Wednesday, January 20, 2021

Kerala PSC 10th Level Exam - Current Affairs and GK - Part -3

12TH LEVEL SYLLABUS

10TH LEVEL SYLLABUS 

Kerala PSC 10th Level Exam - Current Affairs and GK - Part 1

1.  വിവാദ കാർഷിക ബില്ലുകൾ നടപ്പിലാക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന്  രാജി വച്ച അംഗം

ഭൂപീന്ദർ സിങ് മൻ. (ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് )

2.വിവാദ കാർഷിക ബില്ലുകളെ സംബന്ധിച്ച്  കർഷകരും സർക്കാരുമായി ചർച്ച ചെയ്യാൻ സുപ്രീംകോടതി നാലംഗ സമിതിയെ നിയമിച്ചത് എന്നാണ്

2021 ജനുവരി 12ന് (ഭൂപീന്ദർ സിങ് മൻ.ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ഘൻവാത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ)

3. കേരള നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ഈ വോട്ടിങ്ങിലൂടെ നടത്തിയത് എന്നാണ്

2021 ജനുവരി 14 ന്

4.ന്യായ് പദ്ധതി എന്താണ്

പാവപ്പെട്ടവരുടെ അക്കൗണ്ടിൽ 6000 രൂപ പ്രതിമാസം എത്തിക്കുന്ന കോൺഗ്രസിൻറെ ഇലക്ഷൻ പ്രകടനപത്രികയിലെ വാഗ്ദാനം

5. ആരുടെ കവിത ചൊല്ലികൊണ്ടാണ് ശ്രീ. തോമസ് ഐസക്ക് (ധനമന്ത്രി ) 2021 - 22 കേരള ബഡ്ജറ്റ്  പ്രസംഗം ആരംഭിച്ചത്

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിത (2021 ജനുവരി 15 ന് )

6. 2021 ജനുവരി 16  കോ വിഡ് വാക്സിൻ കുത്തിവയ്പ്   ഉദ്ഘാടനം ചെയ്തത് ആരാണ്

പ്രധാനമന്ത്രി നരേന്ദ്രമോദി

7.ഇന്ത്യയിൽ    കൊറോണ വാക്സിൻ സ്വീകരിച്ച ആദ്യ എം പി

ബി.ജെ.പി നേതാവ് മഹേഷ് ശർമ. (ഡോക്ടർ ) ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള എം.പിയും മുൻ കേന്ദ്രമന്ത്രിയും കൂടിയായ ഇദ്ദേഹം ശനിയാഴ്ചയാണ് (2021 ജനുവരി 16 ) ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത്.

8. 2021 ജനുവരി 16ന് നടത്തിയ കോവിഡ് വാക്സിൻ കുത്തിവെയ്പ് ഇന്ത്യയിലാദ്യമായി നൽകിയത് ആർക്കാണ്

മനീഷ് കുമാറിന് (33) (ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീകരണ തൊഴിലാളിക്ക്  ആദ്യ വാക്സിൻ നൽകിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത് )

9.ഇന്ത്യയിൽ ആദ്യമായി covid vacine നൽകിയ  മനീഷ് കുമാറിന് ഏതു വാക്സിനാണ് നൽകിയത്

കോവാക്സിൻ (ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ )

10.വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക നേതാവിനാണ് എൻ ഐ എ (National Investigation Agency) നോട്ടീസ് നൽകിയത്

ബെൽ ദേവ  സിംഗ് സിർസ (2021 ജനുവരി 16 )

11. നാലാമത് ഒ.എൻ.വി. സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്

ഡോ. എം. ലീലാവതിക്കു . (കളമശ്ശേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഒ.എൻ.വി. കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2021 ജനുവരി 17 ന്)

12.അമേരിക്കയുടെ ആദ്യ 'സെക്കൻഡ് ജെന്റിൽമാൻ'

ഡഗ് എംഹോഫും
(അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസിന്റെ ഭർത്താവ് )

13. അമേരിക്കയുടെ നാല്പത്തിയാറാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്
ജോസഫ് ആർ. ബൈഡൻ (ജോ ബൈഡൻ) 2021 ജനുവരി 20 (ഇന്ത്യൻ സമയം രാത്രി 10 ന്) ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

14. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആരാണ്

അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സ്

15.അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതാര്

ജമൈക്കൻ-ഇന്ത്യൻ വംശജ കമലാ ഹാരിസ്  (
ആ പദവിയിലെത്തുന്ന ആദ്യ
കറുത്തവർഗക്കാരി, ആദ്യ ഇന്ത്യൻവംശജ )

16. 2021 ജനുവരി 20 ലെ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രമേയം

അമേരിക്ക ഒറ്റക്കെട്ട്

17.2021 ജനുവരി 20 ന്  കോവിഡ് വാകസീൻ ഇന്ത്യ എത്ര രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്

6 രാജ്യങ്ങളിലേക്ക് (ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കാണ് വാക്സിൻ കൈമാറുന്നത്)

18.150 വർഷത്തിനിപ്പുറം പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്

ഡൊണാൾഡ് ട്രംപ് (2021- ജനുവരി 20 -ൽ നടന്നസത്യപ്രതിജ്ഞാ ചടങ്ങ്ങിൽ )

19.യു.എസ് സെനറ്റിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥ

ഡോ. റേച്ചൽ ലെവിൻ (പെൻസിൽവാനിയയിലെ ഹെൽത്ത് സെക്രട്ടറിയായ ഡോ. റേച്ചൽ ലെവിനെയാണ് ബൈഡൻ തന്റെ അസിസ്റ്റന്റ് ഹെൽത്ത് സെക്രട്ടറിയായി നിർദേശിച്ചത്)

20.മലയാള സിനിമയുടെ മുത്തച്ഛനായി അറിയപ്പെടുന്നതാര്

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) ( 1923 ഒക്ടോബർ 19ന് കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു. 2021 ജനുവരി  20ന് അന്തരിച്ചു )

No comments:

Post a Comment