Saturday, September 12, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 70

 LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE- 70

കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 


കൂടുതൽ മോക് ടെസ്റ്റുകൾ .....


LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


1. നിലമ്പൂർ പോത്തുകല്ലിനടുത്ത് കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത് എന്നാണ്

2019  ഓഗസ്റ്റ് 8 (2019 ഓഗസ്റ്റ് എട്ടിനാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ  പോത്തുകല്ലിനടുത്ത് കവളപ്പാറയിലെ മുത്തൻപ്പൻ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് പതിച്ചത്.  അപകടത്തിൽ  59 ആളുകളും 45 ഓളം വീടുകളും നഷ്ടപ്പെട്ടു)

2.ഓഗസ്റ്റ് 6 - ന് പെട്ടിമുടിയിൽ (ഇടുക്കി,മൂന്നാർ) ഉണ്ടായ ദുരന്ത കാരണം

അതിതീവ്രമായ മഴ (ആഗസ്റ്റ് 6- രാത്രി 10.45നാണ് കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ തൊഴിലാളികൾ താമസിച്ചിരുന്ന രാജമല പെട്ലടിമുടി ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 70 ഓളം പേർ പേർക്ക് ജീവഹാനി സംഭവിച്ചു)

3.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (കോട്ടയം, പുതുപ്പള്ളി ) നിയമസഭാംഗത്വ സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 17 ന് കോട്ടയത്ത് നടക്കുന്ന പരിപാടിയുടെ പേര്

സുകൃതം സുവർണ്ണം (സോണിയ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും )

4. ശ്രീനാരായണഗുരുവിന്റെ ആദ്യ കണ്ണാടി പ്രതിഷ്ഠ എവിടെയായിരുന്നു

കളവൻ കോട് ക്ഷേത്രം

5. SNDP യുടെ ആദ്യത്തെ വൈസ് പ്രസിഡൻറ്

ഡോക്ടർ പൽപ്പു

6. വിവേകോദയം പ്രസിദ്ധീകരണം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്

ഈഴവ ഗസറ്റ്

7.എസ്എൻഡിപിയുടെ ആദ്യത്തെ സെക്രട്ടറി

കുമാരനാശാൻ (മഹാകവി കുമാരനാശാൻ)

8.ജി ശങ്കരക്കുറുപ്പ് ശ്രീനാരായണഗുരുവിനെ എന്തായിട്ടാണ് വിശേഷിപ്പിച്ചത്

രണ്ടാം ബുദ്ധൻ

9.ശ്രീനാരായണ ഗുരുവിൻറെ ഗുരു

തൈക്കാട് അയ്യാ സ്വാമി

10. യോഗനാദം ആരുടെ മുഖപത്രമാണ്

SNDP യുടെ മുഖപത്രം

11.എസ്എൻഡിപി സ്ഥാപിതമായ തീയതി

1903 മെയ് 15

12.ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും രചിച്ചതാരാണ്

വാഗ്ഭടാനന്ദൻ

13. 1907 സാധുജന പരിപാലന സംഘം സ്ഥാപിച്ച മഹാൻ

അയ്യങ്കാളി

14. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു.  ചട്ടമ്പിസ്വാമികളെ കുറിച്ച് ഇങ്ങനെ പറഞ്ഞത് ആരാണ്

സ്വാമി വിവേകാനന്ദൻ

15: പ്രാചീനമലയാളം രചിച്ചതാരാണ്

ചട്ടമ്പിസ്വാമികൾ

16. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അയ്യങ്കാളിയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്

ഇന്ത്യയുടെ മഹാനായ പുത്രൻ

17. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവ് എന്നറിയപ്പെടുന്നത് ആരാണ്

അയ്യങ്കാളി

18.വാഗ്ഭടാനന്ദന്റെ ശരിയായ പേര്

വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

19.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്

വാഗ്ഭടാനന്ദൻ

20.പുലയ രാജ എന്നറിയപ്പെട്ടിരുന്നത്

അയ്യങ്കാളി

21.വില്ലുവണ്ടി സമരം നടന്ന വർഷം

1893

22.ദുരവസ്ഥ ആരുടെ കൃതിയാണ്

മഹാകവി കുമാരനാശാൻ (മാപ്പിള ലഹളയെ അടിസ്ഥാനമാക്കി രചിച്ച കാവ്യം)

23.പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന കൃതിയേത്

വൃത്താന്തപത്രപ്രവർത്തനം (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)

24.വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ച പത്രം

സ്വദേശാഭിമാനി

25. കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്

കുര്യാക്കോസ് ഏലിയാസ് ചാവറ

26.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ തൂലിക നാമം

കേരളൻ

27 എൻറെ നാടുകടത്തൽ ആരുടെ ആത്മകഥയാണ്

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

28.കേരളത്തിലെ രാഷ്ട്രീയ ഗുരു എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്

ബാരിസ്റ്റർ ജി പി പിള്ള (ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി)

29.വിപ്ലവത്തിൻറെ ശുക്ര നക്ഷത്രം എന്നറിയപ്പെടുന്ന കവി

മഹാകവി കുമാരനാശാൻ

30.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു

ശ്രീമൂലം തിരുനാൾ രാമവർമ്മ

31.കേരളത്തിലെ മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

വൈക്കം അബ്ദുൽ ഖാദർ മൗലവി

32. വീണപൂവ് (കുമാരനാശാൻ) ആദ്യമായി പ്രസിദ്ധീകരിച്ച വാരിക

മിതവാദി

33. ലോക സാക്ഷരതാ ദിനം

സെപ്റ്റംബർ 8

34.ഡിജിറ്റൽ ഗാർഡൻ ഉള്ള ഇന്ത്യയിലെ ആദ്യ സർവകലാശാല

കേരള സർവകലാശാല (ചെടികളിൽ സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ മുഴുവൻ വിവരങ്ങളും സ്മാർട്ട് ഫോണിൽ ലഭ്യമാകും)

35.കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല (2020 ഒക്ടോബർ രണ്ടിന് കൊല്ലത്ത്  ഉദ്ഘാടനം ചെയ്തു )

36. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ആയി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി

മിഷൻ കർമ്മയോഗി (പ്രധാനമന്ത്രി അധ്യക്ഷൻ )

37. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ  International Day of clean air for blue skies - ആചരിക്കാൻ തീരുമാനിച്ചത് എന്നാണ്

സെപ്റ്റംബർ 7

38. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ച ആദ്യ അറബ് രാജ്യം ഏതാണ്

യുഎഇ (പേടകത്തിന് പേര് അമാൽ)

39. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആരാണ്

ഒ സജിത

40.ലോക ജനസംഖ്യാദിനം

ജൂലൈ 11 (1989 മുതലാണ് ആണ് ആചരിച്ചു തുടങ്ങിയത് )

41.കേരളത്തിലെ ആദ്യത്തെ പ്ലാസ്മാ ബാങ്ക്

മഞ്ചേരി മെഡിക്കൽ കോളേജ്

42.ഇന്ത്യയിലെ ഏറ്റവും വലിയ കോമഡി ചികിത്സാകേന്ദ്രം  എവിടെ

ഡൽഹി (സർദാർ പട്ടേൽ കോവിഡ് കെയർ സെൻറർ, 70ഏക്കറിൽ 10000 കിടക്കകൾ  )

43.ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതെവിടെ

ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ (കർണാടക,1400 മീറ്റർ നീളം )

44.കുട്ടികളുടെ അശ്ലീല  ദൃശ്യ പ്രചാരണം തടയാനുള്ള ഐ ടി ആക്ട്

67(b) (ഈ ആക്ട് പ്രകാരം കേരള പോലീസ് നടത്തിയ സൈബർ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ പി ഹണ്ട് )

45.2020 ജൂൺ 18 ദിനമായി ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം

കർണാടക (കോവിട് 19 രോഗവുമായി ബന്ധപ്പെട്ട് മാസ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനാണ് മാസ്ക് ദിനം ആചരിക്കുന്നത്)

46. ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 (better knowledge for better care -എന്നതാണ് 2020ലെ പ്രമേയം)

47.വധവാൻ തുറമുഖം നിർമ്മിക്കുന്നത് എവിടെയാണ്

മഹാരാഷ്ട്ര (65544 കോടി രൂപ ചെലവിലാണ് കേന്ദ്രസർക്കാർ തുറമുഖം നിർമ്മിക്കുന്നത് >

48.2020 -ലെ പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്

വിജയകൃഷ്ണൻ (പതിനാറാമത് പുരസ്കാരം)

49. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നിരീക്ഷണ വിധേയമാക്കിയ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ

( BEC - Bose–Einstein Condensate )

5 50.കേരള സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസ്സ് പദ്ധതിയുടെ പേര്

ഫസ്റ്റ് ബെൽ (2020 ജൂൺ 1 മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിലെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചത് )

51. ATMA -Automatic Ticket Checking & Nanaging Access) മെഷ്യൻ ആദ്യമായി സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ

നാഗപൂർ (കോവിഡ് സുരക്ഷാ മുൻകരുതലിൻറെ ഭാഗമായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്)

52.വായനാ ദിനം എന്നാണ്

ജൂൺ 19 (ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19 )

53.ഇന്ത്യ ചൈന സംഘർഷം നടക്കുന്ന ഗൽവാൻ പ്രദേശം എവിടെയാണ്

ലഡാക്ക് (ഗൽവാൻ നദിയുടെ ഒഴുക്കിന്റെ ഫലമായാണ് ഗൽവാൻ താഴ് വര സൃഷ്ടിക്കപ്പെട്ടത് )

54.ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചത് എന്നാണ്

2020 ഓഗസ്റ്റ് 18

55. അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്തിപ്പ് കരാർ നൽകുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം

തിരുവനന്തപുരം (വിമാനത്താവളത്തിന്റെ നടത്തിപ്പ് വികസനം നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ആണ് സ്വകാര്യ കമ്പനികൾക്ക് അനുമതി )

56. 2020 ലെ ഖേൽരത്ന പുരസ്കാരത്തിന് അർഹനായ ക്രിക്കറ്റ് താരം

രോഹിത് ശർമ

57.2020 -ലെ ഐഎസ്എൽ (ഇന്ത്യൻ സൂപ്പർ ലീഗ്) ഫുട്ബോൾ മത്സരത്തിന്റെ വേദി

ഗോവ

57.2020ലെ ഐപിഎൽ ടെസ്റ്റിൽ സ്പോൺസർഷിപ്പ് അവകാശം നേടിയ കമ്പനി

ഡ്രീം ഇലവൻ (ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതിനെ തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുതിയ സ്പോൺസറെ കണ്ടെത്തിയത് )

58.ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

59.രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണം ആയത് എന്നാണ്

2020 ഏപ്രിൽ 1 (ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ് , യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു )

60. 2020 ഏപ്രിൽ ഒന്നിന് സിൻഡിക്കേറ്റ് ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത്

കനറാ ബാങ്ക്

61.2020 ഏപ്രിൽ ഒന്നിന് ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ഏത് ബാങ്കിലാണ് ലയിച്ചത്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

62.2020 ഏപ്രിൽ ഒന്നിന് അലഹബാദ് ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത്

ഇന്ത്യൻ ബാങ്ക്

63.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി 2020-ൽ റദ്ദാക്കിയ ടെന്നീസ് ചാമ്പ്യൻഷിപ്പ്

വിംബിൾഡൺ (കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് തീരുമാനം)

64.കോവിഡ് -19 കോറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താനായി മുംബൈ ഐഐടി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ

Corontine

65. കോവിഡിന്റെ പശ്ചാത്തലത്തിൽ
സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി ആവിഷ്കരിച്ച പദ്ധതി

ഗരീബ് കല്യാൺ യോജന  ( 1.70 ലക്ഷം കോടി രൂപ വകയിരുത്തി)

66.കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനായി കേരള ഗവൺമെൻറ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ

ജീ ഒ കെ ഡയറക്റ്റ് ( GoK Direct - Govt of Kerala Direct)

67.  2020-ലെ ഏറ്റവും മികച്ച ഓസ്കാർ ചലച്ചിത്രം

പാരസൈറ്റ് (ബോൻ യൂൻ ഹോയാ ആണ് സംവിധായകൻ)

68.328 ദിവസം ബഹിരാകാശത്ത് ഒറ്റയ്ക്ക് ചെലവഴിച്ച നാസയുടെ 
ആദൃ  ബഹിരാകാശ യാത്രിക

ക്രിസ്റ്റീന കൗക്ക് (ബഹിരാകാശത്ത് 340 ദിവസം ചെലവഴിച്ച വ്യക്തിയാണ് സ്കോട്ട് കെല്ലി )

69.ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്

8 (2019 ഒക്ടോബർ 31 ന് ജമ്മു കാശ്മീർ , ലഡാക്ക്  എന്നിവ പുതിയ കേന്ദ്രഭരണപ്രദേശങ്ങൾ ആക്കി )

70.ദാദ്ര ആൻഡ് നാഗർ ഹവേലി,ദാമൻ ആൻഡ് ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ലയിച്ച് ഒന്നായത് എന്നാണ്

2020 ജനുവരി 26 (ദാദ്ര ആൻഡ് നാഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു എന്നാണ് പുതിയ പേര് )

71. കോവിസ്  വൈറസ്  രോഗം പരത്തുന്ന വിവരം ആദ്യം പുറംലോകത്തെ അറിയിച്ച ചൈനീസ് ഡോക്ടർ

ലി വെൻലിയാങ് (2020 ഫെബ്രുവരി 7 കോവിഡ് - 19 രോഗബാധിതനായി മരിച്ചു)

72.കൊറോണവൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ജീവി

ഈനാംപേച്ചി

73. ഇന്ത്യയിൽ നിയമസഭയുള്ള എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ആണുള്ളത്

3 (പുതുച്ചേരി , ഡൽഹി, ജമ്മുകാശ്മീർ )

74.ചൊവ്വ ഗ്രഹത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം

ഇൻസൈറ്റ് (2018 മെയ് അഞ്ചിനാണ് നാസ ഇൻസൈറ്റ് പേടകം വിക്ഷേപിച്ചത് )

75.  2018-ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തെ  ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചത് ഏത് അന്താരാഷ്ട്ര സംഘടനയാണ്

WMO (World Meteorological Organization)

76.കേരളത്തിലെ മഹാ പ്രളയത്തിനിടയിൽ സാഹസിക രക്ഷാപ്രവർത്തനം നടത്തിയ വിജയ് ശർമ്മ (നാവികസേന കമാൻഡർ ), പി കെ രാജ് കുമാർ (നാവികസേന ക്യാപ്റ്റൻ ) എന്നിവർക്ക് ലഭിച്ച പുരസ്കാരം

ഏഷ്യൻ ഓഫ് ദ ഇയർ (The Straits Times is an English-language daily broadsheet newspaper based in Singapore -ആണ് എല്ലാ വർഷവും പുരസ്കാരം പ്രഖ്യാപിക്കുന്നത് )

77.ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്

2019 ജൂലൈ 22 (ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 2019 ജൂലൈ 22ന് വിക്ഷേപിച്ചു )

78.കാർഗിൽ നിയന്ത്രണരേഖ മറികടന്ന പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം വിജയം ആഘോഷിച്ചത് എന്ന്

1999 ജൂലൈ 26 (കാർഗിൽ വിജയ ദിവസം )

79. കാർഗിൽ തിരികെ പിടിക്കാൻ ഇന്ത്യ നടത്തിയ സൈനിക നീക്കം

ഓപ്പറേഷൻ വിജയ്

80. നിപ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങ്ങായി നിപ്പ എന്ന സ്ഥലം ഏത് രാജ്യത്താണ്

മലേഷ്യ (1998ലാണ് ആണ് മലേഷ്യയിലെ സുങ്ങായി നിപ എന്ന ഗ്രാമത്തിൽ പന്നികളിൽ ഈ അപൂർവ്വ രോഗം പടർന്നു പിടിച്ചത് )

80.ജമ്മു ആൻഡ് കാശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക അവകാശങ്ങൾ റദ്ദ് ചെയ്യാനും ജമ്മു ,ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി സംസ്ഥാനത്തെ പുന സംഘടിപ്പിക്കാനുള്ള ബിൽ എന്നാണ് പാസാക്കിയത്

2019 ഓഗസ്റ്റ് 6 (ഭരണഘടനയുടെ 370 ആം വകുപ്പാണ് റദ്ദാക്കിയത്)

81.ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആയ ആദ്യ വനിത

ഇന്ദിരാഗാന്ധി

82.ലോക് സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്

സോണിയാഗാന്ധി

83.ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം

പി വി സിന്ധു (2019 ഓഗസ്റ്റ് 25ന് സ്വിറ്റ്സർലൻഡിൽ നടന്ന മത്സരം )

84.കേരള സർക്കാരിൻറെ പരമോന്നത സാഹിത്യ പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം (അഞ്ച് ലക്ഷം രൂപയാണ് സമ്മാനം)

85.2019 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്

ആനന്ദ്

86. യുഎപിഎ പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുന്ന ഭേദഗതി നിലവിൽ വന്നത് എപ്പോൾ

2019 ഓഗസ്റ്റ് 8 (UAPA -The Unlawful Activities (Prevention) Act)

87. പെഗാസസ് ഏത് രാജ്യത്തു നിന്നുള്ള ചാര സോഫ്റ്റ്‌വെയർ ആണ്

ഇസ്രായേൽ (സ്വകാര്യ കമ്പനിയായ എൻഎസ്എസ് ഗ്രൂപ്പാണ് വെഗാസസിന്റെ നിർമ്മാതാക്കൾ)

88.ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമെന്ന് ഗിന്നസ് ബുക്കിൽ റെക്കോർഡ് നേടിയ ഇന്ത്യൻ നഗരം

കാൺപൂർ (2020-ലെ റിക്കോർഡ്)

89.അമ്പലപ്പുഴ പാൽപ്പായസ പ്രസാദത്തിൻറെ പുതിയ പേര്

ഗോപാല കഷായം

90.മുല്ലപ്പെരിയാർ ഡാമിൻറെ ശില്പി

ജോൺ പെന്നി ക്വിക്ക് (ബ്രിട്ടീഷ് ആർമി എൻജിനീയറായിരുന്നു )

91.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് ഏത് വർഷം ആണ്

1951-ൽ

92.ഐ എസ് ആർ ഓയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 എന്നാണ് വിജയകരമായി വിക്ഷേപിച്ചത്.

2020 ജനുവരി 17 (ഫ്രഞ്ച് ഗയാനയിൽ നിന്ന് ഏരിയൻ 5 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ചത് )

93.മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര്

ശിവരാജ് സിംഗ് ചൗഹാൻ (2020 മുതൽ ).

94.ലോക വന ദിനം എന്നാണ്
.
മാർച്ച് 21 (2013 മുതലാണ് ലോക വന ദിനം ആചരിക്കാൻ തുടങ്ങിയത് )

95.കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സുപ്രീം കോടതിയിലെ വാദം വീഡിയോ കോൺഫ്രൻസ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷൻ

വിദ്യോ

96.2020 ഏപ്രിൽ 1 മുതൽ മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആരോഗ്യ സഞ്ജീവനി (5 ലക്ഷം രൂപ വരെയുള്ള ചികിത്സ ചെലവുകൾ ആരോഗ്യ സഞ്ജീവനിയിൽ ഉൾപ്പെടുത്താം)

97. കോവിഡ് 19-ന്റെ പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയ മരുന്ന്

ഹൈഡ്രോക്സി ക്ലോറോക്വിൻ

98. 2020 ഓഗസ്റ്റ് 7 ന് ഏത് വിമാനമാണ്
കോഴിക്കോട് വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് 20 പേർക്ക് ജീവഹാനി സംഭവിച്ചത്

എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ( വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ വിമാനം)

99. 2020 ആഗസ്റ്റ് 8 ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി

ഷിൻസോ ആബെ

100. 2020 ഓഗസ്റ്റ് 31 ന് കേന്ദ്റ തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത് ആരാണ് .

രാജീവ് കുമാർ (ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ)







No comments:

Post a Comment