LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 50 GK - MODEL QUESTIONS AND ANSWERS. QUESTION CODE-80
കൂടുതൽ മോക് ടെസ്റ്റുകൾ .....
LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
കമല ഹാരിസ് (ഇന്ത്യന്‍ വേരുകളുള്ള (ചെന്നൈ), കറുത്ത വംശജ . ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് . 1964 ഒക്ടോബർ 20 - നു കാലിഫോർണിയയിലെ ഒക് ലൻഡിൽ ജനിച്ചു. അമ്മ - ശാമള ഗോപാലൻ, അച്ഛൻ - ഡോണ ൾഡ് ഹാരിസ്)
2. 2020 നവംബറിൽ നടന്ന യുഎസ് തെരഞ്ഞെടുപ്പിൽ 46ാം അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്
ജോ ബൈഡൻ (Joe Biden, (1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്ക്രാന്ററിൽ ജനനം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡണ്ടും ആണ് . 8 വർഷത്തോളം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമയുടെ വൈസ് പ്രസിഡണ്ടായിരുന്നു )
3. 2020 നവംബറിൽ കോവിഡ് - 19 രോഗം സ്ഥിതീകരിച്ച കേരള ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ
4. ജ്വല്ലറി നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചു നൽകാത്തതിൽ അറസ്റ്റിലായ എംഎൽഎ
എം സി കമറുദ്ദീൻ (IUML മഞ്ചേശ്വരം MLA, 2020 നവംബർ 7 ന് അറസ്റ്റു ചെയ്തു 130 കോടിയുടെ തട്ടിപ്പ്)
5. 15-ാംധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ
എൻ കെ സിംഗ് (2020 നവംബർ മാസം രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു )
6.കേരളത്തിലെ ആദ്യത്തെ തരിശുരഹിത പഞ്ചായത്ത്
ചെങ്കൽ പഞ്ചായത്ത് (തിരുവനന്തപുരം)
7. മുൻ അമേരിക്കൻ പ്രസിഡൻറ് ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്ന പുസ്തകം
എ പ്രൊമിസ്ഡ് ലാൻഡ് (വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. Barack Obama’s ‘A Promised Land’.)
8. കേരള സംസ്ഥാന സിനിമ പുരസ്കാരങ്ങൾ എന്നുമുതലാണ് ഏർപ്പെടുത്തിയത്
1969 മുതൽ
9. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഏർപ്പെടുത്തിയ 1969-ൽ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
കുമാരസംഭവം (ഏറ്റവും മികച്ച നടി - ഷീല , ഏറ്റവും മികച്ച നടൻ -സത്യൻ)
10.നുരയും പതയും എന്ന നോവൽ എഴുതിയത്
തകഴി ശിവശങ്കരപ്പിള്ള
11.ബർദോളി സത്യാഗ്രഹം ആരംഭിച്ച തീയതി
1928 ഫെബ്രുവരി 12
12: പ്രിസണർ 5990 -ആരുടെ ആത്മകഥയാണ്
ബാലകൃഷ്ണപിള്ള
13.ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്
വെല്ലസ്ലി പ്രഭു
14.1968 മലപ്പുറം ജില്ലാ രൂപീകരിക്കുന്നതിന് എതിരെ പ്രക്ഷോഭം നയിച്ചത്
കെ കേളപ്പൻ
15.മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആര്
ഗവർണർ
16.മണ്ടാരിൻ ഏത് രാജ്യത്തെ ഭാഷയാണ്
ചൈന
17. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം
രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ്)
18.ടാറ്റാ അയൺ ആൻഡ് സ്റ്റീൽ ഫാക്ടറി എവിടെയാണ്
ജംഷഡ്പൂർ
19.മാറുമറയ്ക്കൽ സമരം എന്നറിയപ്പെട്ട പ്രക്ഷോഭം
ചാന്നാർ ലഹള
20.മാതൃഭൂമി പത്രത്തിൻറെ ഡയറക്ടറായി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര പോരാളി ആയ വനിത
എ വി കുട്ടിമാളു അമ്മ
21.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എവിടെയാണ്
ദലാൽ സ്ട്രീറ്റ് ( മുംബൈ)
22.അമേരിക്കയുടെ ദേശീയ പക്ഷി
ബാൾഡ് ഈഗിൾ
23.ആയി രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്
വിഴിഞ്ഞം (തിരുവനന്തപുരം)
24.ആരുടെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്
ഉപഗുപ്തൻ
25. ആകാശത്തിന് നീല നിറത്തിന് കാരണം
ധവള പ്രകാശത്തിൻറെ വിസരണം (സ്കാറ്ററിങ്)
26. യുട്ടോപ്പിയയുടെ കർത്താവ്
തോമസ് മൂർ
27.യൂഗോസ്ലാവ്യയുടെ രാഷ്ട്രപിതാവ്
മാർഷൽ ടിറ്റോ
28.ആദ്യമായി ഭാരതരത്നം ലഭിച്ച പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
29. ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം
അമേരിക്ക
30. ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം
ന്യൂഡൽഹി (ഇന്ത്യ)
31.ആദ്യത്തെ ജെ സി ഡാനിയേൽ അവാർഡ് നേടിയ വ്യക്തി
ടി. ഇ . വാസുദേവൻ
32. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻറർനെറ്റ് ബ്രൗസർ
എപിക് (epic)
33. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി
വി കെ ഇബ്രാഹിം കുട്ടി (കരാറുകാരായ ആർ ഡി എസ് പ്രോജക്ടിന് 8.25 കോടി രൂപ പലിശ ഇല്ലാതെ മുൻകൂർ അനുവദിച്ചതും കരാർ വ്യവസ്ഥകളിൽ ഇളവ് നൽകിയതുമാണ് അറസ്റ്റിന് കാരണം. 18.11.20ന് അറസ്റ്റു ചെയ്തു)
34. വി കെ ഇബ്രാഹിം കുട്ടി ഏതു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു
കളമശ്ശേരി നിയമസഭാമണ്ഡലം (എറണാകുളം)
35.പുനർനിർമ്മാണത്തിനായി പാലാരിവട്ടം പാലത്തിലൂടെ യുള്ളഗതാഗതം നിരോധിച്ചത് എന്നുമുതൽ
2019 മെയ് 1 (2016 ഒക്ടോബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തു )
36.കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ 95% വിജയിച്ച ഫൈസർ (Pfizer) കമ്പനി ആരുടെ സഹകരണത്തോടെയാണ് വാക്സിൻ നിർമ്മിക്കുന്നത്
BioNTech (ജർമൻ കമ്പനി)
37.ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് എന്നാണ്
ഫെബ്രുവരി 28 (1928 ഫെബ്രുവരി 28നാണ് ഭൗമശാസ്ത്ര നൊബേൽ ജേതാവ് സി.വി. രാമൻ, രാമൻ പ്രഭാവം എന്ന തൻറെ കണ്ടുപിടുത്തം ലോകത്തിൽ മുന്നിൽ വെളിപ്പെടുത്തിയത് )
38.ഭാരത് ബയോടെക് വികസിപ്പിച്ച covid വാക്സിനായ കോവാക്സിന്റെ 3-ാം ഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി.
അനിൽ വിജ് (ഹരിയാന ആരോഗ്യമന്ത്രി, 20/11/ 2020- അംബാല സിവിൽ ആശുപത്രിയിൽ വച്ച് സ്വീകരിച്ചു.)
39. ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വിതരണത്തിനുള്ള മൊബൈൽ ആപ്ലിക്കേഷൻ
കോവിൻ മൊബൈൽ ആപ്ലിക്കേഷൻ (വാക്സീൻ നൽകേണ്ട ആരോഗ്യ പ്രവർത്തകർ, കോവിഡ് പോരാളികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രോഗാവസ്ഥയുള്ളവർ തുടങ്ങിയ നാല് മുൻഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും )
40. 2020 സെപ്റ്റംബർ 15 യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലുമായി സമാധാന ഉടമ്പടികൾ ഒപ്പുവച്ച രാഷ്ട്രങ്ങൾ
യു എ ഇ യും ബഹ്റൈനും
41.2020 നവംബർ മൂന്നിന് നടന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി വിജയിച്ച വനിതയായ ആദ്യ ഇന്ത്യൻ വംശജ
കമല ഹാരിസ് (അമ്മ -ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലൻ അമേരിക്കയിലെ ബയോമെഡിക്കൽ ശാസ്ത്രജ്ഞ, അച്ഛൻ -പ്രഗൽഭ സാമ്പത്തിക ശാസ്ത്രജ്ഞനും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജമൈക്കൻ വംശജനായ ഡൊണാൾഡ് ജെ. ഹാരിസ് )
42. 2020 നവംബർ മൂന്നിന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചത് ആര്
ജോ ബൈഡൻ (ഡെമോക്രാറ്റിക് സ്ഥാനാർത്ഥി )
43. കാർഷിക മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന ലോക ഭക്ഷ്യ പുരസ്കാരത്തിന് 2020-ൽ അർഹനായത് ആരാണ്
ഡോ രത്തൻലാൽ
44.കേരളത്തിൻറെ ആദ്യ പുസ്തക ഗ്രാമം ഏതാണ്
പെരുംകുളം (കൊല്ലം ജില്ലയിലെ കുളക്ക ഗ്രാമ പഞ്ചായ ത്തിലാണ് പെരുംകുളം )(എംടി വാസുദേവൻ നായരാണ് പുസ്തക ഗ്രാമമായി പ്രഖ്യാപിച്ചത് )
45 ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം
ഭിലാർ (മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ ഭിലാറാണ് രാജ്യത്തെ ആദ്യ പുസ്തക ഗ്രാമം )
46.മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ഓഗസ്റ്റ് 15ന് നാണയം പുറത്തിറക്കിയ രാജ്യം
ബ്രിട്ടൻ
47. സെപ്റ്റംബർ 1 പോലീസ് ദിനമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ
45. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
കൊൽക്കത്ത
46. സിറ്റി ഓഫ് ജോയ് എന്ന കൃതിയുടെ കർത്താവ്
ഡൊമിനിക് ലാപിയർ
47.രാജ്യത്തെ പുതിയ മിസൈൽ പാർക്കിന്റെ പേര്
അഗ്നീപ്രസ്ഥ (Agneeprastha) (വിശാഖപട്ടണത്ത് ഐഎൻഎസ് കലിങ്കയിൽ ശിലാസ്ഥാപനം നടത്തി )
48.2020 ലെ കോമൺവെൽത്ത് ചെറുകഥാ മത്സരത്തിൽ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി
കൃതിക പാണ്ഡെ ( കൃതി - The great Indian tea and snakes)
49. കോവിഡ് കാലത്ത് ഐക്യരാഷ്ട്ര സഭ പാവങ്ങളുടെ ഗുഡ്‌വിൽ അംബാസിഡറായി തെരഞ്ഞെടുത്ത കുട്ടി
എം നേത്ര (തമിഴ്നാട് സ്വദേശി - 13 വയസ് - തൻറെ വിദ്യാഭ്യാസത്തിനായി കരുതിവെച്ച 5 ലക്ഷം രൂപ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ പിതാവിനെ പ്രേരിപ്പിച്ചു ) (UNADAP എന്ന യു എൻ ഏജൻസിയാണ് തെരഞ്ഞെടുത്തത് )
50. ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം.
ഗൈർ സെയ്ൻ (Gairsain)
No comments:
Post a Comment