Sunday, August 23, 2020

KERALA SERVICE RULES - DEPARTMENTAL TEST -2020. MALAYALAM MODEL QUESTIONS AND ANSWERS


KERALA SERVICE RULES - DEPARTMENTAL TEST -2020.  MALAYALAM MODEL QUESTIONS AND ANSWERS




ഒൺലൈൻ പരീക്ഷ എഴുതുന്നതുപോലെ എഴുതി ശീലിക്കാം. CLICK HERE . . . .


1. കേരള സർവീസ് റൂൾ പാർട്ട് - 1 എന്നാണ് നിലവിൽ വന്നത്

1.11.1959

2.കേരള ഗവൺമെൻറ് എംപ്ലോയി കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് അല്ലാതെ ശമ്പളം സ്വീകരിക്കുന്നുണ്ടെങ്കിൽ ഏതുതരം സർവീസ് ആയിരിക്കും


ഫോറിൻ സർവീസ് (deputation)

3.അഡീഷണൽ ചാർജിന് ചാർജ് അലവൻസ് നൽകുന്നതിനുള്ള മാനദണ്ഡം


അഡീഷണൽ പോസ്റ്റിൽ 14 ദിവസത്തിൽ കൂടുതൽ ജോലി ചെയ്തിരിക്കണം

4. ചാർജ്ജ് അലവൻസ്  എത്ര ശതമാനമാണ്


ലോവർ സ്കെയിലിന്റെ 6%

5. ഏറ്റവും കുറഞ്ഞ സബ്സിസ്റ്റൻസ് അലവൻസ്  ഏതിനേക്കാൾ കുറയാൻ പാടില്ല


എച്ച്പി എൽ സാലറി

6. സബ്സിസ്റ്റൻസ് അലവൻസ് വാങ്ങുന്ന വ്യക്തിക്ക് ഹൗസ് റെന്റ് അലവൻസും സിറ്റി കോമ്പൻസേറ്ററി അലവൻസും മാക്സിമം എത്ര ദിവസത്തേക്ക് നിൽക്കും.



180 ദിവസത്തേക്ക്


7. ലീവ് വിത്തൗട്ട് അലവൻസ് (LWA) എന്തുതരം ലീവാണ്


ഓർഡിനറി ലീവ്

8.വിരമിക്കൽ സമയത്ത്   മാക്സിമം എത്ര ദിവസത്തേക്ക്  ഏൺഡ് ലീവ് (EL) സറണ്ടർ ചെയ്യാം


300 ദിവസം


9. Leave not due (LND)എന്തായി പരിഗണിക്കും

ഹാഫ് പേ ലീവ് സാലറി (HPL)

10. എക്സ്ട്രാ ഓർഡിനറി ലീവ് എന്നാൽ എന്താണ്


ലീവ് വിത്തൗട്ട് അലവൻസ് (LWA)

11.ഹോസ്പിറ്റലിൽ ലീവ് ഓർഡിനറി ലീവ് ആണോ അല്ലയോ


അല്ല

12. പാർട്ടൈം കണ്ടിജൻറ് ജീവനക്കാരുടെ വിരമിക്കൽ പ്രായം


70 വയസ്സ്


13. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം


62 വയസ്


14.സർവീസിൽ നിന്ന് പിരിയുമ്പോൾ പത്തുവർഷത്തെ കാലയളവ് ഇല്ലാത്തവർക്ക് നൽകുന്ന പെൻഷൻ


എക്സ് ഗ്രേഷ്യ പെൻഷൻ (1.10.1999 മുതൽ പ്രാബല്യം)

15: കംപാഷണേറ്റ് അലവൻസ് അനുവദിക്കുന്നതിന് ആരുടെ അനുമതി ആവശ്യമാണ്


അക്കൗണ്ടൻറ് ജനറലിന്റെ അനുമതി

16. ഇപ്പോൾ നിലവിലുള്ള ലിബറലൈസ്ഡ് പെൻഷൻ റൂൾസ് എന്നാണ് നിലവിൽ വന്നത്


14/ 2 / 1974 (GO(P)No.32/74/Fin dt. 14.2.74

17. കൃത്യനിർവഹണത്തിനിടയിൽ ഒരു ജീവനക്കാരൻ മരിക്കുകയോ രോഗബാധിതനായി പോവുകയോ ചെയ്താൽ അനുവദിക്കുന്ന പെൻഷൻ


എക്സ്ട്രാ ഓർഡിനറി പെൻഷൻ

18.പെരുമാറ്റദൂഷ്യം, അനുസരണക്കേട്, കാര്യക്ഷമതയില്ലായ്മ എന്നീ കാരണങ്ങളാൽ പിരിച്ചുവിടുന്ന ജീവനക്കാർക്ക് നൽകുന്ന പെൻഷൻ


കംപാഷണേറ്റ് അലവൻസ്
(അനുതാപ ബത്ത)

19.മാനസികമോ ശാരീരികമോ ആയ അവശത കൊണ്ട് സർവീസിൽ തുടരാൻ കഴിയാത്ത ജീവനക്കാരന് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരം നൽകുന്ന പെൻഷൻ


ഇൻവാലിഡ് പെൻഷൻ (അവശതാ പെൻഷൻ )

20. 20 വർഷത്തെ സേവനത്തിന് ശേഷം സ്വമേധയാ പിരിഞ്ഞു പോകുന്നവർക്ക് നൽകുന്ന പെൻഷൻ


റിട്ടയറിങ് പെൻഷൻ (or Voluntary Pension)

21.കാലാകാലങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള റിട്ടയർമെൻറ് പ്രായം പൂർത്തിയാകുന്ന മുറയ്ക്ക് പിരിഞ്ഞു പോകുന്നവർക്ക് നൽകുന്ന പെൻഷൻ


സൂപ്പറാന്വേഷൻ പെൻഷൻ (സാധാരണ പെൻഷൻ)

22.ഒമ്പതു വർഷം സർവീസ് പൂർത്തിയാക്കിയ ഒരാൾക്ക് കിട്ടുന്ന എക്സ് ഗ്രേഷ്യ പെൻഷൻ തുക


7650

23. എത്ര വർഷം സർവീസ് പെൻഷൻ കൈപ്പറ്റാതിരുന്നാൽ കാലഹരണപ്പെടും


മൂന്നുവർഷത്തിൽ കൂടുതൽ

24. പൊളിറ്റിക്കൽ പെൻഷൻ എത്ര വർഷം കൈപ്പറ്റാതിരുന്നാൽ കാലഹരണപ്പെടും


ആറു വർഷത്തിൽ കൂടുതൽ


25.തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന പാർട്ടൈം കണ്ടിജൻറ് ജീവനക്കാർക്ക് സിറ്റി കോമ്പൻസേറ്ററി അലവൻസ് എത്രയാണ്


100 രൂപ (wef 1.2.2016)


26. കാഷ്വൽ സ്വീപ്പറിന്റെ ഏറ്റവും കുറഞ്ഞ വേതനം 1.4.2016 മുതൽ എത്രയാണ്


6000 രൂപ


27, 7/2016/ Fin തിയതി 21.1.2016 ഉത്തരവുപ്രകാരം ഏറ്റവും കൂടിയ scale of pay എത്രയാണ്


1,20,000

28. മാക്സിമം കോമ്പൻസേറ്ററി ലീവ് ഒരുവർഷത്തിൽ എത്രയാണ്


15

29. എക്സ് ഗ്രേഷ്യ പെൻഷൻ സിസ്റ്റം എന്നാണ് നിലവിൽ വന്നത്


1.10.1999

30. അനുവദനീയമായ ട്രാവൽ അലവൻസിന്റെ എത്ര ശതമാനം അഡ്വാൻസായി നൽകാം


75% വരെ


31.ലീവ് ട്രാവൽ കൺസെഷൻ (LTC) അനുവദിക്കുന്നതിന് എത്ര വർഷത്തെ സർവീസ് വേണം


15 വർഷത്തെ പെൻഷനു പരിഗണിക്കാവുന്ന തുടർച്ചയായ സേവനം


32.കമ്മ്യൂട്ടേഷൻ കാലയളവ് പൂർത്തിയായാൽ കമ്മ്യൂട്ട് ചെയ്ത ഭാഗം പുനഃസ്ഥാപിക്കുന്നത് ആരാണ്


ട്രഷറി ഓഫീസർ

33. ട്രഷറി ബിൽ ബുക്കിന്റെ ഫോം നമ്പർ


TR ഫോം നമ്പർ -74


34. ഓരോ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും ബുക്കിൽ അവശേഷിക്കുന്നത് താളുകൾ എന്ത് ചെയ്യും


അവശേഷിക്കുന്ന താളുകൾ ക്യാൻസൽ ചെയ്തു ഓഫീസ് തലവൻ ഒപ്പുവച്ച് മുദ്രപതിപ്പിച്ച് ട്രഷറി ഓഫീസർക്ക് നൽകുന്നു

35. കാലഹരണപ്പെട്ട ക്യാഷ് ഓർഡറുകൾ അനുവദിക്കുന്നതിന് ആരുടെ അനുമതി ആവശ്യമാണ്


അക്കൗണ്ടൻറ് ജനറൽ

36.പെൻഷൻറെ എത്ര ശതമാനമാണ് മാക്സിമം കമ്യൂട്ട് ചെയ്യാൻ അനുവദിക്കുന്നത്


40%

37. കമ്മ്യൂട്ടർ ഫാക്ടർ 10.13 ആയാൽ കമ്മ്യൂട്ട് ചെയ്ത ഭാഗം എത്ര വർഷം കഴിഞ്ഞ് പുനസ്ഥാപിക്കും


11 വർഷം കഴിഞ്ഞ് .


38.മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ  ലീവ് വിത്തൗട്ട് അലവൻസ് (LWA) എടുക്കുന്ന കാലാവധി ഇൻഗ്രിമെൻറ് പരിഗണിക്കുമോ



പരിഗണിക്കില്ല

39. പേവിഷ ചികിത്സയ്ക്ക് സ്പെഷ്യൽ ലീവ് എത്ര ദിവസം വരെ അനുവദിക്കാം


14 ദിവസം


40. പുരുഷ ജീവനക്കാർക്ക് വാസക്ടമി ഓപ്പറേഷന് വിധേയമാകുമ്പോൾ എത്ര ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം


ആറ് ദിവസം

41.ജീവനക്കാരുടെ ഭാര്യ ഗൈനോ സ്റ്റെറിലൈസേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോൾ  മെഡിക്കൽ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ ജീവനക്കാരന് എത്ര ദിവസത്തെ അവധി അനുവദിക്കാം


7 ദിവസത്തെ അവധി


42.മാനസികമോ ശാരീരികമോ ആയ അവശതകൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളായ ജീവനക്കാർക്ക് ( ഇവരിൽ ഒരാൾക്ക് മാത്രം ) ഒരു കലണ്ടർ വർഷത്തിൽ എത്ര സ്പെഷ്യൽ ലീവുകൾ അനുവദിക്കാം


15 ദിവസം വരെ


43.കീമൊ/ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയരാകുന്ന ക്യാൻസർ രോഗികളായ ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ എത്ര ദിവസം സ്പെഷ്യൽ ലീവ് അനുവദിക്കാം


ആറുമാസം വരെ

44. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കീമോയും , ഡയാലിസിസ് , എച്ച്ഐവി ചികിത്സകൾ എന്നിവയ്ക്ക് മാതാപിതാക്കളിൽ ഒരാൾക്ക് ഒരു കലണ്ടർ വർഷം എത്ര ദിവസം വരെ സ്പെഷ്യൽ ലീവ് അനുവദിക്കാം


15 ദിവസം വരെ


45.അന്തർദേശീയ മത്സരങ്ങൾക്കുള്ള അംഗങ്ങൾ/ ടീം എന്നിവയുടെ തെരഞ്ഞെടുപ്പ്/ ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരമാവധി എത്ര ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം


45 ദിവസം വരെ


46.അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരമാവധി എത്ര ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം


90 ദിവസം വരെ


47.ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾക്ക് പരമാവധി എത്ര ദിവസം വരെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം


10 ദിവസം വരെ


48. യൂണിവേഴ്സിറ്റി / സംസ്ഥാനതല സ്കൂൾ മത്സരങ്ങളിൽ മത്സരാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് എത്ര ദിവസമാണ്


15 ദിവസം


49.അവയവദാനം ചെയ്യുന്നവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് എത്രയാണ്


90 ദിവസം


50.രക്തം ദാനം ചെയ്യുന്നവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് എത്ര


നാല് ദിവസം

No comments:

Post a Comment