LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 65
LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
ആത്മനിർഭർ ഭാരത്
2.റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സിൻ
സ്പുട്നിക് -5 (Sputnik 5)
3. റഷ്യൻ പ്രതിരോധ മന്ത്രാലയവും മോസ്കോയിലെ ഏത് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്
ഗമാലെയാ (Gamelaya) ഇൻസ്റ്റ്യൂട്ട്
4.ഇന്ത്യയിൽ എന്നാണ് പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത്
1986 (1984ലെ ഭോപ്പാൽ വിഷവാതക ദുരന്തമാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിനു പിന്നിൽ )
5.ഐഎസ്ആർഒ യുടെ സ്ഥാപക പിതാവ്
വിക്രം സാരാഭായി
6.വിക്രം സാരാഭായിയുടെ എത്രാമത്തെ ജന്മദിനം ആയിരുന്നു 2020 ഓഗസ്റ്റ് 12
101-ാമത്തെ
7. നാഷണൽ റിമോട്ട് സെൻസിംഗ് ഡെ ആയി ആചരിക്കുന്ന തീയതി
ഓഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം)
8.യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന എത്രാമത്തെ ഏഷ്യൻ - അമേരിക്കൻ വംശജയാണ് കമല ഹാരിസ്
ആദ്യത്തെ (വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് കമല ഹാരിസ്)
9.ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിക്കുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി
നരേന്ദ്രമോദി
10.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി
ജവഹർലാൽ നെഹ്റു (6130 ദിവസം )
11.ധോണി യോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം
സുരേഷ് റെയ്ന
12. ട്വൻറി20 സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ
സുരേഷ് റെയ്ന
13. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി കായികതാരം
കെ എം ബീനാമോൾ
14.ഇന്ത്യൻ ന്യൂക്ലിയർ സയൻസിൻറെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോമി ജെ ബാബ വിമാന അപകടത്തിൽ മരിച്ചത് എന്ന്
1966 ജനുവരി 24
15. AK - 47 എന്ന റൈഫിൾ രൂപകൽപ്പന ചെയ്ത റഷ്യൻ മിലിറ്ററി എൻജിനീയർ
മിഖായേൽ കലാഷ്നികോവ്
16.സ്വന്തം രാജ്യത്തെ വിവാഹം കഴിച്ച രാജ്ഞി
എലിസബത്ത് ഒന്ന് (ബ്രിട്ടൻ ),കന്യകയായ രാജ്ഞി എന്നും അറിയപ്പെടുന്നു )
17.ഭൂമിയിലെ ഏറ്റവും വിലയേറിയ വിഭവം എന്ന് യു എൻ വിശേഷിപ്പിച്ചത്
ജലം
18.ഡെക്കാൻറെ രാജ്ഞി എന്നറിയപ്പെടുന്ന നഗരം
പൂനെ (മഹാരാഷ്ട്ര)
19.കേരള ഗവർണർ ആയി സേവനം അനുഷ്ഠിച്ച് പിന്നീട് രാഷ്ട്രപതിയായി
വി വി ഗിരി . (1960 - 1965 വരെ കേരള ഗവർണർ ആയി സേവനമനുഷ്ടിച്ചു )
20.ബാബുജി എന്ന പേരിൽ അറിയപ്പെട്ടത്
ജഗ്ജീവൻ റാം
21.എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലിൻറെ പശ്ചാത്തലം എവിടെയാണ്
നൈനിറ്റാൾ (ഉത്തരാഖണ്ഡ്)
22.ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ മരിച്ചതെങ്ങനെ
വിമാന അപകടത്തിൽ (1968 മാർച്ച് 27 ന്)
23.ഫെബ്രുവരി 29 ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി
മൊറാർജി ദേശായി (1896 ഫെബ്രുവരി 29 )
24.തിരുവിതാംകൂർ ചരിത്രത്തിൽ നാവുപിഴുത് സ്വയം ജീവനൊടുക്കിയതായി പറയപ്പെടുന്ന വനിത
ഉമ്മിണിത്തങ്ക
25. രാമായണത്തിലെ രാവണൻറെ പത്നിയുടെ പേര്
മണ്ഡോദരി
26. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
ആനി തയ്യിൽ
27.സൂർ വംശസ്ഥാപകൻ
ഷേർഷാ
28. മുസ്ലിങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം
ഇന്തോനേഷ്യ
29. ഡി ഡി ടി യുടെ പൂർണ്ണരൂപം
ഡൈ ക്ലോറോ ഡൈഫീനൈൽ ട്രൈ ക്ലോറോ ഈഥേൽ (dichloro-diphenyl-
30. ഇന്ത്യയിൽ ഒരു രൂപ നോട്ടിൽ ആരുടെ ഒപ്പാണുള്ളത്
ധന വകുപ്പ് സെക്രട്ടറി
31. റോമാ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസറുടെ പേരിൽ അറിയപ്പെടുന്ന മാസം
ജൂലൈ
32. റോമൻ ദേവനായ ജാനസിന്റെ പേരിലുള്ള മാസം
ജനുവരി
33. വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ്
1900 -ലെ പാരീസ് ഒളിമ്പിക്സ്
34. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്നു ശുപാർശ ചെയ്ത കമ്മിറ്റി
എൽ എം സിങ് വി കമ്മിറ്റി
35.സൾഫർ വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന നിറം
നീല
36. കാർബണിനെ ശുദ്ധമായ രൂപം
വജ്രം
37.സൂര്യനിൽ നടക്കുന്ന ഊർജപരിവർത്തനം
ന്യൂക്ലിയർ ഫ്യൂഷൻ
(അണുസംയോജനം )
38.പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്
മണ്ണെണ്ണ
39.ശരീരത്തിനകത്തുള്ള സൂക്ഷ്മ രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം
ആൻറിബയോട്ടിക്സ്
40.ഇലക്ട്രിക് കേബിളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ
നീയോ പ്രീൻ
41.ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ ജലം ഉണ്ടാകുന്നതായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഹെൻട്രി കാവൻഡിഷ്
42.ആയുർവേദത്തിന്റെ പിതാവ്
ചരകൻ
43.കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകം
ഹോർത്തൂസ് മലബാറിക്കസ്
(ലാറ്റിൻ ഭാഷയിൽ രചിച്ചു -12 വോള്യങ്ങൾ,ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാന്റിഡാണ് രചനയ്ക്ക് നേതൃത്വം നൽകിയത്)
43.മനുഷ്യൻറെ ശാസ്ത്രീയനാമം
ഹോമോ സാപ്പിയൻസ്45.പാലിനെ ശുദ്ധീകരിക്കുന്ന അതിനായി 72 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡ് ചൂടാകുന്ന പ്രക്രിയ
പാസ്ചറൈസേഷൻ
46.മനുഷ്യനിൽ രക്തസമ്മർദ്ദം വർധിപ്പിക്കുന്ന ലോഹം
സോഡിയം
47.വന്ധ്യതയെ പ്രതിരോധിക്കുന്ന വൈറ്റമിൻ എന്നറിയപ്പെടുന്നത്
വൈറ്റമിൻ ഇ
48.സിഫിലിസ് രോഗം നിർണയിക്കുന്നതിനുള്ള ടെസ്റ്റ്
ഭവാസർ മാൻ ടെസ്റ്റ്
49.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
50. ഖാരിഫ് വിളകൾ വിതയ്ക്കുന്നത് ഏത് മാസത്തിലാണ്
ജൂൺ-ജൂലൈ മാസത്തിൽ
51. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി എവിടെയാണ്
തിരുവനന്തപുരം
52.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ശാസ്താംകോട്ട കായൽ
53.കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്
മലപ്പുറം
54.തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആരായിരുന്നു
ശ്രീചിത്തിര തിരുനാൾ
55. കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രി
ആർ ശങ്കർ
56.ഏത് മലനിരകളിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്
ആരവല്ലി
57. ആദ്യത്തെ വള്ളത്തോൾ അവാർഡ് നേടിയത്
പാലാ നാരായണൻ നായർ
58. പ്ലാനിങ് കമ്മീഷൻ സ്ഥാനത്ത് ഇപ്പോൾ ഇന്ത്യയിലുള്ളത്
നീതി ആയോഗ്
59.ഇന്ദിര ആവാസ് യോജന യുടെ ലക്ഷ്യം
പാവപ്പെട്ടവർക്ക് വീട്
60.അവസാനത്തെ മുഗൾ ഭരണാധികാരി
ബഹദൂർഷ രണ്ടാമൻ
61.ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായത്
രാജീവ് ഗാന്ധി
62.സംസ്ഥാനതലത്തിൽ പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം
ലോകായുക്ത
63.പാർലമെൻറിൽ അവതരിപ്പിക്കുന്ന ബിൽ ആരു ഒപ്പുവയ്ക്കുന്നതോടെയാണ് നിയമമാകുന്നത്
പ്രസിഡൻറ്
64.ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി
രമേഷ് പൊഖ് രിയൽ (Ramesh Pokhriyal.)
65.സ്വതന്ത്ര ഇന്ത്യയിൽ ഏത് തീയതി വരെയാണ് മൗണ്ട് ബാറ്റൺ പ്രഭു ഗവർണർ ജനറൽ പദം വഹിച്ചത്
1948 ജൂൺ 21
66.ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ ചെടി ഏത്
നെപ്പന്തസ് (കുടം ചെടി എന്നും അറിയപ്പെടുന്നു)
67.പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം
അൻറാർട്ടിക്ക
68.പഴവർഗങ്ങൾ ഒരേസമയം വിളവെടുപ്പ് നടത്താൻ ക്രിത്രിമമായി ഉപയോഗിക്കുന്ന ഹോർമോൺ
അബ് സെസിക്ക് ആസിഡ്
69.സസ്യങ്ങളിൽ ബീജസങ്കലനത്തിനു ശേഷം ഏതു ഭാഗമാണ് വളർന്നു ഫലം ഉണ്ടാകുന്നത്
അണ്ഡാശയം
70.മനുഷ്യ ഹൃദയത്തിൻറെ ആഭരണത്തിന്റെ പേര്
പെരികാർഡിയം
71.തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗം
ഗോയിറ്റർ
72.ബോക്സ്സൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹം
അലുമിനിയം
73.വാഷിംഗ് സോഡയുടെ രാസനാമം
സോഡിയം കാർബണേറ്റ്
74. ഇരുപതിനായിരം ഹെഡ്സ് ആവൃത്തിയുള്ള ശബ്ദം
അൾട്രാസോണിക്ക്
75.ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം -----ആണ്
അറ്റോമിക നമ്പർ
76.കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം
1991
77.ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പരിഗണിക്കപ്പെടുന്നത് ഏത്
ഹോക്കി
78.ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ
കൊൽക്കത്ത
79 പിൻ കോഡ് സമ്പ്രദായം ഇന്ത്യയിൽ നടപ്പാക്കിയ വർഷം
1972
80.ചേനയിലെ പരാഗണകാരി
ഈച്ച
81.മോണയുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വൈറ്റമിൻ
വൈറ്റമിൻ സി
82.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസൽ (ഇടുക്കി)
83.അനന്ത ഗംഗ ലക്ഷഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്
തെങ്ങ്
84. വാഗൺ കൂട്ടക്കൊല (Wagon Tragedy) നടന്നത് എന്നാണ്
1921 നവംബർ 20
85. ദക്ഷിണാഫ്രിക്കയിൽനിന്ന് മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് ഏത് വർഷമാണ്
1915
86.ഇന്ത്യയിൽ ഗവർണർ ജനറൽ പദവി നിർത്തലാക്കിയത് എന്നാണ്
1950 ജനുവരി 26ന്
87.കേരളത്തിൻറെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി ആര്
ആർ ശങ്കർ
88.എല്ലാ ജാതിയിൽ പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ചു അയിത്തത്തെ വെല്ലുവിളിച്ചതാര്
വൈകുണ്ഠസ്വാമികൾ
89.ജനങ്ങൾക്കു വേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്
എബ്രഹാം ലിങ്കൻ
90.അമേരിക്കൻ പ്രസിഡൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്
നാലുവർഷം
91.ഇഗ്ലു എന്നറിയപ്പെടുന്നത് എന്താണ്
ഒരിനം മഞ്ഞു വീട് (എസ്കിമോ കളുടെ കുടിലുകൾ)
92.ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏത്
മജിസ്ട്രേറ്റ് കോടതി
93.ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം
ആമുഖം
94.ഇന്ത്യൻ കുടുംബാസൂത്രണ പദ്ധതിയുടെ പിതാവ് എന്ന് വിളിക്കുന്നത് ആരെ
ആർ ഡി കാർവേ
95.ഗരീബി ഹഠാവോ (Garibi Hatao ("Remove poverty")) എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച നേതാവ്
ഇന്ദിരാഗാന്ധി (അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഈ പ്രോഗ്രാം അവതരിപ്പിച്ചത്)
96.സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി
അടൽ ബിഹാരി വാജ്പേയ്
97.രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഓരോ ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
പ്രധാനമന്ത്രി ജൻ ധൻ യോജന
98.അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി
അടൽ ബിഹാരി വാജ്പേയ്
99.ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യവുമായി തുടങ്ങിയ പദ്ധതി
രാജീവ് ആവാസ് യോജന
100.ഇന്ദിര ആവാസ് യോജന (ഇന്ത്യയിലെ ഏറ്റവും വിപുലമായ ഭവന നിർമ്മാണ പദ്ധതി) തുടക്കം കുറിച്ച പ്രധാനമന്ത്രി
രാജീവ് ഗാന്ധി
No comments:
Post a Comment