അന്വേഷിക്കാൻ  ചുമതലപ്പെടുത്തിയ കമ്മീഷൻ

കൗശികൻ കമ്മിഷൻ (അഞ്ചംഗ സംഘം)

15.പൗരത്വ ഭേദഗതി നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ച് തീയതി

2019 ഡിസംബർ 12

16. കേരള ബാങ്കിൻറെ ആദ്യത്തെ സി ഇ ഒ

പി എസ് രാജൻ (2019 ഡിസംബർ 7-ന്  നിലവിൽ വന്നു )

17. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയ സമിതിയുടെ അധ്യക്ഷൻ

ഡോ കസ്തൂരിരംഗൻ (വിദ്യാഭ്യാസമേഖല സമ്പൂർണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 29ന് കേന്ദ്ര ക്യാബിനറ്റ് ഇതിന് അംഗീകാരം നൽകി. 5 +3+3+ 4 എന്ന രീതി നിലവിൽ വരും )


18. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ


സർദാർ പട്ടേൽ പ്രതിമ (Statue of unity)ഗുജറാത്തിലെ നർമ്മത ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രതിമയുടെ ഉയരം 182 മീറ്റർ .പ്രതിമ നിർമ്മിച്ച ശില്പി -രാം വി സുതർ, Inaugurated on 31.8. 2018 by Narendra Modi, Prime Minister)


19.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ അമ്പതാം വാർഷികാഘോഷം കോൺഗ്രസ് പ്രസിഡൻറ് സോണിയാഗാന്ധി 17.09.2020-ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായി മത്സരിച്ചത്

പുതുപ്പള്ളി (കോട്ടയം)

20. 2020 സെപ്റ്റംബർ 15-ന് ലോസ്ആഞ്ചലസ് (അമേരിക്ക) നടന്ന ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ അവതരണ ചടങ്ങിൽ അവതരിപ്പിച്ച ഓക്സിമീറ്റർ സൗകര്യമുള്ള വാച്ച്

ആപ്പിൾ വാച്ച് സീരിയസ് 

2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആർക്കൊക്കെ ലഭിച്ചു

ബ്രിട്ടീഷുകാരനായ (Michael Houghton) മൈക്കേൽ ഹൗട്ടൺ (കാനഡയിലെ ആൽബർട്ടാ സർവകലാശാലയിലെ ഗവേഷകൻ)

അമേരിക്കക്കാരനായ ഹാർവെ ജെ ആൾട്ടർ (Harvey J. Alter)(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്)

അമേരിക്കക്കാരനായ ചാൾസ് എം റൈസ് (Charles M. Rice)(റോക്കെ ഫെല്ല സർവ്വകലാശാല)

2.വൈദ്യശാസ്ത്രത്തിനുള്ള 2020 ലെ നോബൽ സമ്മാനത്തിന് അർഹമായ കണ്ടെത്തൽ

ഹെപ്പറ്റൈറ്റിസ് സി വൈറസിന് കണ്ടെത്തുകയും മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു (പത്തു ദശലക്ഷം സ്വീഡീഷ് ക്രോണർ (11,18,000 ഡോളർ)

3.വൈദ്യശാസ്ത്രരംഗത്തെ നോബൽ ജേതാക്കളെ കണ്ടെത്തുന്നത്  ആരാണ്

കരോലീൻസ്കാ ഇൻസ്റ്റിറ്റ്യൂട്ട് (സ്വീഡൻ)

4.കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ്

കെ കെ ഉഷ (2000 നവംബർ 30 ന് )

5.അഭിഭാഷകരിൽ നിന്ന് നേരിട്ട് കേരള ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

കെ കെ ഉഷ

6.ഒരേസമയം  ഹൈകോടതി ജഡ്ജിമാരായ ആദ്യ ദമ്പതികൾ

ജസ്റ്റിസ് കെ സുകുമാരൻ , കെ കെ ഉഷ

7.ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം ചൂതാട്ട ഗെയിമിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ലംഘിച്ചതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 2020 സെപ്റ്റംബർ 18ന് നീക്കം ചെയ്യുകയും പിന്നീട് ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് എടിഎം ആരംഭിച്ച ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ സ്റ്റോർ

പേറ്റിഎം മിനി ആപ്പ് സ്റ്റോർ (പേടിഎം നിൻറെ സ്ഥാപകനായ  വിജയ് ശേഖർ ശർമയും മറ്റു 50 സ്റ്റാർട്ടപ്പ് സ്ഥാപനത്തിൻറെ മേധാവികളും ചേർന്ന് രൂപീകരിച്ചത്.)

8.ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാത(highway tunnel) ( അടൽ തണൽ -അടൽ തുരങ്കപാത ,ഹിമാചൽ പ്രദേശ്)) ഉദ്ഘാടനം ചെയ്തത് എന്നാണ്

2020 ഒക്ടോബർ 3 പ്രധാനമന്ത്രി നരേന്ദ്രമോദി.

9 അടൽ തുരങ്കപാത യുടെ നീളം

9.02 കിലോമീറ്റർ നീളവും 8 മീറ്റർ വീതിയും,സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ മുകളിൽ, 46 കിലോമീറ്റർ ലാഭിക്കാം

10. അടൽ തണൽ ഏത് സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്

മണാലി മുതൽ ലെ വരെ (Manali to Leh)ഇതുമൂലം അഞ്ചു മണിക്കൂർ യാത്ര ലാഭിക്കാം.

11.2002 മെയ് 26 ന് അടൽ തുരങ്കപാത നിർമ്മാണോദ്ഘാടനം ചെയ്തത് ആരാണ്

അടൽ ബിഹാരി വാജ്പേയ് (മുൻ പ്രധാനമന്ത്രി ) 9.02കിലോമീറ്റർ 3086 കോടി രൂപ ചെലവിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ആണ് നിർമ്മിച്ചത്. 2020 ഒക്ടോബർ 3-ന്പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.(telephone facility every 150 metre, emergency exits every 500 m. Air quality monitor every 1 kilometre)

12.2020 ലെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തംഅച്യുതൻ നമ്പൂതിരിക്ക് കൈമാറിയത് എന്നാണ്

2020 സെപ്റ്റംബർ 24 ന്

13. 2020 ലെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ലഭിച്ചതാർക്ക്

ലൂ​യി​സ് ഗ്ളക്കിന് (77)- Louise Gluck Nobel prize for literature ( അ​മേ​രി​ക്ക​ന്‍ ക​വ​യി​ത്രി ). 'വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ര്‍​വലൗ​കി​ക​മാ​ക്കു​ന്ന തീ​ക്ഷ്ണ സൗ​ന്ദ​ര്യ​മാ​ര്‍​ന്ന, സ്പ​ഷ്ട​മാ​യ കാ​വ്യാ​ത്മ​ക ശ​ബ്ദ​ത്തി​ന്' ആ​ണ് പു​ര​സ്കാ​ര​മെ​ന്ന് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി വ്യ​ക്ത​മാ​ക്കി. ഏ​ഴ​ര​ക്കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക.1943 ല്‍ ​ന്യൂ​യോ​ര്‍​ക്കി​ലാ​ണ് ഗ്ലക്കിന്‍റെ ജ​ന​നം. മ​സാ​ച്യു​സെ​റ്റ്‌​സി​ലെ കേം​ബ്രി​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന അ​വ​ര്‍ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ന്യൂ ​ഹാ​വ​നി​ലെ യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​ണ്.

14. 2020 -ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാക്കൾ

ഫ്രഞ്ച് ഗവേഷക ഇമ്മാനുവേൽ ഷാർപെന്റിയറും(51) യുഎസിലെ ജന്നിഫെർ ഡൗഡ്ന (56 )യും പങ്കിട്ടു. ( ജനിതകമാറ്റത്തിലൂടെ പാര മ്പര്യരോഗങ്ങൾ പൂർണമായും തുടച്ചുനീക്കാമെന്ന സാധ്യത യും ക്രിസ്പർ തുറന്നുതരുന്നു. വരൾച്ചയും കീടങ്ങളും പ്രതിരോ ധിക്കാൻ ശേഷികൂടിയ വിത്തിന ങ്ങൾ ഇതിലൂടെ വികസിപ്പിച്ചിട്ടുണ്ട് ) മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ഡി എൻ എ കളിൽ കൃത്യതയോടെ മാറ്റങ്ങൾ വരുത്താൻ ക്രിസ്പർ (CRISPR) mocmbalay m ഹായിക്കുന്നതായി നൊബേൽ ജൂറി വിലയിരുത്തി.
കാൻസർ ചികിത്സയിൽ ഈ വിദ്യ പ്രയോജനപ്പെടുത്തുന്നു ണ്ട്. ക്രിസ്പർ 9 എന്ന ജീൻ എഡിറ്റിംഗ്(ജനിതക വ്യ തിയാനം) സാങ്കേതികവിദ്യ വികസിപ്പിച്ചു.

15.2020-ലെ ഫിസിക്സിനുള്ള (ഭൗതികശാസ്ത്രം) നോബൽ സമ്മാനം ആരൊക്കെ പങ്കിട്ടു

ബ്രിട്ടനിലെ റോജർ പെൻറോസ്,
ജർമനിയിലെ റൈൻഹാർഡ് ഗെൻസെൽ,
യുഎസിലെ ആൻഡിയ ഗേസ് എന്നീ ശാസ്ത്രജ്ഞർ പുരസ്കാരം പങ്കിട്ടു.
10 ലക്ഷം സ്വീഡിഷ് ക്രോണർ(8.23 കോടി രൂപ) പുരസ്കാരത്തുകയുടെ പകുതി പെൻറോസിനാണ്. ശേഷിക്കുന്നത് മറ്റു രണ്ടു പേരും പങ്കിടും

16. 2020 - ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കൊക്കെ

അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ്എം . റൈസ്, ബ്രിട്ടീഷുകാരനായ മൈക്കിൾ ഹോംഗ്ടൺ എന്നീ ശാസ്ത്രജ്ഞരാണു പുരസ്കാരം പങ്കിട്ടത്. ( ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ മൂന്ന് ഗവേഷകർക്കാണ് വൈദ്യശാസ്ത്ര ത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
(ലോകത്ത് ലക്ഷക്കണക്കിനാളുകൾക്ക് രക്തത്തിലുടെ പകരുന്ന കരൾരോഗമാണ് ഹെപ്പറ്റൈറ്റിസ് സി. മൂന്നു പേരുടെയും ഗവേഷണഫലമായി രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്താൻ സാധിച്ചു.

17. ലോക്ജനശക്തി (എൽജെപി) പാർട്ടി രൂപീകരിച്ചത് ആരാണ്

രാംവിലാസ് പസ്വാൻ - Ram Vilas Paswan(2000 ത്തിലാണ് ലോക്ജനശക്തി (എൽജെപി) രൂപവത്കരിച്ചത് )

18. 2020 ഓഗസ്റ്റ് 8-ന് അന്തരിച്ച കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി

രാംവിലാസ് പാസ്വാൻ (ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. ഏഴ് തവണ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കെത്തി )

19.ഇന്ത്യയിൽ ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച സംസ്ഥാനം

കേരളം


Kerala PSC 10th Level Exam 4th Phase. Solved paper. Exam dt. 13.3.2021. Question Code C


Kerala PSC 10th Level Exam 3rd Phase. Solved paper. Exam dt. 6.3.2021. Question Code D


Kerala PSC 10th Level Exam dt. 25/02/2021 - Question Code - D (Second Phase) 


20.02.2021 Kerala PSC 10th Level Exam - First Phase - Question Code C, date of Exam 20.02.2021



12TH LEVEL SYLLABUS

10TH LEVEL SYLLABUS 

കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും

-----------------------


No comments:

Post a Comment