LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 50 GK - MODEL QUESTIONS AND ANSWERS. QUESTION CODE-79
1. അസമിൽ പതിനഞ്ച് വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ഏക നേതാവ്
തരുൺഗോഗോയ് ( Tarun Gogoi) (കോവിസ് ബാധിച്ച് 2020 നവംബർ 23 ന് അന്തരിച്ചു. നരസിംഹറാവു സർക്കാരിൽ ഭക്ഷ്യ സഹമന്ത്രിയായിരുന്നു. 15 വർഷക്കാലം അസമിലെ മുഖ്യമന്ത്രിയായിരുന്നു. 2001 മുതൽ 2016 വരെ മുഖ്യ മന്ത്രിയായിരുന്നു. ആദ്യമായി 1971 - ൽ ജൊർഹാട്ട് ജില്ല യിൽനിന്ന് MP ആയി തിരഞ്ഞെടുത്തു )
2. ഇൽതിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സൽ നിന്നും 30 കിലോ സ്വർണം പിടിച്ചെടുത്ത കേസിൽ (diplomatic channel gold smuggling case ) അറസ്റ്റിലായ ഐഎഎസ് ഓഫീസർ
എം ശിവശങ്കർ ( മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻപ്രിൻസിപ്പൽ സെക്രട്ടറി)
3. 24.11.20 നു 43 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരധോച്ചത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷൻ പ്രകാരമാണ്
സെക്ഷൻ 69 എ പ്രകാരമാണ്
4. 43 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഏതെല്ലാം
(ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഭീഷണിയായതിനാലാണ് ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്ന് സമഗ്രമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആപ്പുകൾ വിലക്കിയത്.)
നിരോധിച്ച ആപ്പുകൾ
∙ അലി സപ്ലൈയേഴ്‌സ് മൊബൈൽ ആപ്ലിക്കേഷൻ
∙ അലിബാബ വർക്ക്ബെഞ്ച്
∙ അലിഎക്സ്പ്രസ്സ് - മികച്ച ഷോപ്പിങ്, മികച്ച ജീവിതം
∙ അലിപെയ് കാഷ്യർ
∙ ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്പ്
∙ ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ
∙ സ്നാക്ക് വീഡിയോ
∙ കാംകാർഡ് - ബിസിനസ് കാർഡ് റീഡർ
∙ കാംകാർഡ് - ബിസിആർ (വെസ്റ്റേൺ)
∙ സോൾ- ഫോളോ ദ സോള്‍ ടു ഫൈൻഡ് യു
∙ ചൈനീസ് സോഷ്യൽ - സൗജന്യ ഓൺലൈൻ ഡേറ്റിംഗ് വിഡിയോ അപ്ലിക്കേഷൻ ആൻഡ് ചാറ്റ്
∙ ഡേറ്റിങ് ഏഷ്യ - ഏഷ്യൻ സിംഗിൾസിനായി ഡേറ്റിംഗും ചാറ്റും
∙ വിഡേറ്റ്-ഡേറ്റിംഗ് അപ്ലിക്കേഷൻ
∙ സൗജന്യ ഡേറ്റിംഗ് അപ്ലിക്കേഷൻ-സിംഗോൾ, സ്റ്റാർട്ട് യുവർ ഡേറ്റ്!
∙ അഡോർ ആപ്പ്
∙ ട്രൂലിചൈനീസ് - ചൈനീസ് ഡേറ്റിങ് ആപ്ലിക്കേഷൻ
∙ ട്രൂലിഏഷ്യൻ - ഏഷ്യൻ ഡേറ്റിങ് ആപ്ലിക്കേഷൻ
∙ ചൈനലൗവ്: ചൈനീസ് സിംഗിൾസിനായുള്ള ഡേറ്റിങ് ആപ്ലിക്കേഷൻ
∙ ഡേറ്റ്മൈഏജ്: ചാറ്റ്, മീറ്റ്, ഡേറ്റ് മേച്വർ സിംഗിൾസ് ഓൺലൈൻ
∙ ഏഷ്യൻഡേറ്റ്: ഏഷ്യൻ സിംഗിൾസിനെ കണ്ടെത്തുക
∙ FlirtWish: സിംഗിൾസുമായി ചാറ്റുചെയ്യുക
∙ ഗെയ്സ് ഒൺലി ഡേറ്റിങ്: ഗേ ചാറ്റ്
∙ ട്യൂബിറ്റ്: ലൈവ് സ്ട്രീമുകൾ
∙ WeWorkChina
∙ ഫസ്റ്റ് ലവ് ലൈവ്- സൂപ്പർ ഹോട്ട് ലൈവ് സുന്ദരികൾ ഓൺലൈനിൽ തത്സമയം
∙ റെല - ലെസ്ബിയൻ സോഷ്യൽ നെറ്റ്‌വർക്ക്
∙ കാഷ്യർ വാലറ്റ്
∙ മാംഗോടിവി
∙ എംജിടിവി-ഹുനാൻടിവി ഒഫീഷ്യൽ ടിവി എപിപി
∙ WeTV - ടിവി വേർഷൻ
∙ WeTV - സിഡ്രാമ, കെഡ്രാമ & മോർ
∙ WeTV ലൈറ്റ്
∙ ലക്കി ലൈവ്-ലൈവ് വിഡിയോ സ്ട്രീമിങ് ആപ്ലിക്കേഷൻ
∙ ടൊബാവോ ലൈവ്
∙ ഡിങ്‌ടോക്ക്
∙ ഐഡന്റിറ്റി വി
∙ ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം
∙ ബോക്സ്സ്റ്റാർ (ഏർലി ആസസ്)
∙ ഹീറോസ് ഇവോൾവ്ഡ്
∙ ഹാപ്പി ഫിഷ്
∙ ജെല്ലിപോപ്പ് – ഡെകറേറ്റ് യുവർ ഡ്രീം ഐലൻഡ്
∙ മഞ്ച്കിൻ മാച്ച്: മാജിക് ഹോം ബിൽഡിങ്
∙ കോൺക്വിസ്റ്റ ഓൺലൈൻ
3. 2020- നവംബർ 25ന് ഗോവിഡ് രോഗത്തെത്തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ്
അഹമ്മദ് പട്ടേൽ ( Ahmedbhai Mohammedbhai Patel) (Parents: Mohammed Ishakji Patel, Hawaben Mohammedbhai , Children: Faisal Patel, Mumtaz Patel)
4. അഹമ്മദ് പട്ടേൽ ഏത് നേതാവിൻറെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നു
കോൺസ് നേതാവ് സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നു
5.അഹമ്മദ് പട്ടേൽ ഏത് പാർലമെൻറ് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് എത്തിയത്
ഗുജറാത്തിലെ ബച്ചുരിൽനിന്ന്
6. എന്നു മുതലാണ് ലാന്റ് ലൈൻ ഫോണുകളിൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കാൻ പൂജ്യം ഡയൽ ചെയ്യേണ്ടി വരുന്നത്
2021 ജനുവരി 15 മുതൽ
7. ബ്രിട്ടീഷ് കോവിഡ് വാക്സിൻ നിർമാതാക്കളായ ആസ്ട്ര സെനകയുടെ പ്രവർത്ത നങ്ങളെ ഹാക്ക് ചെയ്യാൻ ശ്രമിച്ച ഹാക്കർമാർ ആരാണ്
ഉത്തര കൊറിയൻ ഹാക്കർമാർ
8. കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതിയോഗം ആരെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്
ഗോപി കോട്ടമുറിക്കൽ (വൈസ് പ്രസിഡന്റായി എം കെ കണ്ണനെ തിരഞ്ഞെടുത്തു
9. കോവിഷീൽഡ് എന്ന പേരിൽ കോവിഡ് വാക്സിൻ ഇന്ത്യ യിൽ ഉത്പാദിപ്പിക്കുന്ന താരാണ്
സെറം ഇൻസ്റ്റിറ്റ്യൂട്ട് (ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് )
10. ലോകത്ത് ആദ്യമായി കോവിഡിനെതിരെ വാക്സിൻ കുത്തിവയ്ക്കാൻ അനുമതി നൽകിയ രാജ്യം
ബ്രിട്ടൺ
11.ഏത് കമ്പനിയുടെ വാക്സിനാണ് ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ജനങ്ങളിൽ കളിൽകുത്തിവയ്ക്കാൻ അനുമതി ലഭിച്ചത് (2.12.20)
അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും (Pfizer Inc. and BioNTech) ചേർന്ന് വികസിപ്പിച്ച വാക്സിൻ ( COVID-19 mRNA vaccine (BNT162b2))
12. തെക്കൻ കേരളത്തിലൂടെ 2020 ഡിസംബർ ആദ്യവാരം കടന്നുപോയാൽ ചുഴലിക്കാറ്റിന്റെ പേര്
ബുറെവി ( Cyclone Burevi )
13.ബ്രിക്സ് രാജ്യങ്ങളുടെ പന്ത്രണ്ടാമത് ഉച്ചകോടിയ്ക്ക് (വെർച്വൽ ) ആതിഥ്യം വഹിച്ച രാജ്യം
റഷ്യ
14.പശു സംരക്ഷണത്തിനായി പ്രത്യേക പശു മന്ത്രിസഭക്ക് (Cow Cabinet ) രൂപംകൊടുത്തത് ഏത് സംസ്ഥാനമാണ്
മധ്യപ്രദേശ്
15. Gas Authority of India limited (GAIL ) ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി (1984 ഓഗസ്റ്റ് 16ന് രൂപംകൊണ്ടു )
16. 2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്
കെ സച്ചിദാനന്ദൻ (മൂന്നു ലക്ഷം രൂപയും യും പ്രശസ്തിപത്രവുമാണ് ആണ് പുരസ്കാരം)
17. നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് 2020 നവംബർ 16 പുറപ്പെട്ട നാസയുടെ ദൗത്യത്തിന് ഏത് സ്വകാര്യ കമ്പനിയുടെ പേടകമാണ് ഉപയോഗിച്ചത്
സ്പെയ്സ് എക്സ് (Space x space exploration technologies corporation, USA) 2002-ൽ എലൻ മസ്ക് സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ക്രൂ ഡ്രാഗൺ എന്ന പേടകത്തിൽ ആണ് സഞ്ചാരികൾ യാത്ര ചെയ്തത്
18. International book of Records -ന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന അംഗീകാരം ലഭിച്ച ഏഴു വയസുകാരിയായ ഇന്ത്യൻ പെൺകുട്ടി
അഭിജിത ഗുപ്ത (ഗാസിയാബാദ് കാരിയായ ഈ ബാലികാ ഈയിടെ പ്രസിദ്ധപ്പെടുത്തിയ കൃതിയാണ് - Happiness all around)
19. റിസർബാങ്ക് ഇന്നവേഷൻ ഹബ്ബിന്റെ ആദ്യ ചെയർമാനായി നിയമിതനായത് (Reserve Bank innovation hub - RBIH)
ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകനും മുൻ ചെയർമാനുമാണ്)
20. ജമ്മു കാശ്മീരിന് പ്രത്യേക പദവി വീണ്ടെടുക്കുന്നതിന് ഒരുമിച്ചു പൊരുതുക എന്ന ഉദ്ദേശത്തോടെ 7 രാഷ്ട്രീയ കക്ഷികൾ ചേർന്ന് രൂപം നൽകിയ സഖ്യം
ഗുപ്‌കർ അലയൻസ് (gupkar alliance)
21. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച പേടകം
ചങ്അ-5 (Chang'e-5)( It was launched on 23 November 2020 at 20:30, and landed on the Moon on 1 December 2020, with an expected return to Earth around 16 December 2020.)
22. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന വ്യക്തി
ദിനേശ്വർ ശർമ (66)
(2020 ഡിസംബർ 4ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അന്തരിച്ചു.
1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ കേരള കേഡറിലാണ് സർവീസ് ആരംഭിച്ചത് )
23. 2020 ഡിസംബർ മാസം ഡൽഹിയിൽ കാർഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബിലെ മൂന്ന് ബോക്സിംഗ് ഇതിഹാസങ്ങൾ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. ആരാണിവർ
കൗർസിങ് (1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ്) , ഗുർബക്ഷ് സിംഗ് സന്ധു (അഞ്ച് ഒളിമ്പിക്സുകളിലെ മുഖ്യപരിശീലകനായിരുന്നു ) , ജയ്പാൽ സിംഗ് (1986 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ) എന്നിവർ പത്മശ്രീ, ദ്രോണാചാര്യ, അർജുന അവാർഡുകൾ തിരികെ നൽകി
24.അമേരിക്കൻ ഔഷധകമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയ രണ്ടാമത്തെ രാജ്യം
ബഹ്റൈൻ (2020 ഡിസംബർ 5 ന് അനുമതി നൽകി )
25. ബുറേവി ചുഴലിക്കാറ്റ് ഏതു തീരത്താണ് കൂടുതൽ അഞ്ഞടിച്ചത്
ശ്രീലങ്കൻ തീരത്ത് (കേരളത്തിൽ നാശം വിതക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് തിരുവനന്തപുരം വിമാനത്താവളം വൈകിട്ട് നാലുമണി വരെ 2020 ഡിസംബർ 4 ന് അടച്ചിട്ടു.)
26. 2020 ഒക്ടോബർ 31 ന് അന്തരിച്ച ജെയിംസ് ബോണ്ട് താരം
ഷോൺ കോണറി (Sean Connery - ജനനം 25 ഓഗസ്റ്റ് 1930)
27.കൊറോണ വാക്സിംഗ് കോവിഷീൽഡ് വികസിപ്പിച്ചത് ആരാണ്
ബ്രിട്ടീഷ് - സ്വീഡീഷ് കമ്പനിയായ അസ്ട്രാ സെനക്കക്കുവേണ്ടി ഓക്സ്ഫോർഡ് സർവകലാശാല
28. കോവിഷീൽഡ് കൊറോണ വാക്സിൻ ഉൽപാദന പരീക്ഷണ കരാർ ഉള്ള ഇന്ത്യൻ കമ്പനി
സിറം ഇൻസ്റ്റിറ്റ്യൂട്ട് (Serum Institute of India)
28. കോവാക്സ് എന്ന കൊറോണ വാക്സിൻ ഉൽപാദന പരീക്ഷണ കരാർ ഉള്ള ഇന്ത്യൻ കമ്പനി
സിറം ഇൻസ്റ്റിറ്റ്യൂട്ട് (Serum Institute of India is a manufacturer of immunobiological drugs including vaccines in the city of Pune, India. It was founded by Cyrus Poonawalla in 1966.)
29. കോവാക്സ് കൊറോണ വാക്സിൻ വികസിപ്പിച്ച കമ്പനി
നോവാ വാക്സ് (അമേരിക്ക )
30. ബീക്കോവ് - 2 എന്നാൽ കൊറോണ വാക്സിൻ വികസിപ്പിച്ച കമ്പനി
ഹൈദരാബാദിലെ ബയോളജിക്കൽ ഫാർമസ്യൂട്ടിക്കൽസും യുഎസിലെ ബേലോർ കോളേജ് ഓഫ് മെഡിസിനും ചേർന്ന് വികസിപ്പിച്ചു
31.ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിൻ
കോവാക്സീൻ (ഹൈദരാബാദിലെ ഭാരത് ബയോടെക്)
32. സ്പുട്നിക്-5 വികസിപ്പിച്ച കമ്പനി
വികസിപ്പിച്ചത് റഷ്യ (ഉൽപാദന കരാർ - ഹെറ്റിറോക്കാണ്) (Hetero Biopharma Ltd has agreed to contract manufacture more than 100 million doses every year of Russia’s Sputnik V vaccine against covid-19 in India.)
33. ഇന്ത്യയിലെ അഹമ്മദാബാദ് കമ്പനിയായ സൈഡ്സ് കാഡില നിർമ്മിച്ച കോവിഡ് വാക്സിൻ
സൈക്കോവ് ഡി
34. ഇന്ത്യയുടെ ആദ്യ തദ്ദേശീയ covid വാക്സിനായ കോവാവാക്സീന്റെ ആദ്യ പരീക്ഷണത്തിൽ പങ്കെടുത്ത ഹരിയാന മന്ത്രി
അനിൽ വിജ് (ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി, 15-ാം ദിവസം കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്തു )
35. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള സമരത്തിൽ പങ്കെടുത്ത കർഷകർ സമരം ചെയ്യുന്ന സ്ഥലം
സിംഘു (ഡൽഹി -ഹരിയാന അതിർത്തി)
36. 2020 ലെ 'ഡൽഹി ചലോ, ഏത് സമരവുമായി ബന്ധപ്പെട്ടതാണ്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കർഷകരുടെ സമരം (2020 നവംബർ 26 ന് ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകർ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കളിൽ യാത്ര തിരിച്ചു )
37. 2020-ലെ ഏത് കാർഷിക ബില്ലുകൾക്ക് എതിരായാണ് കർഷകർ സമരം നടത്തുന്നത്
The bills are the Farmers' Produce Trade and Commerce (Promotion and Facilitation) Bill,
The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill
The Essential Commodities (Amendment) Bill.
(On 27 September 2020, they received approval from the President Ram Nath Kovind and became acts.)
38. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ആർക്കാണ് ലഭിച്ചത്
സക്കറിയയ്ക്ക് (5 ലക്ഷം രൂപ)
39. 2020 നവംബറിൽ പ്രഖ്യാപിച്ച ഒ.വി.വിജയൻ സ്മാരക സമിതിയുടെ സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചത് ആർക്കാണ്
ടി.പത്മനാഭൻ, സുഭാഷ് ചന്ദ്രൻ എന്നിവർക്ക് (ഇരുപത്തി അയ്യായിരം രൂപ വീതം)
40. 2020 ലെ കേരള ക്ഷേത്രകലാ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലാശ്രീ പുരസ്കാരത്തിന്
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (25001 രൂപ)
41. 2020 - ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ പുരസ്കാരം (5 ലക്ഷം രൂപ) മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആർക്കാണ് സമ്മാനിച്ചത്
സംവിധായകൻ ഹരിഹരന്
42.മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ മന്ത്രിയാകുന്ന (ആദ്യ ഇന്ത്യൻ വംശജ ) രാജ്യം
ന്യൂസീലൻഡ് (2020 നവംബർ ആറിന് അധികാരമേറ്റു)
43.ഇന്ത്യൻ വംശജയായ കമല ഹാരിസ് ഏതു രാജ്യത്തെ വൈസ് പ്രസിഡണ്ട് ആണ്
യുഎസ് വൈസ് പ്രസിഡന്റാകും. (ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പ്)
44.യുഎസിന്റെ 46–ാം പ്രസിഡന്റായി തിരഞ്ഞെടുത്ത താരെ
ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ
45. 2020-ലെഎം.വി. രാഘവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ എംവിആർ പുരസ്കാരം (ഒരു ലക്ഷം രൂപ) ആർക്കാണ് ലഭിച്ചത്
തോമസ് ഐസക് (ധനകാര്യ മന്ത്രി )
46. 2020 നവംബർ 8 ന് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിന്റെ പേര എന്തായിട്ടാണ് പുനർനാമകരണം ചെയ്തത്
തുറമുഖ, കപ്പൽ, ഉൾനാടൻ ജലഗതാഗത വകുപ്പ് എന്ന് പുനർനാമകരണം ചെയ്തു.
47.കേന്ദ്ര വിവരാവകാശ കമ്മിഷനിലെ മുഖ്യ കമ്മിഷണർ ആരാണ് (2020 നവംബർ 7 ന് )
വൈ.കെ. സിൻഹ
( കമ്മിഷണർമാരായി സരോജ് പുൻഹനി, ഉദയ് മഹുർകർ, ഹീര ലാൽ സമര്യ എന്നിവരും ചുമതലയേറ്റു. ഇതോടെ സിഐസിയിൽ മുഖ്യ കമ്മിഷണർ ഉൾപ്പെടെ 8 പേരായി.)
48. 2020 - ലെ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് എത്ര ഘട്ടമായാണ് നടക്കുന്നത്
3 ഘട്ടമായി (2020 -ഡിസംബർ 8, 10, 14 തീയതികളിൽ. വോട്ടെണ്ണൽ 16ന്. 5 വർഷ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. വോട്ടർമാർ 2.71 കോടി. )
49.2020 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം (3 ലക്ഷം രൂപ) ആർക്കാണ് ലഭിച്ചത്
കവി സച്ചിദാനന്ദന്.
50. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നവേഷൻ ഹബ്ബിന്റെ ആദ്യ അധ്യക്ഷൻ
ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (2020 നവംബർ 17 നു )
No comments:
Post a Comment