Wednesday, December 30, 2020

Secretariat Office Attendant Mock Test/Model Questions and Answers

Secretariat Office Attendant Mock Test-2022 /Model Questions and Answers

1. Kerala Government Secretariat Office Attendant (OA) - Exam - Mock Test

2. 


Secretariat Attendant - Model Questions and Answers


 1. 2020 -ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ നിന്നു വിജയിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ


ആര്യ രാജേന്ദ്രൻ (21 വയസ്സുകാരി , ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻ മുഗൾ വാർഡ് കൗൺസിലർ)

2.2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

രേഷ്മ മറിയം റോയ് (21 വയസ്, പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഊട്ടുപാറയിലെ LDF സ്ഥാനാർത്ഥി .70 വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിച്ചു.11–ാം വാർഡിൽ (ഊട്ടുപാറ) നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഷ്മയുടെ വിജയം.)

3. 2020 ഡിസംബർ 25 ന് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ച മലയാള ചലച്ചിത്ര നടൻ

അനിൽ നെടുമങ്ങാട് (48) .( കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ മലയാള സിനിമകളിൽ പ്രധാനവേഷം ചെയ്തു. പീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് തൊടുപുഴ എത്തിയത് )

4.2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 എപ്പോഴാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്

2019 സെപ്റ്റംബർ 2 ന്

5. 2020 ഒക്ടോബർ 25ന് അന്തരിച്ച  സാംസങ് (ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദക്ഷിണ കൊറിയൻ കമ്പനി) ഇലക്ട്രോണിക്സിന്റെ ചെയർമാൻ

ലീ കൻ ഹീ (78 വയസ്)

6. ഗുജറാത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി

കേശുഭായി പട്ടേൽ (92), 1995-ൽ ഗുജറാത്തിലെ മുഖ്യമന്ത്രിയായി. 2020 ഒക്ടോബർ 29ന് അന്തരിച്ചു )

7.ജെയിംസ് ബോണ്ടിനെ  ആദ്യമായി വെള്ളിത്തിരയിൽ എത്തിച്ച സ്കോട്ടിഷ് നടൻ

ഷോൺ കോണറി (90 )

8.2019 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിൽ ആയുഷ്കാല നേട്ടത്തിനുള്ള പുരസ്കാരം നൽകി ആദരിച്ച അർജൻറീനിയൻ ചലച്ചിത്ര സംവിധായകൻ

ഫെർണാണ്ടോ സൊളാനസ് (83), 2020 നവംബർ 7-ന് അന്തരിച്ചു )

9. 2020 - ലെ തദ്ദേശ തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായാണ് നടന്നത്

3 ഘട്ടങ്ങളായി ( 1-ാo ഘട്ടം :- ഡിസംബർ 8, 2ാം ഘട്ടം -ഡിസംബർ 10, മൂന്നാം ഘട്ടം ഡിസംബർ 14 )

10. 2020-ലെ തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടം ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

തിരുവനന്തപുരം, കൊല്ലം , ഇടുക്കി, പത്തനംതിട്ട ,ആലപ്പുഴ

11.2020ലെ തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടം ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

കോട്ടയം , എറണാകുളം, തൃശൂർ പാലക്കാട് ,വയനാട്

12. 2020 - ലെ  മൂന്നാം ഘട്ടം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഏതെല്ലാം ജില്ലകളിൽ ആയിരുന്നു

കോഴിക്കോട്, മലപ്പുറം ,കണ്ണൂർ കാസർകോട് .

13. കേരളത്തിൽ ആകെ ഗ്രാമ പഞ്ചായത്തുകൾ എത്ര

941 എണ്ണം

14. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ

152 എണ്ണം

15.കേരളത്തിലെ ആകെ ജില്ലാ പഞ്ചായത്തുകൾ

14 എണ്ണം

16.കേരളത്തിലെ ആകെ കോർപ്പറേഷനുകൾ

6 എണ്ണം

16. 2020 - ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

നിതീഷ് കുമാർ (J.D.
U നേതാവ്)

17. ഇന്ത്യൻ വ്യോമയാന കമ്പനി കളിലെ ആദ്യത്തെ വനിതാ CEO

ഹർ പ്രീത് സിംഗ് (1988-ൽ എയർ ഇന്ത്യയിലെ ആദ്യവനിതാ പൈലറ്റായി നിയമനം ലഭിച്ചെങ്കിലും ആരോഗ്യ പ്രശ്നനങ്ങളാൽ വിമാനം പറത്താനായില്ല

18. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ

ആര്യ രാജേന്ദ്രൻ (21 വയസ്) തിരുവനന്തപുരം മുടവൻമുകൾ വാർഡിലെ കൗൺസിലർ ആയി 2020-ൽ തിരഞ്ഞെടുത്തു.)


19. 46ാം അമേരിക്കൻ പ്രസിഡന്റായി 2021 ജനുവരി 20 -ന് സ്ഥാനമേൽക്കുന്നതാര്

ജോ ബൈഡൻ (ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ) . റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ റൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി. 1942 - നവംബർ 20 ന് പെൻസിൽവാനിയയിലെ സ്ക്രാന്റൺ നഗരത്തിൽ ജനിച്ചു)

20. 2008 മുതൽ 2016 വരെ ബരാക് ഒബാമ പ്രസിഡൻറ് ആയിരുന്നപ്പോൾ വൈസ് പ്രസിഡണ്ട്  പ്രസിഡൻറ് ആയിരുന്നു

ജോ ബൈഡൻ

21.യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറ്

78 - കാരനായ ജോ ബൈഡൻ

22. യു എസിൽ 2011 മുതൽ 2017 വരെ അറ്റോർണി ജനറൽ പദവി വഹിച്ചത് ആരായിരുന്നു

കമല ഹാരിസ്

23. യുഎസ് വൈസ് പ്രസിഡൻറ് ആയ ആദ്യ വനിത

കമല ഹാരിസ് (ജമൈക്ക ക്കാരനായ ഡൊണാൾഡ് ഹാരിസാണ് കമലയുടെ അച്ഛൻ.ഇന്ത്യക്കാരിയായ ശ്യാമള ഗോപാലൻ (തമിഴ് നാട് സ്വദേശിനി ) അമ്മ)

24.അമേരിക്കൻ വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ ഇന്ത്യൻ വംശജ

കമല ഹാരിസ് (1964 1964 ഒക്ടോബർ 20-ന് ഓക്‌ലൻഡിൽ ജനിച്ചു )

25.അമേരിക്കൻ വൈസ് പ്രസിഡൻറ് ആകുന്ന ആദ്യ കറുത്ത വർഗക്കാരി

കമല ഹാരിസ്

26.  ന്യൂസിലൻഡിൽ മന്ത്രി ആകുന്ന ആദ്യ ഇന്ത്യൻ വംശജ (2020 നവംബർ 6 ന് )

പ്രിയങ്ക രാധാകൃഷ്ണൻ (കേരളത്തിലെ പറവൂരുമായി കുടുംബ ബന്ധം )

27.2020 സെപ്റ്റംബറിൽ പാസാക്കിയ 3 വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരിൽ ആത്മഹത്യ ചെയ്തത് ആരാണ്

ബാബാ രാം സിങ്  ( ഹരിയാണ ഗുരുദ്വാരയിലെ പുരോഹിതനായിരുന്നു. കർഷകരോട് കേന്ദ്ര സർക്കാർ നീതികാണിക്കുന്നില്ലെന്നാരോപിച്ചാണ് ബാബ ആത്മഹത്യ ചെയ്തത് .22കാരനായ പഞ്ചാബിലെ കർഷകൻ ഗുർലഭ് സിങ്ങും രണ്ടാമത് ആത്മഹത്യ ചെയ്തു)

28. 2020 സെപ്റ്റംബറിൽ പാസാക്കിയ 3 വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരിൽ മൂന്നാമത്  ആത്മഹത്യ ചെയ്തത് ആരാണ്

അർജിത് സിംഗ് (പഞ്ചാബിലെ ഫിൽക്കാ ജില്ലയിലുള്ള വക്കീൽ)

29. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

രേഷ്മ മറിയം റോയ് (2020 ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം  പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ്  തിരഞ്ഞെടുക്കപ്പെട്ടത്. 21 വയസ്. CPM സ്ഥാനാർത്ഥി )


30. January 11 വുഹാനിൽ ആദ്യമര ണം സ്ഥിരീകരിച്ചു

31. കോവിഡ് - 19 ആദ്യ കേസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് എന്നാണ്

2020 ജനുവരി 30 ന്

32. SFI (Students Federation of India) രൂപീകൃതമായതെന്നാണ്

1970 ഡിസംബർ 30 ന് (1070 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തു നടന്ന സമ്മേളനത്തിലാണ് എസ്എഫ്ഐ രൂപീകരിച്ചത് )

33. SFI യുടെ ആദ്യ ജനറൽ സെക്രട്ടറി

ബിമൻ ബോസ്

34. SFI സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡന്റ്

ജി.സുധാകരൻ (പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി )

35. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ നിർമ്മാണക്കരാർ നേടിയതാരാണ്

പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്.

36. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ( Serum Institute) സി ഇ ഒ ആരാണ്

സി.ഇ.ഒ. അദാർ പുനാവാലാ (CEO: Adar Poonawalla)

37.സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ( Serum Institute) സ്ഥാപകൻ ആരാണ്

Cyrus S. Poonawalla

38. ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച
കോവിഡ് - 19 വാക്സിന്റെ പേര്.

കോവിഷീൽഡ്

39. കോവിഡ് - 19 വാക്സിൻ മനുഷ്യരിൽ ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതി നൽകുന്നതാരാണ്

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

40. കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പത്തുവർഷമായി ദിവസവേതനാടിസ്ഥാനത്തിൽ തൂപ്പുജോലി ചെയ്തിരുന്ന വ്യക്തി അതേ ഓഫീസിൽ  ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ആരാണിവർ

എ ആനന്ദവല്ലി (പട്ടികജാതി ജനറൽ സീറ്റായ തലവൂർ ഡിവിഷനിൽനിന്നാണ് തലവൂർ ഞാറയ്ക്കാട് ശ്രീനിലയത്തിൽ ആനന്ദവല്ലി തിരഞ്ഞെടുക്കപ്പെട്ടത്.)

41. രാജ്യത്ത് ആദ്യമായി ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ ഡ്രൈവർ ഇല്ലാ ട്രെയിൻ സർവ്വീസ് ആരംഭിച്ചത് എന്ന്

2020 ഡിസംബർ 28 ന് (പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

41.കോവിട് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്

ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ)

42. ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് എന്നാണ്

2020 മെയ് 11 ന് (20 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത് )

43.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിമുക്തമായ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

44..ഇന്ത്യൻ റെയിൽവേ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ ചാറ്റ്ബോട്ട് ഏത്

ASKDISHA (ആസ്ക് ദിശ)

45.2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശ രാജ്യ തലവൻ

ഡൊണാൾഡ് ട്രംപ് (അമേരിക്കൻ പ്രസിഡൻറ് )

46. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വ്യോമസേന പ്രകടനമാണ് ഇന്ദ്രധനുഷ്

ഇന്ത്യയും ബ്രിട്ടനും

47.സുപോഷിത് മാ അഭിയാൻ എന്തുമായി ബന്ധപ്പെട്ടതാണ്

പോഷക ആഹാരക്കുറവ് ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനായി 2020 മാർച്ച് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി

48. .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ കേന്ദ്രസർക്കാർ അവശ്യവസ്തു നിയമത്തിൽ ഉൾപ്പെടുത്തിയ ഇനങ്ങൾ


മാസ്ക്, സാനിറ്റൈസർ

49.2020 -ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആര്

രഞ്ജൻ ഗൊഗോയ്

50:കൂറുമാറ്റ നിരോധന നിയമ പ്രകാരം സുപ്രീംകോടതി ആദ്യമായി പുറത്താക്കിയ സംസ്ഥാന മന്ത്രി

തൗനാജോം ശ്യാംകുമാർ (മണിപ്പൂർ )

No comments:

Post a Comment