Tuesday, September 15, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 71

 LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 71

കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും



 1. ഇന്ത്യയിലെ കുഴപ്പങ്ങളുടെ പിതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെയാ ണ്

ബാലഗംഗാധര തിലകൻ

2. ബിഹാറിൽ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചതാര്.

കൺവർ സിംഗ്

3.1918 -ൽ ഇന്ത്യയിലെ ആദ്യത്തെ ആധുനിക ട്രേഡ് യൂണിയൻ സ്ഥാപിച്ചത് ആര്

അംബികചരൺ മജുംദാർ

4.ചിറ്റഗോങ്ങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്തത്

സൂര്യ സെൻ

5.  ആരെ ഉദ്ദേശിച്ചാണ് ഞാൻ പോയാൽ അദ്ദേഹം എൻറെ ഭാഷ സംസാരിക്കും എന്ന് മഹാത്മാഗാന്ധി പറഞ്ഞത്

ജവഹർലാൽ നെഹ്റു

6.മുസ്ലിം ലീഗിൻറെ ആദ്യ വാർഷിക സമ്മേളനം നടന്നത്

കറാച്ചി (പാകിസ്ഥാൻ)

7.ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്

കാനിംഗ് പ്രഭു

8.ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം

ചൗരി ചൗരാ സംഭവം

9.സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കരണങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്

കുമരപ്പ കമ്മിറ്റി

10.ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു. ജവഹർലാൽനെഹ്റു ആരെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്

ജാൻസി റാണി

11.മദ്രാസ് മഹാജന സഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്

എം വീരരാഘവാചാരി

12.ഗാന്ധിജിയെ ചെപ്പ് ഒറ്റയാൾ പട്ടാളം എന്ന് വിളിച്ചതാര്

മൗണ്ട് ബാറ്റൺ പ്രഭു

13.ഇന്ത്യയിലെ ഫ്രഞ്ച് ഭരണത്തിൻറെ ആസ്ഥാനമായിരുന്ന സ്ഥലം

പുതുച്ചേരി

14.സൈമൺ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ്

1930-ൽ

15.ഏത് വർഷമാണ് ബോംബെയിൽ റോയൽ ഇന്ത്യൻ നേവി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്
te; color: #222222; font-family: arial, helvetica, sans-serif; font-size: small;" />
1946

16.ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപ്പെടുത്താൻ അവർക്കാവില്ല. ബംഗാൾ വിഭജനത്തിനെതിരെ മുഴങ്ങിയ ഈ വാക്യം ആരു പറഞ്ഞതായിരുന്നു

രവീന്ദ്രനാഥ ടാഗോർ

17.ഉപ്പ്പെട്ടെന്ന് നിഗൂഢമായ ഒരു വാക്കായി മാറി ശക്തിയുടെ വാക്ക് ആരുടെ വാക്കുകളാണ് ഇവ

ജവഹർലാൽ നെഹ്റു

18. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചതാര്

സരോജിനി നായിഡു

19.രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിൻറെ ജീവശ്വാസം എന്നു പറഞ്ഞതാര്

അരവിന്ദ് ഘോഷ്

20.അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകൻ

വി ഡി സവർക്കർ

21. ലോകപ്രശസ്ത കാർട്ടൂൺ അനിമേഷൻ നിർമ്മാതാവും എഴുത്തുകാരനുമായ വാൾട്ട് ഡിസ്നിക്ക് ആകെ എത്ര ഓസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്

26 എണ്ണം

22.ഭാരതരത്നം നേടിയ ആദ്യ സംഗീത പ്രതിഭ

എം എസ് സുബ്ബലക്ഷ്മി

23.മലയാളത്തിലെ ആധുനിക കവിതയ്ക്ക് തുടക്കം കുറിച്ച കുരുക്ഷേത്രം എന്ന കവിത രചിച്ചത്

അയ്യപ്പപ്പണിക്കർ

24.മാതംഗി എന്ന താഴ്ന്ന സമുദായക്കാരിയായ യുവതി കഥാപാത്രമായ മഹാകവി കുമാരനാശാന്റെ കവിത

ചണ്ഡാലഭിക്ഷുകി

25. പച്ചമലയാള പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ്

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

26. ഫ്രഞ്ച് സർക്കാരിൻറെ ഷെവലിയർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ

ശിവാജി ഗണേശൻ

27.ഏത് ഉൽപ്പന്നനെഹ്റ സ്യം ആണ് ആദ്യമായി ടെലിവിഷനിൽ അവതരിപ്പിച്ചത്

വാച്ച് (Bulova , ന്യൂയോർക്ക് -വാച്ച് ആൻഡ് ജ്വല്ലറി കമ്പനി)

28.പ്രശസ്തമായ ഒരു സംഗീത സംവിധായകന്റെ ആദ്യകാല പേരാണ് സി ദിലീപ് കുമാർ ആരാണീ സംഗീതസംവിധായകൻ

എ ആർ റഹ്മാൻ

29.കാനഡയുടെ ദേശീയ കായിക ദിനം

ഐസ് ഹോക്കി

30. 2010 എം പി വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി

ഹൈമവതഭൂവിൽ

31.കല്യാണസൗഗന്ധികം ഏത് വിഭാഗത്തിൽ ഉള്ള ഓട്ടം തുള്ളൽ ആണ്

ശീതങ്കൻ തുള്ളൽ

32.വൈഷ്ണവ ജനതോ എന്ന് തുടങ്ങുന്ന കവിത എഴുതിയത്

നരസിംഹ മേത്ത

33.ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ബംഗാളിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആരാണ്

രവീന്ദ്രനാഥ ടാഗോർ

34. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിട്ടുഉള്ളത്

ശങ്കരാഭരണം

35 ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന   കോൺഗ്രസ് സമ്മേളനത്തിൽ (1911-ലെ) ആരാണ് ആലപിച്ചത്

സരളാദേവി

36.ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത്

രാംസിംഗ് ഠാക്കൂർ

37. ലോകത്തെ ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്

ഗ്രീസ്

38. ഏറ്റവും പഴക്കംചെന്ന ദേശീയ ഗാനമുള്ള രാജ്യം

ജപ്പാൻ

39.സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത രാജ്യം

സൈപ്രസ് (ഗ്രീസിലെ ദേശീയഗാനമാണ് ഇവർ ദേശീയഗാനമായി ഉപയോഗിക്കുന്നത് )

40. രണ്ട് ദേശീയ ഗാനങ്ങൾ ഉള്ള രാജ്യം

ന്യൂസിലൻഡ്

41.ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം

ആന്തമെട്രോളജി

42.ബ്രിട്ടനിലെ ദേശീയ ഗാനം

ഗോഡ് സേവ് ദ് ക്വീൻ

43.ചൈനയുടെ ദേശീയ ഗാനം

മാർച്ച് ഓഫ് വോളണ്ടിയേഴ്സ്

44. ജപ്പാനിലെ പുതിയ പ്രധാനമന്ത്രി

യോഷിഹിദെ സുഗ ( Yoshihide Suga was elected as the new head of Japan’s ruling party on 14.9.2020 )

45.ആമസോണിന്റെ ഡിജിറ്റൽ വോയിസ് അസിസ്റ്റൻറ് ആയ അലക്സക്ക് 2021- മുതൽ  ആരുടെ ശബ്ദം ആണ് നൽകുന്നത്

അമിതാഭ് ബച്ചൻ

46.ആപ്പിളിന്റെ ഡിജിറ്റൽ വോയിസ് അസിസ്റ്റൻറ് ഏതാണ്

സിരി (Siri (pronounced /ˈsɪri/ SIRR-ee) is a virtual assistant that is part of Apple Inc.'s)

47.ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ആയ മെമുവിന്റെ (MEMU ) പൂർണ്ണരൂപം

മെയിൻ ലയൺ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (Mainline Electric Multiple Unit)

48. നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത്

ജവഹർലാൽ നെഹ്റു

49 ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിത മായത്

1943 ജൂലൈ

50. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ മുന്നേറ്റം

ക്വിറ്റിന്ത്യാ സമരം

51.മൂക് നായക് എന്നറിയപ്പെട്ടത്

ഡോക്ടർ ബി ആർ അംബേദ്കർ

52. ദേശ് നായക് എന്നറിയപ്പെട്ടത്

സുഭാഷ് ചന്ദ്ര ബോസ്

53. ദേശബന്ധു എന്നറിയപ്പെട്ടത്

സി ആർ ദാസ്

54 ഹിന്ദു മതത്തിൻറെ കാൽവിൻ എന്നറിയപ്പെട്ടത്

ദയാനന്ദ സരസ്വതി

55. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു

സി ആർ ദാസ്

56. ഡോക്ടർ അംബേദ്കറുടെ രാഷ്ട്രീയ ഗുരു

ജ്യോതിബാ ഫുലെ

57. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട നേതാവ്

സർദാർ പട്ടേൽ

58.ഏത് സമ്മേളനത്തിലാണ് ജോർജ് യൂൾ  ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷനായത്.

അലഹബാദ് (88 മത്  കോൺഗ്രസ് സമ്മേളനം ) (George Yule (1829–1892) was a Scottish merchant in England and India)

59. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്

ഭഗത് സിംഗ്

60. ഹിന്ദ് സ്വരാജ് സ്ഥാപിച്ചത്

മഹാത്മാഗാന്ധി

61. ചോർച്ചാ സിദ്ധാന്തത്തെ ഉപജ്ഞാതാവ്

ദാദാഭായി നവറോജി

62.സുരക്ഷാവാൽവ് സിദ്ധാന്തം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണം

63. വന്ദേമാതരം എന്ന ദേശഭക്തിഗാനം രചിച്ചത്

ബങ്കിം ചന്ദ്ര ചാറ്റർജി

64. 1916 പൂനെയിൽ വനിതാ സർവകലാശാല സ്ഥാപിച്ചത് ആര്

പ്രൊഫസർ കാർവേ

65.സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഭാരതീയൻ

സത്യേന്ദ്ര നാഥ് ടാഗോർ

66.ക്വിറ്റിന്ത്യാ സമരകാലത്ത് താമ്ര ലിപ്ത  ജാതീയ സർക്കാർ അധികാരത്തിൽ വന്നത് എവിടെയാണ്

ബംഗാൾ

67. ബക്സർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാര്

ഹെക്ടർ മണ്ട്രോ

68.കൽക്കട്ടയിലെ ഇരുട്ടറ ദുരന്തം നടന്ന വർഷം

1756

69. സന്യാസി കലാപത്തിന്റെ പശ്ചാത്തലം

ബംഗാൾ

70.ഓൾ ഇന്ത്യ കിസാൻ സഭയുടെ ആദ്യ സമ്മേളനവേദി

ലക്നൗ

71.രംഗീല എന്ന അപരനാമത്തിൽ അറിയപ്പെട്ട മുഗൾ ചക്രവർത്തി

മുഹമ്മദ് ഷാ

72. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണഗോഖലയെ വിശേഷിപ്പിച്ചത്

ബാലഗംഗാധര തിലകൻ

73.1916 സെപ്റ്റംബറിൽ ആനി ബസന്റ് ഹോംറൂൾ ലീഗ് ആരംഭിച്ചത് എവിടെയാണ്

അഡയാർ

74.കെ കാമരാജിൻറെ രാഷ്ട്രീയ ഗുരു

സത്യ മൂർത്തി

75.ഇന്ത്യ-പാകിസ്ഥാൻ വിഭജന കൗൺസിലിന്റെ ചെയർമാൻ ആരായിരുന്നു

മൗണ്ട് ബാറ്റൺ പ്രഭു

76. ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടത്

ഇർവിൻ പ്രഭു

77.2019ലെ അതിലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം

ഇംഗ്ലണ്ട്

78.2023 -ലെ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

ഇന്ത്യ

79.ലോക്ഡൗൺ സാഹചര്യത്തിൽ 1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി ആയി ഈ 12 ഡിടിഎച്ച് ചാനൽ ആരംഭിക്കുവാനുള്ള കേന്ദ്രസർക്കാർ പദ്ധതി

One Class One Channel Plan

80. കേരള ബിവറേജസ് കോർപ്പറേഷന്റെ ഓൺലൈൻ മദ്യ വിതരണ അപ്ലിക്കേഷൻ

ബെവ്ക്യു (ഫെയർകോഡ് കമ്പനി ഡെവലപ്പ് ചെയ്തു )

81.കേരള കേരള ക്രിക്കറ്റ് ടീമിൻറെ പുതിയ കോച്ചായി നിയമിതനായത് ആരാണ് ആണ്

ടിനു യോഹന്നാൻ

82.കേരള ഗവൺമെൻറിൻറെ സൗജന്യ ഇൻറർനെറ്റ് പദ്ധതി

കെ ഫോൺ (KFon)

83.തൻറെ വിദ്യാഭ്യാസത്തിനായി കരുതിവെച്ച 5 ലക്ഷം രൂപ ലോക് ഡൗൺ സമയത്ത് പാവപ്പെട്ടവർക്ക് നൽകാൻ പിതാവിനെ പ്രോത്സാഹിപ്പിച്ച 13 വയസായ പെൺകുട്ടി

നേത്ര ((മധുര, തമിഴ് നാട് ), ഐക്യരാഷ്ട്രസഭയുടെ (UNADAP) സംഘടന ഗുഡ് വിൽ അംബാസഡർ ടു ദ പൂവർ ആയി നേത്രയെ തിരഞ്ഞെടുത്തു ))

84. ചത്തീസ്ഗഡിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന വ്യക്തി

അജിത് ജോഗി , (Ajit Pramod Kumar Jogi, died on 29.03.2020 )

85.1857ലെ കലാപകാലത്ത് ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയും പാരിതോഷികമായി 200 രൂപ പ്രതിമാസ പെൻഷൻ ആയി നേടുകയും ചെയ്ത വ്യക്തി

സർ സയ്യദ് അഹ്മദ് ഖാൻ

86.ചിക്കാഗോയിൽ മത പ്രസംഗം നടത്താൻ സ്വാമിവിവേകാനന്ദന് സാമ്പത്തിക സഹായം നൽകിയത് ആര്

ഖേത്രി രാജാവ്

87.മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സമാജിന്റെ ആദ്യ പ്രസിഡൻറ്

ജി ഡി ബിർള

88.ഇന്ത്യയ്ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതിനായി ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത്

ദാദാഭായി നവറോജി

89.മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരം ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്നതിന് എത്ര ദിവസം എടുത്തു

72 ദിവസം

90.ക്വിറ്റിന്ത്യാ സമരത്തെ എതിർത്ത രാഷ്ട്രീയകക്ഷികൾ

ഹിന്ദുമഹാസഭ,കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ


91.ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമ നിർമാണ സഭ രൂപീകൃതമായത്

1919-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്

92.സബർമതിയിലെ ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയ കുഞ്ച് എന്ന പേര് നൽകിയത്

കാക്കാ സാഹേബ് കലേൽക്കർ

93.വൈസ്രോയി എന്ന സ്ഥാനപ്പേര് നിർത്തലാക്കിയ വർഷം

1947

94.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ചക്രവർത്തി

ജോർജ്ജ് ആറാമൻ

95. കിറ്റിന്ത്യ എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനക്ക് സമർപ്പിച്ചത്

യൂസഫ് മെഹറലി

96.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അപരനാമം

ജോൺ കമ്പനി

97.ലണ്ടനിൽ ഇന്ത്യാ ഹൗസ് ആരംഭിച്ചത്

ശ്യാംജി കൃഷ്ണ വർമ്മ

98. ഏത് നിയമമാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വ്യാപാര കുത്തക അവസാനിപ്പിച്ചത്

1813 ലെ ചാർട്ടർ നിയമം

99.ബാലഗംഗാധര തിലകനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്

വാലന്റൈൻ ഷാരോൾ

100.ബംഗാൾ വിഭജനം നിലവിൽ വന്നത് എന്നാണ്

1905 ഒക്ടോബർ 16


No comments:

Post a Comment