മെമ്മറി കാർഡിൽ നിന്നും ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കാം
നിങ്ങളുടെ വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടർ, മെമ്മറി കാർഡ്, അല്ലെങ്കിൽ എം.പി.3 പ്ലെയർ എന്നിവയിൽ നിന്നും അബദ്ധത്തിൽ ഒരു പ്രധാന ഫയൽ ഡിലീറ്റ് ചെയ്താലോ, കംപ്യൂട്ടർ ക്രാഷ് ആയി ഫയലുകൾ നഷ്ടപ്പെട്ടാലോ, ഏതെങ്കിലും വിധത്തിൽ ഫോർമാറ്റ് ചെയ്യേണ്ടി വന്നു ഡാറ്റ നഷ്ടമായാലോ ഇനി വിഷമിച്ചിരിക്കേണ്ട കാര്യമില്ല. വേറെയാരുടെയും സഹായമില്ലാതെ തന്നെ വിലപ്പെട്ട ഡോക്യുമെന്റുകളും ഇമേജുകളുമൊക്കെ തിരിച്ചെടുക്കാൻ 'റെക്കുവ' നിങ്ങളെ സഹായിക്കും.
റെക്കുവയുടെ ബേസിക് വെർഷൻ www.piriform.com/recuva എന്ന ലിങ്കിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം. ചിത്രങ്ങൾ, സംഗീതം, ഡോക്യുമെന്റുകൾ, വിഡിയോകൾ, ഇ-മെയിലുകൾ തുടങ്ങിയവയും നിങ്ങൾക്ക് നഷ്ടമായ വേറെ ഏതെങ്കിലും തരത്തിലുള്ള ഫയലുകളും വീണ്ടെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വയറാണ് റെക്കുവ. മെമ്മറി കാർഡുകൾ, എക്സ്ടേണൽ ഹാർഡ് ഡ്രൈവുകൾ, യുഎസ്ബി സ്റ്റിക്കുകൾ തുടങ്ങിയ നിങ്ങളുടെ പക്കലുളള റീ റൈറ്റബിൾ മീഡിയയിൽ നിന്നും ഡാറ്റ തിരിച്ചുപിടിക്കാൻ റെക്കുവക്ക് കഴിയും.
സാധാരണ ഫയൽ റിക്കവറി ടൂളുകളിൽ നിന്നും വ്യത്യസ്തമായി, കേടുവന്നതോ (ഡ്രൈവ് കമ്പ്യൂട്ടർ ഡിറ്റക്റ്റ് ചെയ്യണം) ഫോർമാറ്റ് ചെയ്യപ്പെട്ടതോ ആയ ഡ്രൈവുകൾ നിന്ന് ഫയലുകൾ വീണ്ടെടുക്കുന്നതിന് റെക്കുവ സഹായിക്കും. സാധാരണ സ്കാനിലൂടെ കണ്ടെത്താൻ കഴിയാത്ത ഫയലുകൾ കണ്ടു പിടിക്കാൻ സഹായിക്കുന്ന 'ഡീപ് സ്കാൻ മോഡ്' ഈ റിക്കവറി ടൂളിലുണ്ട്. അതുപോലെ നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം മായ്ച്ചു കളയാനും റെക്കുവ സഹായിക്കും.
റെക്കുവ ഇൻസ്റ്റാൾ ചെയ്ത ശേഷം റിക്കവർ ചെയ്യേണ്ട ഫയൽ ടൈപ്പും, എവിടുന്നാണ് ഫയലുകൾ തിരിച്ചെടുക്കേണ്ടത് എന്ന പാത്തും നൽകി കഴിഞ്ഞാൽ ബേസിക് സ്കാനിംഗ് തുടങ്ങും ഫോർമാറ്റ് ചെയ്യപ്പെട്ട ഡ്രൈവുകളിൽ നിന്നും ഡാറ്റ റിക്കവർ ചെയ്യാൻ ചിലപ്പോൾ ഡീപ്സ്കാൻ ആവശ്യമായി വന്നേക്കാം.
സ്കാനിംഗ് അവസാനിച്ചു കഴിഞ്ഞാൽ തിരിച്ചെടുക്കൽ സാധ്യമായ ഫയലുകൾ റെക്കുവ ഡിസ്പ്ളേ ചെയ്തു കാണിക്കും. നിലവിൽ റിക്കവർ ചെയ്യുന്ന ഡ്രൈവ്/പാർട്ടീഷൻ അല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് ഫയലുകൾ റിക്കവർ ചെയ്യാൻ നിര്ദ്ദേശം നൽകി ഡാറ്റ റിക്കവറി ആരംഭിക്കാവുന്നതാണ്.
No comments:
Post a Comment