Wednesday, September 2, 2020

LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 64

LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 64
1. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്

ഡോക്ടർ വർഗീസ് കുര്യൻ

2.ഇന്ത്യയിൽ ദേശീയ ക്ഷീര ദിനം ആയി ആചരിക്കുന്നത് എന്ന്

നവംബർ 26 (ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവായ ഡോക്ടർ വർഗീസ് കുര്യൻ ജന്മദിനമാണ് നവംബർ 26 )

3.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര്

Narendra Modi - Harbinger of prosperity & Apostle of World Peace
(നരേന്ദ്രമോദി അഭിവൃദ്ധിയുടെ ദൂതനും ലോകസമാധാനത്തിന്റെ അപ്പോസ്ഥലനും ,സതീഷ് സി അഗർവാല, എലിസബത്ത് ഫൊറൻ എന്നിവരാണ് രചയിതാക്കൾ)

4.ലോക പരിസ്ഥിതി ദിനം

ജൂൺ 5 (ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1974 മുതൽ ദിനാചരണം നടന്നു വരുന്നു )

5.ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കായി യുഎസിൽ നിന്ന് വിലയ്ക്കു വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വിമാനങ്ങളുടെ പേര്

എയർ ഇന്ത്യ വൺ (ബോയിങ് 777 )

6.കെ ജെ യേശുദാസ് ആദ്യമായി ഗാനം ആലപിച്ച ഹിന്ദി ചലച്ചിത്രം

ചിറ്റ് ചോർ (ബസു ചാറ്റർജി സംവിധായകൻ)

7.പാവങ്ങളുടെ ഗുഡ്‌വിൽ അംബാസിഡറായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത തമിഴ്നാട്ടിലെ (മധുര)  13 വയസുകാരി

എം നേത്ര (തൻറെ വിദ്യാഭ്യാസത്തിനായി കരുതിവെച്ച 5 ലക്ഷം രൂപ ലോക്ക് ഡൗൺ കാലത്ത് പാവപ്പെട്ടവർക്ക് നൽകാൻ പിതാവിനെ പ്രേരിപ്പിച്ചു )

8.2020 നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രധാന എതിരാളി

ജോ ബൈഡൻ

9.ബരാക് ഒബാമ പ്രസിഡണ്ട് ആയിരിക്കും വൈസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി

ജോ ബൈഡൻ (ഡെമോക്രാറ്റിക് കക്ഷി നേതാവ് )


10.2016 നടന്ന തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോൽപ്പിച്ച വ്യക്തി

ഹിലരി ക്ലിൻറൺ (മുൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ ഭാര്യ)

11.ശബ്ദത്തിൻറെ വേഗം ഏറ്റവും കുറഞ്ഞ മാധ്യമo

വാതകം

12. മെൻലോ പാർക്കിലെ മാന്ത്രികൻ

സർ തോമസ് അൽവാ എഡിസൺ


13.ഗുരുത്വാകർഷണ നിയമത്തിൻറെ ഉപജ്ഞാതാവ്

ഐസക് ന്യൂട്ടൺ

14.സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നം എന്താണ്


ഗ്ലുക്കോസ്

15.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

1998 ഡിസംബർ 11

16.ഉജ്ജ്വല ജ്വാലാമുഖി അനുഗ്രഹ എന്നിവ ഏത് പച്ചക്കറിയുടെ വിത്തിനങ്ങളാണ്

പച്ചമുളക്

17ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷനേതാവ്

രാം സുഭഗ് സിംഗ്

18മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഘാതകർ

സത് വന്ത് സിംഗ്, ബിയാന്ത് സിംഗ്

19.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാതകി

തേന്മൊഴി രാജരത്നം (തനു )

20.ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പിൻറെ പേര്

പെന്നി ബ്ലാക്ക് (1840 )

21. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്

സിന്ധ് ഡാക്ക് (1852 )

22.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം

1965

23. കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് എന്ന്

1960 ജനുവരി 18

24.ഇന്ത്യയിലെ പഞ്ചായത്തീരാജ് നിലവിൽ വന്ന ദിവസം

1959 ഒക്ടോബർ 2 (ജവഹർലാൽനെഹ്റു ഉദ്ഘാടനം ചെയ്തു )

25.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)

26.ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്

മഹാത്മാഗാന്ധി

27.ഇന്ത്യയിലെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ

റിങ്കു സിൻഹ റോയ്

28. തിരുവനന്തപുരം റേഡിയോ നിലയം ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായ വർഷം

1950 ഏപ്രിൽ 1 (1943 മാർച്ച് 12നു തിരുവിതാംകൂർ റേഡിയോ നിലയത്തിന് അനുമതി ലഭിച്ചു

29.ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയത്

നോർമൻ പ്രിറ്റ് ചാർഡ് (1900)

30.ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി

ടി പ്രകാശം

31.ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ കളിക്കാരൻ

സുനിൽ ഗാവസ്കർ

32.ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ കളിക്കാരൻ

സച്ചിൻ ടെണ്ടുൽക്കർ

33.കെപിഎസിയുടെ (കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് ) ആദ്യത്തെ നാടകം

എൻറെ മകനാണ് ശരി

34.കെപിഎസിയുടെ പ്രശസ്ത നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി രചിച്ചത് ആരാണ്

തോപ്പിൽ ഭാസി

35.ചലച്ചിത്രമാക്കിയ ആദ്യ മലയാള സാഹിത്യ കൃതി

മാർത്താണ്ഡവർമ്മ (1933 , സി വി രാമൻപിള്ള)

36.തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി സിനിമ ചിത്രീകരിച്ചത് ഏത് കടപ്പുറത്ത് വെച്ചാണ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക കടപ്പുറം

37.പ്രസിഡണ്ടിന്റെ സ്വർണ്ണമെഡലിന് അർഹമായ ആദ്യത്തെ ദക്ഷിണേന്ത്യൻ ചലച്ചിത്രം

ചെമ്മീൻ (തകഴി,1965ലെ പുരസ്കാരം )

38.ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ച വർഷം

1975

39.ലോക ജനസംഖ്യ ദിനം

ജൂലൈ 11

40.ലോക ജനസംഖ്യ 500 കോടി ആയി കണക്കാക്കുന്നത് എന്നാണ്

1987 ജൂലൈ 11ന്

41.ജി എസ് ടി (ചരക്കു സേവന നികുതി)നിലവിൽ വന്നത്

2017 ജൂലൈ 1 (ഭരണഘടനയുടെ 101 - മത് ഭേദഗതി)

42.ജി എസ് ടി കൗൺസിലിൻറെ ചെയർമാൻ

കേന്ദ്ര ധനകാര്യ മന്ത്രി

43.വസ്തുനികുതി തൊഴിൽ നികുതി എന്നിവ ചുമത്തുന്നത് ആര്

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ


44 . റിസർവ്ബാങ്ക് ഗവർണർ ആയിരിക്കുകയും പിന്നീട് ഇന്ത്യയുടെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത ഏക വ്യക്തി

ഡോക്ടർ മൻമോഹൻ സിംഗ്

45.ലാലാലജ്പത്റായ് സ്ഥാപിച്ച ഇൻഷുറൻസ് കമ്പനി

ലക്ഷ്മി ഇൻഷുറൻസ് കമ്പനി

46.കല്ലുപ്പിൻറെ രാസനാമം

സോഡിയം ക്ലോറൈഡ്

47.കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ കാലാവധി തീരുമാനിക്കുന്നത്

കേന്ദ്ര സർക്കാർ

48.കള്ള കുളിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ്

49.അന്തരീക്ഷ താപത്താൽ വികസിച്ച് മുകളിലേക്കുയരുന്ന വായു തണുത്തു ഘനീഭവിച്ച ഉണ്ടാകുന്ന മേഘങ്ങൾ ഏത്?

ക്യുമുലസ് (ഇടിയോടുകൂടിയ മഴ കാരണമാകുന്നത് ഈ മേഘം ആണ് )

50.സുപ്രീം കോടതി വിധിയെ തുടർന്ന് പൊളിച്ച കൊച്ചിയിലെ ഫ്ളാറ്റ് സമുച്ചയം ഏത് ജലസ്രോതസ്സിന്റെ കരയിലാണ്

വേമ്പനാട്ടു കായൽ

51.കേരളത്തിലെ ആദ്യത്തെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാര കേന്ദ്രം ഏത്

കുമരകം (കോട്ടയം)
52.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കേരളത്തിൽ വിലക്ക് ഏർപ്പെടുത്തിയ വർഷം

2020 ജനുവരി 1 മുതൽ

53.2020 ജനുവരി ഇന്ത്യ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം

ജി-സാറ്റ് -30

54.2019 ലെ ഓടക്കുഴൽ പുരസ്കാരം നേടിയ കൃതി

മായാമനുഷ്യർ ( N.പ്രഭാകരൻ )

55.ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിമാസ വേതനം

5 ലക്ഷം രൂപ

56.ലോക്സഭാ സ്പീക്കറായ ആദ്യത്തെ വനിത

മീരാകുമാർ

57.സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം

അനുച്ഛേദം -356

58.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം

35 വയസ്സ്

59എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആര്

നീലം സഞ്ജീവ റെഡ്ഡി

60.സൗരയൂഥത്തിലെ ഗ്രഹങ്ങൾ എത്ര

എട്ട്

61.സ്ത്രീകളുടെ നേതൃത്വത്തിൽ തോൽവിറകു സമരം നടന്ന ജില്ല

കാസർഗോഡ് (1946 നവംബർ 15 -നാണ് കർഷകസംഘം സമരം പ്രഖ്യാപിച്ചത്. തോൽവിറക് സമരനായിക കാർത്യാനിയമ്മ)

62.ജാതിക്കുമ്മി ആരുടെ കൃതി

പണ്ഡിറ്റ് കറുപ്പൻ

63.അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്ന വർഷം

1888

64.വിദ്യാധിരാജ എന്നറിയപ്പെട്ടത് ആര്

ചട്ടമ്പിസ്വാമികൾ

65പോളിയോ രോഗം ബാധിക്കുന്ന ശരീരഭാഗം

നാഡീവ്യൂഹം am

66.നെല്ലിക്കയില് അടങ്ങിയിരിക്കുന്ന വൈറ്റമിൻ

വൈറ്റമിൻ സി

67.മനുഷ്യനിലെ ക്രോമസോം സംഖ്യ എത്ര

46

68സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചതാര് ആര്

റെനെ ലെനക്

69 .ഭോപ്പാൽ വിഷവാതക ദുരന്തം ഉണ്ടായ വർഷം

1984 ഡിസംബർ (incident on the night of 2–3 December 1984 at the Union Carbide India Limited)

70.ഭൂദാന പ്രസ്ഥാനത്തിന് ആചാര്യൻ

വിനോബാ ഭാവെ

71.പിൻ തിയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം

ക്രിപ്സ് മിഷൻ

72പഞ്ചതന്ത്രം കഥകളുടെ കർത്താവ്

വിഷ്ണു ശർമൻ

73.കേരളത്തിലെ പ്രഥമ വിദ്യുച്ഛക്തി  വകുപ്പു മന്ത്രി

വി ആർ കൃഷ്ണയ്യർ

74.സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ ആസ്ഥാനം

കോട്ടയം

75.മലപ്പുറം ജില്ല നിലവിൽ വന്ന വർഷം

1969

76. 118 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്  വിവര സാങ്കേതികവിദ്യാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ്.

69 A -വകുപ്പ് പ്രകാരം (2020 അത് സെപ്റ്റംബർ 2-ന് നിരോധിച്ചു )

77.2020 സെപ്റ്റംബർ 2 - ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് അപ്പായ പബ്ജി യുടെ പൂർണ്ണരൂപം

പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട്സ് (PlayerUnknown's Battlegrounds  PABG)

78.ഡൽഹിയിലെ സുൽത്താൻ ഭരണത്തിന് അന്ത്യം കുറിക്കുകയും മുഗൾ ഭരണത്തിനു തുടക്കം കുറിക്കുകയും ചെയ്ത 1526 യുദ്ധം

ഒന്നാം പാനിപ്പത്ത് യുദ്ധം

79.ആഗ്ര നഗരം സ്ഥാപിച്ച ഡൽഹി സുൽത്താൻ

സിക്കന്ദർ ലോധി

80.ഇന്ത്യയുടെ തത്ത എന്ന് വിളിക്കപ്പെട്ട മധ്യകാലഘട്ടത്തിലെ കവി

അമീർ ഖുസ്രു

81.നർമ്മദാ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര് ആര്

മേധാ പട്കർ

82.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്

തെങ്ങ്

83.സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം

ബംഗളൂരു

84.അന്തരീക്ഷത്തിലെ ഏത് മണ്ഡലത്തിലാണ് ഓസോൺ പാളി കാണപ്പെടുന്നത്

സ്ട്രാറ്റോസ്ഫിയർ

85.സിൽവർ വിപ്ലവം എന്തിൻറെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു

മുട്ട

86.കാറ്റിൻറെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

അനിമോമീറ്റർ

87.സ്വാമി വിവേകാനന്ദൻ സമാധിയായ ദിനം

1902 ജൂലൈ 4 (പശ്ചിമബംഗാൾ - ഹൗറാ ജില്ലയിലെ ബേലൂർ മഠത്തിൽ വച്ചാണ് സമാധിയായത് )

88.ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടിയുടെ പേര്

ശേഷ് നാഗ് (Shesh Naag, 2.8 km നീളം, 251 വാഗൻ - നാഗ്പൂര് - കോർബ)

89.ടിബറ്റൻ ബുദ്ധ മത വംശജരുടെ ആത്മീയ നേതാവിനെ വിളിക്കുന്ന പേര്

ദലൈലാമ

90. ദക്ഷിണ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം

സർദാർ പട്ടേൽ കോവിഡ് കെയർ സെൻറർ ആൻഡ് ഹോസ്പിറ്റൽ (SPCCCH)

91.കോവിഡ പ്രതിരോധത്തിൽ കൃത്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയിൽ നിന്നാണ് അമേരിക്ക ഔദ്യോഗികമായി പിന്മാറിയത്

ലോക ആരോഗ്യ സംഘടന(വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ )

92.ഡിപ്ലോമാറ്റിക് ബാഗ് എന്നാൽ എന്ത്

ഒരു രാജ്യം മറ്റൊരു രാജ്യത്തെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയക്കുന്ന ലഗേജ്

93.കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ

നെട്ടുകാൽത്തേരി (തിരുവനന്തപുരം)

94.കേരള നവോദ്ധാനത്തിൻറെ പിതാവ്

ശ്രീനാരായണഗുരു

95.കേരള പോലീസ് അക്കാദമി എവിടെയാണ്

രാമവർമ്മപുരം (തൃശ്ശൂർ ജില്ല)

96.ഹോമിയോപ്പതിയുടെ പിതാവ്

സാമുവൽ ഹാനിമാൻ (അലോപ്പതി എന്ന വാക്കിൻറെ ഉപജ്ഞാതാവ് )

97.കേരള പോലീസ് മ്യൂസിയം എവിടെയാണ്

കൊല്ലം

98.തിരുനക്കര മൈതാനം ഏത് ജില്ലയിലാണ്

കോട്ടയം

99.തേക്കിൻകാട് മൈതാനം എവിടെയാണ്

തൃശ്ശൂർ

100.അമേരിക്കൻ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടി

1783 സെപ്റ്റംബർ 3 - ലെ പാരീസ് ഉടമ്പടി






No comments:

Post a Comment