Monday, December 21, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 32 GK - MODEL QUESTIONS AND ANSWERS. QUESTION CODE-82

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 10 GK - MODEL QUESTIONS AND ANSWERS. QUESTION CODE-82

കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


1. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത മലയാളിയായ കാർട്ടൂണിസ്റ്റ്

അബു എബ്രഹാം

2.മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിലെ ചീഫ് എൻജിനീയർ ആരായിരുന്നു

ജോൺ പെനിക്വിക്ക്

3.പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്നാണ്

1982 നവംബർ 1 ന് (കൊല്ലം ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പത്തനംതിട്ട രൂപീകൃതമായത് )

4.കേരളത്തിലെ ലക്ഷം വീട്  പദ്ധതി (One Lakh houses scheme) ആരംഭിച്ച വർഷം

1972

5.കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ സംരംഭം

KAMCO ( Kerala Agro Machinery Corporation Limited)

6.ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക മലയാളി

ടി. എൻ ശേഷൻ

7. 2004-ൽ 85-ാം വയസ്സിൽ തിരുവനന്തപുരത്ത് വച്ച് അന്തരിച്ച കേരള ഗവർണർ

സിക്കന്ദർ ഭക്ത് (ഡൽഹി സ്വദേശി , 2004 ഫെബ്രുവരി 23 ന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു )

8. 2020 ഡിസംബർ 21-ന് അന്തരിച്ച കോൺഗ്രസ് നേതാവും  എ ഐ സി സി  മുൻ ട്രഷററും ആരാണ്

മോത്തിലാൽ വോറ (93) ( 1985 മുതൽ 1988 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു , 1993 മുതൽ 1996 വരെ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1927 - ൽ രാജസ്ഥാനിലെ നാഗൗറിൽ ജനിച്ചു.)

9. ഛത്തീസ്ഗഢിലെ എംഎൽഎയായ അരുൺ വോറയുടെ പിതാവ്

മോത്തിലാൽ വോറ

10. അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ 'ലെജിയൻ ഓഫ് മെരിറ്റ്' പുരസ്കാരം 2020 ഡിസംബറിൽ ആർക്കാണ് ലഭിച്ചത്


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 

(അവാർഡ് സമ്മാനിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.) ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.) )


11. നിയമസഭാ സമ്മേളനത്തിന് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ഗവർണർ അനുമതി നിഷേധിക്കുന്നത്  ഏതു വിഷയവുമായി ബന്ധപ്പെട്ടാണ്.


കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ കൊണ്ടുവന്ന നിയമങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും ആ നിയമങ്ങൾ നിരാകരിക്കണമെന്നുമുള്ളതാണ് സർക്കാരിന്റെ പ്രമേയം.

12. സിസ്റ്റർ അഭയ കൊല ക്കേസിന്റെ വിധി പറഞ്ഞ പ്രത്യേക CBI കോടതിയുടെ  പ്രോസിക്യൂട്ടർ

എം. നവാസ് ഹാജരായി.

13. സിസ്റ്റർ അഭയ കൊല്ലപ്പെട്ടത് എന്നാണ്

1992 മാർച്ച് 27-നാണ് ( കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടു )

14. സിസ്റ്റർ അഭയ കൊല ക്കേസിന്റെ വിധി പ്രത്യേക CBI കോടതി വിധി പറഞ്ഞതെന്നാണ്

2020 ഡിസംബർ 22 ന്

15. സിസ്റ്റർ അഭയ കേസിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി

കെ. സനിൽ കുമാർ.

16. സിസ്റ്റർ അഭയ കേസിലെ പ്രത്യേക സി.ബി.ഐ. കോടതി കുറ്റക്കാരായി വിധിച്ചത് ആരെയാണ്

ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ (പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ.)

17. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിൻ

കോവാക്സിൻ (വാക്സിൻ വികസിപ്പിച്ചത് ഭാരത് ബയോടെക്ക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചിട്ടുള്ളത്.)

18. India’s first Digital Asset Management platform

DigiBoxx ( Launched by NITI Aayog)

19. 2020 ഡിസംബർ 23 ന് 29 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലുള്ള വിധി എന്തായിരുന്നു

ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6.5 ലക്ഷം രൂപ പിഴയും (ഒന്നാം പ്രതി ), സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും 5.5 ലക്ഷം പിഴയും

20. കേരള വനിതാ കമ്മീഷൻ ആദ്യ അധ്യക്ഷ

സുഗതകുമാരി (കവയത്രി ) 1996-ൽ മനിതാകമ്മീഷൻ രൂപീകരിച്ചു

21. നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അഭയ കേന്ദ്രം തുടങ്ങിയതാരാണ്

സുഗതകുമാരി

21. 2020 ഡിസംബർ 23 ന് അന്തരിച്ച പ്രശസ്ത കവയത്രി ആരാണ്

സുഗതകുമാരി ( കോവിഡ് - 19 ബാധിച്ച് 2020 Dec 23 ന് 10.52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. 3.45 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. ചിതാഭസ്മം ശംഖുമുഖത്ത് കടലിൽ നിമജ്ജനം ചെയ്തു.)

22.പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ജനനം

1934 ജനുവരി 22 (പത്തനംതിട്ട , ആറന്മുള)

23. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ മാതാപിതാക്കൾ

പിതാവ് ബോധേശ്വരൻ (സ്വാതന്ത്ര്യസമരസേനാനിയും കവിയും ), മാതാവ് പ്രഫ: കാർത്ത്യായനിയമ്മ

23. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ആദ്യകവിതാ സമാഹാരം

മുത്തുച്ചിപ്പികൾ (1961-ൽ പ്രസിദ്ധീകരിച്ചു )

24. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് പത്മശ്രീഭിച്ചതന്ന്

2006-ൽ

25. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ ലഭിച്ചതെന്ന്

2012-ൽ Saraswati Samman ലഭിച്ചു.

26. പ്രശസ്ത കവയത്രി സുഗതകുമാരിക്ക് കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതെന്ന്

2009-ൽ ( Ezhuthachan Puraskaram)

27.പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ഭർത്താവാരായിരുന്നു

എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ: കെ വേലായുധൻ നായർ (2003-ൽ അന്തരിച്ചു. മകൾ : ലക്ഷ്മീ ദേവി)

28. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സഹോദരങ്ങൾ

പ്രഫ: ഹൃദയകുമാരിയും പ്രൊ: സുജാത ദേവിയും

29. യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ പഠന കാലത്ത് ശ്രീകുമാർ എന്ന തൂലികാനാമത്തിൽ കവിത എഴുതിയത് ആരാണ്

സുഗതകുമാരി

30. പ്രശസ്ത കവയത്രി സുഗതകുമാരി ആരംഭിച്ച അഭയഗ്രാമത്തിനു തറക്കല്ലിട്ടതാരാണ്

ടിബറ്റ് ആത്മീയ ആചാര്യനായ ദലൈലാമ (1985-ൽ)

31. സുഗതകുമാരി നേടിയ അവാർഡുകൾ

Kerala Sahitya Akademi Award (1968),
Kendra Sahitya Akademi Award (1978),
Odakkuzhal Award (1982)
Vayalar Award (1984),
Indira Priyadarshini Vriksha Mitra Award (1986),
Asan Prize (1991),
Vallathol Award (2003),
Kerala Sahitya Akademi Fellowship (2004),
Ezhuthachan Puraskaram (2009),
Saraswati Samman (2012),
Mathrubhumi Literary Award (2014) and
O. N. V. Literary Award (2017).
In 2006, she was honoured with Padma Shri, the country's fourth-highest civilian honour.

32. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ പ്രധാനപ്പെട്ട കൃതികൾ 

1960-ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. 

തുടർന്ന് പാതിരാപ്പൂക്കൾ, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൽ തുടങ്ങി ധാരാളം കൃതികൾ മലയാള സാഹിത്യത്തിന് ആ തൂലികയിൽ നിന്നും ലഭിച്ചു.


No comments:

Post a Comment