LDC/SECRETARIAT OFFICE ATTENDANT/FIREMAN/LGS ( LAST GRADE SERVANT) EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 62
1. മിസ് മാർബിൾ എന്ന കുറ്റാന്വേഷണ വനിതാ കഥാപാത്രത്തിൻറെ സൃഷ്ടാവ്
അഗതാ ക്രിസ്റ്റി
2. സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്നത്
ലിബർട്ടി ഐലൻഡ് ന്യൂയോർക്ക്
3. ചൈനയുടെ ഒരു പ്രത്യേക ഭരണ മേഖലയായ ഹോങ്കോങ്ങിന്റെ തലസ്ഥാനം
വിക്ടോറിയ (city of Victoria)
4. ലാ ജിയോകോണ്ഡ (La Gioconda ) എന്നു കൂടി അറിയപ്പെടുന്ന ലോക പ്രസിദ്ധ പെയിൻറിംഗ്
മോണാലിസ (ലിയനാർഡോ ഡാവിഞ്ചി വരച്ചത്)
5.1967 ഒക്ടോബർ 9-ന് ബൊളീവിയയിൽ വച്ച് വധിക്കപ്പെട്ട വിപ്ലവകാരിയായ ഏണസ്റ്റോ ചെ ഗുവേര ജനിച്ചത് ഏത് രാജ്യത്താണ്
അർജൻറീന
6.ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി എത്ര സമയമേഖലകളായാണ് ലോകത്തെ തിരിച്ചിട്ടുള്ളത്
24
7.1867 റഷ്യയിൽ നിന്ന് യു എസ് എ വിലയ്ക്കു വാങ്ങിയ പ്രദേശം
അലാസ്ക (Alaska )
8.ബ്രസ്റ്റ് സ്ട്രോക്ക് (breast stroke) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
നീന്തൽ
9.ഫ്രഞ്ച് ലീവ് (French Leave )എന്ന പദത്തിലൂടെ എന്താണ് അർത്ഥമാക്കുന്നത്
അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ
10.പത്തുപ്രാവശ്യം ഓക്സിജൻ സിലിണ്ടർ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്
ആങ് റിത ഷേർപ (Ang Rita Sherpa )
11.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പൽ കോർപ്പറേഷൻ ആയ മദ്രാസ് (ചെന്നൈ) മുനിസിപ്പൽ കോർപ്പറേഷൻ ഉദ്ഘാടനം ചെയ്തത് എന്ന്
1688 സെപ്റ്റംബർ 29
12.ചൈനയിലെ ആദ്യത്തെ ഇന്ത്യന് അംബാസിഡർ
സർദാർ കെ എം പണിക്കർ
13.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ആദ്യ സംസ്കൃത ചലച്ചിത്രം
ആദി ശങ്കരാചാര്യ (സംവിധാനം ജി ബി വി ആയ്യർ 1983 )
14.ഇന്ത്യയിലെ ആദ്യ ഭരത് അവാർഡ് ജേതാവ്
ഉത്തം കുമാർ (Bangali , Uttam Kumar - Indian film actor, director, producer and singer)
15.ഏത് മഹാസമുദ്രത്തിൽ ആണ് ക്യൂബ സ്ഥിതി ചെയ്യുന്നത്
അറ്റ്ലാൻറിക്
16.അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി
റോസലിൻ ഹിഗ്ഗിൻസ്
17.പാതിരാ സൂര്യൻറെ നാട്ടിൽ എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത് ആരാണ്
എസ് കെ പൊറ്റക്കാട്
18.വാൾസ്ട്രീറ്റ് എവിടെയാണ്
ന്യൂയോർക്ക്
19. ഭുവനേശ്വരിന് മുമ്പ് ഒഡീഷയുടെ തലസ്ഥാനം ഏതായിരുന്നു
കട്ടക്ക്
20. ഇന്ത്യയിലെ ആദ്യത്തെ സ്നേക്ക് പാർക്ക്
ഗ്വിണ്ടി ചെന്നൈ
21, ഭാഗ്യ നഗർ ഇപ്പോൾ അറിയപ്പെടുന്നത്
ഹൈദരാബാദ്
22.ഒളപ്പമണ്ണ എന്ന പേരിൽ അറിയപ്പെടുന്ന കവി
സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
23.മാജിക് എന്ന കലാരൂപം ഏത് രാജ്യത്താണ് രൂപം കൊണ്ടത്
പുരാതന ഗ്രീസ്
24.പാക്കിസ്ഥാന്റെ ഔദ്യോഗിക നാമം
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ
25.വനാഞ്ചൽ എന്നുകൂടി അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ജാർഖണ്ഡ്
26. ബേക്കേഴ്സ് ഡസൻ എത്രയാണ്
13
27. അക്യുപങ്ചർ ചികിത്സ സമ്പ്രദായം ഉടലെടുത്ത രാജ്യം
ചൈന
28. യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ (ഡൊണാൾഡ് ട്രംപിന്റെ പാർട്ടി) ചിഹ്നം
ആന
29. കരാട്ടെ (Karate) എന്ന വാക്കിൻറെ അർത്ഥം
ഒഴിഞ്ഞ കൈ
30.ബ്രിട്ടീഷ് രാജ്ഞിയുടെ ഉല്ലാസ നൗക യുടെ പേര്
എച്ച് എം വൈ ബ്രിട്ടാനിയ
31. എൻ ടി രാമറാവു രൂപീകരിച്ച പാർട്ടി
തെലുഗുദേശം
32. 1650 മുഗൾ രാജകുമാരിയായിരുന്ന ജഹനാരാ ബീഗം രൂപകല്പനചെയ്ത വ്യാപാരകേന്ദ്രം
ചാന്ദിനി ചൗക്ക് (ഡൽഹി)
33.ഇന്ത്യയിൽ ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം
കേരളം (1980 )
34.മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലൻ സംവിധാനം ചെയ്തത്
എസ് നൊട്ടാണി
35.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധം
റിസർപ്പിൻ
36.യൂറിയ നിർമ്മാണം നടക്കുന്ന മനുഷ്യ അവയവം
കരൾ
37.ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി
തൈറോയ്ഡ് ഗ്രന്ഥി
38.ടൂർണിക്ക ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്
ഡെങ്കിപ്പനി
39. മനുഷ്യ ശരീരത്തിലെ പ്രോട്ടീൻ ഫാക്ടറി
റൈബോസോം
40.മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം
639 എണ്ണം
41. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
തലാമസ്
42ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
ടെഫ്‌ലോൺ
43. രക്തക്കുഴലിലെ തടസ്സങ്ങൾ മാറ്റുന്നതിനുള്ള ചികിത്സ
ആൻജിയോപ്ലാസ്റ്റി
44.നീരാളിയുടെ രക്തത്തിൻറെ നിറം
നീല
45. ആൻറിബോഡി ഉത്പാദിപ്പിക്കുന്ന ശ്വേത രക്താണുക്കൾ
ലിംഫോസൈറ്റ്
46. പ്ലേറ്റ്‌ലെറ്റുകളുടെ ആയുർദൈർഘ്യം
ഏഴ് ദിവസം
47.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
ഫൈബ്രിനോജൻ
48.ആർ എച്ച് ഫാക്ടർ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
കാൾ ലാൻറ്സ്റ്റൈനർ (റീസസ് കുരങ്ങുകളിൽ കണ്ടെത്തി )
49.രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ
അഗ്ലൂട്ടിനേഷൻ
50.പുരുഷ ലൈംഗിക ഹോർമോൺ
ആൻഡ്രോജൻ
51.വൃക്കയിലെ കല്ലിന്റെ ശാസ്ത്രീയനാമം
കാൽസ്യം ഓക്സലേറ്റ്
52. രക്തത്തിലെ വിഷ പദാർത്ഥങ്ങളെ അരിച്ചു മാറ്റുന്ന അവയവം
വൃക്ക
53.കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം
പിത്തരസം
54.അടിയന്തര ഘട്ടത്തിൽ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ
അഡ്രിനാലിൻ
55. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
25 സെൻറീമീറ്റർ
56.ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത്
സുക്രോസ്
57. പാലിന് മഞ്ഞനിറം നൽകുന്ന വൈറ്റമിൻ
ജീവകം ബി 2 (റൈബോ ഫ്ളാവിൻ )
58.ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്
ജീവകം ഇ (ടോക്കോ ഫെറോൾ)
59.ബിസിജി വാക്സിൻ കണ്ടെത്തിയത്
കാൽമറ്റ് , ഗുറൈൻ
60. ടിഷ്യുകൾച്ചറിൻറെ പിതാവ്
ഹേബർ ലാൻന്റ്
61.കൊച്ചിൻ ചൈന എന്തിൻറെ വിത്തിനമാണ്
തെങ്ങ്
62.തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ
സൈറ്റോകൈകനിൻ
63.മുമ്പോട്ടും പിറകോട്ടും സഞ്ചരിക്കാൻ കഴിവുള്ള പക്ഷി
ഹമ്മിങ് ബേർഡ്
64.ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
സ്കർവി
65.ഒരു ഗ്രാം മാംസ്യത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം
4.2 കലോറി
66.സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
ഗ്രൂപ്പ് AB+
67.മനുഷ്യശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്നത്
ശ്വേത രക്താണുക്കൾ
68.അർബുദം ബാധിക്കാത്ത ശരീരഭാഗം
ഹൃദയം
69. ഒരു കോശത്തിന്റെ പവർ ഹൗസ് എന്നറിയപ്പെടുന്ന ഭാഗം
മൈറ്റോകോൺഡ്രിയ
70.ഇസിജി കണ്ടെത്തിയ ശാസ്ത്രജ്ഞൻ
വില്യം ഐന്തോവൻ
71.മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത്
പ്ളീഹ
72.ഓക്സിജനെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം
ഹീമോഗ്ലോബിൻ
73.നീല വിപ്ലവം എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
മത്സ്യം
74.അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ വൈസ് പ്രസിഡൻറ്
മൈക്ക് പെൻസ്
75. അഞ്ചരക്കണ്ടിയിൽ (കണ്ണൂർ ) സുഗന്ധ വ്യജ്ഞന തോട്ടം ആരംഭിച്ച യൂറോപ്യൻ ശക്തി
ബ്രിട്ടീഷുകാർ
76.മെട്രോ റെയിൽവേ സ്ഥാപിതമായ ആദ്യ ദക്ഷിണേന്ത്യൻ നഗരം
ബംഗളൂരു
77.കേരളത്തിലെ ആദ്യത്തെ വർത്തമാന പത്രം പ്രസിദ്ധീകരിച്ചത് എവിടെ നിന്നാണ്
തലശ്ശേരി
78.ഇന്ത്യയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ അല്ലാത്ത തെരഞ്ഞെടുപ്പ് ഏതാണ്
തദ്ദേശ സ്വയംഭരണ സ്ഥാപനം
79 ഇന്ത്യയ്ക്ക് ഫെഡറൽ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം
1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്
80.പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇന്ത്യൻ പൗരന് ആവശ്യമായ കുറഞ്ഞ പ്രായം
18 വയസ്സ്
81.ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി
ആഞ്ഞിലി
82.തുരുമ്പിന്റെ ശാസ്ത്രീയനാമം
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
83. ഇന്ത്യയിലാദ്യമായി 1960-ൽ എസ് ടി ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ .
കാൺപൂർ -ലക്നൗ
84. അഡിസൻസ് രോഗം ഏത് അവയവത്തെ ബാധിക്കുന്നു
അഡ്രിനൽ ഗ്രന്ഥി
85.മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
അതിരമ്പുഴ (കോട്ടയം)
86. ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് ശരാശരി അളവ് എത്ര ശതമാനമാണ്
0.03 ശതമാനം
87. നാനോ ടെക്നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
നരിയോ തനിഗുച്ചി
88.ലോക്പാൽ എന്ന പദം ആവിഷ്കരിച്ചതാര്
എൽ എം സിങ് വി
89. ചന്ദ്രൻറെ പാലായന പ്രവേഗം സെക്കൻഡിൽ എത്ര കിലോമീറ്റർ ആണ്
2.37 Km
90.ഭൂമി യുടെ മറ്റൊരു പേര് എന്താണ്
ജല ഗ്രഹം
91.ഭൗമോപരിതലത്തിൽ എത്ര ശതമാനമാണ് ജലം
71%
92.വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ കാണപ്പെട്ടിരുന്ന രാജ്യം
മൗറീഷ്യസ്
93.അമൃതസറിലെ കശാപ്പുകാരൻ (Butcher of Amritsar) എന്നറിയപ്പെടുന്നതാര് ആര്
ജനറൽ റെജിനാൾഡ് എഡ്‌വേഡ് ഹാരി ഡയർ (ജനറൽ ഡയർ )
94.ജാലിയൻവാലാബാഗ് കൂട്ടക്കൊല സമയത്ത് ഇത് പഞ്ചാബിലെ ലഫ്റ്റനൻറ് ഗവർണർ ആരായിരുന്നു
മൈക്കേൽ ഒ ഡയർ (ഇതിൻറെ പ്രതികാരമായി ആയി 1940 മാർച്ച് 13 ന് ഉദ്ധം സിംഗ് ലിംഗ മൈക്കേൽ ഒ ഡയറിനെ വെടിവെച്ചു വീഴ്ത്തി)
95.സ്വാതന്ത്ര്യ സമര പോരാളി ഉദ്ധം സിംഗിന്റെ ഓർമ്മയ്ക്കായി 1995-ൽ രൂപംകൊണ്ട ജില്ലയാണ് ഉദ്ധം സിംഗ് നഗർ. ഏത് സംസ്ഥാനത്താണ്
ഉത്തരാഖണ്ഡ്
96.ഇപ്പോഴത്തെ (2020 സെപ്റ്റംബര ) റിസർവ് ബാങ്ക് ഗവർണർ ആരാണ്
ശക്തികാന്ത ദാസ്
97.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച കോൺടാക്ട് ട്രെയ്സിംഗ് ആപ്ലിക്കേഷൻ
ആരോഗ്യ സേതു (നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ ആണ് ആപ്പ് വികസിപ്പിച്ചത് )
98.ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്
കോൺവാലിസ്
99.അന്താരാഷ്ട്ര ഭൗമ ദിനം എന്നാണ്
ഏപ്രിൽ 22 (1970 മുതൽ ഭൗമ ദിനം ആചരിക്കുന്നു)
100.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആദിവാസി ഗ്രാമപഞ്ചായത്ത്
ഇടമലക്കുടി (Devikulam Taluk in Idukki District )
No comments:
Post a Comment