Sunday, November 8, 2020

FIREMAN/LGS/LDC/Secretariat Office Attendant - GK 100 Model Questions - Question Code 79

FIREMAN/LGS/LDC/Secretariat Office Attendant - GK 100 Model Questions - Question Code 79

കൂടുതൽ മോക് ടെസ്റ്റുകൾ .....

LDC കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും 

LGS കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും


 1. 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തത്


സുരാജ് വെഞ്ഞാറമൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) (2020 -ഒൿടോബർ ബർ പതിമൂന്നാം തീയതി അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു )

2. 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുത്തത്

കനി കുസൃതി (ബിരിയാണി )

3.2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഏറ്റവും നല്ല സംവിധായകനായി തിരഞ്ഞെടുത്തത്

ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട് )


4. ഏറ്റവും മികച്ച സ്വഭാവ നടനുള്ള 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് തിരഞ്ഞെടുത്തത്

ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ് )

5.ഏറ്റവും മികച്ച സ്വഭാവനടിക്കുള്ള  2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് തിരഞ്ഞെടുത്തത്


സ്വാസിക (സിനിമ -വാസന്തി )

6.2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ത്തിന് അർഹമായ ഏറ്റവും നല്ല ചിത്രം

വാസന്തി (സംവിധാനം -ഷിജോ സ് റഹ്മാൻ ,സജാസ് റഹ്മാൻ)

7.2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര  വാർഡത്തിന് ഏറ്റവും നല്ല ഗായകനുള്ള അവാർഡിന് തിരഞ്ഞെടുത്തത്


നജീം (കെട്ട്യോളാണ് എൻറെ മാലാഖ)

8.പ്രസിദ്ധ ഇന്റർനെറ്റ് കമ്പനിയായ യാഹൂ പേര് മാറ്റുന്നു. അൽടെബ എന്നാണ് പുതിയ പേര്. യാഹൂവിനെ വെരിസോൺ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റം.

പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയർ ബോർഡിൽ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്സും സ്ഥാനം ഒഴുയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാൻഡ് പുതയ കമ്പനിയുടെ ചെയർമാനായിരിക്കും.

ഡിജിറ്റൽ പരസ്യങ്ങൾ, ഈമെയിൽ, മാധ്യമ ആസ്തികൾ ഉൾപ്പെടെ യാഹൂവിന്റെ കോർ ഇന്റർനെറ്റ് ബിസിനസുകൾ 483 കോടി ഡോളറിന് വെരിസോൺ വാങ്ങിയിരുന്നു.

യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്ന് വെരിസോൺ അധികൃതർ അറിയിച്ചു.

9. കോവിഡ് - 19 നെ തിരെയുള്ള  എപിവാക് കൊറോണ വാക്സിൻ വികസിപ്പിച്ച രാജ്യം

റഷ്യ (റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊറോണ വാക്സിനാണ് എപി വാക്ക് കൊറോണ . സിന്തറ്റിക് വാക്സിൻ ആണ്. ഇത് സ്പുട്നിക് 5നേക്കാൾ സുരക്ഷിതമെന്നാണ് പറയപ്പെടുന്നു )

10. ഇന്ത്യയിലെ ആദ്യത്തെ ഓസ്കർ ജേതാവ്

ഭാനു അത്തയ്യ (1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവർക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്. 2020 ഒക്ടോബർ 15 ന് അന്തരിച്ചു.

11. 2019 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളി .

അക്കിത്തം അച്ചുതൻ നമ്പൂതിരി . ( ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാനായി. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. 2020 ഒൿടോബർ 15ന് അന്തരിച്ചു. ) - ( 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
ഭാഗവതം,
നിമിഷ ക്ഷേത്രം,
വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം,
മനസ്സാക്ഷിയുടെ പൂക്കൾ,
അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ,
നിമിഷ ക്ഷേത്രം,
പഞ്ചവർണ്ണക്കിളി,
അരങ്ങേറ്റം,
മധുവിധു,
ഒരു കുല മുന്തിരിങ്ങ,
ഇടിഞ്ഞു പൊളിഞ്ഞ ലോകം,
അമൃതഗാഥിക,
കളിക്കൊട്ടിലിൽ,
സമത്വത്തിന്റെ ആകാശം, കരതലാമലകം,
ആലഞ്ഞാട്ടമ്മ,
പ്രതികാരദേവത,
മധുവിധുവിനു ശേഷം, സ്പർശമണികൾ,
അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. )

12. റഷ്യൻ നിർമിത കോവിഡ് വാക്സിൻ സ്പുട്നിക്-5- ന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ 2020 October 17 നു അനുമതി നൽകിയ താർക്കാണ്

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടി(ആർ.ഡി.ഐ.എഫ്.)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും അനുമതി നൽകി ( ഗമേലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്നിക്-5 വാക്സിൻ 2020 ഓഗസ്റ്റ് 11- നാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ച ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്നിക്-5 വാക്സിന്റെ പരീക്ഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ മകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.)

13. 2020-ൽ പോലീസ് ജയിൽ പരിഷ്കരണത്തിന് ശിപാർച്ച സമർപ്പിക്കാൻ നിയോഗിച്ച കമ്മീഷൻ

ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ (അലക്സാണ്ടർ ജേക്കബ് -മുൻ ജയിൽ മേധാവി),പി വിനോദ് ഭട്ടതിരിപ്പാട് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ)

14.ലോക ഫുട്ബോൾ ഇതിഹാസം പെലെ യുടെ ജന്മദിനം

1940 ഒക്ടോബർ 23 (ബ്രസീലിലെ മിനാസ് ജെറെയ്സ്  സംസ്ഥാനത്തെ ട്രെസ് കൊറാസോസിൽ ഇതിച്ചു )

15. പെലയുടെ പിതാവ്

ഡോണ്ടിഞ്ഞോ (പ്രൊഫഷണൽ ഫുട്ബോൾ താരമായിരുന്നു , മാതാവ് - സെലെസ്റ്റെ അരാന്റെസ് )

16. പെലയുടെ യഥാർത്ഥ പേര്

എഡ്സൻ അരാന്റെസ് ഡോ നാസിമെന്റോ ( Edson Arantes do Nascimento )

17.പെലെ ആദ്യമായി ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തത് എന്നാണ്

1958 -ൽ (വിലയുടെ പ്രായം 17 വയസ്സ്, ഫൈനലിൽ രണ്ടു ഗോളുകൾ നേടി)

18. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം  കരിയറിലാകെ പെലെ എത്ര ഗോളുകൾ നേടിയിട്ടുണ്ട്

1283 (1363 കളികളിൽനിന്നു )

19. പെലയെ ബ്രസീൽ ദേശീയ സ്വത്തായി പ്രഖ്യാപിച്ചത് എന്ന്

1961-ൽ

20. രാജ്യസഭ അംഗങ്ങളുടെ കാലാവധി

ആറു വർഷം

21. 356 -ാം വകുപ്പ് പ്രകാരം മരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം

കേരളം (ആയിരത്തി തൊള്ളായിരത്തി 1059 ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടു )

22.ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് എന്നാണ്

സെപ്റ്റംബർ 5 (മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണൻ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത് )

23.കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത്

സർദാർ കെ എം പണിക്കർ

24.1954ലെ പഞ്ചശീലതത്വങ്ങൾക്ക് രൂപംനൽകിയ നേതാക്കൾ

ജവഹർലാൽ നെഹ്റു ,ചൗഎൻ ലായ്

25,അക്ബർ രൂപം നൽകിയ മതം

ദിൻ ഇലാഹി

26.സമൂഹ ശാസ്ത്രത്തിൻറെ പിതാവ്

ഓഗസ്റ്റ് കോംതെ (August Comte)

27.ഹിരോഷിമ നാഗസാക്കി ദുരന്തം പേറി ജീവിക്കുന്ന മനുഷ്യൻ അറിയപ്പെടുന്നത്

ഹിബാക്കുഷകൾ (ഹിരോഷിമ ബോംബ് വർഷത്തിന് ഫലമായുണ്ടായ അണുവികിരണ ത്തിൻറെ ഇരയായിരുന്നു സഡാക്കോ സസാക്കി എന്ന ബാലിക )

28.ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്

രാജാറാം മോഹൻ റോയ്

29. 16 ഇനം കാർഷിക വിളകൾക്ക് അടിസ്ഥാന വില വില നിശ്ചയിച്ച ആദ്യ സംസ്ഥാനം

കേരളം (2020 നവംബർ ഒന്നുമുതൽ പ്രാബല്യം)

28. ലോകപ്രശസ്ത മൊബൈൽ ഫോൺ നിർമ്മാതാക്കളായ  സാംസങ്ങിന്റെ മേധാവി

ലീ കുൻ ഹി (25.10. 20-ന്അന്തരിച്ചു -1942 ജനുവരി ഒമ്പതിനാണ് ലി കുൻ-ഹീയുടെ ജനനം. സാംസങിന്റെ സ്ഥാപകൻ ലീ ബ്യുങ്-ചുലിന്റെയും ഭാര്യ പാർക്ക് ഡു-യൂളിന്റേയും മകനാണ് അദ്ദേഹം. 1968 ൽ സാംസങ് ഗ്രൂപ്പിന്റെ ഭാഗമായ ലീ കുൻ ഹി, 1987 ൽ തന്റെ 45-ാം വയസിൽ പിതാവ് ലീ ബ്യുങ്-ചുൽ അന്തരിച്ചതിന് പിന്നാലെ സാംസങ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.)

29. 2020.ജൂൺ 30-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കെത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് കണ്ടെത്തിയ പതിനഞ്ചുകോടിയോളം രൂപ വിലവരുന്ന സ്വർണ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി

എം. ശിവശങ്കർ

30. 2020 ആഗസ്റ്റ് 7 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തിൽ മരിച്ചവർ

21 പേർ (ദുബായിയിൽ നിന്ന് കോഴിക്കോടിലേക്ക് വരികയായിരുന്നു. 190 പേർ ഉണ്ടായിരുന്നു. 661.32 കോടി ഇൻഷ്വറൻസ് അനുവദിച്ചു. .

31. 7 -സിനിമകളിൽ ജെയിംസ് ബോണ്ടിനെ സാക്ഷാൽക്കരിച്ച വിശ്വപ്രസിദ്ധ നടൻ

ഷോൺ കോണറി (1930 ഓഗസ്റ്റ് 25 സ്കോട്ട്‌ലൻഡിലെ  എഡിൻബറോയിൽ ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ചു. 2020 - ഒക്ടോബർ 31 ന് അന്തരിച്ചു. 1ഓസ്കാർ , 3 ഗോൾഡൻ ഗ്ലോബ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് )

32. ,കേരളത്തിൻറെ ഔദ്യോഗിക മത്സ്യം

കരിമീൻ

33.കേരളത്തിലെ ആദ്യത്തെ ഗവർണർ

ബി രാമകൃഷ്ണറാവു

34. കേരളത്തിൻറെ ആകെവിസ്തീർണ്ണം എത്ര

38863 ചതുരശ്ര കിലോമീറ്റർ

35. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി

പമ്പ

36. കേരളത്തിലെ ഏറ്റവും ചെറിയ നദി

മഞ്ചേശ്വരം പുഴ

37. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി

നെയ്യാർ

38. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

പെരിയാർ

39.കേരളത്തിലെ ഏറ്റവും വലിയ ജില്ല

പാലക്കാട്

40.കേരളത്തിൽ എത്ര ജില്ലകളുണ്ട്

പതിനാല്

41.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

ആലപ്പുഴ

42.ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല

മലപ്പുറം

43.ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല

വയനാട്

44. കേരളത്തിൻറെ ഔദ്യോഗിക മൃഗം

ആന

45.കേരളത്തിൻറെ ഔദ്യോഗിക പക്ഷി

മല മുഴക്കി വേഴാമ്പൽ

46.കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം

തെങ്ങ്

47.4.കേരളത്തിൻറെ ഔദ്യോഗിക പുഷ്പം

കണിക്കൊന്ന

48.കുറിഞ്ഞി ഉദ്യാനം എവിടെയാണ്

ഇടുക്കി (ഒരു പ്രത്യേക സസ്യത്തിന് വേണ്ടി ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം)

49.:കേരളത്തിലെ ആദ്യ പക്ഷി സങ്കേതം

തട്ടേക്കാട് പക്ഷിസങ്കേതം

50.കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം

നെയ്യാർ വന്യജീവി സങ്കേതം

51.ചൂളന്നൂർ വന്യജീവി സങ്കേതം എവിടെയാണ്

പാലക്കാട് (ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപീകരിച്ച വന്യജീവി സങ്കേതം )

52.വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച വന്യജീവി സങ്കേതം


ഇരവികുളം ദേശീയോദ്യാനം

53. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനം ഉള്ള ജില്ല

ഇടുക്കി

54.ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈസഫാരി പാർക്ക്  എവിടെയാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്

തെന്മല (കൊല്ലം ജില്ല)

55.മലയാളം ഏത് ഗോത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭാഷയാണ്

ദ്രാവിഡ ഭാഷ

56.മലയാള ഭാഷയുടെ പിതാവ്

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

57. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്

ഇടമലക്കുടി (2010, ഇടുക്കി)

58. കേരളത്തിലെ പ്രധാനപ്പെട്ട മണ്ണിനം

ലാറ്ററൈറ്റ് മണ്ണിനം

59.മലയാളത്തിലെ ആദ്യ സമ്പൂർണ്ണ രാമായണം

രാമപ്പണിക്കരുടെ കണ്ഡശ്ശ രാമായണം

60.കേരള വാല്മീകി എന്ന് അറിയപ്പെടുന്ന കവി

വള്ളത്തോൾ നാരായണമേനോൻ

61. റെഡീമർ ബോട്ടപകടത്തിൽ മരിച്ച ആധുനിക കവി

കുമാരനാശാൻ

62. കൊല്ലവർഷം ആരംഭിച്ചത് എപ്പോൾ

എഡി 825

63.ഇന്ത്യയിലെ ആദ്യ വനിത ജഡ്ജി ആയ മലയാളി

അന്നാ ചാണ്ടി

64. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ജഡ്ജി

അണ്ണാ ചാണ്ടി

65. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആദ്യ മലയാളി വനിത

കെ കെ ഉഷ

66. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വനിത

സുജാത വി മനോഹർ

67.സുപ്രീംകോടതി ജഡ്ജി ആകുന്ന ആദ്യ മലയാളി

ജസ്റ്റിസ് പി. ഗോവിന്ദമേനോൻ

68.സുപ്രീംകോടതി അതിഥി ജഡ്ജി ആകുന്ന ആദ്യ മലയാളി വനിത

എം എസ്  ഫാത്തിമ ബീവി

69.ഗവർണർ ആയ ആദ്യ മലയാളി വനിത

എം എസ്  ഫാത്തിമ ബീവി

70.കുടുംബശ്രീ പദ്ധതി മതി ആദ്യമായി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്

മലപ്പുറം

71.കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്

നെടുമ്പാശ്ശേരി (എറണാകുളം ജില്ല)

72. 2002 നവംബർ  14 ന് കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ

തിരുവനന്തപുരം

73.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത താലൂക്ക്ഓഫീസ്

ഒറ്റപ്പാലം

74. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

കേരളം

75. ഇന്ത്യയിലെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം

കേരളം

76.സംസ്ഥാന വനിതാ കമ്മീഷൻ ആദ്യ അധ്യക്ഷ

സുഗതകുമാരി

77.ലോകസഭ അംഗമായ ആദ്യ മലയാളി വനിത

ആനി മസ്ക്രീൻ

78.രാജ്യസഭാ അംഗമായ ആദ്യ മലയാളി വനിത

ഭാരതി ഉദയഭാനു

79.കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

80.മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം

ബാലൻ

81.രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രം

ചെമ്മീൻ

82. ആദ്യത്തെ ആദ്യത്തെ കളർ ചലച്ചിത്രം

കണ്ടം ബെച്ച കോട്ട്

83. മലയാള സിനിമയുടെ പിതാവ്

ജെ സി ഡാനിയൽ


84.ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്

പി ടി ചാക്കോ

85കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ
.
ആ ശങ്കരനാരായണൻ തമ്പി :

86. കേരളനിയമസഭയിൽ നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തതാര്

റോസമ്മ പുന്നൂസ്
. 87.കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി

സി. അച്യുതമേനോൻ

88.കേരളത്തിലെ രാജ്യസഭാ അംഗങ്ങളുടെ എണ്ണം

9 എണ്ണം

89.കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ലഭിച്ച  ചലച്ചിത്രം

കുമാരസംഭവം (1969-ൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. പി സുബ്രഹ്മണ്യം സംവിധാനം ചെയ്തത് )

90.കേരളത്തിലെ ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്കാരം

കെ സി ഡാനിയൽ പുരസ്കാരം (1928 8 ജെസി ഡാനിയൽ സംവിധാനം ചെയ്ത ആദ്യ മലയാള നിശബ്ദ ചലച്ചിത്രം വിഗതകുമാരൻ

91. 2020-ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രം

വാസന്തി (സംവിധാനം ഷിനോസ് റഹ്മാൻ , സജാസ് റഹ്മാൻ , അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്)

92.2020 ലെ സംസ്ഥാന അവാർഡ് നേടിയ രണ്ടാമത്തെ ഏറ്റവും നല്ല ചലച്ചിത്രം

കെഞ്ചിര (സംവിധാനം മനോജ് കാന)

93.2020 ലെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ

സുരാജ് വെഞ്ഞാറമൂട് (ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , വികൃതി)

94. 2020 ലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി


കനി കുസൃതി (ചിത്രം ബിരിയാണി )

95.ഏറ്റവും നല്ല പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തി

കെ ജെ യേശുദാസ് (26 തവണ )

96. ഗാന്ധി സിനിമയിലെ വസ്ത്രാലങ്കാര ത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ വ്യക്തി

ഭാനു അത്തയ്യ

97.  2020 ഒക്ടോബർ എട്ടിന് അന്തരിച്ച മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ആയ കവി

അക്കിത്തം അച്യുതൻ നമ്പൂതിരി (2019 ലാണ് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് )

98. 2020 -ഒക്ടോബർ രണ്ടിന് നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ

ഡോ. പി എം മുബാറക്ക് പാഷ

99.കേരളത്തിലെ ഉപ്പുസത്യാഗ്രഹികൾക്ക് ആവേശം പകർന്ന വരിക വരിക സഹചരെ എന്ന ഗാനം രചിച്ചത്

അംശി നാരായണപിള്ള

100.കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം

തൃശ്ശൂർ (2010 ലാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സ്ഥാപിച്ചത് )

No comments:

Post a Comment