ധക്ഷിണാഫ്രികയുടെ പിതാവ്
നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു
ജൊഹന്നാസ് ബെര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍
മണ്ടേല(95) ജൊഹന്നാസ് ബെര്‍ഗിലെ വീട്ടില് 8.30 അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.ദക്ഷിണാഫ്രിക്കയിലെ
വര്‍ണവിവേചനസമരത്തിന്റെ നായകന്‍ എന്ന നിലയിലാണ് മണ്ടേല പ്രശസ്തനായത്.
മഹാത്മാഗാന്ധിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അക്രമരഹിത മാര്‍ഗ്ഗങ്ങളിലൂടെടയാണ്
വെളുത്തവര്‍ഗ്ഗക്കാരുടെ സര്‍ക്കാറിനെതിരേ അദ്ദേഹം പോരാട്ടങ്ങള്‍ സംഘടിപ്പിച്ചത്.
27 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചതിനുശേഷം
പുറത്തിറങ്ങിയ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കൊണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. 1994ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ മണ്ടേല രാജ്യത്തെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ
പ്രസിഡന്റായി അധികാരത്തിലെത്തി.
1918 ജൂലായ് 18ന്
ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ പ്രവിശ്യയായ ഉംടാട ജില്ലയിലാണ് മണ്ഡേല ജനിച്ചത്. വര്‍ണവിവേചനത്തിനെതിരേയുള്ള
മണ്ടേലയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ അക്രമത്തിന്റെ പാതയിലായിരുന്നു. മണ്ടേല
ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തുടങ്ങിയത് രാജ്യത്തിന്റെ
ചരിത്രത്തില്‍ തന്നെ വഴിത്തിരിവായി. പാര്‍ട്ടിയുടെ യുവജനവിഭാഗം കെട്ടിപ്പടുത്ത
മണ്ഡേല ഒരു കാലത്ത് പാര്‍ട്ടിയുടെ സായുധ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു.
ഇക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അദ്ദേഹത്തെ
ജയിലിലിട്ടത്.
1962 മുതല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍
മണ്ഡേലയെ അഴിക്കുള്ളിലാക്കി. അന്താരാഷ്ട്രസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1990ലാണ് മണ്ടേല ജയില്‍ വിമോചിതനാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃത്വം
ഏറ്റെടുത്തു.
1990ല്‍ ഇന്ത്യ രാജ്യത്തെ പരമോന്നത ബഹുമതിയായ
ഭാരതരത്‌നം നല്‍കി മണ്ടേലയെ ആദരിച്ചിരുന്നു. 1
993ല്‍ സമാധാനത്തിലുള്ള നോബല്‍ പുരസ്‌കാരത്തിന്
ദക്ഷിണാഫ്രിക്കന്‍ പിതാവ് അര്‍ഹനായി. മൂന്നുവിവാഹം കഴിച്ചിട്ടുള്ള മണ്ടേലയ്ക്ക്
ആറു മക്കളാണുള്ളത്.
No comments:
Post a Comment