Wednesday, September 30, 2020

KSR - Departmental Test 2020 -Malayalam Model Questions and Answers

KSR - Departmental Test 2020 -Malayalam- 50 Online Model Questions and Answers 

More questions and answers 

വീഡിയോ കണ്ടു പഠിക്കാം 

Departmental Test - Online Mock Test


1. ക്യാഷ് ഓർഡറുകൾ എന്നാൽ എന്താണ്

ബില്ലുകൾ സ്വീകരിച്ചുകൊണ്ട് ട്രഷറി ഓഫീസർ ജില്ലാ ട്രഷറിയിലോ അല്ലെങ്കിൽ തന്റെ അധികാരപരിധിയിലുള്ള സബ് ട്രഷറി ഓഫീസർ മാർക്കോ TR -87 പ്രകാരം നൽകുന്ന ഉത്തരവാണ് ക്യാഷ് ഓർഡറുകൾ
(സാധാരണമായി 50 രൂപയിൽ കുറഞ്ഞ തുകകൾക്കാണ് ക്യാഷ് ഓർഡറുകൾ അനുവദിക്കുക. 50 രൂപയിൽ കുറഞ്ഞ തുക കൾക്ക് ഡ്രാഫ്റ്റ് അനുവദിക്കില്ല )

2.ജീവനക്കാരന്റെ ജനനത്തീയതി ഏതെങ്കിലും മാസത്തിലെ ഒന്നാം തീയതി ആണെങ്കിൽ ജീവനക്കാരൻ എപ്പോൾ വിരമിക്കും

തലേ മാസത്തെ അവസാന തീയതിയിൽ വിരമിക്കുന്നു (എന്നാൽ രണ്ടാം തീയതി മുതൽ  ആണെങ്കിൽ  ആ മാസം അവസാനം റിട്ടയർ ചെയ്താൽ മതി)

3.അധ്യാപകരുടെ ജനന തീയതി ജൂലൈ 2 ആണെങ്കിൽ അവർക്ക് എന്നു വരെ സർവീസിൽ തുടരാം

അടുത്ത വർഷം മാർച്ചു വരെ സേവനത്തിൽ തുടരാം (എന്നാൽ അധ്യാപകരുടെ യഥാർത്ഥ വിരമിക്കൽ തീയതിക്ക് ശേഷം ഉള്ള കാലയളവ് ഇൻക്രിമെൻറ് പ്രമോഷൻ ശമ്പളപരിഷ്കരണം എന്നിവയ്ക്ക് പരിഗണിക്കുന്നതല്ല.അതുപോലെ ഇ എൽ /എച്ച് പി എൽ /കമ്മ്യൂട്ടററ് ലീവുകൾ തുടങ്ങിയ അവധികൾ അനുവദിക്കുന്നതല്ല. ക്യാഷ്വൽ ലീവിന് മാത്രമേ അർഹതയുള്ളൂ)

4.ഏറ്റവും കുറഞ്ഞ പി എഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ എത്ര ശതമാനമാണ്

ആറ് ശതമാനമാണ് (ഏറ്റവും ഉയർന്ന വിഹിതം അടിസ്ഥാന ശമ്പളത്തിൽ തുല്യ തുക )

5. GPAIS (Group personal accident Insurance scheme) ഇതിൽ സർക്കാർ ജീവനക്കാർ വാർഷിക പ്രീമിയം ആയി എത്ര രൂപ രൂപ അടയ്ക്കണം

400 രൂപ (KSEB ജീവനക്കാർ 850 രൂപയും KSRTC ജീവനക്കാർ 550 രൂപയും അടയ്ക്കണം )

6.സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന് 500 കിലോമീറ്റർ വരെയുള്ള തീവണ്ടി യാത്രയ്ക്ക് എത്ര ദിവസം അനുവദിക്കും

ഒരു ദിവസം (150 കിലോമീറ്റർ വരെയുള്ള റോഡ് യാത്രയ്ക്ക് ഒരു ദിവസം , 350 കിലോമീറ്റർ വരെയുള്ള കപ്പൽ യാത്രയ്ക്ക് ഒരു ദിവസം ,വള്ളം /ബോട്ട് /കാൽനട എന്നീ യാത്രകൾക്ക് 25 കിലോമീറ്ററിന് ഒരു ദിവസം)

7.പരമാവധി ജോയിനിംഗ് ടൈം എത്രയാണ്

30 ദിവസം (ഇതിൽ ഞായറാഴ്ചകളും ഉൾപ്പെടും )

8.പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ SPARK (Service and Payroll Administrative Repository for Kerala) രജിസ്റ്റർ ചെയ്യുന്നതിലേക്കായി ഏത് ഫോം നമ്പർ പ്രകാരമുള്ള വിശദാംശങ്ങൾ നൽകണം

ഫോം നമ്പർ : 15 ( Rule 13A)

9.ഒരു ജീവനക്കാരനെ അന്യ സേവനത്തിലേക്ക് (Deputation)  അയക്കുന്നതിനു സർക്കാരിന് അനുമതി ആവശ്യമുണ്ടോ ഇല്ലയോ

ആവശ്യമുണ്ട് (ഓരോ വർഷവും സർക്കാർ അനുമതി പുതുക്കണം ,പരമാവധി 5 വർഷം മാത്രമേ അനുവദിക്കുകയുള്ളൂ )

10.2014 ശമ്പളപരിഷ്കരണം മുതൽ പരമാവധി എത്ര സ്റ്റാഗ്‌നേഷൻ ഇൻക്രിമെൻറുകൾ അനുവദിക്കും

5 എണ്ണം (അഞ്ചാമത്തേത് ദ്വൈവാർഷികമായി അനുവദിക്കും )

11.ഫോറിൻ സർവീസിൽ (deputation ) പോകുന്ന ജീവനക്കാരുടെ സർവീസ് ബുക്ക് എവിടെയാണ് സൂക്ഷിക്കുന്നത്

അയാൾ സർക്കാർ സർവീസിലെ ഏതു ഓഫീസിൽ നിന്നാണോ പോയത് ആ ഓഫീസിൽ


12. സർവീസിലിരുന്നു മരിച്ച ജീവനക്കാരൻറെ  ആശ്രിതർക്ക് ജോലി നൽകുന്നതിന് ഹാജരാക്കേണ്ട വരുമാന സർട്ടിഫിക്കറ്റ് എത്ര സമയപരിധിക്കുള്ളിൽ നൽകണം

ജീവനക്കാരൻ മരിച്ച ഒരുവർഷത്തിനകം

13.  സർവീസി ലിരുന്നു  മരിച്ച ജീവനക്കാരുടെ ആശ്രിതരിൽ  ഒരാളിന്  സർക്കാർ സർവീസിൽ ജോലി നൽകുന്ന നിയമം നിലവിൽ വന്നത്

1970

14.സർക്കാർ സർവീസിലിരുന്ന് ആത്മഹത്യ ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക്  സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുമോ .

നിയമനം ലഭിക്കും


15. Part Time Contingent ജീവനക്കാർ സർവീസിൽ നിന്ന് മരിച്ചാൽ അവരുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുമോ

ലഭിക്കും

16. 
എയിഡഡ്  മാനേജ്മെൻറ് സ്കൂളുകളിൽ ജോലിയിലുള്ള ജീവനക്കാർ മരിച്ചാൽ അവരുടെ ആശ്രിതർക്ക് ജോലി നിൽക്കുന്നത് ആരാണ് 

ബന്ധപ്പെട്ട മാനേജറുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ മാത്രം

17.സർക്കാർ സർവീസിൽ ഇരുന്നു മരിച്ച ജീവനക്കാരൻ ദത്തെടുത്ത പുത്രനോ പുത്രിക്കോ സർക്കാർ സർവീസിൽ ജോലി ലഭിക്കുവാൻ ആരുടെ സമ്മതം ആവശ്യമാണ്

ജീവിച്ചിരിക്കുന്ന അച്ഛൻറെയും / അമ്മയുടെയും സമ്മതം വേണം

18.ലാസ്റ്റ് ഗ്രേഡ് സർവീസിൽ ജോലി ചെയ്തിരുന്ന ഒരാളെ ബൈ ട്രാൻസ്ഫർ നിയമം അനുസരിച്ച് എൽഡി ക്ലർക്ക് ആയി നിയമിച്ചാൽ ആ ജീവനക്കാരന് ഗ്രേഡ് അനുവദിക്കുമ്പോൾ അയാളുടെ ലാസ്റ്റ് ഗ്രേഡ് സർവീസ് കൂടി കണക്കാക്കുമോ

ഇല്ല

19.ഒരു സർക്കാർ ജീവനക്കാരന് ഗ്രേഡ് പ്രൊമോഷൻ കിട്ടേണ്ട സമയത്തിന് മുമ്പ് തന്നെ സീനിയോറിറ്റി അനുസരിച്ച് പ്രമോഷൻ കിട്ടിയാൽ പിന്നെ ഗ്രേഡ് പ്രൊമോഷൻ കിട്ടുമോ

കിട്ടുകയില്ല

20.ഒരു ഗവൺമെൻറ് ജീവനക്കാരൻ പ്രമോഷൻ തസ്തികയിലേക്ക് ഗ്രേഡ് പ്രൊമോഷൻ കിട്ടിയശേഷം കേഡർ പ്രമോഷൻ കിട്ടുവാൻ അർഹതയുണ്ടോ

അർഹതയുണ്ട്

21.സർക്കാർ ജീവനക്കാരൻ ഇൻറർ ഡിപ്പാർട്ട്മെൻറ് ട്രാൻസ്ഫറായി വന്നതാണെങ്കിൽ അയാളുടെ ആദ്യ ഡിപ്പാർട്ട്മെൻറ് സർവീസ് കൂടി ഗ്രേഡ് പ്രമോഷനു കണക്കാക്കുമോ

കണക്കാക്കും

22. ഇന്ത്യൻ ഭരണഘടനയുടെ ഏതു വകുപ്പ് പ്രകാരമാണ് കേരള സർവീസ് റൂൾ നടപ്പിൽ വരുത്തിയത്

309 ാം വകുപ്പ്

23.കേരള പബ്ലിക് സർവീസ് റൂളിന് വേണ്ടി നിയമസഭ പാസാക്കിയ ചട്ടത്തിന്റെ പേര്

കേരള പബ്ലിക് സർവീസ് ആക്ട് 19 വർഷം 1968 (അതാത് സംസ്ഥാന ഗവർണറുകൾ ആണ് ഇതിന് അംഗീകാരം നൽകേണ്ടത് )

24.സംസ്ഥാന ഗവൺമെൻറ് ഓഫീസുകൾക്ക് പൊതുഅവധി പ്രഖ്യാപിക്കാനുള്ള ഗവൺമെൻററിന് അധികാരം നൽകുന്ന ആക്ട്

നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് സെക്ഷൻ 25 പ്രകാരം

25.മൂന്നു ദിവസം അനുവാദമില്ലാതെ താമസിച്ചു വന്നാൽ ഒരു കാഷ്വൽ ലീവ് നഷ്ടപ്പെടുന്നു. കാഷ്വൽ ലീവ് ഇല്ലെങ്കിൽ ഇതിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്

കേരള സിവിൽ സർവീസ് റൂൾസ് 1960 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാം

26.ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നു മുതൽ സർവീസിൽ വന്നവർക്ക് നിർബന്ധമായിരുന്നു.

1 /9 /1984 (റൂൾ 23)

27. 19 .8 .1976 നോ അതിനു ശേഷമോ സർവീസിൽ വന്നിട്ടുള്ളവർ എത്ര വർഷത്തിനകം SLI (state Life Insurance) വരിക്കാരനാകേണ്ടതാണ്

ഒരു വർഷത്തിനകം

28. 2014 - പേ റിവിഷൻ ഉത്തരവുപ്രകാരം എത്ര ഹയർ ഗ്രേഡുകൾ ആണ് ഉള്ളത്

നാല് ഹയർഗ്രേഡുകൾ (8 വർഷം,  15 വർഷം,  22 വർഷം , 27 വർഷം)

29. സംസ്ഥാന ജീവനക്കാരുടെ കണ്ണട അലവൻസ് എത്ര രൂപയാണ്

1200 രൂപ (2014 നാല് പേ റിവിഷൻ ഓർഡർ പ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ )

30. പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് പരമാവധി എത്ര ഏൺഡ് ലീവ് സറണ്ടർ ചെയ്യാം

120  (ഒരു വർഷത്തിൽ 30 ഏൺഡ് ലീവ് മാത്രമേ എല്ലാ ജീവനക്കാർക്കും സറണ്ടർ ചെയ്യാൻ കഴിയൂ )

31.പാർട്ട് ടൈം കൺടിൻജന്റ് ജീവനക്കാർക്ക് ഒരു വർഷം ലഭിക്കുന്ന ഏൺഡ് ലീവ് എത്ര

15 എണ്ണം

32. പെൻഷനാവാറായ വ്യക്തി എപ്പോഴാണ് അപേക്ഷ സമർപ്പിക്കേണ്ടത്

പെൻഷനാവാൻ ആറു മാസമുള്ളപ്പോൾ

33.40 ശതമാനത്തിൽ കുറയാത്ത അംഗവൈകല്യമുള്ള ജീവനക്കാർക്ക്  യാത്രയ്ക്കായി അനുവദിക്കുന്ന വിശേഷബത്ത 2016 ഫെബ്രുവരി മുതൽ ഓരോ മാസവും എത്രയാണ്

ആയിരം രൂപ

34.അംഗവൈകല്യമുള്ള കുട്ടികൾക്ക് പഠനത്തിന് വേണ്ടി (education allowance) ഉദ്യോഗസ്ഥരായ മാതാവിന്/ പിതാവിന് 2016 ഫെബ്രുവരി മുതൽ മാസംതോറും അനുവദിച്ചിട്ടുള്ള ബത്ത

800 രൂപ

35.1.7.2014 മുതലുള്ള ശമ്പളപരിഷ്കരണം അനുസരിച്ച് വിവിധ അലവൻസുകൾ (ബത്ത ) പുതുക്കിയത് എന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്

1/2/2016 മുതൽ

36. റൂൾ 51 -ഗവൺമെൻറ് തീരുമാനം (1) കെഎസ്ആർ ഭാഗം -1 പ്രകാരം ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും റേഡിയോ/ ടിവി മുതലായവയിൽ പ്രഭാഷണം നടത്താൻ ആരുടെ അനുമതി വാങ്ങണം

വകുപ്പ് മന്ത്രിയുടെ മുൻകൂർ അനുമതി വാങ്ങണം

37.ഗവൺമെൻറ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് (വീട്ടുവാടക ബത്ത ) ഹൗസ് റെന്റ് അലവൻസ് ലഭിക്കുമോ

ലഭിക്കുകയില്ല

38. ജനന തീയതി തിരുത്താൻ സർവീസിൽ പ്രവേശിച്ച് എത്ര വർഷത്തിനകം അപേക്ഷ സമർപ്പിക്കണം

5 വർഷത്തിനകം

39.ഒരു സർക്കാർ ഉദ്യോഗസ്ഥന് അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇൻഗ്രിമെൻറ് വിത്തൗട്ട് കുന്നിലേറി എഫക്റ്റ് തടഞ്ഞു സർക്കാർ ഉത്തരവായി. എത്ര കാലത്തേക്ക് ആണെന്ന് ഉത്തരവിൽ പറയുന്നില്ല.എങ്കിൽ എന്ത് നടപടി സ്വീകരിക്കണം

കാലയളവ് വ്യക്തമാക്കിയിട്ടില്ല അത് സാഹചര്യത്തിൽ ഇൻഗ്രിമെൻറ് തടയൽ മൂന്നുമാസത്തേക്ക് എന്ന് കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കണം

40. 25/4/1970-ൽസർവീസിൽ വന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻറെ ജനനത്തീയതി 1 / 1/ 1951 ആണെങ്കിൽ റിട്ടയർ ചെയ്യുന്ന തീയതി

31/ 12 / 2006 ( 31.1.2007അല്ല )

41.ഏത് പേ റിവിഷനിലാണ് ഓപ്ഷൻ നൽകുന്ന രീതി എടുത്തുകളഞ്ഞത്

2014 പേ റിവിഷനിൽ (1.2.2016 മുതൽ പ്രാബല്യം )

42.ഒരു അധ്യാപികയുടെ ജനനത്തീയതി 23/8 /1959 ആണെങ്കിൽ സർവീസിൽ നിന്നും വിരമിക്കുന്ന തീയതി

31/ 3 /2016

43. സാധാരണ ലീവുകൾ ഏതെല്ലാം

ആർജിതാവധി (earned leave)
അർദ്ധ വേതന അവധി Half pay leave
പരിവർത്തന അവധി Commuted leave
മുൻകൂർ അവധി Leave not due
ശൂന്യവേതനാവധി Leave without allowance

44 Special Leave ( പ്രത്യേക അവധികൾ)ഏതെല്ലാം

Special disability leave
Maternity leave
Adoption leave
Paternity leave
Hospital live

45. 25 വയസു കഴിഞ്ഞ മക്കൾക്ക് (ആണായാലും പെണ്ണായാലും) ഫാമിലി പെൻഷൻ ലഭിക്കുമോ

ഇല്ല

(25 വയസ്സോ ജോലിയോ കല്യാണമോ ഏതാണോ ആദ്യം വരുന്നത് അതുവരെ കുടുംബപെൻഷൻ ലഭിക്കും )

46.വിവാഹം കഴിക്കാതെ നിൽക്കുന്ന 25 വയസ് കഴിഞ്ഞ പെൺമക്കൾക്ക് ഫാമിലി പെൻഷന് അർഹത ഉണ്ടോ

ഉണ്ട് (ഈ കാലയളവിൽ കല്യാണമോ ജോലി കിട്ടുകയോ ചെയ്താൽ ഫാമിലി പെൻഷൻ നിർത്തുന്നതാണ്)

47.എച്ച്പി എൽ (Half Pay Leave) ഒരു വർഷം എത്രയാണ്

20 ദിവസം

48.ആൻറിസിപ്പേറ്ററി പെൻഷൻ എത്രകാലം ലഭിക്കുന്നു

ആറുമാസം വരെ

49.ഒരു പെൻഷനർ 10. 10. 2019 -ൽ അന്തരിച്ചാൽ കുടുംബ (ഫാമിലി പെൻഷൻ ) പെൻഷൻ എന്നുമുതൽ ലഭ്യമാകും

1.11.2019 -മുതൽ

50.സ്പെഷ്യൽ ലീവ് അലവൻസ് റൂൾ

Rule 93 Part - 1 KSR

No comments:

Post a Comment