LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 100 GK - MODEL QUESTIONS AND ANSWERS. QUESTION CODE-75
1. കാർഷിക ബില്ലുകളിൽ മൂന്നാമത്തെതായ അവശ്യസാധന നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്നാണ്
22.09.2020
2.കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം എന്ന് നിലവിൽ വന്നത്
ജനുവരി 1, 2020
3.കൊൽക്കത്ത തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി 150- ാം വാർഷികാഘോഷച്ചടങ്ങിൽ ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്ത് എന്നാണ്
2020 ജനുവരി 12 ന്
4.ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-30 എന്നാണ് വിക്ഷേപിച്ചത്
2020 ജനുവരി 17 ന്
5.2020 - ൽ നടന്ന ഫോർമുല വൺ കാറോട്ടത്തിന്റെ വിജയി
ലൂയിസ് ഹാമിൽട്ടൻ (ബൽജിയം ഗ്രാൻപ്രിയിൽ )
6.ചൈനയിലെ വൂഹാനിൽ നിന്ന് പടർന്ന് പിടിച്ച കൊറോണ വൈറസ് ‘കോവിഡ്–19’ (Covid-19) എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തത് എന്നാണ്
2020 ഫെബ്രുവരി 12 (കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്.)
7. 2020 ഫെബ്രുവരി 16-ന് ഡൽഹിയിൽ അധികാരമേറ്റ അരവിന്ദ് കെജരിവാൾ എത്രാമത്തെ പ്രാവശ്യമാണ് മുഖ്യമന്ത്രിയാകുന്നത്
മൂന്നാമത്തെ പ്രാവശ്യം
8.ഏത് സംസ്ഥാനമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കാൻ തീരുമാനിച്ചത്
കേരളം
9.തീപ്പെട്ടി ഉരയ്ക്കുമ്പോൾ ഉണ്ടാകുന്ന രൂക്ഷ ഗന്ധം ഉള്ള വാതകം
സൾഫർ ഡയോക്സൈഡ്
10.പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവ മോചിതമായ വർഷം
1961
11. കോവിഡ് ചികിത്സയ്ക്കായി കേരളത്തിൽ ഏത് ജില്ലയിലാണ് ടാറ്റ ഗ്രൂപ്പ് ആശുപത്രി നിർമിച്ചു നൽകിയത്
കാസർഗോഡ്
12.ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു നിരാഹാരം അനുഷ്ഠിച്ച് മരണംവരിച്ച വ്യക്തി
പോറ്റി ശ്രീരാമലു
13.2020 ഓഗസ്റ്റ് പുതിയ സംസ്ഥാന ലോഗോ പുറത്തിറക്കിയ സംസ്ഥാനം
ജാർഖണ്ഡ്
14.ഇന്ത്യൻ ദേശീയ പതാകയുടെ മുകൾ ഭാഗത്ത് കാണപ്പെടുന്ന നിറം
കുങ്കുമം
15.കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്
കണ്ണൂർ
16.സ്വാതന്ത്ര്യ സമരം നടന്ന ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലം കയ്യൂർ എവിടെയാണ്
കാസർകോഡ്
17.പെട്ടെന്ന് ഊർജം ലഭിക്കുന്നതിന് കായികതാരങ്ങൾ ഉപയോഗിക്കുന്നത്
കാർബോഹൈഡ്രേറ്റ്
18 .വൈദ്യുതി സമരം നടന്നത് എവിടെയാണ്
തൃശ്ശൂർ
19.ഒരു കുഞ്ഞിൻറെ ലിംഗപദവി നിശ്ചയിക്കുന്നത്
പിതാവിൻറെ ക്രോമസോം
20.കേരളത്തിൽ ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം എവിടെയാണ്
പട്ടാമ്പി
21.സിറ്റിസൺഷിപ്പ് അമൻറ്മെന്റ് ആക്ടിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
കേരളം
22.കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതെല്ലാം
നിയോഡിമിയം,സമേറിയം
23.ഹൈഡ്രോക്ലോറിക് ആസിഡും സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം
ഹൈഡ്രജൻ
24.ഹൈഡ്രജൻ വാതകത്തെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ
ഹെൻട്രി കാവൻഡിഷ്
25.കേരളത്തിലെ മണ്ണ് പൊതുവേ ഏത് സ്വഭാവത്തിൽ ഉള്ളതാണ്
ആസിഡ് സ്വഭാവം
26.മണ്ണിൽ കുമ്മായം ചേർക്കുന്നത് എന്തിന്
അമ്ലഗുണം കുറയ്ക്കാൻ
27. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ
പ്ലാസ്മ
28.സൂര്യൻറെയും മറ്റു നക്ഷത്രങ്ങളുടെയും കേന്ദ്രഭാഗത്ത് പദാർത്ഥം ഏത് അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്
പ്ലാസ്മ
29. പദാർത്ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ
ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്
30. പദാർത്ഥത്തിന്റെ ആറാമത്തെ അവസ്ഥ
ഹെർമയോണിക്ക് കണ്ടൻസേറ്റ്
31.വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷ വാതകം
കാർബൺ മോണോക്സൈഡ്
32.മഷി, തുകൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ് ഏത്
ടാനിക് ആസിഡ്
33. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം
ഇലക്ട്രോൺ
34. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
സംവ്രജന ലെൻസ് (convex lens)
35. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം
ഇലക്ട്രോൺ
36.16 ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചത് എന്നാണ്
2020 സെപ്റ്റംബർ 25
(ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു. 2020 ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.)
37. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ്.പി.ബാലസുബ്രഹ്മണ്യം എത്ര പ്രാവശ്യം നേടിയിട്ടുണ്ട്
24 വട്ടം നേടി.
38. പ്രശസ്ത പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം നല്ല ഗായകനുള്ള ദേശീയ അവാർഡ് എത്ര പ്രാവശ്യം നേടിയിട്ടുണ്ട്
6 പ്രാവശ്യം
39. പ്രശസ്ത ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം ജനിച്ചത് എവിടെയാണ്
ആന്ധ്ര പ്രദേശിലെ നെല്ലോരിടത്തുള്ള കൊനട്ടമ്മ പേട്ട
(1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.)
40. എസ്.പി.ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തിൽ പാടിയത് ഏതു സിനിമയിലാണ്
2018-ൽ പുറത്തിറങ്ങിയ കിണർ എന്ന ചിത്രത്തിലാണ്.
41. പ്രസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിൽ പാടിയത് ഏത് സിനിമക്കാണ്
കടൽപ്പാലം (1969-ൽ ജി.ദേവരാജന്റെ സംഗീത സംവിധാനത്തിൽ ഈ കടലും മറുകടലും എന്ന ഗാനം )
42.എസ്.പി.ബാലസുബ്രഹ്മണ്യം ഏത് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്
ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രം. (1966ൽ )
43.പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മുഴുവൻ പേര്
ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം (1946 ജൂൺ 6 ന് ജനിച്ചു)
44. പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യന് പത്മശ്രീ ലഭിച്ച ഏതു വർഷം
2001-ൽ
45. 2020 സെപ്റ്റംബറിൽ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ച എൻ ഡി എ സഖ്യകക്ഷി അകാലി ദൽ മന്ത്രി
ഹർ സിമത് കൗർ ബാദൽ ( ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി )
46.സുപ്രീം കോടതി വിധിയെ തുടർന്ന് വിവാദമായ പാലാരിവട്ടം മേൽപ്പാല പുനർ നിർമ്മാണ പ്രവർത്തനം ഏത് കൺസൾട്ട്ന്റിന്റെ നേതൃത്വത്തിൽ നടക്കും
ഡി എം ആർ സി (DMRC -Delhi Metro Rail Corporation)
47. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ
ഇ ശ്രീധരൻ (മെട്രോമാൻ)
48.കോവിഡ് ബാധിച്ച് ആദ്യമായി അന്തരിച്ച കേന്ദ്ര മന്ത്രി
സുരേഷ് അംഗഡി ((65)
കേന്ദ്ര റെയിൽവേ സഹമന്ത്രി, കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ എംപിയാണ്. കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. മരണം 23 സെപ്റ്റംബർ 2020)
49.ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനം
സിക്കിം
50. 2022 -ലെ (39-മത്) ദേശീയ ഗെയിംസിന് വേദി ആകുന്ന സംസ്ഥാനം
മേഘാലയ
51.ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് വർഷ
മഹാരാഷ്ട്ര
52.ബൊക്കാറോ സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ജാർഖണ്ഡ്
53.ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
അലാങ് (ഗുജറാത്ത്).
54.അഹമ്മദാബാദിന്റെ പഴയ പേര്
കർണാവതി .
55.പശു വകുപ്പ് ആരംഭിച്ച ആദ്യ സംസ്ഥാനം
രാജസ്ഥാൻ
56.ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്ന നഗരം
ചണ്ഡീഗഡ്
57.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ വകുപ്പ്
അനുച്ഛേദം 370 (Article 370)
58. ജമ്മു കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി (Article 370 പ്രകാരം)പിൻവലിച്ചത് എന്നാണ്
On 5 August 2019
( the Government of India revoked the special status, or limited autonomy, granted under Article 370 of the Indian Constitution to Jammu and Kashmir )
59. ഇന്ത്യയിൽ പ്രഭാത സൂര്യൻറെ കിരണങ്ങൾ ആദ്യം ഭരിക്കുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്
60.വോട്ട് ചെയ്യുന്നവർക്ക് രസീത് നൽകുന്ന സംവിധാനം (VVPAT - Voter-Verified Paper Audit Trail) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യ നിയോജക മണ്ഡലം
നോക്സൻ (നാഗാലാൻഡ്)
61.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം
പേവിഷ ബാധ
62.ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും അടുത്തുള്ള വ്യക്തമായി കാണാൻ കഴിയുകയും ചെയ്യുന്ന രോഗാവസ്ഥ
ഹ്രസ്വദൃഷ്ടി (മയോപ്പിയ)
63.ഏറ്റവും കുറവ് നിയമസഭാ മണ്ഡലം ഉള്ള ഇന്ത്യൻ സംസ്ഥാനം
സിക്കിം
64.ഇന്ത്യയുടെ ഹൃദയം എന്ന് വിളിക്കുന്ന സംസ്ഥാനം
മധ്യപ്രദേശ്
65.ഡയമണ്ട് എന്നറിയപ്പെടുന്ന മൈതാനം ഏത് കായിക ഇനത്തിൽ ഏതാണ്
ബേസ്ബോൾ
66.കേരളത്തിലെ ആദ്യ സൗരോർജ്ജ പെട്രോൾ പമ്പ്
അങ്കമാലി
67.കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം
പാപ്പിലിയോ ബുദ്ധ (ബുദ്ധമയൂരി )
68.കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
പെരിയാർ
69.കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം
ഇരവികുളം (1978-ൽസ്ഥാപിച്ചു )
70. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല
പാലക്കാട്
71.ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം
കേരളം (1986)
72.ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത്
ചമ്രവട്ടം (മലപ്പുറം)
73.കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം
തിരുവനന്തപുരം
74.സാഹിത്യപ്രവർത്തക സഹകരണസംഘം എവിടെയാണ്
കോട്ടയം (1945 -ൽ ആരംഭിച്ചു ) :
75.ലക്ഷ്മി ഭായ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ
തിരുവനന്തപുരം
76.വിഴിഞ്ഞം തുറമുഖത്തിന് നിർമാണ ചുമതല ഏറ്റെടുത്ത് കമ്പനി
അദാനി ഗ്രൂപ്പ്
77.രാജ്യത്തെ ആദ്യ മാതൃക കന്നുകാലി ഗ്രാമമായ മാട്ടുപ്പെട്ടി ഏത് ജില്ലയിലാണ്
ഇടുക്കി
78.പ്രശസ്ത സാമൂഹിക പ്രവർത്തകയായ മേഴ്സി മാത്യു ഏത് പേരിലാണ് പ്രശസ്തി നേടിയിട്ടുള്ളത്
ദയാബായ്
79.മേധാ പട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം
നർമ്മദാ ബച്ചാവോ ആന്തോളൻ
80.പ്ലാച്ചിമട സമര നായിക
മയിലമ്മ
81. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്
1993 ഒൿടോബർ 12
82.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്
1998 ഡിസംബർ 11
83.ഭരണതലത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കാനുള്ള കേന്ദ്ര തല സമിതി
ലോക്പാൽ
84.ഭരണതലത്തിലെ അഴിമതിക്കെതിരെ സംസ്ഥാനങ്ങളിൽ നിലവിലുള്ള സമിതി
ലോകായുക്ത
85.ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന തീയതി
2005 ഒക്ടോബർ 12 (വജാഹത്ത് ഹബീബുള്ള ആയിരുന്നു ആദ്യത്തെ മുഖ്യ വിവരാകാശ കമ്മീഷൻ )
86.ബച്പൻ ബച്ചാവോ ആന്തോളൻ (save childhood movement) സ്ഥാപിച്ച സാമൂഹ്യ പ്രവർത്തകൻ
കൈലാഷ് സത്യാർത്ഥി (കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ നോബൽ സമാധാന സമ്മാനം നേടിയ ഇന്ത്യക്കാരൻ )
87.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട പരിസ്ഥിതി പ്രവർത്തക
മേധാ പട്കർ
88.നാസിക് ഏത് നദീതീരത്താണ്
ഗോദാവരി
89.ഇന്ത്യൻ നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റ്
ശുഭാംഗി സ്വരൂപ് ( 25)
Bareilly, Uttar Pradesh)
90.2017 ലെ ഡേവിസ് കപ്പ് ടെന്നീസ് നേടിയ രാജ്യം
ഫ്രാൻസ്
91.ലോക ടൂറിസം ദിനം എന്നാണ്
സെപ്റ്റംബർ 27
92.കേരള കോണ്ഗ്രസ് സ്ഥാപക ലീഡറും രണ്ടുതവണ മന്ത്രിയുമായ തോമസ് ഏത് നിയമസഭാമണ്ഡലത്തിൽ നിന്നാണ് ഒൻപത് തവണ എംഎൽഎ ആയത്
ചങ്ങനാശ്ശേരി (കോട്ടയം). (റൂറൽ ഡെവലപ്മെൻറ് മിനിസ്റ്റർ -എ കെ ആൻറണി, ഉമ്മൻചാണ്ടി - 2001 ലും 2006-ലും , 2020 സെപ്റ്റംബർ 27-ന് അന്തരിച്ചു)
93. ജപ്പാൻറെ പുതിയ പ്രധാനമന്ത്രി
യോഷി ഹിതെ സുഗ ( Yoshihide Suga) (അറുപത്തിമൂന്നാം പ്രധാനമന്ത്രി )
94.നമുക്ക് ജാതിയില്ല എന്ന് പറഞ്ഞ നവോത്ഥാന നായകൻറെ പ്രതിമ 2020 സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തു.ആരുടെ പ്രതിമയാണ്.
ശ്രീനാരായണ ഗുരുവിൻറെ (മന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു )
5.ഈശ്വരൻ തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ പത്രാധിപർ
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
96.1936-ലെ ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്
ഉള്ളൂർ എസ് പരമേശ്വരയ്യർ
97.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവ വിവാഹം നടന്നത് എന്നാണ്
1934 സെപ്റ്റംബർ 13
98.മാറു മറയ്ക്കുന്നതിനു ഉള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന ദീർഘമായ സമരം
ചാന്നാർ ലഹള
99.കേരള നിയമസഭയുടെ ആദ്യ പ്രോ-ടേം സ്പീക്കർ
റോസമ്മ പുന്നൂസ്
100.കേരളത്തിൽ നിന്ന് ലോകസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിത
ആനി മസ്ക്രീൻ
No comments:
Post a Comment