Monday, December 21, 2020

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 50 GK - MODEL QUESTIONS AND ANSWERS. QUESTION CODE-81

LDC/FIRE MAN/SECRETARIAT OFFICE ATTENDANT/LGS (LAST GRADE SERVANT) EXAM 2020 - 50 GK - MODEL QUESTIONS AND ANSWERS. QUESTION CODE-81

കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും

1.തൃക്കോട്ടൂർ പെരുമ ആരുടെ കൃതിയാണ്


യു എ ഖാദർ

2. 2020 ഡിസംബർ 12 ന് അന്തരിച്ച മലയാളത്തിലെ സാഹിത്യകാരനായ യു എ ഖാദറിന്റെ ജന്മദേശം

1935- ൽ കിഴക്കൻ മ്യാൻമാറിലെ റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു. ബർമക്കാരിയായ മാമൈദിയും കേരളീയനായ മൊയ്‌തീൻകുട്ടി ഹാജിയുമാണ് മാതാപിതാക്കൾ ( തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ. എഴുപതോളം കൃതികളുടെ കർത്താവാണ്

3. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്
ഏത് സംസ്ഥാനത്തെ ഡി. ഐ. ജി യാണ് രാജിവച്ചത്.

പഞ്ചാബ് ജയിൽ ഡി.ഐ.ജി ലഖ്മീന്ദർ സിങ് ജഖാർ (2020 ഡിസംബർ 13ന്)

4. വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന രാജ്യതലസ്ഥാനത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ടിച്ച മുഖ്യമന്ത്രി ആരാണ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരഭൂമിയിൽ നിരാഹാരം സമരം നടത്തുന്ന കർഷകർക്കൊപ്പം   നിരാഹാരമനുഷ്ഠിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി. 2020 ഡിസംബർ 14 ന്

5. ഇന്ത്യയിലെ വാക്‌സീന്‍ വിതരണത്തിനായി ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

കോ-വിന്‍ ('CO-WIN')

6. കേരള കേരള തമിഴ്നാട് തീരത്ത് സൃഷ്ടിച്ച ബുറെ വി (burevi) ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ച രാജ്യം

മാലദ്വീപ്

7.2020 നവംബർ 29ന് കൊല്ലപ്പെട്ട ഇറാൻ ആണവ പദ്ധതിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ

മൊഹ്സിൻ ഫഖ്‌രി സാദെ (അമാദ് എന്നാൽ ഇറാനിയൻ ആണവ പദ്ധതിയുടെ ബുദ്ധികേന്ദ്രമായിരുന്നു ഇദ്ദേഹം )

8.2020 നവംബർ 27-ന് കേരള ഫിനാൻഷ്യൽ എൻറർപ്രൈസസിന്റെ (KSFE ) 40 ശാഖകളിൽ സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയുടെ പേര്

ഓപ്പറേഷൻ ബച്ചത് (Operation Bachat)

9. ലോക്സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ

സ്നേഹലത ശ്രീവാസ്തവ

10.ഇന്ത്യയിൽ സമരം നടത്തുന്ന കർഷകർക്ക് (വിവാദമായ 3 കാർഷിക ബില്ലുകൾക്ക് എതിരെ ) പിന്തുണപ്രഖ്യാപിച്ച് ജസ്റ്റിൻ ട്രൂഡോ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്

കാനഡ

11.2020 ഡിസംബർ ഒന്നിന് അന്തരിച്ച വിക്രം സാരാഭായി സ്പേസ് സെൻറർ മുൻ ഡയറക്ടർ

ഡോ. എസ് രാധാകൃഷ്ണൻ.

12.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്

വിരാട് കോലി (കാൻബറയിൽ ഹോസ്പിറ്റൽ

13. കോവിഡ് -19 നെതിരെ  സ്പുട്നിക് വി വാക്സിൻ  വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോ ബയോളജിയുടെ  മേധാവി

അലക്സാണ്ടർ ജിന്റ്സ്ബർഗ്

14. ലോകത്ത് ആദ്യമായി അംഗീകാരം കിട്ടിയ കോവിഡ് വാക്സിൻ

സ്പുട്നിക് വി വാക്സിൻ

15. സ്പുട്നിക്ക് വി വാക്സിന്  അംഗീകാരം കിട്ടിയത് എന്നാണ്

2020 ആഗസ്റ്റ് 11 ന് (Sputnik V, is a COVID-19 vaccine developed by the Gamaleya Research Institute of Epidemiology and Microbiology, and registered on 11 August 2020 by the Russian Ministry of Health.)

16. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള നാസയുടെ (അമേരിക്ക) പദ്ധതി

ആർതെമിസ് പദ്ധതി (NASA Artemis)

17. 2024-ൽ  വനിതകളെ ചന്ദ്രനിൽ എത്തിക്കാനുള്ള അമേരിക്കയുടെ പദ്ധതി

ആർതെമിസ് പദ്ധതി (NASA Artemis) (ആർതെമിസ് മിഷന്റെ ഭാഗമാവാൻ ഒമ്പത് വനിതകളും. ഇവർ ഉൾപ്പടെ 18 അംഗ ബഹിരാകാശ സഞ്ചാരികളെയാണ് പ്രാഥമിക ടീമായി തിരഞ്ഞെടുത്തിട്ടുള്ളത്.)

18.ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ പിതാവ്

ജവഹർലാൽ നെഹ്റു (പഞ്ചവത്സര പദ്ധതി എന്ന ആശയം സോവിയറ്റ് യൂണിയനിൽനിന്ന് കടമെടുത്തത് )

19.ഒന്നാം പഞ്ചവത്സര പദ്ധതി (1951-56) ഏത് മോഡലായാണ് അറിയപ്പെടുന്നത്

ഹരോൾഡ് ഡോമർ മോഡൽ
(കാർഷിക മേഖലക്ക് പ്രാധാന്യം, പ്രധാന പദ്ധതികൾ: ഭക്രാനംഗൽ ദാമോദർവാലി അണക്കെട്ടുകൾ നിർമ്മിച്ചു )

20.രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)അറിയപ്പെടുന്നത്

മഹലനോബിസ് മോഡൽ (വ്യവസായത്തിന് പ്രാധാന്യം, റൂർക്കല സ്റ്റീൽ പ്ലാൻറ് (ഒഡിഷ) ഭിലായ് സ്റ്റീൽ പ്ലാന്റ് (ഛത്തീസ്ഗഡ്), ദുർഗാപൂർ സ്റ്റീൽ പ്ലാൻറ് (ബംഗാൾ) പെരമ്പൂർ കോച്ച് ഫാക്ടറി (തമിഴ്നാട് ))

21.മൂന്നാം പഞ്ചവത്സര പദ്ധതി ഏതിനാണ് പ്രാധാന്യം നൽകിയത്

കൃഷിക്കും വ്യവസായത്തിനും തുല്യപരിഗണന

22. വാർഷിക പദ്ധതികളെ എന്തു പേരിൽ അറിയപ്പെടുന്നു

പ്ലാൻ ഹോളിഡേയ്സ് (1966-69)

23. നാലാം പഞ്ചവത്സര പദ്ധതിയുടെ (1969 - 74)ലക്ഷ്യം

സുസ്ഥിര വികസനത്തിലൂടെ സ്വയംപര്യാപ്തത.

24. ഏത് പദ്ധതിക്കാലത്താണ് 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്

നാലാം പഞ്ചവത്സര പദ്ധതി

25. പൂർത്തിയാക്കാതെ പോയ പഞ്ചവത്സര പദ്ധതി

അഞ്ചാം പഞ്ചവത്സര പദ്ധതി (1974-79) (1977-ലെ ഭരണ മാറ്റത്തെ തുടർന്ന് പൂർത്തിയാക്കാതെ പോയ പദ്ധതി )

26. ഗരീബി ഹഠാവോ (ദാരിദ്ര്യ നിർമാർജനം) ഏത് പദ്ധതിക്കാലത്താണ് കൊണ്ടുവന്നത്

അഞ്ചാം പഞ്ചവത്സര പദ്ധതി

27. 24 ഇന പരിപാടി പ്രഖ്യാപനം നടത്തിയത് ഏത് വർഷമാണ്

1975

28, റോളിംഗ് പ്ലാൻ ഏത് കാലഘട്ടമാണ്

1978 - 80 (ജനത സർക്കാർ 1977 അധികാരത്തിൽ എത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി മൊറാർജി ദേശായി നടപ്പിലാക്കി )

29.അമേരിക്കയിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച വ്യക്തി

ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ് സാന്ദ്ര ലീഡ്സെ (2020 ഡിസംബർ  13 ന് വാക്സിനേഷൻ ആരംഭിച്ചു )

30. കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഗവൺമെൻറ് നൽകിയത് ഏതു കമ്പനി വികസിപ്പിച്ച വാക്സിനാണ്

അമേരിക്കൻ കമ്പനിയാ ഫൈസറും ജർമ്മൻ കമ്പനിയും ബയോടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിന് (2020 ഡിസംബർ 11ന് അനുമതി ലഭിച്ചു )

31. ഐസിഎംആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് നിർമിക്കുന്ന

കോവിഡ് വാക്സിന്റെ പേരു്

കോവാക്സിൻ

32. ബയോടെക്നോളജി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് അഹമ്മദാബാദിലെ കാഡില ഹെൽത്ത്കെയർ ലിമിറ്റഡ്  നിർമ്മിക്കുന്ന കോവിഡ് വാക്സിൻ

സൈക്കോവ് - ഡി

33.  റഷ്യയിലെ ഗമേലയ നാഷണൽ സെന്ററുമായി സഹകരിച്ച് ഹൈദരാബാദിലെ റഡ്ഡീസ് ലാബ്  നിർമ്മിക്കുന്ന കോവിഡ് വാക്സിൻ

റഷ്യയുടെ സ്പുട്നിക് - വി

34. നോവാവാക്സുമായി സഹകരിച്ച് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിൻ

എൻവിഎക്സ് -കോവ് 2373

35.അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച്  ഇന്ത്യയിലെ ഏതു കമ്പനിയാണ് കോവിഡ് വാക്സിൻ നിർമ്മിക്കുന്നത്

ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് (രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറാമത്തെ വാക്സിൻ. )

36. വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരോട് അനുഭാവം പ്രകടിപ്പിച്ചു വെടിവെച്ചു മരിച്ച ഹരിയാനയിലെ ഇലെ കർണാടക ജില്ലയിലുള്ള ഗുരുദ്വാരയിലുള്ള പുരോഹിതൻ

ബാബാ രാം സിംഗ് (65 വയസ് , 2020 ഡിസംബർ 16ന്)

37. ചന്ദ്രനിൽ നിന്ന് ഭൂമിയിലേയ്ക്ക് തിരിച്ച ചൈനയുടെ ചാങ് 5 പേടകം 2020 ഡിസംബർ 17 ന് വ്യാഴാഴ്ച പുലർച്ചെ എവിടെയാണ് ലാന്റ് ചെയ്തത്

മംഗോളിയയിലെ സിസിവാൻ ജില്ലയിൽ

38. 2020 ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്

പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ( നാലാമത്തെ പുരസ്കാരമാണ് ഡോ.എം ലീലാവതിക്ക് ലഭിച്ചിരിക്കുന്നത്.)

39.രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസിന് തുടക്കമിട്ടത് എവിടെയാണ്

ഡൽഹി മെട്രോ സർവീസ് (18 വർഷം തികക്കുന്ന 2020 ഡിസംബർ 25 ന് സർവീസ് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും)

40.ഡ്രൈവറില്ലാ മെട്രോ സർവീസ് ഏത് മുതൽ ഏത് വരെയാണ്

ജനക്പുരി വെസ്റ്റ് മുതൽ ബൊട്ടാണിക്കൽ ഗാർഡൻ പാതയായ മജന്ത ലെയ്ൻ വരെ

41. ഗൂഗിളിന്റെ ജി-മെയിൽ, യുട്യൂബ്, ഗൂഗിൾ ഡോക് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് ലോകവ്യാപകമായി തടസപ്പെട്ടത് എന്നാണ്

15/12/2020 ന് 47 മിനിറ്റിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്

42. 2020 ഡിസംബറൽ തൊഴിലാളികൾ അടിച്ചു തകർത്ത ബെംഗളുരുവിലെ ഐഫോൺ നിർമാണ ഫാക്ടറി

തായ്വാനീസ് കമ്പനിയായ വിസ്ട്രോൺ

43. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള അമേരിക്കൻ സ്പെയ്സ് ഏജൻസിയായ നാസയുടെ പദ്ധതി

  ആർതെമിസ്  ( the Artemis program, NASA will land the first woman and next man on the Moon by 2024)

44. 2020 ഡിസംബർ ഒന്നിന്  അന്തരിച്ച ഡോക്ടർ എസ് രാമകൃഷ്ണൻ ഏത് പദവി വഹിച്ചിരുന്ന വ്യക്തിയായിരുന്നു

വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ മുൻ ഡയറക്ടർ

45.2020 ഡിസംബറിൽ ചന്ദ്രോപരിതലത്തിൽ പതാക നാട്ടിയ രാജ്യം

ചൈന

46. മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള 2020 ലെ PEN Hessell Tiltman പുരസ്കാരം നേടിയത്

അനിതാ ആനന്ദ്
(ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ മൈക്കൽ ഒ ഡയറിനെ 1940 മാർച്ച് 13 ന് ലണ്ടനിൽ വച്ച് കൊലപ്പെടുത്തിയതിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട ഉദ്ദംസിംഗിന്റെ ജീവിതം വിവരിക്കുന്ന കൃതിക്കാണ് പുരസ്കാരം (The Patient Assassin: A True tale of Massacre,   Revenge and the Raj)

47. 2020 ഡിസംബർ 6 ന് അന്തരിച്ച എസ് കുമാർ ഏതു നിലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്

ചലച്ചിത്ര നിർമ്മാതാവ് (മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ മകനാണ് )

48.തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല നിലവിൽ വന്നത് എന്നാണ്

2012 നവംബർ 12

49. മ്യൂറൽ പഗോഡ (Mural Pagoda) എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രം

ശ്രീപത്മനാഭസ്വാമി ക്ഷേത്രം (തിരുവനന്തപുരം)

50. ഏത് വ്യക്തിയുടെ  അന്ത്യവിശ്രമ സ്ഥലമാണ് ഉദയ ഭൂമി

കെ ആർ നാരായണൻ (മുൻ രാഷ്ട്രപതി )

No comments:

Post a Comment