Wednesday, January 13, 2021

PSC 10th Level Exam - Current Affairs - Model Questions and Answers - Part -2

12TH LEVEL SYLLABUS

10TH LEVEL SYLLABUS 

PSC 10th Level Exam - Current Affairs 

1. പശു ശാസ്ത്രത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാരിന്റെ സംവിധാനം


രാഷ്ട്രീയ കാമധേനു ആയോഗ്

2.രാജ്യത്തെ രണ്ട് അംഗീകൃത കൊറോണ വൈറസ് വാക്സീനുകൾ എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന് വ്യോമസേനയുടെ ഏത് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്

സി -130 ജെ, അന്റോനോവ് -32 തുടങ്ങി കാർഗോ വിമാനങ്ങളാണ് ഉപയോഗിക്കുക

3. ലോക പ്രശസ്ത ആപ്പിള്‍ ഉപകരണങ്ങളേക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വ്യക്തി

ടിഎഫ് ഇന്റര്‍നാഷണലിന്റ വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ.( Ming-Chi Kuo is an analyst at TF International Securities, a financial services group in the Asia-Pacific region)

4. അമേരിക്കയിലെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട  ഡൊണാൾഡ് ട്രംപിന്റെ  അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയ സോഷ്യൽ മീഡിയ

ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം (2021 ജനുവരി 6ന് വിലക്കേർപ്പെടുത്തി )

5. 2021 ജനുവരി 6 ന് അമേരിക്കയിലെ അരിസോന തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച ചർച്ച ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണു രോഷാകുലരായ ഡൊണാൾഡ് ട്രംപ് (2020-ലെ തിരഞ്ഞെടുപ്പിൽ തോറ്റ പ്രസിഡൻറ് ) അനുകൂലികൾ അതിക്രമിച്ചു കയറിയത് എവിടെയാണ്

കാപ്പിറ്റോൾ മന്ദിരം -യു.എസ്. പാർലമെന്റ്  (5 മണിക്കൂർ അക്രമികൾ കയ്യേറി )
(The United States Capitol, (Capitol Building) is the meeting place of the United States Congress and the seat of the legislative branch of the U.S. federal government)

6. അമേരിക്കയിലെ കാപ്പിറ്റോൾ അക്രമികളെ ‘ഐ ലവ് യൂ’ എന്ന് അഭിവാദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

ഡൊണാൾഡ് ട്രംപ് (2021 ജനുവരി 6 )

7.1995-96കാലത്ത് എ കെ ആൻറണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നതാരാണ്

കെ കെ രാമചന്ദ്രൻ ( 27വർഷം ബത്തേരി കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.2021 ജനുവരി 7-ന് അന്തരിച്ചു )

8. 2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ മന്ദിരം -യു.എസ്. പാർലമെന്റ് ആക്രമണത്തിൽ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്

4 പേർക്ക് ( 2 സ്ത്രീകൾ)

9. 2020 ൽ നടന്ന  യുഎസ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രാംപിന് (റിപ്പബ്ലിക്കൻ പാർട്ടി) എത്ര ഇലക്ടറൽ വോട്ടുകൾ ലഭിച്ചു

232 (ജോ ബൈഡന് 306 ഇലക്ട്രൽ വോട്ടുകൾ ലഭിച്ചു )

10. ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ഡ്രൈ റൺ നടന്നത് എന്നാണ്

2021 ജനുവരി 8 ന്

11.കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ഡ്രൈ റൺ കേരളത്തിൽ എത്ര കേന്ദ്രങ്ങളിൽ നടന്നു

46 കേന്ദ്രങ്ങളിൽ (മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി സ്വകാര്യ ആശുപത്രി നഗര ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11 വരെ . 25 ആരോഗ്യപ്രവർത്തകർ വീതം പങ്കാളികളായി)

12. എന്തിനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED) കേരള സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തത്

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് (2021ജനവരി എട്ടിന് 9 മണിക്കൂർ ചോദ്യം ചെയ്തു )

13.ഡല്ഹി ചലോ എന്ന മുദ്രാവാക്യം വിളിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ വിവാദ കാർഷിക ബില്ലുകൾക്കെതിരെ എന്നാണ് സമരം ആരംഭിച്ചത്

2020 നവംബർ 26 ന്

14.പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി

വി കെ ഇബ്രാഹിംകുഞ്ഞ്

15.കൊച്ചിയിലെ വൈപ്പിൻ മേൽപാലവും കുണ്ടന്നൂരിലെ മേൽ പാലവും എന്നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്

2021 ജനുവരി ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

16.2021 ജനുവരി 9 ന് ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനമൊഴിഞ്ഞ വ്യക്തി

വി എസ് അച്ചുതാനന്ദൻ

17.കോവിഡ് വാക്സിൻ കുത്തിവെയ്പ് ഇന്ത്യയിൽ എന്നുമുതലാണ്  ആരംഭിക്കുന്നത്

2021 ജനുവരി 16 മുതൽ

18.2021 ജനുവരി 16 മുതൽ ആരംഭിക്കുന്ന കോവിഡ് വാക്സിൻ കുത്തിവയ്പ് കേരളത്തിൽ എത്ര സ്ഥലങ്ങളിൽ നടക്കും

133 സെൻസറുകളിൽ

19. GAIL (Gas Authority of India Ltd.)ഗ്യാസ് പൈപ്പ് ലൈൻ എന്നാണ് നാടിന് സമർപ്പിച്ചത്

2021 ജനുവരി 5ന് (938km കൊച്ചി (എറണാകുളം കുളം പൊതു വൈപ്പിനിലെ ടെർമിനലിൽനിന്ന്) മുതൽ ബംഗളരു വരെ )

20. കേന്ദ്ര ആയുഷ് സഹമന്ത്രിയും നോർത്ത് ഗോവ എംപിയുമായ ശ്രീപദ് നായിക്കും കുടുംബവും 2021 ജനുവരി 11 ന് അപകടത്തിൽപ്പെട്ടതെവിടെ വച്ച്

കർണാടകയിലെ അംഗോള  ഹൊസകമ്പി ഹില്ലൂരിൽ വച്ച്

21.കോവിഡ് പ്രതിരോധ വാക്സിൻ എന്നാണ് കേരളത്തിലെത്തിയത്
2021 ജനുവരി  13 ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും എത്തി

22. ഏതു രീതിയിലാണ് വാക്സിന്റെ പാക്കിംഗ് 

പത്തുഡോസ് വാക്സിനാണ് ഒരു വയലിൽ  ഉണ്ടായിരിക്കുക. ഒരു വയൽ പൊട്ടിച്ചുകഴിഞ്ഞാൽ അത് ആറുമണിക്കൂറിനുളളിൽ ഉപയോഗിക്കണം.

23. കേരളത്തിൽ ആദ്യഘട്ട കുത്തിവെയ്പ്പിള്ള കോവിഡ് പ്രതിരോധ വാക്സിം എന്നാണ് എത്തിയത്

2021 ജനുവരി 13 ന് അനന്തപുരത്തും (134000 dose) കൊച്ചിയിലും(180000) കോഴിക്കോടും (119500)എത്തും. കോഴിക്കോട് നിന്ന് ഇന്ന് 1100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും

24.അമേരിക്കൻ ചരിത്രത്തിൽ  രണ്ടുപ്രാവശ്യം ഇംപീച്ച്മെൻറ് നടപടികൾ നേരിടേണ്ടി വന്ന പ്രസിഡൻറ്

റൊണാൾഡ് ട്രംപ്

25. രണ്ടാമത് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തതെന്നാണ്

2021 ജനുവരി 13 ന് (197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 10 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ഇംപീച്ച്മെന്റിനെ അനുകൂലിച്ചു) :

26.പുതിയ അമേരിക്കൻ പ്രസിഡൻറ് സ്ഥാനമേൽക്കുന്നത് എന്നാണ്

201 ജനുവരി 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്.

27.ഏത് അമേരിക്കൻ പ്രസിഡൻറിന്റെ  യൂട്യൂബ് ചാനൽ ആണ് ഗൂഗിൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്

റൊണാൾഡ് ട്രൂപ് (യു.എസ്. കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിച്ച് ട്രംപ്, കമ്പനിയുടെ നയങ്ങൾ ലംഘിച്ചുവെന്ന് യൂട്യൂബ് പറയുന്നു.)

28, ആദ്യഘട്ടത്തിൽ കോവിഡ് വാക്സിന്റെ  എത്ര ഡോസ് ആണ് കേരളത്തിന് ലഭിച്ചത്

4,33,500 സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവി ഷീൽഡ് വാക്സിനാണ്

28.അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ടിന് ഇട്ടപ്പോൾ വൈസ് പ്രസിഡണ്ട് ആരായിരുന്നു

മൈക്ക് പെൻസ്

29.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നത് എന്നാണ് പിൻവലിച്ചത്

2021 ജനുവരി 16 മുതൽ

30.തദ്ദേശീയമായി യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള തേജസ് പദ്ധതി എന്നാണ് ആരംഭിച്ചത്

1980-ൽ (ഹിന്ദുസ്ഥാൻ  ഏറോനോട്ടിക്കൽ  ലിമിറ്റഡ് ആണ് വിമാനങ്ങൾ നിർമ്മിക്കുന്നത്. 2021 ജനുവരിയിൽ 83 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ 43,000 കോടി രൂപയുടെ ഓർഡർ കേന്ദ്ര ഗവൺമെൻറ് എച്ച് എ ല്ലിന് നൽകി )

No comments:

Post a Comment