Saturday, September 5, 2020

LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 66


LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS (LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 66


1. പുരാണപ്രകാരം രതീദേവി ഏത് ദേവൻറെ പത്നിയാണ്

കാമദേവൻ (മന്മഥൻ)

2.1984 എന്ന നോവൽ രചിച്ചത്

ജോർജ് ഓർവെൽ

3.1988 വിമാന അപകടത്തിൽ മരണപ്പെട്ട പാക്കിസ്ഥാൻ പ്രസിഡൻറ്

സിയാ ഉൾ ഹഖ്

4.1998 അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാഖിൽ നടത്തിയ നാലുദിവസം നീണ്ട ബോംബാക്രമണം അറിയപ്പെടുന്നത്

ഓപ്പറേഷൻ ഡെസർട്ട് ഫോക്സ് (operation desert fox)

5.ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളുടെ ഔദ്യോഗിക നാമം

വ്യോമനോട്ട് (Vyomanaut)

6.അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഒ വി വിജയൻ രചിച്ച നോവൽ

ധർമ്മപുരാണം

7.ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ ഏറ്റുമുട്ടി യുദ്ധങ്ങൾ

കർണാട്ടിക് യുദ്ധങ്ങൾ

8. ഭാരത പുഴയുടെ മക്കൾ ആരുടെ കൃതിയാണ്

എസ് കെ പൊറ്റക്കാട്

9.പഞ്ചമവേദം എന്നറിയപ്പെടുന്നത്

മഹാഭാരതം

10. നാം കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങളാകുന്ന വാതായനങ്ങളിലൂടെ നഷ്ടപ്പെട്ടു കൂടാ എന്ന് പറഞ്ഞത് ആരാണ്

സർദാർ വല്ലഭായ് പട്ടേൽ

11.ബോസ് (Boz) എന്ന തൂലികാനാമത്തിൽ എഴുതിയ ബ്രിട്ടീഷ് നോവലിസ്റ്റ്

ചാൾസ് ഡിക്കൻസ്

12.1979 - ൽ കേരള ഷിപ്പിങ് കോർപ്പറേഷൻെറകാണാതായ കപ്പൽ


എം വി കൈരളി

13. ടാർസൺ (Tarzan) എന്ന സാഹസിക കഥാപാത്രത്തിൻറെ സ്രഷ്ടാവ്

എഡ്ഗാർ റൈസ് ബറോസ്


14. കൂനൻ കുരിശ് കലാപം നടന്ന വർഷം

1653

15: കുളച്ചൽ യുദ്ധം നടന്നത് എന്ന്

1741 ആഗസ്റ്റ് 10

16.മലയാള പത്രപ്രവർത്തനത്തിന് പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

ചെങ്ങളത്ത് കുഞ്ഞിരാമൻ മേനോൻ

17.സാമൂതിരിയുടെ പ്രധാനമന്ത്രിയായിരുന്ന പ്രമുഖൻ ആരായിരുന്നു

മങ്ങാട്ടച്ചൻ

18. ഏത് നദിക്ക് കുറുകെയാണ് ലണ്ടൻ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്

തെംസ് നദിയുടെ

19. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കാവ്യ സമാഹാരം രചിച്ചത്

കടമ്മനിട്ട രാമകൃഷ്ണൻ

20.1969 ഇന്ത്യയിൽ ദേശസാല്ക്കരിച്ച ബാങ്കുകളുടെ എണ്ണം

14 എണ്ണം

21. മനുഷ്യ ശരീരത്തിലെ എല്ലുകളുടെ എണ്ണം

206

22. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആര്

റാണി ഗൗരി ലക്ഷ്മി ഭായ്

23.ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞു വാക്കാണ് മൺസൂൺ

അറബി

24. ഇന്ത്യക്ക എന്യാന യാത്രാവിവരണ ഗ്രന്ഥം രചിച്ചത് ആര്

മെഗസ്തനീസ്

25.രക്തത്തിന് ചുവപ്പുനിറം നൽകുന്നത് എന്ത്

ഹീമോഗ്ലോബിൻ

26. അക്യുപഞ്ചർ എന്ന ചികിത്സാരീതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

ചൈന

27.ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം ഏത്

ചോലനായ്ക്കർ

28.കേരള നിയമസഭയിൽ പട്ടികവർഗ്ഗ ക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ എത്ര

രണ്ടെണ്ണം

29. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ളത് ആര്

കെ കരുണാകരൻ

30.കേരളത്തിലെ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ

ഏഴിമല

31. കേരളത്തിലെ മലകൾ ഇല്ലാത്ത ജില്ലയായി അറിയപ്പെടുന്നത് ഏത്

ആലപ്പുഴ

32.വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ച് എത്ര ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം

30 ദിവസം

33.ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI)

34.ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള

കൂർക്ക

35.ലോക്ക്ഡൗൺ സാഹചര്യത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേരള പോലീസ് കൈക്കൊണ്ട നടപടി

പ്രശാന്തി

36. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത വിർച്വൽ കോർട്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് എവിടെ

ഉത്തർപ്രദേശ്

37. ലോക് ഡൗൺ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിൽ എത്തിക്കാൻ റെയിൽവേ ഓടിച്ച പ്രത്യേക തീവണ്ടി

ശ്രമിക്ക്

38.കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ആദ്യത്തെ വിമാനം എത്തിയതെവിടെ ?

കൊച്ചി

39.കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ നാവികസേന ആരംഭിച്ച നടപടി

ഓപ്പറേഷൻ സമുദ്ര സേതു

40.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്

5.30 മണിക്കൂർ

41.ഗ്രീസിൽ രാവിലെ 10:00 ആകുമ്പോൾ ഇന്ത്യൻ സമയം എത്ര

3.30 pm

42.ഒരു വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം

27

43.കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

അസം

44.എലിഫൻറാ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മഹാരാഷ്ട്ര

45. ഇന്ത്യൻ ധവള വിപ്ലവത്തിൻറെ പിതാവ്

വർഗീസ് കുര്യൻ

40.സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

അഹമ്മദാബാദ്

41.ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

രാജസ്ഥാൻ

42. കുംഭമേള നടക്കുന്ന ഹരിദ്വാർ ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

43. ശിലാതൈലം എന്നറിയപ്പെടുന്ന വസ്തു

പെട്രോൾ

44.ഇലക്ട്രിക് കറണ്ട് അളക്കുന്നതിനുള്ള ഉപകരണം

അമ്മീറ്റർ

45.പ്രവർത്തി, ഊർജം എന്നിവയുടെ യൂണിറ്റ്

ജൂൾ

44.അന്താരാഷ്ട്ര ചെസ് ദിനം

ജൂലൈ 20

45.പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act - 2019) നിലവിൽ വന്നതെന്ന്

2020 ജൂലൈ 20

46. യുഎഇ (U A E ) യുടെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ പേര്

ഹോപ് പ്രോബ് (Hope Probe)

47. (HCL technologies) എച്ച്സിഎൽ ടെക്നോളജീസിന്റെ പുതിയ (2020 August) ചെയർപേഴ്സൺ

റോഷ്നി നാടാർ മൽഹോത്ര

48.കാർഗിൽ യുദ്ധ വിജയ ദിനം എന്നായിരുന്നു

ജൂലൈ 26 (1999 ജൂലൈ 26 നാണ് ജമ്മു കശ്മീരിലെ കാർഗിലിൽ പാകിസ്ഥാൻ പട്ടാളം കയ്യടക്കിയ പ്രദേശങ്ങൾ ഇന്ത്യ തിരിച്ചുപിടിച്ചത് )

49.ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫ്രീ സംസ്ഥാനം

ഹിമാചൽ പ്രദേശ്

50.കുഷ്ഠരോഗ നിർമാർജന ദിനം

ജനുവരി 30

51. അന്താരാഷ്ട്ര അഹിംസാ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് എന്ന്

ഒക്ടോബർ 2 (മഹാത്മാഗാന്ധിയോടുളള ആദരസൂചകമായാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തിൻറെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്)

52.ലോകത്തിലെ ആദ്യത്തെ ആൻറിബയോട്ടിക്

പെനിസെലിൻ (അലക്സാണ്ടർ ഫ്ലെമിങ്, 1928)

53. അലക്സാണ്ടർ ഫ്ലെമിങ് വൈദ്യശാസ്ത്ര നോബൽ സമ്മാനം കിട്ടിയ വർഷം

1945

54.നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം

മുംബൈ

55.കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം

തിരുവനന്തപുരം

56.രാജ്യത്തെ ഒന്നാമത്തെ നിയമ ഉദ്യോഗസ്ഥൻ

അറ്റോണി ജനറൽ (രണ്ടാമത്തെ ഉയർന്ന നിയമ ഉദ്യോഗസ്ഥനാണ് സോളിസിറ്റർ ജനറൽ )

57.സംസ്ഥാനത്തെ ഒന്നാമത്തെ നിയമ ഉദ്യോഗസ്ഥൻ

അഡ്വക്കേറ്റ് ജനറൽ

58.ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം

3:2

59.ലോക്പാൽ നിയമം നിലവിൽ വന്നത് എന്നാണ്

2014 ജനുവരി 14

60.ആദ്യത്തെ ലോക്പാൽ ആയി ചുമതലയേറ്റ വ്യക്തി

പി സി ഘോഷ് (2019 മാർച്ച് 23-ന് )

61. ആഴക്കടലിൻറെ നീല നിറത്തിന് കാരണം

വിസരണം

62.കേരളത്തിലെ കമ്മ്യൂണിസ്റ്റ് ആചാര്യൻ പി കൃഷ്ണപിള്ള പാമ്പ്  കടിയേറ്റ് മരിച്ചത് എന്നാണ്

1948-August 19

63.ഓട്ടിസം ദിനമായി ആചരിക്കുന്നതെന്ന്

ഏപ്രിൽ 2

64.ലോക എയ്ഡ്സ് ദിനം എന്ന്

ഡിസംബർ 1

65.ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്

ഡോക്ടർ വേണുഗോപാൽ (1994 ഓഗസ്റ്റ് 31)

66.ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്

ഡോ: ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3)

67. കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായിരുന്നു സമദർശി

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

68.പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്റം

സ്വയംവരം (1972)

69.സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യത്തെ കൃതി

ഋഗ്വേദം

70.ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം

ഗയ ( ബീഹാർ )

71.കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് ചലച്ചിത്ര നടൻ

ജമിനി ഗണേശൻ

72.മഹാഭാരതത്തിലെ ഗംഗയുടെയും ശന്തനു മഹാരാജാവിന്റെയും പുത്രൻ .

ഭീഷ്മർ

73.കിൻഡർ ഗാർട്ടൻ (Kinder garten)ഏത് ഭാഷയിലെ പദമാണ്

ജർമൻ (German )

74.ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം

2:1

75ആവർത്തന പട്ടികയുടെ പിതാവ്

ഡിമിട്രി മെൻഡലിയേഫ്

76. വെറ്റിലയിൽ അടങ്ങിയിട്ടുള്ള ആസിഡ്

കാറ്റ ച്യൂണിക്ക് ആസിഡ്

77.കടൽ വെള്ളത്തിൻറെ പിഎച്ച് മൂല്യം

8

78.ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ്

79.പ്രോക്സി വോട്ടിങ്ങിന് അവകാശമുള്ള വിഭാഗം

സായുധ സേന അംഗങ്ങൾ

80.കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിൻറെ ഉപജ്ഞാതാവ്

കൊട്ടാരക്കര തമ്പുരാൻ

81.മുള മാത്രം തിന്നു ജീവിക്കുന്ന മൃഗം

പാണ്ട

82. രോമത്തിന് രൂപാന്തരം സംഭവിച്ച കൊമ്പ് ഉണ്ടാകുന്ന മൃഗം

കാണ്ടാമൃഗം

83.അഷ്ടാംഗഹൃദയം രചിച്ചതാര്

വാഗ്ഭടൻ

84.പ്രസവിക്കുന്ന പാമ്പ്

അണലി

85. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ ഏത് ശരീരഭാഗത്തെയാണ് ബാധിക്കുന്നത്

തലച്ചോറ് (നാഡീവ്യവസ്ഥ ) :

86.സസ്യ ശാസ്ത്രത്തിൻറെ പിതാവ്

തിയോ ഫ്രാസ്റ്റസ്

87. തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം

വിശാഖപട്ടണം

88. കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ

വിഴിഞ്ഞം

89. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ കാഷ് ലെസ് വില്ലേജ്

അകോദര (ഗുജറാത്ത്)

90.യുഎസിലെ ഏത് സംസ്ഥാനത്താണ് ഹോളിവുഡ്

കാലിഫോർണിയ

91.സ്മരണയുടെ ഏടുകൾ ഏത് മുൻമുഖ്യമന്ത്രി രചിച്ച കൃതിയാണ്

സി അച്യുതമേനോൻ

92.കേരള നിയമ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടിവി ചാനൽ

സഭാ ടിവി

93.ഭാരതത്തിലെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം

2008 നവംബർ

94.ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം

രാജസ്ഥാൻ

95.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ ചിഹ്നം

നുഖം വെച്ച കാളകൾ

96.ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം

1901 ലെ കൊൽക്കത്ത സമ്മേളനം

97.പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി

98.ഇന്ത്യൻ കറൻസിയായ രൂപയ്ക്ക് പ്രത്യേക ചിഹ്നം അംഗീകരിക്കപ്പെട്ട തീയതി

2010 ജൂലൈ 15

99.ഇൻറർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം

100. പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ 1999 -ൽ കാർഗിൽ നടത്തിയ സൈനിക നടപടി

ഓപ്പറേഷൻ വിജയ്

No comments:

Post a Comment