Monday, October 12, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-78

 LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-78


1 2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആർക്കൊക്കെ ലഭിച്ചു


ബ്രിട്ടീഷുകാരനായ (Michael Houghton) മൈക്കേൽ ഹൗട്ടൺ (കാനഡയിലെ ആൽബർട്ടാ സർവകലാശാലയിലെ ഗവേഷകൻ)

അമേരിക്കക്കാരനായ ഹാർവെ ജെ ആൾട്ടർ (Harvey J. Alter)(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്)

അമേരിക്കക്കാരനായ ചാൾസ് എം റൈസ് (Charles M. Rice)(റോക്കെ ഫെല്ല സർവ്വകലാശാല)

2.വൈദ്യശാസ്ത്രത്തിനുള്ള 2020 ലെ നോബൽ സമ്മാനത്തിന് അർഹമായ കണ്ടെത്തൽ

ഹെപ്പറ്റൈറ്റിസ് സി വൈറസിന് കണ്ടെത്തുകയും മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു (പത്തു ദശലക്ഷം സ്വീഡീഷ് ക്രോണർ (11,18,000 ഡോളർ)

3.വൈദ്യശാസ്ത്രരംഗത്തെ നോബൽ ജേതാക്കളെ കണ്ടെത്തുന്നത് ആരാണ്

കരോലീൻസ്കാ ഇൻസ്റ്റിറ്റ്യൂട്ട് (സ്വീഡൻ)

4.കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ്

കെ കെ ഉഷ (2000 നവംബർ 30 ന് )

5.അഭിഭാഷകരിൽ നിന്ന് നേരിട്ട് കേരള ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

കെ കെ ഉഷ

6.ഒരേസമയം ഹൈകോടതി ജഡ്ജിമാരായ ആദ്യ ദമ്പതികൾ

ജസ്റ്റിസ് കെ സുകുമാരൻ , കെ കെ ഉഷ

7.ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം ചൂതാട്ട ഗെയിമിനെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ലംഘിച്ചതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 2020 സെപ്റ്റംബർ 18ന് നീക്കം ചെയ്യുകയും പിന്നീട് ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് എടിഎം ആരംഭിച്ച ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ സ്റ്റോർ


പേറ്റിഎം മിനി ആപ്പ് സ്റ്റോർ (PayTM-പേടിഎം നിൻറെ സ്ഥാപകനായ വിജയ് ശേഖർ ശർമയും മറ്റു 50 സ്റ്റാർട്ടപ്പ് സ്ഥാപനത്തിൻറെ മേധാവികളും ചേർന്ന് രൂപീകരിച്ചത്.)

8.ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാത(highway tunnel) ( അടൽ തണൽ -അടൽ തുരങ്കപാത ,ഹിമാചൽ പ്രദേശ്)) ഉദ്ഘാടനം ചെയ്തത് എന്നാണ്


2020 ഒക്ടോബർ 3 പ്രധാനമന്ത്രി നരേന്ദ്രമോദി.


9 അടൽ തുരങ്കപാത യുടെ നീളം


9.02 കിലോമീറ്റർ നീളവും 8 മീറ്റർ വീതിയും,സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ മുകളിൽ, 46 കിലോമീറ്റർ ലാഭിക്കാം


10. അടൽ തണൽ ഏത് സ്ഥലങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്


മണാലി മുതൽ ലെ വരെ (Manali to Leh)ഇതുമൂലം അഞ്ചു മണിക്കൂർ യാത്ര ലാഭിക്കാം.


11.2002 മെയ് 26 ന് അടൽ തുരങ്കപാത നിർമ്മാണോദ്ഘാടനം ചെയ്തത് ആരാണ്


അടൽ ബിഹാരി വാജ്പേയ് (മുൻ പ്രധാനമന്ത്രി ) 9.02കിലോമീറ്റർ 3086 കോടി രൂപ ചെലവിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ആണ് നിർമ്മിച്ചത്. 2020 ഒക്ടോബർ 3-ന്പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.(telephone facility every 150 metre, emergency exits every 500 m. Air quality monitor every 1 kilometre)


12. 2020-ലെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തംഅച്യുതൻ നമ്പൂതിരിക്ക് കൈമാറിയത് എന്നാണ്


2020 സെപ്റ്റംബർ 24 ന്


13. 2020 ലെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ലഭിച്ചതാർക്ക്


ലൂ​യി​സ് ഗ്ളക്കിന് (77)- Louise Gluck Nobel prize for literature ( അ​മേ​രി​ക്ക​ന്‍ ക​വ​യി​ത്രി ). 'വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ര്‍​വലൗ​കി​ക​മാ​ക്കു​ന്ന തീ​ക്ഷ്ണ സൗ​ന്ദ​ര്യ​മാ​ര്‍​ന്ന, സ്പ​ഷ്ട​മാ​യ കാ​വ്യാ​ത്മ​ക ശ​ബ്ദ​ത്തി​ന്' ആ​ണ് പു​ര​സ്കാ​ര​മെ​ന്ന് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി വ്യ​ക്ത​മാ​ക്കി. ഏ​ഴ​ര​ക്കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക.1943 ല്‍ ​ന്യൂ​യോ​ര്‍​ക്കി​ലാ​ണ് ഗ്ലക്കിന്‍റെ ജ​ന​നം. മ​സാ​ച്യു​സെ​റ്റ്‌​സി​ലെ കേം​ബ്രി​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന അ​വ​ര്‍ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ന്യൂ ​ഹാ​വ​നി​ലെ യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​ണ്.


14. 2020 -ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാക്കൾ


ഫ്രഞ്ച് ഗവേഷക ഇമ്മാനുവേൽ ഷാർപെന്റിയറും(51) യുഎസിലെ ജന്നിഫെർ ഡൗഡ്ന (56 )യും പങ്കിട്ടു. ( ജനിതകമാറ്റത്തിലൂടെ പാര മ്പര്യരോഗങ്ങൾ പൂർണമായും തുടച്ചുനീക്കാമെന്ന സാധ്യത യും ക്രിസ്പർ തുറന്നുതരുന്നു. വരൾച്ചയും കീടങ്ങളും പ്രതിരോ ധിക്കാൻ ശേഷികൂടിയ വിത്തിന ങ്ങൾ ഇതിലൂടെ വികസിപ്പിച്ചിട്ടുണ്ട് ) മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ഡി എൻ എ കളിൽ കൃത്യതയോടെ മാറ്റങ്ങൾ വരുത്താൻ ക്രിസ്പർ (CRISPR) mocmbalay m ഹായിക്കുന്നതായി നൊബേൽ ജൂറി വിലയിരുത്തി.

കാൻസർ ചികിത്സയിൽ ഈ വിദ്യ പ്രയോജനപ്പെടുത്തുന്നു ണ്ട്. ക്രിസ്പർ 9 എന്ന ജീൻ എഡിറ്റിംഗ്(ജനിതക വ്യ തിയാനം) സാങ്കേതികവിദ്യ വികസിപ്പിച്ചു.


15.2020-ലെ ഫിസിക്സിനുള്ള (ഭൗതികശാസ്ത്രം) നോബൽ സമ്മാനം ആരൊക്കെ പങ്കിട്ടു


ബ്രിട്ടനിലെ റോജർ പെൻറോസ്,

ജർമനിയിലെ റൈൻഹാർഡ് ഗെൻസെൽ,

യുഎസിലെ ആൻഡിയ ഗേസ് എന്നീ ശാസ്ത്രജ്ഞർ പുരസ്കാരം പങ്കിട്ടു.

10 ലക്ഷം സ്വീഡിഷ് ക്രോണർ(8.23 കോടി രൂപ) പുരസ്കാരത്തുകയുടെ പകുതി പെൻറോസിനാണ്. ശേഷിക്കുന്നത് മറ്റു രണ്ടു പേരും പങ്കിടും


16. 2020 - ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കൊക്കെ


അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ്എം . റൈസ്, ബ്രിട്ടീഷുകാരനായ മൈക്കിൾ ഹോംഗ്ടൺ എന്നീ ശാസ്ത്രജ്ഞരാണു പുരസ്കാരം പങ്കിട്ടത്. ( ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ മൂന്ന് ഗവേഷകർക്കാണ് വൈദ്യശാസ്ത്ര ത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.

(ലോകത്ത് ലക്ഷക്കണക്കിനാളുകൾക്ക് രക്തത്തിലുടെ പകരുന്ന കരൾരോഗമാണ് ഹെപ്പറ്റൈറ്റിസ് സി. മൂന്നു പേരുടെയും ഗവേഷണഫലമായി രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളെ കണ്ടെത്താൻ സാധിച്ചു.)


17. ലോക്ജനശക്തി (എൽജെപി) പാർട്ടി രൂപീകരിച്ചത് ആരാണ്


രാംവിലാസ് പസ്വാൻ - Ram Vilas Paswan(2000 ത്തിലാണ് ലോക്ജനശക്തി (എൽജെപി) രൂപവത്കരിച്ചത് )


18. 2020 ഓഗസ്റ്റ് 8-ന് അന്തരിച്ച കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി


രാംവിലാസ് പാസ്വാൻ (ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. ഏഴ് തവണ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കെത്തി )


19.ഇന്ത്യയിൽ ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ച സംസ്ഥാനം


കേരളം


20. 2020-ലെ സമാധാന നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്


ലോകഭക്ഷ്യ പരിപാടി (UN world foot program,The World Food Programme is the food-assistance branch of the United Nations and the world's largest humanitarian organization focused on hunger and food security. Founded in 1961, it is headquartered in Rome) (യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നത് തടയുന്നതിൽ നിർണായക പങ്കാണ് WFP വഹിക്കുന്നത്.കോവിഡ് വ്യാപനം അവരുടെ പ്രവർത്തനങ്ങൾക്ക് മുമ്പെന്നത്തേക്കാൾ പ്രസക്തിയേറ്റുന്നു. കോവിഡിന് മെഡിക്കൽ വാക്സിൻ കണ്ടെത്തും വരെ ഭക്ഷണമാണ് ഏറ്റവും നല്ല വാക്സിൻ - നൊബേൽ സമിതി ) (ഒരു കോടി സ്വീഡിഷ് ക്രോണയാണ് സമ്മാനത്തുക - ഏകദേശം 8.3 കോടി രൂപ)



21.ജല ജീവൻ മിഷൻ (Jal Jeevan Mission) പ്രകാരം ആദ്യ കണക്ഷൻ നൽകിയത് എവിടെയാണ്


കുറ്റിച്ചൽ (കെ പി മുഹമ്മദ്, പച്ചക്കാട് ,കുറ്റിച്ചൽ, 9.10.2020 )


22. ഗ്രാമങ്ങളിൽ ഭൂമി കൃത്യമായി നിർണയിച്ചു ഉടമകൾക്ക് സ്വത്തുടമസ്ഥതാ കാർഡ് നൽകുന്ന പദ്ധതി


സ്വമിത്വ (SVAMITVA - Survey of Villages Abadi and Mapping with Improvised Technology In Village Areas) ഭൂവുടമാവകാശം) പ്രധാനമന്ത്രി നരേന്ദ്രമോദി 11.10.2020-ൽഉദ്ഘാടനം ചെയ്തു . ഉത്തർപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്രയോജനം ലഭിക്കുക.)


23. 2020 ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്

ഏഴാച്ചേരി രാമചന്ദ്രൻ ( 41 കവിതകളടങ്ങിയ 'ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു . കോട്ടയം മീനച്ചിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു)

24.ഇന്ത്യയുടെ കണ്ണുനീർ എന്നറിയപ്പെടുന്ന രാജ്യം

ശ്രീലങ്ക (ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നും അറിയപ്പെടുന്നു )

25.ശ്രീലങ്കയിലെ ആദ്യ പ്രധാനമന്ത്രി

ഡോൺ സ്റ്റീഫൻ സേന നായകെ

26. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി

സിരിമാവോ ബന്ദാരനായകെ (ശ്രീലങ്ക, 1960 ജൂലൈ 21ന് അധികാരമേറ്റു)

27.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക രാജ്യം

ശ്രീലങ്ക

28.ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്

എ ടി അരിയ രത്ന

29.2009 മെയ് 18ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എൽ ടി ടി ഇയുടെ സ്ഥാപകൻ ആരാണ്

വേലുപ്പിള്ള പ്രഭാകരൻ

30.മുൻ തമിഴ്നാട് മുഖ്യമന്ത്രിയായ എം ജി രാമചന്ദ്രന്റെ (എം ജി ആർ ) ജന്മസ്ഥലം

ശ്രീലങ്കയിലെ കാൻഡിയിൽ

31.സുവർണ്ണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം

മ്യാൻമർ

32.ടെൻസിങ് - ഹിലാരി വിമാനത്താവളം ഏത് രാജ്യത്താണ്

നേപ്പാൾ

33.ചതുരാകൃതിയിൽ അല്ലാതെ രണ്ട് ത്രികോണങ്ങൾ ചേർത്തുവച്ച രീതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം

നേപ്പാൾ

34.നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു അതെന്ന്

2008 മേയ് 28

35.ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

മുംബൈ

36.ആധുനിക ഭൂട്ടാൻറെ പിതാവ്

ജീഗ്‌മേ ദോർജി വാങ്ചൂക്

37.ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം

ഭൂട്ടാൻ

38.ഭൂട്ടാനിലെഏക അന്തർദേശീയ വിമാനത്താവളം

പാരോ (Paro)

39. നേപ്പാളിൽ എവറസ്റ്റ് കൊടുമുടി ഏത് പേരിലാണ് അറിയപ്പെടുന്നത്

സാഗർ മാതാ

40.ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 പേപ്പർ ടെസ്റ്റിന്റെ പേര്

ഫലൂദ (Feluda, developed by CSR - IGIB)

41ലോകപ്രശസ്ത ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചി യുടെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

ഫ്യൂമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളം (റോം)

42. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ വനിത

വാലന്റീന തെരഷ്കോവ -റഷ്യൻ വനിത (1963 ജൂൺ 16 )

43. ബഹിരാകാശത്ത് നടന്ന ആദ്യ വനിത

സ്വെറ്റ്ലാനാ സെവിറ്റ്സ്കയ ( Svetlana Savitskaya, Russia),ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ വനിതയും ഇവരാണ്)

44. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജ

കൽപ്പന ചൗള

45. 2003 ഫെബ്രുവരി 1 ന് നാസയുടെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജ

കൽപ്പന ചൗള

46.ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പം

സീനിയ (ഓറഞ്ച് നിറത്തിലുള്ള ഉള്ള സീനിയ പുഷ്പം )

41.ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചത് എന്നാണ്

1998 നവംബർ 20, അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസി യിലെ 6 രാജ്യങ്ങൾ എന്നിവർ ചേർന്നാണ് ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ വിക്ഷേപിച്ചത്.

42.ലോകത്തിലെ ആദ്യത്തെ  ബഹിരാകാശ നിലയം

സല്യൂട്ട് - 1 (1971ലെ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു. 23 ദിവസങ്ങൾക്കുശേഷം ഭൂമിയിൽ പതിച്ചു, അതിലുണ്ടായിരുന്ന ന 3 യാത്രികരും കൊല്ലപ്പെട്ടു )

43.അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം

സ്കൈലാബ് (1973 മേയിൽ വിക്ഷേപിച്ച നിലയം 1979 ജൂലൈ 11ന് ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിച്ചു )

44.സോവിയറ്റ് യൂണിയൻറെ ബഹിരാകാശ നിലയം

മിർ (1986 ഫെബ്രുവരി 20ന് വിക്ഷേപിച്ചു )

45.ബഹിരാകാശ വാരം ആയി ആചരിക്കുന്നത് എന്ന്

ഒക്ടോബർ 4 മുതൽ 10 വരെ (1999 ലാണ് ഐക്യരാഷ്ട്രസഭ ബഹിരാകാശ വാരം ആചരിക്കാൻ തീരുമാനിച്ചത് )

46. മനുഷ്യനിർമ്മിതമായ ലോകത്തിലെ ആദ്യ ഉപഗ്രഹം

സ്പുട്നിക് - 1 (1967 ഒക്ടോബർ 4 ന് റഷ്യ വിക്ഷേപിച്ചു )

47.ലോകത്ത് ആദ്യമായി ബഹിരാകാശത്ത് എത്തിയ യൂറി ഗഗാറിനെ എത്തിച്ച റോക്കറ്റ്

വോസ്റ്റോക്ക് - 1 റോക്കറ്റ് (1961 ഏപ്രിൽ 12ന് )

48.ലോകത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

റഷ്യ നിർമ്മിച്ച ബൈക്കന്നൂർ കോസ്മോഡ്രോം (സോവിയറ്റ് യൂണിയൻ വിഘടിച്ചതിനു ശേഷം കസാക്കിസ്ഥാന്റെ പരിധിയിലാണ് )

49.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം

ആര്യഭട്ട (1975 ഏപ്രിൽ 19 ന് റഷ്യയിലെ വോൾഗോഗ്രാഡ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു)

50.ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം

രോഹിണി (1980 ജൂലൈ 18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്ന് രോഹിണി വിക്ഷേപിച്ചു )

51.ഇന്ത്യ വിക്ഷേപിച്ച ആദ്യ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം

കൽപ്പന - 1 ( മെറ്റ്സാറ്റ് - 1 എന്നാണ് ഇത് തുടക്കത്തിൽ അറിയപ്പെട്ടതെങ്കിലും പിന്നീട് അമേരിക്കയുടെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ കൽപ്പന ചൗളയുടെ സ്മരണാർത്ഥം അവരുടെ പേര് നൽകുകയായിരുന്നു )

52.ലോക്സഭയിൽ അവതരിപ്പിക്കുന്ന ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്

സ്പീക്കർ

53.രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം

12 അംഗങ്ങളെ

54. ലോക്സഭയെ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്

രാഷ്ട്രപതിക്ക്

55. കോവിഡ് 19 പരത്തുന്നത് ഏത് വൈറസ് ആണ്

SARS -Cov-2

56.2020 സെപ്റ്റംബർ ഇന്ത്യയിലെ റിപ്പോ നിരക്ക് എത്രയാണ്

നാലു ശതമാനം

57. എല്ലാവീട്ടിലും പാചകവാതക കണക്ഷൻ നൽകിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

ഹിമാചൽ പ്രദേശ്

58. 150 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

59.റെയിൽവേ ബോർഡിൻറെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വി കെ യാദവ്

60. വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത് എന്നു മുതലാണ്

2019 ഏപ്രിൽ മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക്

( ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ. ടെസ്റ്റിങ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസാക്കിയതും AIS:159:2019 പ്രകാരം നിർമിച്ചവയുമാണിവ. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ എംബോസ്ഡ് (embossed) ബോർഡറും ഉണ്ട്. വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നതു തടയാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതു ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമിൽ നീല നിറത്തിൽ അശോകചക്രം ഉണ്ട്.)


61. പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങൾ ഏതു തരം വാഹനങ്ങളെ സൂചിപ്പിക്കുന്നു.


പ്രൈവറ്റ്-ട്രാൻസ്പോർട്ട് വൈദ്യുത വാഹനങ്ങളെ സൂചിപ്പിക്കുന്നു. (2018 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്)


62.വെളുത്ത ബോർഡിൽ കറുപ്പു നിറത്തിലുള്ള എഴുത്തുകൾ ഏതു തരം വാഹനങ്ങളെ സൂചിപ്പിക്കുന്നു


സ്വകാര്യ യാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു


63. മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ഏതു തരം വാഹനങ്ങളെ സൂചിപ്പിക്കുന്നു


ടാക്സി, വാണിജ്യ വാഹനങ്ങളെ


64. പച്ച ബോർഡിലെ മഞ്ഞ അക്ഷരങ്ങൾ ഏതു തരം വാഹനങ്ങളെ സൂചിപ്പിക്കുന്നു


വൈദ്യുതി ഉപയോഗിച്ചുള്ള ട്രാൻസ്പോർട്ട് ടാക്സി വാഹനങ്ങളെ സൂചിപ്പിക്കുന്നു.


65.മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനം


കേരളം ( ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പൂർത്തീകരണ പ്രഖ്യാപനം 2020 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി.)


66. 2020ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരങ്ങൾ ആർക്കാണ് ലഭിച്ചത്


അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോം, റോബർട്ട് വിൽസൺ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത് . ലേല സിദ്ധാന്തത്തിൽ പരിഷ്കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകൾ കണ്ടെത്തിയതിനുമാണ് ഇരുവർക്കും പുരസ്കാരം. ഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവർക്കും ലഭിക്കുക.


66.ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി


മാർഗരറ്റ് താച്ചർ (1979 മുതൽ 1990 വരെ, ഉരുക്കു വനിത മാഡ് മാഗി എന്നീ പേരുകളിലും അറിയപ്പെടുന്നു )


67. ഡോക്ടർ എപിജെ അബ്ദുൽ കലാം  ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു


പതിനൊന്നാമത്തെ (2002 മുതൽ 2007 വരെ)


68.ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി


ആർ വെങ്കിട്ടരാമൻ (ഡിസംബർ 4, 1910മുതൽ 1910 ജനുവരി 27, 2009 വരെ . ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയായി ശേഷം രാഷ്ട്രപതിയായ വ്യക്തി)


69.കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി


ഭാരതപ്പുഴ (കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ - 244 Km )


70. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം


1951


71. ഫാൻറം, മാൻഡ്രേക്ക് എന്നീ കഥാപാത്രങ്ങൾ ആരുടെ സൃഷ്ടിയാണ്


ലിയോൺ ലി ഫാൽക്ക്


72.പത്മഭൂഷൻ ലഭിച്ച ആദ്യ കേരളീയൻ


വള്ളത്തോൾ നാരായണമേനോൻ


73. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്


ന്യൂഡൽഹി


74.സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം


കോട്ടയം


75.കേരളത്തിലെ പതിമൂന്നാമത്തെ ഗവൺമെൻറ് മെഡിക്കൽ കോളേജ് എവിടെയാണ്


പത്തനംതിട്ട (കോന്നി)


76.1984 ജൂൺ 5 - ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്


ഭിന്ദ്രൻ വാലാ


77. ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത്


പള്ളിക്കൽ (ThiruvananthaPuram)


78. കാന്ത ശക്തിയുടെ യൂണിറ്റ്


കാൻറല


79. വാഹനങ്ങളുടെ റിയർവ്യൂ മിറർ


കോൺവെക്സ് ലെൻസ്


80.പ്രകാശത്തിൻറെ വേഗത ആദ്യമായി അളന്നത്


റോമർ


1.നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം


സയൺ


82. എക്സറേ പതിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കുന്നത്


ലെഡ്


83.മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്


ടാർടാറിക് ആസിഡ്


84.സെൽഷ്യസും ഫാരൻഹീറ്റും ഒരേ പോലെ ആകുന്ന താപനില


- 40°


85. ആദ്യമായി നിർമിച്ച കൃത്രിമ മൂലകം


ടെക്നീഷ്യം


86.അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്


ക്രൂക്സ് ഗ്ലാസ്


87.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ ആദ്യമായി രൂപപ്പെട്ടതും അവസാനമായി വിഭജിക്കപ്പെട്ടതുമായ സംസ്ഥാനംഏതാണ്


ആന്ധ്ര പ്രദേശ്


88. കീടനാശിനികളിലെ മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു


കൂടിയ വിഷാംശം


89. ജലത്തിൻറെ പി എച്ച് ( pH ) മൂല്യം എത്ര


7


90.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്


ഇ കെ നായനാർ


91. അജന്ത ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്


മഹാരാഷ്ട്ര


92 . ബൈബിൾ എന്ന വാക്കിൻറെ അർത്ഥം


പുസ്തകം


93. ആദ്യത്തെ ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത്


സാമുവൽ ജോൺസൺ


94. 2020 സെപ്റ്റംബർ 16 ന് അന്തരിച്ച കപില വാത്സ്യായൻ ആരായിരുന്നു


രാജ്യസഭാംഗം,ഭാരതീയ നൃത്ത കലാ പണ്ഡിത,കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ദിര ഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്ട്സിന്റെ ( IGNCA ) സ്ഥാപക ഡയറക്ടർ


95.അമേരിക്കൻ സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിത


റൂത്ത് ബേഡർ ഗിൻസ് ബേ (സാന്ദ്ര ഡേ കോണറാണ് ആദ്യ വനിത ജഡ്ജി )


96.കേരളത്തിലെ മറൈൻ ആംബുലൻസ് സർവീസ്


പ്രതീക്ഷ (തിരുവനന്തപുരം), പ്രത്യാശ (എറണാകുളം), കാരുണ്യ (കോഴിക്കോട്) - 2020 ഓഗസ്റ്റ് 27ന് നിലവിൽ വന്നു


97. ജഡ്ജിമാരെ വിമർശിച്ച് ട്വീറ്റ് ചെയ്ത മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതി അലക്ഷ്യ കുറ്റം ചുമത്തി സുപ്രീം കോടതി വിധിച്ച പിഴശിക്ഷ


ഒരു രൂപ (ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത് )


98.പാർലമെൻറിലെ ശൂന്യവേള ( zero hour ) എന്താണ്


എം പി മാർക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവദിക്കുന്ന സമയം


99 .കേരളത്തിലെ ഏറ്റവും മലിനമായ നദി


പെരിയാർ


100. നിളയുടെ കവി എന്നറിയപ്പെടുന്ന സാഹിത്യകാരൻ


പി കുഞ്ഞിരാമൻ നായർ (നിളയുടെ കഥാകാരൻ -എം ടി വാസുദേവൻ നായർ )














 


No comments:

Post a Comment