Monday, January 4, 2021

10th Level PSC Exam - Current Affairs and GK Part-1

 10th Level PSC Exam - Current Affairs and GK

1. ഇ- കേരളം പദ്ധതി കേരളത്തിലെ വ്യവസാ വകുപ്പ് നടപ്പിലാക്കുന്നത് ഏത് സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ്

റൂട്രോണിക്സ് (Kerala State RUTRONIX was set up by the Government of Kerala as an apex federation of 18 Rural Women’s Electronics Societies in the State)

2. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് ആദ്യമായി അംഗീകാരം നൽകിയ രാജ്യം

യു.കെ. അംഗീകാരം നൽകി. (വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. 2020 ഡിസംബർ 30 ന് അംഗീകാരം നൽകി)

3. പൊതു വിഭാഗത്തിലെ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണ നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസിൽ സമ്പൂർണ്ണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നാണ്

2020 ഒക്ടോബർ 23ന് വിജ്ഞാപനം പ്രാബല്യത്തിൽ വന്നു

4. ഇന്ത്യയിൽ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് നിയമസാധുത ലഭിച്ചത് എന്നാണ്

2019 ജനുവരി 12ന് വിജ്ഞാപനം ചെയ്ത 103 ഭരണഘടന ഭേദഗതി നിയമം

5.ഫ്ലോറൻസ് നൈറ്റിംഗേലിന്റെ  ഇരുന്നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് ലോകാരോഗ്യസംഘടന 2020 ഏത് വർഷമായാണ് ആചരിക്കുന്നത്

International year of the nets and the midwife

6. ഇറാൻ റവല്യൂഷണറി ഗാർഡ്സ് തലവനും ഖുർദ്സ് സേനയുടെ കമാൻഡറുമായ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ അമേരിക്കൻ സേന വധിച്ചത് എവിടെ വച്ചാണ്

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം

7.ഗൂഗിളിനെ മാതൃ കമ്പനിയായ ആൽഫബെറ്റ് സി ഇ ഒ ആയി നിയമിതനായ ഇന്ത്യക്കാരൻ

സുന്ദർ പിച്ചെ

8.എന്നുമുതലാണ് ബ്രിട്ടൺ പൂർണമായും യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകുന്നത്

2020 ഡിസംബർ 31 (യൂറോപ്യൻ യൂണിയനിൽ 27 അംഗ രാജ്യങ്ങൾ ഉണ്ട് )

9.ബ്രിട്ടനിൽ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ

ഋഷി സുനക്

10.വെട്ടുകിളി ആക്രമണത്തെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം

പാകിസ്ഥാൻ

11.യുഎസ് ചരിത്രത്തിൽ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തിട്ടും പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ടിരുന്ന മൂന്നാമത്തെ പ്രസിഡൻറ്

ഡൊണാൾഡ് ട്രംപ്

12.കോവിട് 19 ന് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച തിയതി

2020 മാർച്ച് 11

13. കോവിഡ് 19 ന് കാരണമായ രോഗകാരി

Severe Acute Respiratory Syndrome Corona Virus 2 ( SARS-CoV-2)

14. പൊതു ഗതാഗതം പൂർണ്ണമായും സൗജന്യമാക്കിയ ലോകത്തെ ആദ്യ രാജ്യം

ലക്സംബർഗ്

15. നാസയുടെ യുടെ ചൊവ്വ ദൗത്യത്തിനായി തയ്യാറാക്കിയ റോവറിന്റെ പേരെന്താണ്

പെർസെവറൻസ്

16.ചൈനയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന്റെ പേര്

ടിയാൽവെൻ - 1

17. കർഷക പ്രക്ഷോഭം ഒത്തു തീർക്കാൻ കേദ്രസർക്കാർ ഇടപെടണമെന്നും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യ പ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കാൻ കേരള നിയമസഭ എന്നാണ് ചേർന്നത്

2020 ഡിസംബർ 31 ന് (മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു )

18. ഇന്ത്യയിൽ  എന്നുമുതലാണ് കോവിഡ വാക്സിന്റെ ഡ്രൈ റൺ നടന്നത്

2020 ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു.

19. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ

കേണൽ (റിട്ട) നരീന്ദർ കുമാർ (87) ഡൽഹിയിലെ വസതിയിൽ 2020 ഡിസംബർ 31 ന് അന്തരിച്ചു (പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് .സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.)

20.ടോം ആൻഡ് ജെറി, പോപേയ് തുടങ്ങിയ കാർട്ടൂൺ സിനിമകളുടെ സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ വ്യക്തി

യൂജിൻ മെറിൽ ഡീച്ച് (2020 ഏപ്രിൽ 9 ന് അന്തരിച്ചു )

21. അമേരിക്കയിലെ മിനിയ പോളിസിൽ വംശീയ വിദ്വേഷ ത്താൽ ഡെറക് ഷോവിൽ എന്ന പോലീസുകാരൻ ശ്വാസം മുട്ടിച്ചു കൊന്ന ആഫ്രോ അമേരിക്കൻ വംശജൻ

ജോർജ് ഫ്ലോയിഡ്

22.NATO -യിൽ അംഗമായ അവസാന രാജ്യം

നോർത്ത് മാസിഡോണിയ (30-മത് രാജ്യം 2020 മാർച്ച് 27)

23.ആഗോളതലത്തിൽ 9 ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ച ഏത് ബോട്ട് നെറ്റിനെ തടയാനാണ് മൈക്രോസോഫ്റ്റ് നടപടികൾ സ്വീകരിച്ചത്

Necurs Botnet

24.കോവിഡ്  19 ന്റെ രോഗ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് യുഎസിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർമിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പേര്

ക്ലാര

25. കോവിഡ് മൂലം ടോക്കിയോ ഒളിമ്പിക്സ് ഏത് തീയതിയിലേക്ക് മാറ്റി വെച്ചു

2021 ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെ

26.കോവിഡ് മൂലം റദ്ദാക്കിയ ടെന്നിസ് ചാമ്പ്യൻഷിപ്പ്

വിമ്പിൾഡൺ

27.ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല

ലോസ് ആഞ്ജലീസ്(യു എസ് എ )

28.ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്നതിനും സ്ഥിരം സ്പേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെയും ഭാഗമായി ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം

Long March 5 - B

29. മനുഷ്യനിൽ നിന്ന് കോവിഡ് രോഗം ബാധിച്ച ആദ്യമൃഗം

നാദിയ എന്ന കടുവ (ന്യൂയോർക്ക്)

30.കമ്പ്യൂട്ടറിൽ കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയ വിദഗ്ധൻ

ലാറി ടെസ്ലർ

31.ആഫ്രോ - അമേരിക്കൻ വംശജർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് 2013 -ൽ ആരംഭിച്ച സംഘടന

ബ്ലാക്ക് ലൈവ്സ് മാറ്റർ


32.നോവൽ കൊറോണ വൈറസിന് SARS-CoV-2 എന്ന് നാമകരണം ചെയ്ത സംഘടന

International Committee on Taxonomy of Virus ( ICTV)

33. നോവൽ കൊറോണ വൈറസ് രോഗത്തിന് കോവിഡ് 19 എന്ന ലോകാരോഗ്യസംഘടന പേര് നൽകിയ തീയതി

2020 ഫെബ്രുവരി 11

34. ഇൻറർനെറ്റിലെ .org, .com തുടങ്ങിയ ഡൊമൈനുകളുടെ ഉടമസ്ഥത ആർക്കാണ്

ICANN (The Internet Corporation for Assigned Names and Numbers is an American multistakeholder group and nonprofit organization)

35. കോവിട് 19 രോഗം ലോകത്ത് ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത് എന്നാണ്

2019 ഡിസംബർ

36. ലോകത്ത് ആദ്യമായി കോവിഡ് 19 രോഗം റിപ്പോർട്ട് ചെയ്തത് എവിടെയാണ്

ചൈനയിലെ വുഹാൻ നഗരത്തിലെ ഭക്ഷ്യ കമ്പോളത്തിൽ

37. ഇന്ത്യയിൽ ആദ്യമായി കോവിട് 19   വൈറസ് ബാധ  സ്ഥിരീകരിച്ചത് എവിടെയാണ്

കേരളത്തിൽ (2020 ജനുവരി 30ന് )

38. ഇന്ത്യയിൽ  കോവിഡ്-19 രോഗബാധയെത്തുടർന്ന്  ലോക് ഡൗൺ ആദ്യമായി പ്രഖ്യാപിച്ചത് എന്നാണ്

2020 മാർച്ച് 24 ന് (21 ദിവസം )

39. RPF -ന്റെപുതിയ പേര്

ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ് (IRPFS)

40.കാഴ്ച പരിമിതിയുള്ള വർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിൽ സഹായിക്കാനായി ഇന്ത്യൻ റിസർവ് ബാങ്ക് പുറത്തിറക്കിയ ആപ്പ്

MANI (Mobile Aided Note Identifier)

41. ഇന്ത്യയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പദ്ധതിക്ക് നൽകിയിട്ടുള്ള പേര്

ഗഗൻയാൻ

42 കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന മരുന്ന് ഗവേഷണ പദ്ധതി

സോളിഡാരിറ്റി

43.കരസേന നേതൃത്വം നൽകുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കോഡ് നാമം

ഓപ്പറേഷൻ നമസ്തേ

44. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചു എത്തിക്കുന്നതിനുള്ള വ്യോമസേന ദൗത്യത്തിന്റെ പേര്

വന്ദേ ഭാരത് (2020 മെയ് മെയ് ഏഴിന് ആദ്യവിമാനം അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് )

45. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചു എത്തിക്കുന്നതിനുള്ള നാവികസേന ദൗത്യത്തിന്റെ പേര്

സമുദ്ര സേതു (ആദ്യ കപ്പൽ മാലിയിൽ നിന്ന് കൊച്ചിയിലേക്ക് )

46.രാജ്യത്തെ ഏതു പ്രധാന തുറമുഖത്തെയാണ് 2020 ജനുവരിയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്

കൊൽക്കത്ത പോർട്ട് ട്രസ്റ്റ്

47.2020 ജനുവരി 17 ഫ്രഞ്ച് ഗയാനയിലെ കുറുവിൽ നിന്നു ഇന്ത്യ വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം

ജി സാറ്റ് 30

48.ഡ്രോണുകൾ രജിസ്റ്റർ ചെയ്യാനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ

ഡിജിറ്റൽ സ്കൈ

49. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ 8 അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമ്മിതി ഏത്

സ്റ്റാച്യു ഓഫ് യൂണിറ്റി (The statue is located in the state of Gujarat, India. It is the world's tallest statue with a height of 182 metres (597 feet))

50.മൂന്ന്  തലസ്ഥാനങ്ങൾ ഉള്ള  ഇന്ത്യയിലെ സംസ്ഥാനം

ആന്ധ്ര പ്രദേശ് (അമരാവതി -നിയമനിർമ്മാണം, വിശാഖപട്ടണം -  ഭരണനിർവഹണം, കുർനൂൽ -ജുഡീഷ്യൽ )

No comments:

Post a Comment