Tuesday, February 16, 2021

Kerala PSC 10th Level Exam - Current Affairs during February 2021

Kerala PSC 10th Level Exam - Current Affairs during February 2021

1. മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം 2021ഫെബ്രുവരി മൂന്നിന്  രാജിവെച്ചു. അദ്ദേഹം ഏത് ലോക് സഭാ മണ്ഡലത്തെയാണ്  പ്രതിനിധീകരിച്ചിരുന്നത്.

മലപ്പുറം ലോക്സഭാമണ്ഡലം

2.മ്യാൻമറിൽ സൈനിക അട്ടിമറിയിലൂടെ ഭരണമേറ്റെടുത്ത പട്ടാള മേധാവി

മിൻ ഓങ് ലെയ്ങ് (Min- Aung- HIaing- Aung- HIaing

3  മ്യാൻമാറിലെ സൈനിക അട്ടിമറിയിലൂടെ ഭരണം നഷ്ടപ്പെട്ട  നേതാവ്

നൊബേൽ സമ്മാന ജേതാവായ ഓങ് സാൻ സൂ ചി

4. ചക്ക ജാം (Chakka Jam)എന്തുമായി ബന്ധപ്പെട്ടതാണ്

3 വിവാദ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ രാജ്യവ്യാപകമായി നടത്തിയ ഉപരോധം

5. ചക്ക ജാം എന്നാണ് രാജ്യവ്യാപകമായി നടത്തിയത്

2021 ഫെബ്രുവരി ആറാംതീയതി

6.3 വിവാദ കാർഷിക എന്നിവർക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ആരാണ്

തിക്രി അതിർത്തിയിൽ സമരം ചെയ്തിരുന്ന ഹരിയാണ സ്വദേശി കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്തത് (2021 ഫെബ്രുവരി 7)

7.ഉത്തരാഖണ്ഡിലെ ഏതു ജില്ലയിലാണ് മിന്നൽപ്രളയത്തിൽ 150 ഓളം പേരെ കാണാതായത്

ചമോലി ജില്ലയിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു. (20 21 ഫെബ്രുവരി 7-ാം തിയതി)

8. 2021 ഫെബ്രുവരി 7ാം തിയതി ഏതു മഞ്ഞു മല ഇടിഞ്ഞ് വീണാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്

നന്ദാ ദേവി മഞ്ഞുമല

9. മഞ്ഞുമല ഇടിഞ്ഞ് മിന്നൽ പ്രളയമുണ്ടായ സമയത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആരാണ്

ത്രിവേന്ദ്ര സിംഗ് റാവത്ത്(Trivendra Singh Rawat)

10.3 വിവാദ കാർഷിക ബില്ലിനെതിരെ സിംഘൂരിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ നേതാവ്

രാകേഷ് ടിക്കായത്ത് (ഭാരതീയ കിസാൻ യൂണിയൻ നേതാവ് )

11.  യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബ്  (Hope Probe ) എന്തുമായി ബന്ധപ്പെട്ടതാണ്

ചൊവ്വ ദൗത്യം (അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വ ദൗത്യം വിജയം )

12. 3 വിവാദ കാർഷിക ബില്ലിനെതിരെ 2021 ജനുവരി 26 ന് ഡെൽഹിയിലെ ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയതാര്

ജുഗ് രാജ് സിംഗ് (നടനും ആക്റ്റിവിസ്റ്റുമായ ദീപു സിദ്ദുവാണ് കൊടി കൈമാറിയത്.)

13. 3 വിവാദ കാർഷിക ബില്ലിനെതിരെ 2021 ജനുവരി 26 ന് ഡെൽഹിയിലെ ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്താൻ സഹായിച്ച വ്യക്തി

ദീപു സിദ്ദു (2021 ഫെബ്രുവരി 10-ാം തീയതി ഹരിയാനയിലെ കർണാലിൽ നിന്ന് ഡെൽഹി പോലീസ് അറസ്റ്റു ചെയ്തു )

14. ടൂൾ കിറ്റ് കേസ് എന്താണ്

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ സഹായിക്കാൻ എന്ന പേരിലാണ് ഗ്രെറ്റ ത്യുൻബെ ടൂൾകിറ്റ് അവതരിപ്പിച്ചത്.

15. ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റ്  പങ്കുവെച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക

ഗ്രെറ്റ ത്യുൻബെ

16.കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിവേഗ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് പദ്ധതി

കെ ഫോൺ (Kerala Fiber Optical Network)

16. കെഫോൺ (Kerala Fiber Optical Network - K-FON )
ആദ്യ ഘട്ടം എന്നാണ് ഉദ്ഘാടനം ചെയ്തത്

2021 ഫെബ്രുവരി 15ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

17. ആരുമായി സഹകരിച്ചാണ്
കെഫോൺ (Kerala Fiber Optical Network) പദ്ധതി നടപ്പാക്കുന്നത്

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ, കെഎസ്ഇബി എന്നിവയുടെ സംയുക്ത സംരംഭമാണു കെ ഫോൺ ലിമിറ്റഡ്.

18. കെഫോൺ (Kerala Fiber Optical Network) പദ്ധതി നടപ്പിലാക്കുന്നതെങ്ങനെ

35,000 കിലോമീറ്റർ ഒഎഫ്സി, 8 ലക്ഷം കെഎസ്ഇബി തൂണുകൾ 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷൻ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്നു

20. K FON പദ്ധതി നിലവിൽ വന്നപ്പോൾ ഐടി സെക്രട്ടറി ആരായിരുന്നു

മുഹമ്മദ് സഫിറുല്ല

21. K FON നിയന്ത്രണം ആർക്കാണ്

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനി ക്കാണ്

22. K FON ന്റെ ലക്ഷ്യം

കെ–ഫോൺ കേരളം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മാത്രമാണ് ഒരുക്കുന്നത്. കെ–ഫോൺ ഒരു ഐസ്പി (ഇന്റർനെറ്റ് സർവ്വീസ് അല്ല)

23. കേരളത്തിലെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കേരള ഗവൺമെന്റ് പദ്ധതി

K FON (Kerala Fiber Optical Network) നെറ്റ്‌വർക്ക് മാത്രമാണ് കേരള ഗവൺമെൻറിന്റേത് . ഇൻറർനെറ്റ് ലഭ്യമാക്കുന്നത് തിരഞ്ഞെടുത്ത ഏജൻസികളാണ്

24. K FON (Kerala Fiber Optical Network) പദ്ധതിയുടെ ആപ്തവാക്യം എന്താണ്

INTERNET -  A BASIC RIGHT

25. K FON (Kerala Fiber Optical Network) പദ്ധതി നടപ്പിലാക്കുന്നത് ഏത് ധനസഹായ പദ്ധതിയിലൂടെ ആണ്

KIIFB (Kerala Infrastructure Investment Fund Board, Chairperson: Pinarayi Vijayan)

26. പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മരണം ഉണ്ടായാൽ ഉത്തരവാദികളായ പോലീസുകാരെ വിചാരണകൂടാതെ പിരിച്ചുവിടാനുള്ള ശുപാർശ ഏത് കമ്മീഷൻറേതാണ്.

(റിട്ട) ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻറെ (2021 ഫെബ്രുവരി പതിനഞ്ചാം തീയതി മന്ത്രിസഭ അംഗീകാരം നൽകി )

27. 2021 ഫെബ്രുവരി 18 ന് ചൊവ്വയിലറങ്ങിയ  പെഴ്സിവിയറൻസ് റോവർ (Perseverance rover) പേടകം ഏത് രാജ്യത്തിന്റെതാണ്

അമേരിക്ക (നാസ )

28. അമേരിക്കയുടെ ചൊവ്വ ഔത്യവുമായി ബന്ധപ്പെട്ട ഇന്ത്യൻ വംശജ

ഡോ. സ്വാതി മോഹൻ

29. 2021 ഫെബ്രുവരി 18 ന് ചൊവ്വയിലറങ്ങിയ  പെഴ്സിവിയറൻസ് റോവർ (Perseverance rover) പേടകം ചൊവ്വയുടെ ഏതു ഭാഗത്താണ് ലാൻഡ് ചെയ്തത്

ജെസേറോ മേഖല (350 കോടി വർഷം മുമ്പ് ഇവിടെ തടാകം ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത് )

No comments:

Post a Comment