Thursday, August 25, 2011

Malayalam Word Processing Model Questions- KGTE - Order sanctioned GO(MS)No.285/11/H.Edn.Dept. dated 18/10/2011 - Bhasha Software


KGTE Malayalam Word Processing - First Paper - 10 minutes 50 Marks PDF - 20 pages

As per GO(MS)369/2010 dated 09/11/2010 Kerala Government take decisions for conducting Malayalam Word processing exam from October 2011
Kerala Government Technical examination Department published notification about the norms and procedure of Malayalam Word Processing.
According this notification all students who is passed Malayalam and English Type Writing Lower or Higher will attend the Malayalam Word Processing.

--> Download the order GO(MS)No.285/11/H.Edn.Dept. dated 18/10/2011

As per the above Government Order Malayalam Word Processing can be used Bhasha software for typing Malayalam.
Malayalam Software Key is exactly Typewriter Key Board. Do't bother about the keys, you try to practice now just like English Word processing exam. Model may be the same as English Word Processing

Download Bhasha Software

Kaveri Malayalam Free Software
Nila Malayalam Free Software
SOMEBODY ASKED MALAYALAM WORD PROCESSING USE IN SCRIPT TYPE LETTERS

Download inscript key board



Try to type Malayalam in in script style. For this you should select insript (unicode) font from word. Then start to type


More details contact to Pareeksha Bhavan and LBS centre, Thiruvananthapuram 

Download  GO(MS)369/2010 dated 09/11/2010
Official Website of Kerala Government Pareekshabhavan

More questions to practice typewriting

10 comments:

  1. KGTE Malayalam Word Processing പരീക്ഷ Inscript Key Board ലാണ് നടത്തുന്നത്. GO(MS)369/2010 dated 09/11/2010 നമ്പര്‍ പ്രകാരമുള്ള അനുബന്ധത്തിലെ Familiarization of Malayalam Keys Using Inscript Keyboard എന്ന വരി ശ്രദ്ധിക്കുക. Inscript Keyboard ടൈപ്പ്റൈറ്റര്‍ കീ ബോര്‍ഡുമായി യാതൊരി സാമ്യവും ഇല്ല. പക്ഷെ ടൈപ്പ് റൈറ്റര്‍ കീബോഡിനേക്കാള്‍ പഠിക്കാനെളുപ്പം Inscript Key Board ആണ്

    ReplyDelete
  2. മലയാളം വേര്‍ഡ്‌ പ്രോസിസ്സിംഗ് ടൈപ്പ് റൈറ്റിംഗ് കീ ബോര്‍ഡില്‍ തന്നെ വേണം. എല്ലാവരും ടൈപ്പ് റൈറ്റിംഗ് പഠിച്ചവരാണ് .

    ReplyDelete
  3. മലയാളം വേര്‍ഡ്‌ പ്രോസിസ്സിംഗ് ടൈപ്പ് റൈറ്റിംഗ് കീ ബോര്‍ഡില്‍ തന്നെ വേണം. എല്ലാവരും ടൈപ്പ് റൈറ്റിംഗ് പഠിച്ചവരാണ് .

    ReplyDelete
  4. കെ.ജി.ടി.ഇ. മലയാളം വേഡ്പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ശരി. കാരണം, ഇന്‍സ്ക്രിപ്റ്റ് കീബോഡ് ദേശീയ തലത്തില്‍ അംഗീകരിച്ചതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. മലയാളം ടൈപ്പ്റൈറ്റര്‍ കീബോഡ് ശാസ്ത്രീയമായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ടൈപ്പ്റൈറ്ററില്‍ ഇത് ശരിയായ ക്രമീകരണമായിരിക്കാം. ടൈപ്പ് ബാറുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പതിയാതിരിക്കനാണ് ഇത്തരത്തില്‍ കീ ബോഡ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിമിതികളൊന്നും കംപ്യൂട്ടറിനില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് വികസിപ്പിച്ചെടുത്ത ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇത് ഇന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ലേഔട്ട് ആയി മാറിയിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ സ്വരാക്ഷരങ്ങള്‍ ഇടതു വശത്തും വ്യഞ്ജനാക്ഷരങ്ങള്‍ വലതു വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മലയാളത്തിന് മാത്രമുള്ള ഒരു കീബോഡ് ലേഔട്ട് അല്ല. ഇടതു നിന്നും വലത്തോട്ടെഴുതുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ കീബോഡ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഒരാള്‍ക്ക് മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.

    മുമ്പ് കംപ്യൂട്ടറുകളില്‍ മലയാളം ടൈ‌പ്പ് ചെയ്യുന്നതിന് സിഡാക് വികസിപ്പിച്ചെടുത്ത ISM എന്ന സേഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് കൂടാതെ Malayalam Typewriter, Phonetic English എന്നീ കിബോഡുകളും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ASCII യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ISM ന് പകരം പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം യുണീക്കോഡ് സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണിക്കോഡില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനുണ്ട്.
    കംപ്യുട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ഇന്‍സ്ക്രിപ്റ്റ് ആണ്. അതുകൊണ്ട് തന്നെ കെ.ജി.ടി.ഇ. മലയാളം വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ് നടത്തേണ്ടത്. ഉബുണ്ടു ലിനക്സ് പോലുള്ള ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് റൈറ്റര്‍ കീബോഡ് ലഭ്യമല്ല. മിക്കവാറും സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പി.എസ്.സി. കിട്ടി ടൈപ്പിസ്റ്റ് ആകുന്ന ഒരാള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ നിര്‍ബന്ധിതനാകും. ഇപ്പോള്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. കാലത്തിനൊത്ത് മാറാന്‍ തയ്യാറാകാതെ ഇപ്പോഴും ടൈപ്പ്റൈറ്ററുകളും കെട്ടിപ്പിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും ടൈപ്പ്റൈറ്റര്‍ കീബോഡ് ഉപയോഗിക്കുന്നത്. ഐ.ടി.@സ്കൂളില്‍ യു.പി. മുതല്‍ ഹൈസ്കൂള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി. മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരം നടത്തുന്നതും ഇന്‍സ്ക്രിപ്റ്റില്‍ ആണ്. മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാള പത്രങ്ങളെല്ലാം ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്.

    കഴിഞ്ഞമാസം കെ.ജി.ടി.ഇ. മലയാളം ടൈപ്പ്റൈറ്റിംഗ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇവരെല്ലാം 20 മിനുട്ടു കൊണ്ട് സ്പീഡ് ചെയ്യുന്നുണ്ട്. മലയാളം വേഡ് പ്രോസസിംഗ് പരീക്ഷയ്ക്ക് മുമ്പായി ഇവര്‍ക്ക് 10 മിനുട്ടിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ തന്നെ ഇന്‍സ്ക്രിപ്റ്റ് കീബോഡ് പരിശീലിച്ചു തുടങ്ങുക. ഇത് രണ്ട് മണിക്കൂറുകൊണ്ട് പ‌ഠിച്ചെടുക്കാവുന്നതേയുള്ളൂ.

    ReplyDelete
  5. Sri. Nijesh Raj
    I recognize your opinion.
    But all of the typewriting students practiced Typewriting keyboard. So I suggest that Now Kerala Government should allow all persons to use Typewriting Keyboard who is appearing Malayalam Word Processing exam.
    Anyway Inscript Key board letters give facilities to post letters, essays, poems etc in internet.
    Thanks for your opinion. Give more suggestions to improve my site.
    Please read all previous PSC questions
    I am going to collect previous question from friends and scan for posting in this site.
    Ask your friends about this site

    ReplyDelete
  6. കഴിഞ്ഞ മാസം ടൈപ്പ് റൈറ്റിംഗ് മലയാളം പരീക്ഷ എഴുതിയവരെല്ലാം ഗവണ്‍മെന്റ് ഓര്‍ഡര്‍ വന്നതിന് ശേഷം ഇന്‍സ്ക്രിപ്റ്റ് പ്രാക്ടീസ് ചെയ്ചു തുടങ്ങിയിരിക്കുയാണ്. ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ പലരും ഇപ്പോള്‍ 20 മിനുട്ടില്‍ മാത്രാണ് സമയമെടുക്കുന്നത്. കുറച്ച് മുമ്പ് മലയാളം ടൈപ്പിംഗ് പഠിച്ചവര്‍ ഇപ്പോള്‍ 15 മിനുട്ടില്‍ സ്പീഡ് ചെയ്യുന്നുണ്ട്. കാരണം അവരെല്ലാം ഇപ്പോള്‍ ടൈപ്പ് റൈറ്റര്‍ കീബോഡ് മറന്നു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ മലയാളം ടൈപ്പിംഗ് പഠിച്ചവര്‍ക്ക് മാത്രമാണ് അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ടൈപ്പ്റൈറ്റര്‍ കീബോഡ് പെട്ടെന്ന് മറക്കാന്‍ കഴിയാത്തതാവാം കാരണം. ഞാന്‍ വര്‍ഷങ്ങളായി ഇന്‍സ്ത്രിപ്റ്റ് കീബോഡ് ഉപയോഗിക്കുന്നതാണ്. ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിന് മുമ്പ് മലയാളം വേഡ്പ്രോസസിംഗ പരീക്ഷ ടൈപ്പ് റൈറ്റര്‍ കീബോഡിലായിരിക്കും എന്ന് കരുതി ഞാന്‍ കംപ്യാട്ടറില്‍ ടൈപ്പ്റൈറ്റര്‍ കീബോഡ് പ്രാക്ടീസ് ചെയ്ചതാണ്. 10 മിനുട്ട് കൊണ്ട് സ്പീഡ് ചെയ്യാവുന്ന അവസ്ഥയിലെത്തിയതുമാണ്. ഏതാണ്ട് 6 മാസം സമയമെടുത്ത് പഴയ ബഡ്ജറ്റ് മുതല്‍ തുടങ്ങിയാണ് ഈ വേഗത കൈവരിച്ചത്. പക്ഷെ അതിന് ശേഷമാണ് സര്‍ക്കാന്‍ ഉത്തരവിറങ്ങിയത്. ഇപ്പോള്‍ വീണ്ടും ഇന്‍സ്ക്രിപ്റ്റ് പ്രാക്ടീസ് ചെയ്യുന്നു. ഇപ്പള്‍ എനിക്ക് ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ 10 മിനുട്ടുകൊണ്ട് സ്പീഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഏത് കീബോഡില്‍ പരീക്ഷ നടത്തിയാലും പ്രാക്ടീസ് കൊണ്ട് അത് നേടിയെടുക്കാവുന്നതേയുള്ളൂ.

    ReplyDelete
  7. pls visit my blogs

    http://nnraj.blogspot.com/
    http://malayalamwordprocessing.blogspot.com/
    http://malayalamtypist.blogspot.com/

    ReplyDelete
  8. Dear Nijeesh Raj

    ഞങ്ങള്‍ ഒരുകൂട്ടം വ്യദ്യാര്‍ത്ഥികള്‍ മലയാളം KGTE December 2011 ടെപ്പറിറ്റിംഗ് കിബോര്‍ഡില്‍ എഴുതുവാന്‍ തീരുമാനിച്ചിരുക്കുകയാണ്. എന്നാല്‍ വിവിധ കന്‍പനികള്‍ നല്‍കുന്ന ടെപ്പറിറ്റിംഗ് കിബോര്‍ഡില്‍ ചില വ്യത്യാസങ്ങള്‍ കാണുന്നു. (GIST ISM, BHASHAINDIA, TYPEIT) തുടങ്ങിയ സോഫറ്റുവെയറുകള്‍ വ്യത്യസ്ഥമായ രീതിയില്‍ മലയാളം ടെപ്പുചെയ്യുപ്പോള്‍ ചിന്നങ്ങള്‍ കൊടുക്കേണ്ടിവരുന്നു. അതുകൊണ്ടു എത് രീതിയിലൂളളതാണ് ഞങ്ങള്‍ക്ക് പരീക്ഷക്ക് പഠിക്കേണ്ടത്. സോഫ്റ്റുവയറുകളുടെ ലിങ്ക് അയച്ചുതരുക

    ReplyDelete
  9. ഇപ്പോള്‍ ഗവണ്മെന്റ് പുതിയ ഓര്‍ഡര്‍ പുറപ്പെടുവിച്ചു
    ടൈപ്പ്റൈറ്റര്‍ കീബോഡ് പ്രാക്ടീസ് ചെയ്ചത വര്‍ക്ക് ടൈപ്പ്റൈറ്റര്‍ കീബോഡ രീതിയില്‍ ടൈപ്പ് ചെയ്യാവുന്ന താണ്

    ReplyDelete
  10. hello si please me I want gist ism font english in malayalam keybroad typing timetable please send my mail sobin.poulose310@gmail.com

    ReplyDelete