കോവിഡ്കാല പിഎസ്‌സി പരീക്ഷ; അറിയണം ഈ കാര്യങ്ങൾ
കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് ചെറിയ സാനിറ്റൈസർ കൊണ്ടുവരാം
കോവിഡ്– 19-ന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ പിഎസ്‌സി പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാന വ്യവസ്ഥകൾ ചുവടെ.
∙പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം.
∙ തെർമൽ സ്കാനിങിന് വിധേയരാകണം.
∙ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർഥികളും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക അനുമതിയോടെ പരീക്ഷയ്ക്കെത്തുന്നവരും മതിയായ രേഖകൾ ഹാജരാക്കണം. ക്വാറന്റീൻ കാലാവധി പൂർത്തിയാകാത്തവർ, കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് ചീഫ് സൂപ്രണ്ടിന് ബോധ്യപ്പെടുന്ന ഉദ്യോഗാർഥികൾ എന്നിവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ അനുവദിക്കും.
∙കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് ചെറിയ സാനിറ്റൈസർ (Transparent Bottle) പരീക്ഷാ ഹാളിൽ കൊണ്ടുവരാം.
∙സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം കൊണ്ടുവരാം.
∙പരീക്ഷാ കേന്ദ്രത്തിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല.
∙ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.
സമയമറിയാൻ ബെല്ലടി
പരീക്ഷാ കേന്ദ്രങ്ങളിൽ വാച്ച് നിരോധിച്ച സാഹചര്യത്തിൽ പരീക്ഷയ്ക്കിടെ സമയമറിയാൻ ഉദ്യോഗാർഥികൾ ബെല്ലടി ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെ 7 തവണയാണ് ബെൽ അടിക്കുക. ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ.
1. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടുമാരും ഉദ്യോഗാർഥികളും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്)
2. പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് (ചോദ്യം വിതരണം ചെയ്യുന്നതിനുള്ള അറിയിപ്പ്)
3. പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്.
4. പരീക്ഷ അര മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്.
5. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്.
6. പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അറിയിപ്പ്.
7. പരീക്ഷ അവസാനിച്ചതായുള്ള അറിയിപ്പ്
പൊതുനിർദേശങ്ങൾ
∙ പരീക്ഷ എഴുതാനെത്തുന്ന ഉദ്യോഗാർഥിയെ അല്ലാതെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കില്ല.
∙ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുൻപ് മുതൽ മാത്രമേ ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കൂ.
പരീക്ഷാ ഹാളിൽ അനുവദിക്കാത്തവ
പാഠ്യവസ്തുക്കൾ (അച്ചടിച്ചതോ, എഴുതിയതോ),
കടലാസ് തുണ്ടുകൾ,
ജ്യാമിതീയ ഉപകരണങ്ങൾ,
ബോക്സ്,
പ്ലാസ്റ്റിക് കവർ,
റബർ,
എഴുത്തു പാഡ്,
ലോഗരിതം പട്ടിക,
പഴ്സ്,
പൗച്ച്,
പെൻഡ്രൈവ്,
കാൽക്കുലേറ്റർ,
ഇലക്ട്രോണിക് പേന,
സ്കാനർ,
ഹെൽത്ത് ബാൻഡ്,
ക്യാമറ പെൻ,
മൊബൈൽ ഫോൺ,
ബ്ലൂടൂത്ത്,
ഇയർഫോൺ,
മൈക്രോഫോൺ,
പേജർ,
റിസ്റ്റ് വാച്ച്,
സ്മാർട് വാച്ച്,
ക്യമറാ വാച്ച്,
ക്യാമറ/ബ്ലൂടൂത്ത്. ഇവ ഒളിപ്പിക്കുവാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ,
പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ.
അനുവദിക്കുന്നവ
അഡ്മിഷൻ ടിക്കറ്റ്,
അസൽ തിരിച്ചറിയൽ രേഖ,
നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന,
കുടിവെള്ളം (സുതാര്യമായ ബോട്ടിൽ),
സാനിറ്റൈസർ (സുതാര്യമായ ചെറിയ ബോട്ടിൽ).
(Courtesy - Malayala Manorama online)
No comments:
Post a Comment