Saturday, August 29, 2020

FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 60




FIREMAN/LGS ( LAST GRADE SERVANT)/LDC/SECRETARIAT OFFICE ATTENDANT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 60




1.ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം

കാർട്ടോസാറ്റ് 2

2.ലോകത്ത് ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം

ചൈന

3. ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് കറൻസി ഉപയോഗിച്ച രാജ്യം

ഓസ്ട്രേലിയ

4.ലോകത്ത് ആദ്യമായി ഡിജിറ്റൽ കറൻസി ഉപയോഗിച്ച രാജ്യം

ഇക്വഡോർ

5. ക്രിപ്റ്റോകറൻസി ഔദ്യോഗിക നാണയമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം

മാർഷൽ ദ്വീപുകൾ

6. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിന്റെ ആസ്ഥാനം

ഡൽഹി

7.കാലാവധി പൂർത്തിയാക്കിയ കോൺഗ്രസുകാരൻ അല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

എ ബി വാജ്പേയ് (1999-2004)

8.ദേശീയ പതാക ചതുരാകൃതിയിൽ അല്ലാത്ത ഏക രാജ്യം

നേപ്പാൾ (രണ്ടു ത്രികോണങ്ങൾ ചേർന്നതാണ് നേപ്പാൾ പതാക )

9.പട്ടാളത്തിലേക്ക് സ്ത്രീകളെ നിർബന്ധപൂർവ്വം എടുക്കുന്ന ഏക രാജ്യം

ഇസ്രയേൽ

10.മഹാരാഷ്ട്രയുടെ മാർട്ടിൻ ലൂതർ

ജ്യോതിബാ ഫൂലെ

11.ഒരു പദാർത്ഥത്തിന് അടിസ്ഥാന ഗുണങ്ങളെല്ലാം ഉള്ള ഏറ്റവും ചെറിയ കണിക ഏത്

തന്മാത്ര

12.കേരള വർണ്ണന ഉള്ള കാളിദാസ കൃതി

രഘുവംശം

13.കുണ്ടറ വിളംബരം നടത്തിയത് ആര്

വേലുത്തമ്പി ദളവ

14.ബോളിവുഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്

മുംബൈ സിനിമ വ്യവസായം

15.കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ

ഇടപ്പള്ളി

16.ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം ഏത് നോവലിലേതാണ്

ചെമ്മീൻ (തകഴി ശിവശങ്കരപ്പിള്ള)

17.വാഗൺ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു

മലബാർ കലാപം

18.ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു

ഡോക്ടർ രാജേന്ദ്ര പ്രസാദ്

19. ലോകസഭാ സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്

ഡെപ്യൂട്ടി സ്പീക്കർക്ക്

20.ഭാരതരത്നം നേടിയ ആദ്യത്തെ കായിക താരം

സച്ചിൻ ടെണ്ടുൽക്കർ

21.'എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രികൾച്ചർ ആണ്'. ഇങ്ങനെ അഭിപ്രായപ്പെട്ട സ്വാതന്ത്ര്യസമരസേനാനി

സർദാർ വല്ലഭായി പട്ടേൽ

22. മഹാകവി കുമാരനാശാൻറെ കണ്ഡകാവ്യമായ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം

മിതവാദി

23.1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം

മിതവാദി

24.മലയാളഭാഷയിലെ ആദ്യത്തെ പത്രം

രാജ്യസമാചാരം ( ഹെർമൻ ഗുണ്ടർട്ട് ,1947)

25.മലയാളത്തിലെ രണ്ടാമത്തെ പത്രം

പശ്ചിമോദയം

26.ഈഴവ ഗസറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസിദ്ധീകരണം

വിവേകോദയം (1904, എസ് എൻ ഡി പി യോഗത്തിൻറെ ആദ്യത്തെ മുഖപത്രം)

27.ഇൻറർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം

ദീപിക

28.സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ

വക്കം അബ്ദുൽ ഖാദർ മൗലവി


29. 'കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്

കെ പി കേശവമേനോൻ

30.'കൊഴിഞ്ഞ ഇലകൾ' ആരുടെ കൃതിയാണ്

ജോസഫ് മുണ്ടശ്ശേരി

31. 'വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്

ബി കല്യാണിയമ്മ

32. പ്രഥമ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഏക വനിത

കെ ആർ ഗൗരിയമ്മ

33.കയ്യൂർ സമര നായകൻ എന്നറിയപ്പെട്ടിരുന്ന കേരള മുഖ്യമന്ത്രി

ഇ കെ നായനാർ

34. വേലുത്തമ്പി ദളവ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം

1809 ജനുവരി 11

35.പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി 'വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതി രചിച്ചതാരാണ്

പി ഭാസ്കരൻ

36.കാസർഗോഡ് ജില്ലയിലെ 'തോൽവിറക്' സമരം നടന്ന വർഷം

1946

37.ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ

38.തിരുകൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി

പറവൂർ ടി കെ നാരായണപിള്ള

39.'ഗുരുവിൻറെ ദുഃഖം' എന്ന കൃതി രചിച്ചത് ആര്

സുകുമാർ അഴീക്കോട്

40.അയ്യങ്കാളിയെ 'പുലയരാജ' എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജി

41.അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത് എന്നായിരുന്നു

ജൂൺ 21

42 ആധുനിക യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത്

പതഞ്ജലി മഹർഷി (യോഗസൂത്ര ഇദ്ദേഹം രചിച്ച കൃതിയാണ് )

43.ബ്രിട്ടണിലെ പ്രശസ്തമായ ഏത് സർവ്വകലാശാലയിൽ നിന്നാണ് മലാല യൂസഫ് സായി ബിരുദം നേടിയത്

ഓക്സ്ഫഡ് സർവകലാശാല (ലേഡി മാർഗരറ്റ് ഹാൾ കോളേജിൽ നിന്നാണ് തത്വശാസ്ത്രം ,രാഷ്ട്രീയ മീമാംസ ,സാമ്പത്തിക ശാസ്ത്രം എന്നിവയിൽ മലാല ബിരുദം നേടിയത് )

44. പാകിസ്ഥാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുന്ന താലിബാൻ ഭീകരർ മലാലയുടെ തലക്ക് വെടിവെച്ചതെന്നാണ്.

2012 ഒക്ടോബർ


45. 2014 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ആരുമായാണ് മലാല പങ്കിട്ടത്

കൈലാഷ് സത്യാർത്ഥി (ഇന്ത്യ)

46. അന്താരാഷ്ട്ര വിധവാ ദിനം

ജൂൺ 23

47.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത്തെ ചെയർമാൻ

രജനീഷ് കുമാർ

48.പീപ്പിൾസ് ഡെയിലി ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്

ചൈന (ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രം)

49. കോവിഡ് പ്രതിരോധ കിറ്റായ പി പി ഇ യുടെ പൂർണ്ണരൂപം

Personal Protective Equipment Kit

50.ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് എന്താണ് (FATF. Financial Action Task Force)

ആഗോളതലത്തിൽ ഭീകരപ്രവർത്തനത്തിന് പണം നൽകുന്നത് തടയാനായി രൂപീകരിച്ച സംഘടന (പാരീസ് )

51.1889 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാരീസിൽ നിർമ്മിച്ച ഗോപുരം

ഈഫൽ ടവർ (നിർമ്മാണ മേൽനോട്ടം വഹിച്ചത് ഗസ്റ്റേവ് ഈഫയൽ എന്ന എൻജിനീയർ )

52.ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടം

1975 ജൂൺ 25 മുതൽ മുതൽ 1977 മാർച്ച് 21 വരെ (21 മാസം)

53. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി

ഫക്രുദ്ദീൻ അലി അഹമ്മദ് (പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു )

54.അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു

സി അച്യുതമേനോൻ

55.ജിപ്സം ഏത് ലോഹത്തിന്റെ ധാതുവാണ്

കാൽസ്യം

56.വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞ നിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം

സോഡിയം

57. അജിനോമോട്ടോ രാസപരമായി അറിയപ്പെടുന്നത്

മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്

58.നെയിൽ പോളിഷ് റിമൂവർ ആയി ഉപയോഗിക്കുന്ന രാസവസ്തു

അസറ്റോൺ

59.റെയിൽപ്പാളങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ

മീഡിയം സ്റ്റീൽ

60. പെട്രോൾ കത്തുമ്പോൾ പുറത്തു വിടുന്ന വാതകം

കാർബൺ ഡൈ ഓക്സൈഡ്

61. കുടിക്കാൻ ഉപയോഗിക്കുന്ന ആൾക്കഹോൾ

എഥനോൾ

62.ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ

ഹൈഡ്രോളിസിസ്

63.പുളി, മുന്തിരി എന്നിവയിൽ അടങ്ങിയ ആസിഡ്

ടാർടാറിക് ആസിഡ്

64.അത്ഭുത ഔഷധം എന്നറിയപ്പെടുന്നത്

ആസ്പിരിൻ

65.അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ്

78%

66.ഒരു ട്രോയ് ഔൺസ് എത്ര ഗ്രാമിന് തുല്യമാണ്.

31.1 gm

67. 100 ക്യാരറ്റ് വജ്രം അറിയപ്പെടുന്നത്

പാരഗൺ

60.മനുഷ്യ നിർമ്മിത പെട്രോൾ ആയി ഉപയോഗിക്കുന്നത് എന്ത്

ഹൈഡ്രജൻ

61. ഐസോട്ടോപ്പ് കണ്ടെത്തിയ വ്യക്തി

ഫ്രെഡറിക് സോഡി

62.കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്

അലൻ ടൂറിങ്

63.രാജീവ് ഗാന്ധി വിമാനത്താവളം എവിടെയാണ്

ഹൈദരാബാദ്

64.ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ)നിലവിൽ വന്നത് എന്ന്

1995 ജനുവരി

65.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം

ഓക്സിജൻ

66.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

കാൽസ്യം

67.ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായ സംഭവം

ഓസ്ട്രിയയിലെ ആർച്ച് ഡ്യൂക്കായിരുന്ന ഫ്രാൻസ് ഫെർഡിനാൻഡിനെയും ഭാര്യയെയും വധിച്ചത്

68.പിഡിഎഫ് (PDF)എന്നതിൻറെ പൂർണ്ണരൂപം

പോർട്ടബിൾ ഡോക്യുമെൻറ് ഫോർമാറ്റ്

69.ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ

രാജമോഹൻസ് വൈഫ് (1864)

70.പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്

തക്കാളി

71.പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്നത്

പേരയ്ക്ക

72. അമേരിക്കൻ ഭരണഘടനയുടെ പിതാവ്

ജെയിംസ് മാഡിസൺ

73.പാവങ്ങളുടെ മാംസം എന്നറിയപ്പെടുന്നത്

പയറുവർഗ്ഗങ്ങൾ

74. പാവങ്ങളുടെ സർവകലാശാല

പബ്ലിക് ലൈബ്രറി

75.ഇന്ത്യയിൽ എന്നാണ് ടെലിഗ്രാം സേവനം അവസാനിപ്പിച്ചത്

2013 ജൂലൈ 15ന് 



76. ചൈനയിൽ വിദ്യാർത്ഥികൾ നടത്തിയ ടിയാനൻമെൻ സ്ക്വയർ സമരം നടന്ന വർഷം


1989

77. ഫ്ലോറൻസ് നൈറ്റിംഗേൾ പ്രശസ്തി നേടിയത് ഏത് യുദ്ധത്തിെലെ സേവനത്തിെന്റെ പേരിലാണ്

ക്രിമിയൻ യുദ്ധം

78.സ്മരണയുടെ ഏടുകൾ ഏത് മുൻമുഖ്യമന്ത്രി രചിച്ച കൃതിയാണ്

സി അച്യുതമേനോൻ

79.കേരളത്തിൽ മന്ത്രി പദവി വഹിച്ച ശേഷം സുപ്രീം കോടതി ജഡ്ജി ആയ വ്യക്തി

വി ആർ കൃഷ്ണയ്യർ


80. ജവഹർലാൽ നെഹ്റു എന്നാണ് അന്തരിച്ചത്

1964 മെയ് 27

81.മഹാവൃത്തം എന്നറിയപ്പെടുന്നത്

ഭൂമധ്യരേഖ

82 ഇന്ത്യൻ റാസ്പുടിൻ എന്നറിയപ്പെട്ടത്

ധീരേന്ദ്ര ബ്രഹ്മചാരി

83.ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഏറ്റുമുട്ടുന്ന രാജ്യങ്ങൾ

ഇംഗ്ലണ്ടും, ഓസ്ട്രേലിയയും

84.ഹൈഡ്രജൻ ബോംബിനെ പിതാവ്

എഡ്വേർഡ് ടെല്ലർ

85.ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത്

ഹോറോളജി

86.ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തം അനുഭവപ്പെടുന്ന ഊഷ്മാവ്

4 ഡിഗ്രി സെൽഷ്യസ്

87. വജ്രത്തിെന്റെ നിറം എന്താണ്

നിറമില്ല

88.എയർ കണ്ടീഷണർ കണ്ടുപിടിച്ചത് ആരാണ്

ഡബ്ലിയു എച്ച് കാര്യർ

89.വാച്ചിലെ ക്വാർട്സ് ക്രിസ്റ്റലിന്റെ പ്രവർത്തന തത്വം

മർദ്ദക വൈദ്യുതി (Piezo Electricity)

90.സാധാരണ അന്തരീക്ഷ മർദ്ദം

760 mm of Hg

91.കേൾവി തകരാറുണ്ടാക്കുന്ന ശബ്ദം

120 db മുകളിൽ

92. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിൻറെ ധാന്യപ്പുരക്ക് തീയിട്ട ശാസ്ത്രജ്ഞൻ

തോമസ് ആൽവ എഡിസൺ

93. ഇന്ത്യൻ എഡിസൺ എന്നറിയപ്പെടുന്നതാര്

ജി ഡി നായിഡു

94.ഗാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ്

പാർസെക്ക്

95. ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ്

1.852 km

96.കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന പ്രകാശ കിരണം

അൾട്രാവയലറ്റ് കിരണം

97.ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം

ചമ്പാരൻ

98.മക്കയിൽ ജനിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനി

മൗലാനാ അബ്ദുൽ കലാം ആസാദ്

99. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം

ത്വക്ക്

100. നാക്കുപയോഗിച്ച് ഗന്ധം അറിയുന്ന ജീവി

പാമ്പ്

No comments:

Post a Comment