LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-72
കൂടുതൽ മോക് ടെസ്റ്റുകൾ .....
LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
1.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ അമ്പതാം വാർഷികാഘോഷം കോൺഗ്രസ് പ്രസിഡൻറ് സോണിയാഗാന്ധി 17.09.2020-ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായി മത്സരിച്ചത്
പുതുപ്പള്ളി (കോട്ടയം)
2.2020 സെപ്റ്റംബർ 15-ന് ലോസ്ആഞ്ചലസ് (അമേരിക്ക) നടന്ന ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ അവതരണ ചടങ്ങിൽ അവതരിപ്പിച്ച ഓക്സിമീറ്റർ സൗകര്യമുള്ള വാച്ച്
ആപ്പിൾ വാച്ച് സീരിയസ് 6
3.ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റ്
ഡോക്ടർ എസ് പത്മാവതി (God mother of cardiologist) (ഓൾ ഇന്ത്യ ഹാർട്ട് ഫൗണ്ടേഷൻ സ്ഥാപക പ്രസിഡൻറ് ആയിരുന്നു. നൂറ്റി മൂന്നാം വയസ്സിൽ കോവിഡ് ബാധിച്ചു അന്തരിച്ചു )
4. 1939 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് എന്നാണ്
1945 സെപ്റ്റംബർ 2
5.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) പുതിയ ചെയർമാൻ
അവിക്ക് സർക്കാർ
6.ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്നാണ്
1947 ഓഗസ്റ്റ് 27
7. ഇന്ത്യയിൽ ഇപ്പോൾ നിരോധിക്കപ്പെട്ട പബ്ജി ഗെയിമിന്റെ മുഴുവൻ പേര്
പ്ലെയർ അൺന്നോൺസ് ബാറ്റിൽ ഗ്രൗണ്ട്സ് (Player Unknown's Battle Ground)
8. ഇന്ത്യയിൽ നിലവിലുള്ള ഓപ്പൺ സർവ്വകലാശാലകൾ എത്ര
15 എണ്ണം (15-ാമത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല)
9 കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല
ശ്രീനാരായണഗുരു ഗുരു ഓപ്പൺ സർവകലാശാല (കൊല്ലം)
10. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയ ഉദ്യോഗസ്ഥന്റെ മേൽ ശരിയായ മറുപടി നൽകുന്നത് വരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്
250 രൂപ
11.ഇന്ത്യയിൽ മഹാത്മാ ഗാന്ധി ആദ്യമായി തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 1922 ലാണ്. ആരാണ് വിധി പ്രസ്താവിച്ച ന്യായാധിപൻ
ബ്രൂoഫീൽഡ്
12.തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന വിശേഷണം അക്കാമ്മ ചെറിയാന് നൽകിയത് ആരാണ്
മഹാത്മാഗാന്ധി
13.ഉജ്ജീവനം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
വൈക്കം മുഹമ്മദ് ബഷീർ
14.കേരളത്തിൽ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മഹാൻ
കെ കേളപ്പൻ
15. 1936 -ൽ കണ്ണൂരിൽനിന്നു മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത് ആരാണ്
എ കെ ഗോപാലൻ
16.മലബാറിലെ നാരായണഗുരു എന്ന് വിശേഷിപ്പിക്കപ്പെട്ടത്
വാഗ്ഭടാനന്ദൻ
17. 1947 ജൂലൈ 25 ന് ദിവാൻ സി പി രാമസ്വാമി അയ്യർ ക്കെതിരെ വധശ്രമം നടത്തിയത് ആരാണ്
കെ സി എസ് മണി
18.കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി
ഇക്കണ്ട വാര്യർ
19.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹത്തിന് കാർമികത്വം വഹിച്ചത്
വി ടി ഭട്ടതിരിപ്പാട്
20. തോൽവിറകു സമരത്തിന് നേതൃത്വം നൽകിയ വനിത
കാർത്ത്യായനി അമ്മ
21.ഒരു ഇന്ത്യൻ കമ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതി രചിച്ചതാരാണ്
ഇഎംഎസ് നമ്പൂതിരിപ്പാട്
22.തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്
മലയാളി മെമ്മോറിയൽ
23.മനുഷ്യത്വമാണ് മനുഷ്യൻറെ ജാതി എന്ന് പറഞ്ഞത്
ശ്രീനാരായണഗുരു
24 മറയ്ക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചത്
വി ടി ഭട്ടതിരിപ്പാട്
25. ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ബന്ധപ്പെട്ട മിഷണറി സംഘം
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
26.സവർണ്ണ പാണ്ടി പറയൻ എന്ന് പരിഹസിക്കപ്പെട്ടത്
തൈക്കാട് അയ്യാഗുരു
27 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് സംസ്ഥാനം
സിക്കിം
28.മഹാത്മാഗാന്ധി ഉപയോഗിച്ച സ്വർണനിറത്തിലുള്ള വട്ടക്കണ്ണട ഓൺലൈൻ ലേലത്തിൽ എത്ര രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്
രണ്ടര കോടി രൂപയ്ക്ക് (260,000 പൗണ്ട്)ലണ്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓപ്ഷൻ സെൻറർ ആണ് കണ്ണട ലേലത്തിന് വച്ചത്
29 .കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ ശങ്കർ (1962 സെപ്റ്റംബർ 26 ന് അധികാരമേറ്റ മന്ത്രിസഭ 1964 സെപ്റ്റംബർ 10-ന് അവിശ്വാസപ്രമേയം പാസായതിലൂടെ രാജിവയ്ക്കേണ്ടിവന്നു )
30.2020ലെ സ്വച്ച് സർവേക്ഷൺ സർവ്വേയിൽ ഏറ്റവും വൃത്തിഹീനമായ നഗരം
പട്ന (ബിഹാർ )
31.രാജ്യസഭാംഗമായിരുന്ന എം പി വീരേന്ദ്രകുമാറിൻറെ വിയോഗത്തെത്തുടർന്ന് കേരളത്തിൽനിന്ന് പുതുതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
എം വി ശ്രേയാംസ് കുമാർ
32.കാലാവധി പൂർത്തിയാക്കാതെ രാജിവെച്ച് ഷിൻസോ ആബെ (shinzi Abe) ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു
ജപ്പാൻ
33. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റിവർ റോപ്പ് വേ എവിടെയാണ്
ഗുവാഹട്ടി ( അസം, ബ്രഹ്മപുത്രയുടെ തെക്കുവടക്കു തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്പ് വെ)
34.2020 ഓഗസ്റ്റ് 31ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു
പതിമൂന്നാമത്
35. 1920 ഓഗസ്റ്റ് 18ന് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്
മൗലാന ഷൗക്കത്ത് അലി
36.സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽനിന്ന് നാടുകടത്തിക്കൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ചത് എന്നാണ്
1910 സെപ്റ്റംബർ 26
37.അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞത്
ചട്ടമ്പിസ്വാമികൾ
38.ചാന്നാർ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്
മേൽമുണ്ട് സമരം
39.സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്ന കൃതിയുടെ കർത്താവ്
വി ടി ഭട്ടതിരിപ്പാട്
40.കേരള സോക്രട്ടീസ് എന്നറിയപ്പെടുന്നത്
കേസരി ബാലകൃഷ്ണപിള്ള
41.കേരളത്തിൻറെ മാർട്ടിൻ ലൂഥർ കിംഗ് എന്നറിയപ്പെടുന്നത്
അബ്രഹാം മല്പാൻ
42. പത്രപ്രവർത്തകരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൃത്താന്തപത്രപ്രവർത്തനം കൃതി രചിച്ചതാരാണ്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
43.കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ വേലക്കാരൻ ആരംഭിച്ചത് ആരാണ്
സഹോദരൻ അയ്യപ്പൻ
44.ജാതി തിരിച്ചറിയുന്നതിനായി അധ:കൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915 ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്
അയ്യങ്കാളി
45.ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്
1931 നവംബർ 1
46.ശിവരാജ യോഗി എന്നറിയപ്പെട്ടത്
തൈക്കാട് അയ്യാഗുരു
47.ഇന്ത്യയുടെ ഏറ്റവുംവാടക്കുള്ള സംസ്ഥാനം
ഹിമാചൽ പ്രദേശ്
48.ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമാണ് ഗെർസെൻ
ഉത്തരാഖണ്ഡ്
49.ഉത്തരാഖണ്ഡിന്റെ മഞ്ഞുകാല തലസ്ഥാനം
ഡെറാഡൂൺ
50.ആന ഔദ്യോഗിക മൃഗമായ ഇന്ത്യയിലെ സംസ്ഥാനങ്ങൾ
കേരളം, കർണാടകം, ജാർഖണ്ഡ്
51.ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം
ജാറിയ
52. ടെയ്സ്റ്റ് ഓഫ് ഇന്ത്യ ഏത് സ്ഥാപനത്തിൻറെ ആപ്തവാക്യമാണ്
അമൂൽ (AMUL - Anand Milk Union Limited)
53. ഹോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം ഏത് ഭാഷയിലേതാണ്
തമിഴ്
54.ഇന്ത്യയിലെ ആദ്യത്തെ പത്രമായ ബംഗാൾ ഗസറ്റിന്റെ മറ്റൊരു പേര്
കൽക്കട്ട ജനറൽ അഡ്വടൈസർ (1780-ൽ ജെയിംസ് അഗസ്റ്റസ് ഹിക്കിയാണ് ദിനപത്രം പുറത്തിറക്കിയത് )
55.പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം
മുംബൈ സമാചാർ ( Established in 1822 by Fardunjee Marzban, it is published in Gujarati and English)
56. 1826 കൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്
രാജാറാം മോഹൻ റോയ്
57.ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടിരുന്ന സ്വാമി
ശ്രീരാമകൃഷ്ണ പരമഹംസൻ
58.സ്വാമി വിവേകാനന്ദൻറെ ബാല്യകാല നാമം
വീരേശ്വർ ദത്ത
59.സ്വാമി വിവേകാനന്ദൻറെ ബംഗാളി പത്രം
ഉദ്ബോധൻ
60.ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്
രാജാറാം മോഹൻ റോയ്
61.വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം
നൈട്രജൻ
62.ജയിലില് 63ദിവസം നിരാഹാരം അനുഷ്ഠിച്ച് മരണം വരിച്ചതാര്
ജതിൻ ദാസ്
63.ലോകായുക്ത റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ്
ഗവർണർ
64. പാലിനെ കട്ടിയാക്കി പനീർ ഉണ്ടാക്കുന്നതിനായി ചേർക്കുന്ന ആസിഡ്
സിട്രിക് ആസിഡ്
65. സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ പത്രാധിപർ ആരായിരുന്നു
വൈക്കം മൗലവി
66.ഇന്ത്യയിൽ ഇൻറർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം
1995 (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് ആണ് ഇന്ത്യയിൽ ഇൻറർനെറ്റ് സംവിധാനം ആദ്യമായി കൊണ്ടുവന്നത് )
67.ജീവകം എച്ചിൻറെ രാസനാമം
ബയോട്ടിൻ
68.ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്ന് വിളിക്കുന്നത്
മലേറിയ
69.ഏതു വൈസ്രോയിയുടെ ഭരണകാലത്താണ് ഭഗത് സിംഗ്, സുഖ്ദേവ് , രാജ്ഗുരു എന്നീ സ്വാതന്ത്ര്യ സമര പോരാളികളെ തൂക്കിലേറ്റിയത്
ഇർവിൻ
70.ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം
1961
71. പത്മവിഭൂഷൻ നേടിയ ആദ്യത്തെ മലയാളി
കെ കൃഷ്ണമേനോൻ
72.ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചതാര്
മന്നത്ത് പത്മനാഭൻ
73.ഒരു വിഷയത്തിൽ രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി
ഫ്രെഡറിക് സാങ്ങർ
74.ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചതാര്
സുബ്രഹ്മണ്യ ഭാരതി
75. സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം
500 സെക്കൻഡ് (8.33 മിനിറ്റ്)
76.രക്തത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാര
ഗ്ലൂക്കോസ്
77.ഇംഗ്ലീഷുകാർക്ക് സ്ത്രീധനമായി ലഭിച്ച ഇന്ത്യൻ പ്രദേശം
മുംബൈ
78.കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം
9
79.12 വർഷത്തിലൊരിക്കൽ പുഷ്പിക്കുന്നു സസ്യം
നീലക്കുറിഞ്ഞി
80.ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി തുടങ്ങിയ സംസ്ഥാനം
കേരളം
81.ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
സ്പുട്നിക് 1
82.മുട്ടയിടുന്ന സസ്തനി
പ്ലാറ്റിപ്പസ്
83.പട്ടിണി ജാഥ നയിച്ചത്
എ കെ ഗോപാലൻ
84. റാബി വിളക്ക് ഉദാഹരണം
ബാർലി
85.ഹീമോഗ്ലോബിൻ കുറയുന്നത് മൂലമുള്ള രോഗാവസ്ഥ
വിളർച്ച
86.നൈറ്റ് വാച്ച് മാൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്
ക്രിക്കറ്റ്
87 കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യത്തെ വനിത
ആനി ബസൻറ്
88. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല
കൊല്ലം .
89. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി
അമൃതം ആരോഗ്യം
90.കുഷ്ഠരോഗം നിർമാർജനത്തിനായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച കാമ്പയിൻ
അശ്വമേധം
91.നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുന്ന പദ്ധതി
എൻറെ കൂട്
92. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം
തൃശ്ശൂർ
93.കാണാതായ കുട്ടികളെ കണ്ടെത്താൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
ഓപ്പറേഷൻ വാത്സല്യ
94.അവിവാഹിതരായ അമ്മമാരുടെ സംരക്ഷിക്കാനും സഹായിക്കാനും ഉദ്ദേശിക്കുന്ന കേരള സർക്കാർ പദ്ധതി
സ്നേഹസ്പർശം
95.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ പദ്ധതി
കൈത്താങ്ങ്
96. ലഹരി വസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടത്താതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
യെല്ലോ ലൈൻ
97.സർക്കാർ മേഖലയിലെ മികച്ച നേഴ്സിന് ഉള്ള പുരസ്കാരം ആരുടെ പേരിൽ അറിയപ്പെടുന്നു
ലിനി പുതുശ്ശേരി
98.കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി
എ ആർ മേനോൻ
99.ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
കേരളം
100.ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം
മധ്യപ്രദേശ്
This comment has been removed by the author.
ReplyDeletehttps://questions4psc.blogspot.com/
ReplyDelete