Saturday, August 29, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 59

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 59






1.ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

2. ഏറ്റവും ഒടുവിലായി രൂപം കൊണ്ട സംസ്ഥാനം

തെലങ്കാന


3. ഇന്ത്യയ്ക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തി ഉള്ളത്

ഏഴ് രാജ്യങ്ങൾ

4. പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം എന്നാണ്

ഓഗസ്റ്റ് 14

5.എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ്

നേപ്പാൾ

6. ഇടിമിന്നലിന്റെ നാട് എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ്

ഭൂട്ടാൻ

7. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്

തമിഴ്നാട്

8.ഗ്രാമഫോൺ കണ്ടുപിടിച്ചത് ആരാണ്

തോമസ് ആൽവ എഡിസൺ

9. അറ്റോമിക് എനർജി കമ്മീഷൻ ആദ്യത്തെ ചെയർമാൻ

ഡോക്ടർ എച്ച് ജെ. ഭാഭ

10.ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്

ഹൈഡ്രജൻ ബോംബ്

11.നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്വം

ന്യൂക്ലിയർ ഫ്യൂഷൻ

12.അണുബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്വാഭാവിക യുറേനിയം

യുറേനിയം 235

13. പ്രകാശത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം

ഗാമ വികിരണം

14. വേപ്പർ ലാമ്പിൽ ഹൈഡ്രജൻ വാതകം നിറച്ചാൽ ബൾബ് പ്രകാശിപ്പിക്കുന്ന നിറം ഏതാണ്

നീല

15. ഡ്രൈ സെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്

കാഥോഡ്

16.ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്ന് പറക്കാൻ കാരണമായ ബലം

പ്ലവക്ഷമബലം

17.ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്

മാസ്

18.തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്ന ലോഹം

മെർക്കുറി

19ബഹിരാകാശസഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം

ശൂന്യതയിൽ ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയില്ല

20, ചുവപ്പ് പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ

വർണ്ണാന്ധത

21ഡൈനാമോയിൽ നടക്കുന്ന ഊർജ പരിവർത്തനം

യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു

22 രണ്ട് പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്

മാക്സ് പ്ലാങ്ക്

23.കടലിൻറെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ

സിവി രാമൻ

24.റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം

ഗീഗർ മുള്ളർ കൗണ്ടർ

25ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം ഏത്

തിരുവനന്തപുരം

26. വൈദ്യുതി ഉത്പാദനത്തിൽ ഇതിൽ ഒന്നാമത് ഉള്ള സംസ്ഥാനം ഏത്

മഹാരാഷ്ട്ര

27.പുരാണങ്ങളിൽ കാളിന്ദി എന്ന് വിളിക്കപ്പെട്ട നദി ഏത്

യമുന

28.ഭാരതത്തിലെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ഏത്

2008 നവംബർ

29ചുവന്ന പാണ്ട ഔദ്യോഗിക മൃഗം ആയി അംഗീകരിച്ചിട്ടുള്ള സംസ്ഥാനം

സിക്കിം

30.ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം

രാജസ്ഥാൻ

31.ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്

അരുണാചൽ പ്രദേശ്

32 ഏറ്റവുമധികം വനഭൂമിയുള്ള സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

33.കേരളത്തിനു പുറമേ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായി അംഗീകരിച്ചിട്ടുള്ള സംസ്ഥാനം ഏത്

അരുണാചൽ പ്രദേശ്

34 നാല് ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്

ഉത്തർപ്രദേശ്

35.2020ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ പദ്ധതി

നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (national digital Health mission)

36.കേരള നിയമസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടിവി ചാനൽ

സഭാ ടിവി

37.മഹാത്മാഗാന്ധിയുടെ പ്രഥമ കേരള സന്ദർശനത്തിന് എന്നാണ് നൂറു വർഷം തികഞ്ഞത്

2020 ഓഗസ്റ്റ് 18

38. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ

രാജീവ് കുമാർ

39.ലോക നാട്ടറിവ് ദിനം (world folklore day) എന്നാണ്

ഓഗസ്റ്റ് 22

40.ലോക നാളികേര ദിനം എന്നാണ്

സെപ്റ്റംബർ 2

41 അന്താരാഷ്ട്ര സാക്ഷരതാ ദിനം

സെപ്റ്റംബർ 8

42.കോവിഡ ചികിത്സയ്ക്കായി ചാറ്റ് ഗ്രൂപ്പ് കേരളത്തിൽ എവിടെയാണ് 540 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചത്

കാസർകോട്

43. സെപ്റ്റംബർ 1 പോലീസ് ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം

പശ്ചിമബംഗാൾ


41.പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്പവൃക്ഷ എന്ന സംഘടന ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്

പരിസ്ഥിതി

42. ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞ ദിനം

2000 മേയ് 11

43.സ്പീഡ് പോസ്റ്റ് എന്ന നോവൽ രചിച്ചത് ആര്

ശോഭ ഡെ

44. 1983 തമിഴ് പുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ മലയാളിയായ പത്രപ്രവർത്തക


അനിത പ്രതാപ്

45.ശംഖുമുഖം ബീച്ചിലെ മത്സ്യകന്യക എന്ന ശില്പത്തിന്റെ ശില്പി

കാനായി കുഞ്ഞിരാമൻ

46. ബാലൻ കെ നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

ഓപ്പോൾ

47. വിശ്വനാഥൻ ആനന്ദിനുശേഷം ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഇന്ത്യൻ ചെസ് താരം

ദിബിയേന്ദു ബറുവ (Dibyendu Barua )

48.മഹാഭാരതത്തിലെ അശ്വദ്ധാത്മാവിൻറെ പിതാവ്

ദ്രോണാചാര്യർ

49.മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച തമിഴ്നാട് മുഖ്യമന്ത്രി

എംജി രാമചന്ദ്രൻ

50. ഫ്ലോറന്സ് നൈറ്റിംഗേലിനെ വിളക്കേന്തിയ വനിത എന്ന് വിളിച്ച് അനശ്വരമാക്കിയ അമേരിക്കൻ കവി

ഹെൻട്രി ലോങ് ഫെലോ (Henry Longfellow)

51.1984 ഓക്സിജൻ കരുതാതെ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇന്ത്യക്കാരൻ

ഫു ദോർജി (Phu Dorjee )

52. അഞ്ച് ഔദ്യോഗിക ഭാഷകൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം

പുതുച്ചേരി (തമിഴ്,തെലുങ്ക്, മലയാളം, ഫ്രഞ്ച് ,ഇംഗ്ലീഷ്)

53.കേരളത്തിലെ ആദ്യത്തെ ഇന്ലാന്ഡ് കണ്ടെയ്നർ തുറമുഖം എവിടെയാണ്

നാട്ടകം (കോട്ടയം)

54.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിപ്പും വികസനവും എത്ര വർഷത്തേക്ക് അദാനിഗ്രൂപ്പിനെ ഏൽപ്പിക്കാനാണ്  കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്

അൻപത് വർഷത്തേക്ക്

55.പല്ലിൻറെ ഇനാമലിനെ നാശത്തിന് കാരണം ഏത് ആസിഡിന്റെ പ്രവർത്തനമാണ്

ലാക്റ്റിക് ആസിഡ്

56.ശരീരത്തിലെ പ്രധാന വിസർജനാവയവം ഏതാണ്

വൃക്കകൾ

57.മനുഷ്യരുടെ നിശ്വാസവായുവിൽ ഏറ്റവും അധികം ഉള്ള വാതകം ഏത്

നൈട്രജൻ

58.കാസ്റ്റിക് സോഡയുടെ രാസനാമം

സോഡിയം ഹൈഡ്രോക്സൈഡ്

59.തൈക്കാട് അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ മഹാരാജാവ്

സ്വാതിതിരുനാൾ

60. മാതൃഭാഷയുടെ പോരാളി എന്നറിയപ്പെട്ടതാര്

മക്തി തങ്ങൾ

61.ശ്രീനാരായണഗുരു ആദ്യത്തെ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് നദിയുടെ തീരത്താണ്

നെയ്യാർ

62. കേരളത്തിൽ കാണപ്പെടുന്ന അപൂർവ്വ ഇനം രത്നങ്ങൾ ഏത്

വൈഡൂര്യം

63.ഏറ്റവുമധികം ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദി ഏത്

മൂവാറ്റുപുഴയാറ്

64.പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

കൊല്ലം

65.പാപനാശം ബീച്ച് സ്ഥിതി ചെയ്യുന്നത് എവിടെ

വർക്കല

66. സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തിന്റെ ഉത്പന്നമേത്

ഗ്ലൂക്കോസ്

67. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം ഏത്

ബീജ മൂലം

68.ഏതിനം ജീവിയുടെ ലാർവ യാണ് കുഴിയാന

തുമ്പി

69 മനുഷ്യരിലെ ജ്ഞാനേന്ദ്രിയങ്ങൾ എത്ര എണ്ണം

5 എണ്ണം

70. ക്ഷയരോഗം പകരുന്നത് എങ്ങനെ

വായുവിലൂടെ

71.പഞ്ചസാര ലായനിയിലെ ലീനമേത്

പഞ്ചസാര

72.കരിനിയമം എന്ന് വിളിക്കപ്പെട്ട ബ്രിട്ടീഷ് നിയമം ഏത്

റൗലറ്റ് നിയമം

73.ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ് രവീന്ദ്രനാഥ ടാഗോർ സർ പദവി ഉപേക്ഷിച്ചത്

ജാലിയൻവാലാബാഗ് കൂട്ടക്കൊല

74.സെല്ലുലാർ ജയിൽ എവിടെയാണ്

പോർട്ട് ബ്ലെയർ

75.ഇന്ത്യൻ സിനിമയുടെ പിതാവ്

ദാദാസാഹിബ് ഫാൽക്കെ

76. ഭൂമിയെ ചുറ്റി സഞ്ചരിച്ച ഇന്ത്യയുടെ ആദ്യത്തെ നാവികസേന കപ്പൽ

ഐഎൻഎസ് തരംഗിണി

77. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത  മിസൈൽ

ബ്രഹ്മോസ്

78. സസ്യാവശിഷ്ടങ്ങളിൽ നിന്ന് രൂപംകൊള്ളുന്ന ഇന്ധനം ഏത്

കൽക്കരി

79.ഇന്ത്യയുടെ ഗവർണർ ജനറൽ ആയ ഏക ഇന്ത്യക്കാരൻ കാരൻ

സി രാജഗോപാലാചാരി

80.എൻറെ ഏകാംഗ  സൈന്യം എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്

മൗണ്ട് ബാറ്റൺ

81.ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്ന്

ജനുവരി 25

82.ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ച വർഷം

1951

83.തൊഴിൽ നികുതി ഈടാക്കാൻ അധികാരപ്പെട്ടതാര്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ

84. ഏതിനം നികുതിക്ക് ഉദാഹരണമാണ് ജി എസ് റ്റി

പരോക്ഷ നികുതി

85. മുംബൈയിലെ ദലാൽ സ്ട്രീറ്റിലുള്ള പ്രധാന സ്ഥാപനം ഏത്

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്

86. ഒരേ തെറ്റിന് ഒന്നിലധികം തവണ ഒരാളെ ശിക്ഷിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്

20

87. ഭരണഘടനാ നിർമ്മാണ സമിതിയുടെ മൗലികാവകാശ കമ്മിറ്റി ചെയർമാൻ ആരായിരുന്നു

സർദാർ വല്ലഭായി പട്ടേൽ

88.ലിഖിത ഭരണഘടന എന്ന ആശയം ഇന്ത്യ കടമെടുത്തത് എവിടെ നിന്ന്

അമേരിക്ക

89. മൗലിക അവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തിട്ടുള്ളത് ഏത് രാജ്യത്തുനിന്നാണ്

അമേരിക്ക (USA)

90.ആറുതരം മൗലികാവകാശങ്ങൾ വിശദീകരിച്ചിരിക്കുന്ന വകുപ്പുകൾ

14 മുതൽ 32 വരെ

91.മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് ഭേദഗതി പ്രകാരമാണ്

1976 നാല്പത്തിരണ്ടാം ഭേദഗതി

92.തൊട്ടുകൂടായ്മ , അയിത്തം എന്നിവ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ്

17 വകുപ്പ്

93.സ്വത്തവകാശം മൗലികാവകാശത്തിൽ നിന്ന് നീക്കം ചെയ്ത ഭരണഘടന ഭേദഗതി

1978 - ലെ 44-ാം ഭേദഗതി

94.രണ്ടുപ്രാവശ്യം കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ നേതാവ്

വുമേഷ് ചന്ദ്ര ബാനർജി (WC ബാനർജി, 1885 , 1892)

95.കോൺഗ്രസ് രൂപീകരിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി

ഡഫറിൻ പ്രഭു

96.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു

ജെ ബി കൃപലാനി

97.ആരാണ് കോൺഗ്രസിൻറെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്.

പട്ടാഭി സീതാരാമയ്യ

98.കോൺഗ്രസ് (ഐ) അഥവാ കോൺഗ്രസ് (ഇന്ദിര) നിലവിൽ വന്ന വർഷം

1978

99.ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ

ദാദാഭായി നവറോജി

100.മൗലിക കർത്തവ്യങ്ങളുടെ ആശയം സോവിയറ്റ് യൂണിയനിൽ നിന്ന് സ്വീകരിച്ച് ഇന്ത്യൻ ഭരണഘടനയിൽ ചേർക്കുന്ന സമയത്ത് പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിരാഗാന്ധി



No comments:

Post a Comment