Thursday, August 13, 2020

LGS ( LAST GRADE SERVANT)/LDC/SECRETARIAT EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 49


LGS ( LAST GRADE SERVANT)/LDC/SECRETARIAT  EXAM 2020 - 100 GK MODEL QUESTIONS AND ANSWERS. QUESTION CODE- 49


1.നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ

മന്നത്ത് പത്മനാഭൻ



2.നിയമസഭാ മ്യൂസിയം എവിടെയാണ്


തിരുവനന്തപുരം

3.നീലം കർഷകർക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്


ബീഹാർ



4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്


ലാലാലജ്പത്റായ്

5. പഴശ്ശി രാജാവിന്റെ യഥാർത്ഥ പേര്


കോട്ടയം കേരളവർമ്മ

6. പാമ്പുകടിയേറ്റ് മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്


P. കൃഷ്ണപിള്ള


7. പത്മശ്രീ നേടിയ ആദ്യ മലയാളി  കായിക താരം


പി.ടി ഉഷ

8. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ്


കെ. കരുണാകരൻ

9 . പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവർണർ


സിക്കന്തർ ഭക്ത്

10. ബർദോളി സത്യാഗ്രഹം നയിച്ചത്


സർദാർ വല്ലഭായ് പട്ടേൽ

11.ബാലാമണി അമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം


കൂപ്പുകൈ

12. ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്


രാജേന്ദ്രപ്രസാദ്

13. ബുദ്ധനും ബുദ്ധ ധർമവും എഴുതിയതാരാണ്


ഡോക്ടർ ബി ആർ അംബേദ്കർ

14. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്


ജോർജ് അഞ്ചാമൻ

15: ബംഗാൾ വിഭജിക്കപ്പെട്ട വർഷം


1905

16. ബംഗാൾ ഗസറ്റിന്റെ മറ്റു രണ്ടു പേരുകൾ


ഹിക്കീസ് ഗസറ്റ്, കൽക്കട്ട ജനറൽ അഡ്വെർടൈസർ

17. ബംഗാളിൽ വിഭജനം നടപ്പിലാക്കിയത്


റോബർട്ട് ക്ലൈവ്

18. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽനിന്ന് ഉണ്ടായിരുന്ന ഏക വനിതാ അംഗം


ആനി മസ്ക്രീൻ

19. ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത്


കെ എം മുൻഷി

20. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം


ക്വിറ്റിന്ത്യാ സമരം

21. പ്രജാ മണ്ഡലത്തിന്റെ സ്ഥാപകൻ


വി ആർ കൃഷ്ണനെഴുത്തച്ഛൻ


22.ബ്രഹ്മ സമാജം സ്ഥാപിച്ചത്


രാജാറാം മോഹൻ റോയ്

23. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി


കാനിങ് പ്രഭു

24 ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട


സെൻറ് ജോർജ് കോട്ട

25. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിലാണ്


1779

26.  ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി


കൊൽക്കത്ത

27. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം


ആറ്റിങ്ങൽ കലാപം

28. ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യത്തെ ഭാരതീയൻ


ദാദാഭായി നവറോജി

29. ബ്രിട്ടീഷ് ഭരണകാലത്ത് പാർലമെൻറ് അറിയപ്പെട്ടിരുന്നത്


സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി

30. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി


മൗണ്ട് ബാറ്റൺ പ്രഭു

31. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്


വാറൻ ഹേസ്റ്റിംഗ്സ്

32. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവച്ച തീയതി


1947 ജൂലൈ 18


33. ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നിയമപ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ചത്


1773 ലെ റെഗുലേറ്റിംഗ് ആക്ട്


34. ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിതമായ വർഷം


1903

35.ശ്രീനാരായണ ഗുരുവിൻറെ മാതാപിതാക്കൾ


മാടനാശാനും കുട്ടിയമ്മയും

36. ശ്രീ രാമകൃഷ്ണ മിഷൻറെ അധ്യക്ഷൻ ആയ ആദ്യ മലയാളി


സ്വാമി രംഗനാഥാനന്ദ

37. ശ്രീരാമകൃഷ്ണ മിഷൻറെ ആസ്ഥാനമായ ബേലൂർ ഏത് സംസ്ഥാനത്താണ്


പശ്ചിമബംഗാൾ

38. ഗ്രീനിച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന പോയിൻറ് ഏത് സമുദ്രത്തിലാണ്


അറ്റ്ലാൻറിക് സമുദ്രം

39. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം


ഉദയസൂര്യൻ

40. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്


സി.എൻ .അണ്ണാദുരൈ

41. ക്ളമൻറ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു


വേവൽ പ്രഭു

42. 1739 ൽ നാദിർഷ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരി ആയിരുന്നത്


മുഹമ്മദ് ഷാ

43. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി


മംഗൾ പാണ്ഡെ

44. 1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ എവിടെയാണ് നാടുകടത്തിയത്


മ്യാൻമർ (ബർമ്മ)

45. 1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം


മീററ്റ് .(ഉത്തർപ്രദേശ്)

46.1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം


മ്യാൻമാർ

47. 1893 ചിക്കാഗോയിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയ


സ്വാമി വിവേകാനന്ദൻ

48.1984 പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്ററായിരുന്നു


എം ഗോവിന്ദൻ

49. 1912 ജനഗണമന എന്തു ശീർഷകത്തിലാണ് തത്വബോധിനിയിൽ പ്രസിദ്ധീകരിച്ചത്


ഭാരത് വിധാത

50. 1914 സർ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി


ഗോപാലകൃഷ്ണ ഗോഖലെ

51.1920 ൽ ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ ആയ എ.ഐ.ടി.യു.സി (ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്) യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്


ലാലാ ലജ്പത് റായ്

52. 1920 ൽ നിസ്സഹകരണപ്രസ്ഥാനം നമ്മൾ ആരംഭിച്ച പ്രത്യേക കോൺഗ്രസ് സമ്മേളനം


കൽക്കട്ട സമ്മേളനം

53 . 1921-ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ


ആലി മുസ്ലിയാർ

54. 1924 ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജൻറായി അധികാരത്തിൽ വന്നത്


സേതുലക്ഷ്മിഭായി

55. 1926 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്ഥാനാർഥി


കമലാദേവി ചതോപാധ്യായ

56. 1929 ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം


ലാഹോർ

57. 1929 സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബ് പൊട്ടിക്കാൻ നേതൃത്വം നൽകിയത് ആര്


ഭഗത് സിംഗ്

58. 1930 ഓഗസ്റ്റിൽ നാഗ്പൂരിൽ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്


ബി ആർ അംബേദ്കർ

59.1931 മാർച്ച് 23 ന് രാജു കുരു സുദേവ് എന്നിവർക്കൊപ്പം തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ പോരാളി


ഭഗത് സിംഗ്

60.1931 ഫെബ്രുവരി 27 അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പോലീസുകാരുടെ ഏറ്റുമുട്ടി വീരമൃത്യു വരിച്ച വിപ്ലവകാരി


ചന്ദ്രശേഖർ ആസാദ്

61. 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്


ബി ആർ അംബേദ്കർ

62.1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്


മൗണ്ട് ബാറ്റൺ പ്രഭു

63.1947 ഓഗസ്റ്റ് 15 ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി


അജിത് സിംഗ്

64.1948 കൊച്ചി നിയമസഭയുടെ  തെരഞ്ഞെടുക്കപ്പെട്ട പ്രഥമ സ്പീക്കർ


എൽ എം. പൈലി

65.1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി


കെ പി ഗോപാലൻ

66. പ്ലാസി യുദ്ധത്തിന്റെ അനന്തര ഫലം എന്തായിരുന്നു


ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകി

67. പ്ലാസി യുദ്ധം കാലത്ത് ബംഗാളിലെ നവാബ്


സിറാജ് ഉദ് ദൗള

68. പ്ലാസ്സി യുദ്ധത്തിൽ വിജയിക്കാൻ റോബർട്ട് ക്ലൈമിനെ സഹായിച്ചത്


മിർ ജാഫർ

69. അധഃകൃതർക്ക് പ്രത്യേക നിയോജക മണ്ഡലം വേണമെന്ന് വാദിച്ച നേതാവ്


ബി ആർ അംബേദ്കർ

70. അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്


ഡോക്ടർ ബി ആർ അംബേദ്കർ

71. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ


ബ്രഹ്മാനന്ദ ശിവയോഗി

72. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്


വയലാർ രാമവർമ്മ

73. അഭിനവ് ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ


വി ഡി സവാർക്കർ

74. അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്


വില്യം ജോൺസ്

75. മന്ത്രിമാർക്ക്  വകുപ്പുകളുടെ ചുമതല വിഭജിച്ചു നൽകാൻ ഗവർണറെ ഉപദേശിക്കുന്നത് ആരാണ്


മുഖ്യമന്ത്രി

76. മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ


ഫ്രാൻസിസ് ഡേ

77. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്


ഐ കെ കുമാരൻ മാസ്റ്റർ

78. അൺ ഹാപ്പി ഇന്ത്യ രചിച്ചത്


ലാലാ ലജ്പത് റായി

79. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത്


എം.ജി രാമചന്ദ്രൻ

80.അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി


വിൻസ്റ്റൺ ചർച്ചിൽ

81.അമൃതസറിൻറെ പഴയ പേര്


രാംദാസ്പൂർ

82. ക്ളമന്റ് ആറ്റ്‌ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ച തീയതി .


1947 ഫെബ്രുവരി 20


83.അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം


വൈക്കം സത്യഗ്രഹം

84. അയിത്തം അറബികടലിൽ തള്ളണമെന്ന് പ്രസ്താവിച്ച സാമൂഹിക പരിഷ്കർത്താവ്


ചട്ടമ്പിസ്വാമികൾ

85. അയിത്തോച്ചാടനം ലക്ഷ്യമിട്ട് 1932 ൽ ഗാന്ധിജി രൂപീകരിച്ച സംഘടന


അഖിലേന്ത്യ ഹരിജൻ സമാജം

86. അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമിട്ട കരാർ


യാന്താവോ കരാർ (1826 ഫെബ്രുവരി 24 )

87.മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യർ


മനു , ആഭ

88. ‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്


ചട്ടമ്പിസ്വാമികൾ

89. മലബാറിലെ നാരായണഗുരു എന്നറിയപ്പെട്ടത്


വാഗ്ഭടാനന്ദൻ

90. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പാക്കിയ തിരുവിതാംകൂർ മഹാരാജാവ്


സ്വാതി തിരുനാൾ

91.മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്


കുഞ്ചൻ നമ്പ്യാർ

92. അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്


മൗലാന മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും

93. അലഹബാദിലെ നെഹ്റു  കുടുംബ വീടിൻറെ പേര്


ആനന്ദഭവൻ

94. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യുടെ പഴയ പേര്


മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ്

95. അഖില കേരള ബാലജന സഖ്യം രൂപീകരിച്ചത്


കെ സി മാമ്മൻ മാപ്പിള

96.അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി


പി എൻ പണിക്കർ

97. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്


മിർസ ഗുലാം അഹമദ്

98.മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടതാര്


ഗോപാലകൃഷ്ണ ഗോഖലെ

99. മാങ്കുളം വിഷ്ണു നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു


കഥകളി

100. മാമാങ്കം ആഘോഷിച്ചിരുന്ന മാസം


കുംഭം

No comments:

Post a Comment